Prometheus, Greek Mythology

 പ്രോമിത്യുസും മനുഷ്യസൃഷ്‌ടിയും 



ദേവഗണത്തിലെ  രാക്ഷസന്മാരിൽ  ഉൾപ്പെട്ട അറ്റ്ലസിൻറെ സഹോദരൻമാരായിരുന്നു പ്രോമിത്യുസും എഫേമിത്യുസും.  ഭൂമിയേയും ഭൂമിയിലെ ജീവജാലങ്ങളെയും  നോക്കി കാത്തു പരിപാലിക്കാനുള്ള ഉത്തരവാദിത്തമായിരുന്നു ഇവരിൽ നിക്ഷിപ്തമായിരുന്നത്. പ്രൊമിത്യൂസിൻറെയും   എഫേമിത്യുസിൻറെയും ശ്രദ്ധാപൂർണ്ണമായ  പരിചരണത്തിൽ   ഭൂമി പച്ചപിടിച്ചു  സ്വർഗ്ഗസമാനമായി. ഒളിമ്പസ് മുകളിലെ സ്വർഗ്ഗത്തിൽ ഇരുന്ന് ദേവന്മാർ കുന്നും മലകളും പുഴകളും തടാകങ്ങളും പൂക്കളും മരങ്ങളും പുൽത്തകിടികളും നിറഞ്ഞ ഭൂമി കണ്ട്  ആസ്വദിച്ചു . പക്ഷേ ഒളിമ്പസ് വിട്ട് ഭൂമിയിലേക്ക് ഇറങ്ങിച്ചെല്ലുവാനോ ഭൂമിയിൽ ജീവിക്കുവാനോ 
പ്രോമിത്യുസ് മനുഷ്യസൃഷ്‌ടിയിൽ 
അവർക്കനുവാദമില്ലായിരുന്നു. ഇത്ര സുന്ദരമായ ഭൂമി അനാഥമാവരുത് എന്ന് അവർ തീരുമാനിച്ചു.  ദേവന്മാർ ഒരുമിച്ച്‌  ആലോചിച്ചു.   തങ്ങളോട് സാമ്യമുള്ള എന്നാൽ തങ്ങളെക്കാൾ  കഴിവുകൾ കുറവുള്ള മനുഷ്യൻ എന്നൊരു ജീവിവർഗത്തെ നിർമ്മിച്ചു  ഭൂമിയിൽ സ്ഥാപിക്കുവാൻ അവർ പ്രോമിത്യുസിനോടും എഫേമിത്യുസിനോടും  ആവശ്യപ്പെട്ടു.  പുതിയ ജീവിയെ നിർമ്മിക്കുവാൻ വെറും കല്ലും മണ്ണും ജലവും മാത്രമേ അവരുടെ പക്കൽ ഉണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും ആ സഹോദരങ്ങൾ വളരെ ശ്രദ്ധാപൂർവ്വം തങ്ങളുടെ ജോലി പൂർത്തിയാക്കി. സൗന്ദര്യത്തിലും ആരോഗ്യത്തിലും  ശക്തിയിലും യുവത്വത്തിലും എല്ലാം മനുഷ്യൻ ദേവന്മാർക്ക്രൂ അനുരൂപരായിരുന്നു.  അമർഥ്യത  മാത്രമേ അവനു കുറവുണ്ടായിരുന്നുള്ളൂ.



തൻറെ സൃഷ്ടികളായ മനുഷ്യർക്ക് പിന്നെയും പിന്നെയും കൂടുതൽ കൂടുതൽ  അനുഗ്രഹങ്ങളും ജീവിതസൗകര്യങ്ങളും നേടിക്കൊടുക്കണം എന്ന ആഗ്രഹമായിരുന്നു പ്രോമിത്യുസിന്.  ഒരു ദിവസം കടൽക്കരയിൽ കാറ്റേറ്റ് ചിന്തിച്ചു കൊണ്ടിരുന്ന അവന്റെ  മനസ്സിലേക്ക് ഒരു ആശയം കടന്നുവന്നു.   ഭൂമിയിൽ ഒളിമ്പസ് മലമുകളിലുള്ള ഒന്നിൻറെ  കുറവുണ്ട്. ഒളിമ്പസ് മലമുകളിൽ ജുപിറ്റർ ദേവൻറെ  കൊട്ടാരത്തിൽ പ്രകാശവും ചൂടും പരത്തുന്ന  അഗ്നിയെ ഭൂമിയിൽ മനുഷ്യർക്ക് ലഭ്യമാക്കിയാൽ അവർ എത്രമാത്രം സന്തോഷവാന്മാരായിത്തീരും. പ്രോമിത്യുസ് ചിന്തിച്ചു. അന്നു വൈകുന്നേരമായപ്പോഴേക്കും അഗ്നിയെ ഒളിമ്പസ് മലമുകളിൽ നിന്നും ഭൂമിയിലേക്ക് കൊണ്ടുവരാനുള്ള തീരുമാനം അവൻ തൻറെ  മനസ്സിൽ ഉറപ്പിച്ചിരുന്നു.  തൻറെ ധീരമായ ഈ തീരുമാനത്തിനും  മനുഷ്യരോടുള്ള സ്നേഹത്തിനുമിടയിൽ തൻറെ പ്രവർത്തി മൂലം ജുപിറ്റർ ദേവന് ഉണ്ടായേക്കാവുന്ന കോപത്തെപ്പറ്റി  അവൻ അൽപംപോലും ഭയപ്പെട്ടതേയില്ല.

 ഒരു രാത്രി ഒളിമ്പ്യൻ ദേവതകൾ എല്ലാം  ചേർന്ന് ആലോചനയോഗം
പ്രോമിത്യുസ് തീയുമായി 
ചേർന്നിരിക്കുന്ന വേളയിൽ പ്രോമിത്യുസ്  ദേവലോകത്ത് അഗ്നി എരിയുന്ന കൊട്ടാരത്തിനുള്ളിൽ കടന്നു അഗ്നിയുടെ ചെറിയൊരു ഭാഗം  ഒരു മുളങ്കുഴലിൽ ആക്കി ഭൂമിയിലേക്ക് കൊണ്ടുവന്നു മനുഷ്യർക്ക് സമ്മാനമായി നൽകി.  ജൂപ്പിറ്ററിൻറെ   കോപത്തിനു താൻ  പാത്രീഭൂതനായി  ഭവിക്കും  എന്നറിയാമായിരുന്ന  അവൻ തൻറെ വിധിക്കായി കാത്തിരുന്നു. എവിടെപ്പോയൊളിച്ചാലും ജൂപ്പിറ്റർ തന്നെ കണ്ടു പിടിക്കും എന്ന് അവനറിയാമായിരുന്നു.

 ആലോചനയോഗം കഴിഞ്ഞു തിരിച്ചെത്തിയ  ജൂപ്പിറ്റർ ദേവൻ നോക്കുമ്പോൾ അതാ ഭൂമിയിൽ മുൻപ് കണ്ടിട്ടില്ലാത്ത തരം പ്രകാശ ഗോപുരങ്ങൾ മിന്നി മിന്നി കത്തുന്നു.  ആദ്യം അദ്ദേഹത്തിന് ഒന്നും മനസ്സിലായില്ല. അത് മനുഷ്യർ തീ കത്തിച്ച് തണുപ്പും ഇരുട്ടും അകറ്റുന്നതാണെന്ന് മനസ്സിലാക്കിയ ജൂപിറ്റർ കോപംകൊണ്ട് തിളച്ചു.   ഒളിമ്പസ് മലമുകളിലെ മറ്റ് ദൈവങ്ങൾക്കു പോലും അവൻറെ മുൻപിൽ നിൽക്കുവാൻ ധൈര്യമുണ്ടായില്ല. ജൂപ്പിറ്റർ ദേവൻ പ്രോമിത്യുസിന് നൽകിയ ശിക്ഷ അനിതരസാധാരണവും  അതികഠിനവും ആയിരുന്നു.  പ്രൊമിത്യൂസ് തടവുകാരനായി പിടിക്കപ്പെട്ടു. അവനെ കാക്കസസ്‌   പർവ്വത ത്തിൻറെ ഉന്നത ശിഖരങ്ങളിലൊന്നിൽ കൈകാലുകൾ ബന്ധിച്ച് തൂക്കിയിട്ടു. വിശന്നുവലഞ്ഞ ഒരു കഴുകൻ അവൻറെ മാറു പിളർന്നു അവൻറെ കരൾ കുത്തിക്കീറി ഭക്ഷണമാക്കി.  രാത്രികളിൽ
പ്രോമിത്യുസും കഴുകനും 
കഴുകൻ ചങ്ങലയിൽ ബന്ധിക്കപ്പെട്ട പ്രോമിത്യുസിൻറെ സമീപം വിശ്രമിക്കുന്ന സമയം പ്രൊമിത്യൂസിൻറെ കീറിപ്പറിഞ്ഞ കരൾ വളർന്നു മുറിവുണങ്ങി പൂർവ്വസ്ഥിതിയിൽ ആവുകയും ചെയ്യും. സൂര്യനുദിച്ച്  വീണ്ടും പകലാവുമ്പോൾ കഴുകന് വീണ്ടും കുത്തിക്കീറുവാൻ വേണ്ടി.

പ്രോമിത്യുസിൻറെ വേദനകളും യാതനകളും വർഷങ്ങൾ അല്ല നൂറ്റാണ്ടുകൾ തന്നെ നീണ്ടുനിന്നു. പ്രോമിത്യുസിൻറെ ദീനരോദനങ്ങളോ  മറ്റു ദേവന്മാരുടെ നിവേദനങ്ങളോ  ഒന്നുംതന്നെ ജൂപ്പിറ്ററിൻറെ കോപം  ശമിപ്പിച്ചില്ല.  വര്ഷങ്ങൾക്കുശേഷം   ജൂപ്പിറ്ററിൻറെ മകനായ ഹെർക്കുലീസ്  തൻറെ യാത്രയ്ക്കിടയിൽ ചങ്ങലയിൽ തടവുകാരനായിക്കഴിയുന്ന പ്രോമിത്യുസിനെ  കാണുകയും കഴുകനെ കൊന്ന്  ചങ്ങലകൾ തകർത്ത് അവനെ മോചിപ്പിക്കുകയും ചെയ്തു.  മനുഷ്യർ പ്രൊമിത്യൂസിന്  ആരാധ്യനായ ഒരു  വിപ്ലവകാരിയുടെ സ്ഥാനമാണ് നൽകി ആദരിക്കുന്നത്.