നളനും ദമയന്തിയും
പുരാതന ഭാരതത്തിലെ ഇതിഹാസങ്ങളിലൊന്നായ മഹാഭാരതത്തിന്റെ ഏടുകൾക്കിടയിൽ നിന്നും ഒരു പ്രണയകഥ കൂടി. അതാണ് വനപർവ്വത്തിൽ കടന്നു വരുന്ന നളന്റേയും ദമയന്തിയുടേയും കഥ. വിദർഭ രാജ്യത്തെ യാദവകുലത്തിൽപ്പെട്ട ഭീമൻ രാജാവിൻറെ മകളായിരുന്നു രാജകുമാരി ദമയന്തി. നിഷാദരാജ്യത്തെ യുവകോമളനായിരുന്ന രാജാവായിരുന്നു നളൻ.
രാജകൊട്ടാരത്തിൽ സന്ദർശനത്തിനെത്തിയ നാരദനിൽനിന്നും സുന്ദരിയും സുശീലയുമായ ദമായന്തി രാജകുമാരിയെപ്പറ്റി നളൻ കേൾക്കുന്നു. നാരദൻറെ വാക്കുകളാലുള്ള വർണന മാത്രം മതിയായിരുന്നു നളൻറെ മനസ്സിൽ ദമന്തിയോടുള്ള പ്രണയമുദിക്കുവാൻ.
പ്രണയ ചിന്തകളിൽ മുഴുകിയ നളൻ രാജകൊട്ടാരത്തിലെ പൂന്തോട്ടത്തിൽ നടക്കുവാനിറങ്ങി. ദമയന്തിയെ എങ്ങനെയൊന്നു കാണും, അവളോട് തൻറെ മനസ്സിലെ സ്നേഹം എങ്ങനെ അറിയിക്കും, എന്നൊക്കെയായിരുന്നു അവൻറെ മനസ്സിലെ ചിന്തകൾ.
പൂന്തോട്ടത്തിലെ താമരക്കുളത്തിൽ നീന്തി നടന്നിരുന്ന സുന്ദരിയായ ഒരു അരയന്നത്തെ കണ്ട നളൻ അതിനെ പിടിക്കുകയും, ഭയപ്പെട്ട അരയന്നം തന്നെ വിട്ടയച്ചാൽ രാജാവിന് എന്തു സഹായം വേണമെങ്കിലും ചെയ്തു കൊടുക്കാം എന്ന് ഉറപ്പു കൊടുക്കുകയും ചെയ്തു. സന്മനസ്സുള്ളവനും ദയാലുവുമായിരുന്ന നളൻ അരയന്നത്തെ വിട്ടയയ്ക്കുകയും അരയന്നത്തോട് തനിക്ക് ദമയന്തിയോടുള്ള പ്രണയത്തെപ്പറ്റി വിവരിക്കുകയും ചെയ്തു.
അരയന്നം നേരെ പോയത് ഭീമ രാജാവിന്റെ രാജ്യതലസ്ഥാനമായ കുണ്ഡിനപുരത്തേക്കാണ്.
രാജകൊട്ടാരത്തിന്റെ സമീപമുള്ള പൂന്തോട്ടത്തിൽവച്ച് അരയന്നം ദമയന്തിയെ കണ്ടുമുട്ടുകയും നള രാജാവിൻറെ സൗന്ദര്യത്തെപ്പറ്റിയും, ആരോഗ്യത്തെപ്പറ്റിയും, ധൈര്യത്തെപ്പറ്റിയും നളന് ദമയന്തിയോടുള്ള താല്പര്യത്തെപ്പറ്റിയും ഒക്കെ അവളോട് വിശദീകരിക്കുകയും വിവരിക്കുകയും ചെയ്തു. അരയന്നത്തിന്റെ വിശദീകരണം കേട്ട ദമയന്തിക്കും നളനോട് പ്രണയമായി. ഇന്നുവരെയും തമ്മിൽ തമ്മിൽ കണ്ടിട്ടില്ലാത്ത അവരുടെ പ്രണയത്തിന് സന്ദേശവാഹകനാവാമെന്ന് അരയന്നം അവൾക്ക് ഉറപ്പുകൊടുത്തു. പിന്നീടുള്ള ദിവസങ്ങൾ അരയന്നം കൊണ്ടുവരുന്ന സന്ദേശങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു രണ്ടുപേർക്കും. സന്ദേശങ്ങൾ ദിവസംതോറും എത്തിയിരുന്നെങ്കിലും ദമയന്തിക്ക് മറ്റു കാര്യങ്ങളിലൊന്നും ശ്രദ്ധയില്ലാതെയായി.
അവൾ പണ്ടത്തെപ്പോലെ കൂടുതൽ സംസാരിക്കുകയോ പൊട്ടിച്ചിരിക്കുകയോ ചെയ്യാറില്ല. എന്നാൽ ചിലപ്പോഴൊക്കെ എന്തൊക്കെയോ ആലോചിച്ചു തന്നത്താൻ ചിരിക്കുന്നുമുണ്ട്. ദമയന്തിക്കെന്തോ അസുഖമാണോ എന്നു സംശയിച്ച അവളുടെ തോഴിമാർ വിവരം ഭീമൻ രാജാവിനെ അറിയിച്ചു. രാജാവ് രാജ്ഞിയുമായി കൂടിയാലോചിച്ച് ദമയന്തിയുടെ സ്വയംവരം ഉടനടി നടത്തിക്കളയാം എന്നു തീരുമാനിച്ചു.
(ആഘോഷ പൂർവ്വകമായ ഒരു ചടങ്ങിൽ അവിടെ സന്നിഹിതരായിരിക്കുന്ന അനേകം വിവാഹാർത്ഥികളായ പുരുഷന്മാരിൽ നിന്നും പെൺകുട്ടി ഇഷ്ടപുരുഷനെ മാലയിട്ട് സ്വന്തമായി സ്വീകരിക്കുന്ന ചടങ്ങാണ് സ്വയംവരം.)
ഇതിനിടെ ദേവലോകമായ ഇന്ദ്രപ്രസ്ഥത്തിൽ നാരദനിൽ നിന്നും സുന്ദരിയായ ദമയന്തിയെപ്പറ്റിയും അവൾക്ക് നളനോടുള്ള അചഞ്ചലമായ പ്രണയത്തെപ്പറ്റിയും വരുവാനിരിക്കുന്ന സ്വയംവരത്തെപ്പറ്റിയുമൊക്കെ ദേവരാജാവായ ഇന്ദ്രൻ മനസ്സിലാക്കുന്നു. ഇത്ര സുന്ദരിയായ ദമയന്തിയെ എന്തുകൊണ്ടു തനിക്കു ഭാര്യയായി സ്വീകരിച്ചുകൂടാ? ദേവേന്ദ്രൻ ചിന്തിച്ചു. സ്വയംവരത്തിൽ പങ്കെടുക്കുവാൻ തീരുമാനിച്ച ദേവേന്ദ്രൻ അഗ്നി യമൻ വരുണൻ
ശനി എന്നീ ദേവന്മാരൊപ്പം കുണ്ഡിനപുരത്തേക്ക് യാത്രതിരിച്ചു. യാത്രാമധ്യേ അവർ സ്വയംവരത്തിൽ പങ്കെടുക്കുവാനായി യാത്ര ചെയ്തു വന്നുകൊണ്ടിരുന്ന നളനെ കണ്ടുമുട്ടി. നളന്റെ സൗന്ദര്യം നേരിട്ടു കണ്ട ദേവന്മാർക്കു മനസ്സിലായി തങ്ങൾക്ക് നളനോട് ജയിക്കുവാനാവില്ല എന്ന്. അവർ മറ്റൊരു വളഞ്ഞവഴി തിരഞ്ഞെടുത്തു. തങ്ങളുടെ ദൂതനായി ദമയന്തിയുടെ അടുത്തു ചെന്നു തങ്ങളുടെ ഗുണഗണങ്ങൾ അവളോടു വിവരിച്ച് അവളെക്കൊണ്ട് ദേവന്മാരായ തങ്ങളിലൊരാളെ വിവാഹം കഴിക്കുവാൻ സമ്മതിപ്പിക്കണം എന്നവർ നളനോട്
ആവശ്യപ്പെട്ടു. തന്നോട് ആവശ്യപ്പെടുന്ന സഹായം നിരസിക്കുന്നത് രാജനീതിക്കു നിരക്കുന്നതല്ലല്ലോ. തങ്ങളുടെ സഹായ അഭ്യർത്ഥന സാധിച്ചു കൊടുത്താൽ വളരെയധികം അനുഗ്രഹങ്ങളും ദൈവങ്ങൾ നളന് ഉറപ്പുനൽകി. അനുഗ്രഹങ്ങളെയോർത്തല്ല, രാജകർത്തവ്യം എന്ന നിലയിൽ അവരുടെ ആവശ്യം നിവർത്തിക്കുവാൻ നളൻ തയ്യാറായി.
ദേവന്മാരുടെ അനുഗ്രഹം മൂലം മറ്റുള്ളവർക്ക് അദൃശ്യനായി ദമയന്തിയുടെ അന്തപ്പുരത്തിൽ എത്തിയ നളൻ താനാരെന്നു വെളിപ്പെടുത്താതെ ദേവന്മാരുടെ ആവശ്യം അവളുടെ മുന്നിൽ അവതരിപ്പിച്ചു. എന്നാൽ ഒരു മനുഷ്യ-ദേവ മാംഗല്യത്തെ പൂർണമായും എതിർത്തിരുന്ന ദമയന്തിക്കു മുൻപിൽ നളന്റെ വാക്കുകളൊന്നും വിലപ്പോയില്ല.
അവളുടെ വിവാഹജീവിതത്തിന് ദൈവങ്ങൾ തടസ്സങ്ങൾ ഉണ്ടാക്കിയേക്കാം എന്ന അവൻറെ ഭീഷണിയും അവൾക്ക് നളനോടുള്ള പ്രണയത്തിനു മുൻപിൽ വിലപ്പോയില്ല. അവസാനം അവൻ താൻ ആരാണെന്ന കാര്യം ദമയന്തിയെ അറിയിച്ചതിനു ശേഷം കൊട്ടാരത്തിൽ നിന്നും തിരികെപ്പോന്നു.
എന്നാൽ ദേവന്മാർ വിട്ടു കൊടുക്കുവാൻ തയ്യാറല്ലായിരുന്നു. അവർ നാലുപേരും നളൻറെ രൂപത്തിൽ സ്വയംവരപന്തലിൽ എത്തി. ഇപ്പോൾ പന്തലിലാകെ 5 നളന്മാരുണ്ട്. മഹാദേവൻമാരായ ത്രിമൂർത്തികളിൽ ഒരാളായ വിഷ്ണുവിൻറെ താൽപര്യപ്രകാരം അറിവിൻറെ ദേവതയായ സരസ്വതീദേവി ദമയന്തിയുടെ ഒരു തോഴിയുടെ രൂപത്തിൽ അവളോടൊപ്പമുണ്ട്. സ്വയംവരപന്തലിൽ വിവാഹാർത്ഥികളായി എത്തിയ ഓരോ രാജാക്കന്മാരുടെയും ഗുണഗണങ്ങൾ സരസ്വതീദേവി ദമയന്തിക്കു വിവരിച്ചു കൊടുത്തു കൊണ്ടിരുന്നു. അവസാനം അവർ അഞ്ചു നളന്മാരുടെയും മുന്നിലെത്തി. സരസ്വതി ദേവി ഓരോരുത്തരുടെയും ഗുണഗണങ്ങൾ വിശദീകരിച്ചു കൊണ്ടിരുന്നു. ഈ അഞ്ചുപേരിൽ ആരാണ് യഥാർത്ഥ നളൻ എന്നു തനിക്കു വെളിപ്പെടുത്തിത്തരേണമേയെന്ന് ദമയന്തി ദൈവങ്ങളോടു പ്രാർത്ഥിച്ചു. അവൾ നോക്കിയപ്പോളതാ ദൈവങ്ങളാരുടെയും കാലുകൾ നിലത്തു തൊടുന്നില്ല. ദൈവങ്ങളാരും വിയർക്കുകയോ കണ്ണുചിമ്മുകയോ ചെയ്യുന്നില്ല.
അവർ ചൂടിയിരിക്കുന്ന പൂക്കൾ ഒന്നും തന്നെ വാടിയിട്ടില്ല. ശരിയായ നളനെ കണ്ടുപിടിച്ച ദമയന്തിക്ക് നാണമായി. ലജ്ജകൊണ്ട് അവൾക്ക് അവിടെ നിന്നും അനങ്ങുവാനേ ആയില്ല. അവൾ തിരിഞ്ഞു തൻറെ തോഴിയായ സരസ്വതീദേവിയുടെ കാതിൽ പറഞ്ഞു, "നാ--". നളൻ എന്നു പറയുവാനാവും അവൾ ഉദ്ദേശിച്ചത്.
പക്ഷേ സംസ്കൃതത്തിൽ `NO` എന്ന് അർത്ഥം വരുന്ന നാ എന്നൊരക്ഷരം മാത്രമേ പുറത്തു വന്നുള്ളൂ. അതുകേട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് ദമയന്തിയെ നളൻറെ അരികിലേക്കു പിടിച്ചു നടത്തിയ തോഴിയായി വേഷമിട്ട സരസ്വതിദേവി ദൈവങ്ങളോട് ദമയന്തിക്ക് നളനോടുള്ള അഗാധ സ്നേഹത്തെപ്പറ്റി വിവരിക്കുകയും വധൂവരൻമാരെ അനുഗ്രഹിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. തങ്ങൾ പരാജയപ്പെട്ടുവെങ്കിലും അവർ നളന്റെയും ദമയന്തിയുടെയും വിവാഹത്തിന് അനുമതി നൽകുകയും നളന്റെയും ദമയന്തിയുടെയും മേൽ അനുഗ്രഹങ്ങൾ വർഷിക്കുകയും ചെയ്തു. ദേവന്മാർ തിരികെ ഇന്ദ്രപ്രസ്ഥത്തിലേയ്ക്കു പോകും വഴിയിൽ വെച്ച് ദുഷ്ടദേവനായ കലിയെ കണ്ടു മുട്ടി.
ദേവന്മാരിൽ നിന്നും സ്വയംവരത്തെപ്പറ്റിയും ദേവന്മാരുടെ പരാജയത്തെപ്പറ്റിയും അറിയുന്ന കലിയെ സംബന്ധിച്ചിടത്തോളം അത് ദേവനായ അവന്റെയും പരാജയമാണ്. അതിന് തക്കതായ പരിഹാരം ചെയ്തിട്ടേ അടങ്ങൂ എന്ന് മനസ്സിൽ തീരുമാനിക്കുന്ന കലി നളന്റേയും ദമയന്തിയുടെയും ജീവിതം ദുരിതപൂർണമാക്കുമെന്നു ശപഥം ചെയ്യുന്നു. നല്ലൊരവസരം പാർത്തുകൊണ്ട് നളന്റെ കൊട്ടാരത്തിനടുത്തുള്ള ഒരു മരത്തിൽ കലി വാസമുറപ്പിക്കുന്നു.
നളന്റെ കൊട്ടാരത്തിൽ നളന്റെയും ദമയന്തിയുടെയും ജീവിതം സന്തോഷപ്രദമായിരുന്നു. അവർക്ക് രണ്ടു കുട്ടികളും ജനിച്ചു. വർഷങ്ങൾ കടന്നുപോയി. എപ്പോഴോ ദുഷ്ടദേവനായ കലിക്ക് നളനെ സ്വാധീനിക്കുവാനായി. കലിയുടെ പ്രേരണമൂലം നളൻ അവൻറെ സഹോദരനായ പുഷ്കരനുമായി ചൂതുകളിക്കുകയും തന്റെ രാജ്യവും സമ്പത്തുമെല്ലാം നഷ്ടപ്പെടുത്തുകയും ചെയ്തു. അവരുടെ കുട്ടികളെ ദമയന്തിയുടെ പിതാവിൻറെ സംരക്ഷണയിലാക്കി നളനും ദമയന്തിയും വനവാസത്തിലായി.
വനത്തിനുള്ളിലെ അവരുടെ ജീവിതം അത്യന്തം ദുഷ്കരമായിരുന്നു. ഒരിക്കൽ വനത്തിൽ തീ കത്തുന്നതുകണ്ട നളൻ ഉറങ്ങുന്ന ദമയന്തിയെ വനത്തിൽ തനിച്ചാക്കി വനത്തിലൂടെ അല്പം മുന്നോട്ട് നടന്ന നളൻ കാട്ടുതീയിൽപ്പെട്ടു മരിക്കുമെന്നുറപ്പായ നാഗ ദേവനായ കാർക്കോടകനെ തീയിൽ നിന്നും രക്ഷപ്പെടുത്തുന്നു. പകരം നാഗദേവൻ നളന്റെ രൂപം മാറ്റുകയും അവനൊരു വിരൂപനായ ചണ്ടാളസമാനമായി മാറുകയും ചെയ്തു. നാഗദേവൻ നളനോട് അയോധ്യയിൽ പോയി അവിടുത്തെ രാജാവ് ഋതുപർണ്ണനിൽ നിന്നും ചൂതുകളിയുടെ രഹസ്യങ്ങൾ പഠിച്ചെടുക്കുവാൻ ആവശ്യപ്പെടുന്നു, ഉപദേശിക്കുന്നു.
ദമയന്തിയോട് യാത്രപോലും പറയാതെ അയോധ്യയിലേക്ക് യാത്ര തിരിക്കുന്നു നളനെ കാണാതെ പാവം ദമയന്തി കാട്ടിലൂടെ അലഞ്ഞു നടക്കുമ്പോൾ അവളെ ഒരു പെരുമ്പാമ്പ് ചുറ്റിവരിഞ്ഞ് വിഴുങ്ങുവാനാഞ്ഞു. അപ്പോൾ അതുവഴി വന്ന ഒരു വേട്ടക്കാരൻ പാമ്പിനെ കൊന്ന് ദമയന്തിയെ മരണത്തിൽ നിന്നും രക്ഷിച്ചു. എങ്കിലും അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ അവൻ അവളെ പ്രാപിക്കുവാനൊരുങ്ങി. കോപാകുലയായ ദമയന്തി അവനെ ശപിച്ചു ഭസ്മമാക്കികളഞ്ഞു.
വീണ്ടും കാട്ടിലൂടെ അലഞ്ഞു നടന്ന ദമയന്തിയെ അതുവഴി വന്ന ഒരു വ്യാപാരി സംഘം അവരുടെ കൂടെക്കൂട്ടി. എന്നാൽ അന്നു രാത്രി വനത്തിൽ വിശ്രമിക്കുന്നതിനിടയിൽ കാട്ടാനക്കൂട്ടം വ്യാപാരികളുടെ വസ്തുവകകൾ എല്ലാം നശിപ്പിച്ചു കളഞ്ഞു. ഈ ദൗർഭാഗ്യം വരുത്തിവെച്ചത് ദമായന്തിയുടെ സാന്നിധ്യമാണെന്നു കരുതിയ വ്യാപാരികൾ അവളെ തങ്ങളുടെ കൂട്ടത്തിൽ നിന്നും അടിച്ചോടിച്ചു.
വ്യാപാരികളിൽ നിന്നും പ്രാണഭീതിയോടെ ഓടിയോടി അവൾ എത്തിയത് വീരാപൂർ രാജ്യത്താണ്. അവിടെത്തെ രാജ്ഞി ഭാനുമതി അവളെ തന്റെ വേലക്കാരിയായി കൂടെക്കൂട്ടി .
കുറെ നാളുകൾക്കു ശേഷം കൊട്ടാരത്തിലെ ഒരു മന്ത്രി ജോലിക്കാരി ശരിക്കും ദമയന്തിയാണെന്ന് തിരിച്ചറിയുകയും അവളെ വിദർഭയിൽ അവളുടെ പിതാവിൻറെ പക്കലേക്ക് എത്തിക്കുകയും ചെയ്തു. തൻറെ പിതാവിൻറെ കൊട്ടാരത്തിലെത്തിയ ദമയന്തി തൻറെ ഭർത്താവിനെ കണ്ടു പിടിക്കുന്നവർക്ക് സമ്മാനങ്ങൾ വാഗ്ദാനം ചെയ്തു. ദൂരെ ദൂരെയുള്ള അയോദ്ധ്യാ രാജ്യത്തെ രാജാവിൻറെ സാരഥി ബഹുകക്ക് നളനുമായി സാമ്യമുണ്ടെന്ന് ഒരു സന്ദേശവാഹകൻ അറിയിച്ചു.
ദമയന്തിയിൽ നിന്നും വേർപിരിഞ്ഞ് അയോധ്യയിൽ എത്തിയ നളൻ ബഹുക എന്നപേരിൽ ഋതുപർണ്ണ രാജാവിൻറെ തേരാളിയും കൊട്ടാരത്തിലെ പാചകക്കാരനുമായി ജീവിച്ചു വരികയായിരുന്നു. ഇക്കാലത്ത് ഋതുപർണ രാജാവിൽ നിന്നും ചൂതുകളിയുടെ എല്ലാ രഹസ്യങ്ങളും പഠിച്ചെടുക്കാൻ നളനു സാധിച്ചു. തൻറെ ഭൃത്യന്മാർ കണ്ടുപിടിച്ചയാൾ നളൻ തന്നെയാണോ എന്ന് അറിയുവാൻ ഒരു പരീക്ഷണം നടത്തുവാൻ ദമയന്തി തീരുമാനിച്ചു. താൻ പുനർ വിവാഹം കഴിക്കാൻ പോവുകയാണെന്ന വാർത്തയുമായി ഏതാനും സന്ദേശവാഹകരെ അവൾ അയോധ്യയിലേക്ക് അയച്ചു. സന്ദേശം കേട്ടപാടേ കേൾക്കാത്ത പാടേ നളൻ തേരിലേറി അസാമാന്യ വേഗത്തിൽ വിദർഭ രാജ്യം ലക്ഷ്യമാക്കി യാത്രയായി.
അവൻറെ വേഗത മൂലം നളന്റെ ശരീരത്തിൽ പ്രവേശിച്ചിരുന്ന കലി അവൻറെ ശരീരത്തിൽ നിന്നും പുറത്തുവന്നു വഴിയിൽ വീണു പോയി. വിദർഭയിൽ എത്തിയ നളൻ കാർക്കോടക സർപ്പം നൽകിയിരുന്ന മാന്ത്രിക വസ്ത്രം ധരിച്ച് തൻറെ പഴയ രൂപം വീണ്ടെടുക്കുകയും അവൻറെ സ്വന്തം രാജ്യത്തേക്കു പോയി അനുജൻ പുഷ്കരനുമായി വീണ്ടും ഒരു തവണ കൂടി ചൂതുകളിക്കാം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത്തവണ തൻറെ കൈവശം മിച്ചമുള്ള എല്ലാ വസ്തുവകകളും തൻറെ ഭാര്യയെയും അവൻ പകിട വച്ചു.
താൻ ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന പുഷ്കരൻ സുന്ദരിയായ ദമയന്തിയെക്കൂടി സ്വന്തമായി കിട്ടുമെന്ന താൽപര്യത്തിൽ മത്സരത്തിനൊരുങ്ങി. കളിയിൽ പുഷ്കരൻ തോൽക്കുകയും നളന് രാജ്യവും സ്ഥാനമാനങ്ങളും തിരികെ ലഭിക്കുകയും ചെയ്തു. നാലുവർഷം നീണ്ടുനിന്ന കഷ്ടപ്പാടുകൾക്കുശേഷം ഒരുമിച്ചു ചേർന്ന നളനും ദമയന്തിയും ദീർഘകാലം എല്ലാ ഐശ്വര്യങ്ങളോടും കൂടി ജീവിച്ചു.
കലി നളനെ വിട്ടുപോകുമ്പോൾ നളന് ഒരനുഗ്രഹം കൂടി നൽകിയിരുന്നു. നളൻറെ ഈ കഥ വായിക്കുന്നവരേയും കേൾക്കുന്നവരേയും കലി ബാധിക്കില്ല എന്നായിരുന്നു അത്.
Nalan and Damayanti
Another love story from the Mahabharata, one of the epics of ancient India. That is the story of Nalan and Damayanti who come in the Vanaparva part of the epic. Princess Damayanti was the daughter of King Bhima of the Yadava clan of Vidarbha kingdom. Nalan was the young king of Nishada Kingdom.
Nalan hears about the beautiful and graceful princess Damayanti from Narada who is visiting the royal palace. Narada's description alone was enough to make Nalan fall in love with Damanthi.
Immersed in romantic thoughts, Nalan went for a walk in the garden of the royal palace. The thoughts in his mind were how to meet Damayanti and how to convey his love to her.
Nalan saw a beautiful flamingo (Arayanna) swimming in a lotus pond in the palace garden, caught it and the frightened flamingo assured the king that if he let him go, he would help the king in any way he wanted. Nalan, who was good-natured and kind, released flamingo (Arayanna) and told the flamingo (Arayanna) about his love for Damayanti.
Aryannam went straight to Kundinapuram, the capital of King Bhima.
Aryannam met Damayanti in the garden near the royal palace and explained to her about the beauty, health and courage of King Nala and Nala's interest in Damayanti. Damayanthi also fell in love with Nalan after hearing the explanation of the flamingo, Arayanna. Arayannam assured her that he would be the messenger of their love, who had never seen each other till date. The next few days were spent waiting for the messages that the flamingo would bring. Although the messages arrived day after day, Damayanti was distracted from anything else.
She doesn't talk or laugh as much as she used to. But sometimes I laugh thinking about something. Suspecting that Damayanthi was ill, her companions informed King Bhima. The king consulted the queen and decided that Damayanti's Swayamvaram would be performed immediately.
(Swayamvaram is a ceremony in which the girl garlands the man of her choice from among the many suitors present in a pre-celebratory ceremony.)
Meanwhile, in Indraprastha, the world of gods, Indra, the king of the gods, learns from Narada about the beautiful Damayanti, her undying love for Nala, and the impending Swayamvaram (marriage). Why should he not accept such a beautiful Damayanti as his wife? Devendra thought. The gods Devendra Agni Yaman Varuna decided to participate in Swayamvaram.
He traveled to Kundinapuram along with Shani. On the way they met Nalan who was traveling to participate in Swayamvaram. Seeing Nala's beauty, the gods realized that they could not win over Nala. They chose another detour. They told Nala that he should go to Damayanti as their messenger and describe their qualities to her and get her to agree to marry one of them who are gods.
It is not royal justice to refuse the help asked of him. The gods assured Nala of many boons if he fulfilled their request for help. Nalan was ready to fulfil their demand not for the blessings, but as a royal duty.
Due to the blessings of the gods, Nalan arrived at Damayanti's Antapuram (inner room), invisible to others, and presented the demands of the gods before her without revealing who he was. But none of Nala's words succeeded before Damayanti, who was completely opposed to a human-god union.
His threat that the gods might put obstacles in her married life was worthless in the face of her love for Nalan. Finally he informed Damayanti who he was and left the palace.
But the gods were not ready to give up. All four of them arrived at Swayamvarapantal in the form of Nalan. Now there are 5 people in the form of Nalan in the pandal. Damayanti is accompanied by Saraswati Devi, the goddess of knowledge, in the form of a consort of Damayanti, at the behest of Vishnu, one of the trinity of great deities. Saraswati Devi was describing to Damayanti the virtues of each king who came to Swayamvarapantal as a marriage candidate. At last they came before the five Nalas. Goddess Saraswati was explaining the qualities of each one. Damayanti prayed to the gods to reveal to her who among these five is the true Nala. When she looked, none of the gods' feet were touching the ground. None of the gods sweat or blink.
None of the flowers they worn have withered. Damayanti was embarrassed to find the right Nalan. She could not move out of shame. She turned and whispered into her friend Saraswati Devi's ear, "Na--". Actually she wanted to say Nala,
But only one letter 'Na' which means `NO' in Sanskrit came out. Hearing this, Saraswati Devi, disguised as a maidservant, took Damayanti to Nalan's side and told the gods about Damayanti's deep love for Nalan and asked them to bless the bride and groom. Although they were defeated, they allowed the marriage of Nala and Damayanti and showered blessings on Nala and Damayanti. On their way back to Indraprastha, the gods met the evil god Kali.
For Kali, who knows about Swayamvaram from the Devas and the failure of the Devas, he takes it also as the failure of himself as he is also a Deva. Deciding in his mind that he will end it only after making a suitable solution, Kali vows to make Nala and Damayanti's life miserable. Kali takes up residence in a tree near Nala's palace, waitin only for a good opportunity.
Life of Nala and Damayanti was happy in Nala's palace. Two children were born to them. Years passed. At some point the evil deity Kali managed to influence Nala. Instigated by Kali, Nalan gambled with his brother Pushkaran and lost his kingdom and wealth. Leaving their children under the care of Damayanti's father, Nalan and Damayanti went into exile.
Their life in the forest was very difficult. Once Nala saw a fire burning in the forest and left the sleeping Damayanti alone in the forest. Nala walked a little further through the forest and saved the Naga god Karkotaka from the fire who was sure to die in the forest fire. Instead Nagadev Karkotaka changed Nala's form and he became a monstrous Chandala. Nagadeva asks and advises Nala to go to Ayodhya and learn the secrets of gambling from its king Rituparnana.
Without even saying good-bye to Damayanti, he went to Ayodhya and, without seeing Nalan, poor Damayanti was wandering through the forest when a python came around and devoured her. Then a hunter who came by killed the snake and saved Damayanti from death. However, attracted by her beauty, he was ready to get her. Enraged, Damayanti cursed him and burnt him to ashes.
Damayanti wandered through the forest again and was picked up by a passing group of traders. But that night while they were resting in the forest, a herd of wild animals destroyed all the merchants' property. Believing that it was Damayanti's presence that caused this misfortune, the merchants chased her away from their company.
Running away from the traders with fear for her life, she reached the kingdom of Virapur. The queen Bhanumathi took her as her servant.
After some time a minister in the palace realized that the maid sevant was indeed Damayanti and brought her to her father in Vidarbha. Damayanti reached her father's palace and offered gifts to those who found her husband. A messenger announced that Bahuka, the charioteer of the king of the distant kingdom of Ayodhya, resembled Nalan.
Nalan Bahuka, who separated from Damayanti and came to Ayodhya, was living as Rituparna's servant and palace cook. During this time, Nala was able to learn all the secrets of gambling from King Rituparna. Damayanti decided to conduct an experiment to find out if Nalan was the one discovered by his servants. She sent some messengers to Ayodhya with the news that she was going to remarry. Nalan, who heard the message, got up and set off towards the Vidarbha kingdom with incredible speed.
Due to his speed, the kali that had entered Nala's body came out of his body and fell on the road. Arriving in Vidarbha, Nala Karkotaka regained his old form by donning a magical garment given to him by the serpent and asked to go to his own country to gamble with his younger brother Pushkaran once more. This time he gambled all his remaining possessions and his wife.
Pushkaran, who was sure that he would win, prepared for the competition in the interest of getting the beautiful Damayanti as his own. Pushkaran lost the game and Nalan regained his kingdom and honors. Nalan and Damayanti, united after suffering for four years, lived for a long time with all the opulence.
When Kali left Nala, he gave one more boon to Nala. It was said that Kali will not affect those who read and listen to this story of Nalan.