മിനർവയുടെ ജനനം (യവന പുരാണങ്ങളിലൂടെ 6)
പാൻഡോര തുറന്നുവിട്ട തിന്മകളും രോഗങ്ങളും കീടങ്ങളും ഭൂമിയിലാകമാനം തലങ്ങുംവിലങ്ങും പറന്നുനടന്ന് മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും വേദനകളും യാതനകളും ആവോളം നൽകുന്നുണ്ടായിരുന്നു. എങ്കിലും അവ ഒരിക്കലും ഒളിമ്പസ് മലമുകളിലേക്ക് കടന്നുചെന്നതേയില്ല. അതുകൊണ്ടുതന്നെ ദേവന്മാരുടെയെല്ലാം പിതാവായ ജൂപ്പിറ്റർ ദേവന് ഒരു ദിവസം രാവിലെ കലശലായ തലവേദന അനുഭവപ്പെട്ടത് സ്വർഗ്ഗവാസികൾക്കെല്ലാം ആശ്ചര്യമുളവാക്കി.
ഒളിമ്പസിലെ പല ദേവന്മാരും താഴെ ഭൂമിയിൽ മനുഷ്യരുടെ രോഗങ്ങളും വേദനകളും മാറ്റുന്നതിൽ വിദഗ്ധരായിരുന്നു. അവർ ഓരോരുത്തരായി ജൂപ്പിറ്റർ ദേവനെ പരിശോധിക്കുകയും പ്രതിവിധികൾ നിർദ്ദേശിക്കുകയും ചെയ്തു കൊണ്ടിരുന്നു. എന്നിരുന്നാലും തലവേദന വർധിക്കുന്നതല്ലാതെ അൽപംപോലും കുറയുന്നില്ല. ഓരോ നിമിഷവും തലവേദന കൂടിക്കൂടി വന്ന് തല പൊട്ടിത്തെറിക്കുന്നതുപോലെ തോന്നി അദ്ദേഹത്തിന്. സഹികെട്ട അദ്ദേഹം തൻറെ മക്കളിൽ ഒരാളായ വുൾക്കാനേ (Vulcan) വിളിച്ച് ഒരു
കോടാലി കൊണ്ട് തന്റെ തല വെട്ടിപ്പൊളിക്കാൻ ആവശ്യപ്പെട്ടു. ദേവ പ്രമുഖനും തൻറെ പിതാവുമായ ജൂപ്പിറ്ററിൻറെ ആജ്ഞ അനുസരിക്കാതിരിക്കുവാൻ ആവില്ലല്ലോ. ഭയത്താൽ വിറച്ചുകൊണ്ട് തൻറെ കോടാലികൊണ്ട് വുൾക്കാൻ ആഞ്ഞുവെട്ടി. അത്ഭുതം എന്നല്ലാതെ എന്തു പറയേണ്ടൂ. വെട്ടുകൊണ്ട് പിളർന്ന ജൂപ്പിറ്ററിൻറെ തലയ്ക്കുള്ളിൽ നിന്നും പടച്ചട്ടയണിഞ്ഞ് ആയുധങ്ങളേന്തിയ സുന്ദരിയായ ഒരു യുവതി, മിനർവ, പുറത്തേക്കിറങ്ങി വന്നു. അവളായിരുന്നു അറിവിൻറെ വിജ്ഞാനത്തിൻറെ ദേവത. കാരണം അവൾ ജൂപ്പിറ്ററിൻറെ തലച്ചോറിൽ നിന്നും പൂർണ്ണ വളർച്ചയെത്തി ജനിച്ചവളാണല്ലോ.
ഒളിമ്പസിലെ പല ദേവന്മാരും താഴെ ഭൂമിയിൽ മനുഷ്യരുടെ രോഗങ്ങളും വേദനകളും മാറ്റുന്നതിൽ വിദഗ്ധരായിരുന്നു. അവർ ഓരോരുത്തരായി ജൂപ്പിറ്റർ ദേവനെ പരിശോധിക്കുകയും പ്രതിവിധികൾ നിർദ്ദേശിക്കുകയും ചെയ്തു കൊണ്ടിരുന്നു. എന്നിരുന്നാലും തലവേദന വർധിക്കുന്നതല്ലാതെ അൽപംപോലും കുറയുന്നില്ല. ഓരോ നിമിഷവും തലവേദന കൂടിക്കൂടി വന്ന് തല പൊട്ടിത്തെറിക്കുന്നതുപോലെ തോന്നി അദ്ദേഹത്തിന്. സഹികെട്ട അദ്ദേഹം തൻറെ മക്കളിൽ ഒരാളായ വുൾക്കാനേ (Vulcan) വിളിച്ച് ഒരു
![]() |
ആസ്ട്രിയൻ പാർലമെന്റിനു മുന്നിലുള്ള മിനർവ പ്രതിമ |
അവൾ അത്രമാത്രം ബുദ്ധിമതി ആയിരുന്നതിനാൽ ജൂപിറ്റർ ദേവൻ അവളെ എപ്പോഴും തന്നെ തൻറെ സമീപത്തു നിർത്തുകയും തൻറെ പ്രധാന തീരുമാനങ്ങളിലെല്ലാം അവളുടെ അഭിപ്രായം ആരായുകയും ചെയ്തുപോന്നു. ജൂപിറ്ററുടെ മകളാണ് മിനർവ എന്ന് അറിയാമെങ്കിൽ കൂടിയും ജൂപിറ്ററിൻറെ ഭാര്യ ജൂണോക്ക് അവളോട് അസാമാന്യമായ അസൂയ ഉടലെടുത്തു.
ഒരു പെൺകുട്ടി ആയിരുന്നെങ്കിലും ആയുധങ്ങളുമായി ജനിച്ച മിനർവയ്ക്ക് യുദ്ധങ്ങളോട് അല്പംപോലും ഭയമുണ്ടായിരുന്നില്ല. ഭൂമിയിൽ ഉണ്ടാവുന്ന എല്ലാ യുദ്ധങ്ങളിലും മിനർവ പങ്കെടുക്കുകയും തനിക്കു താല്പര്യമുള്ള വിഭാഗത്തിനുവേണ്ടി വിജയഭേരി മുഴക്കി അവരെ വിജയത്തിലേക്ക് എത്തിക്കുന്നതിൽ അവൾ ആനന്ദം കൊള്ളുകയും ചെയ്തിരുന്നു.
യുദ്ധത്തിൽ അതീവതല്പരയായിരുന്നെങ്കിലും സ്ത്രീസഹജമായ പല ജോലികളും അവൾക്ക് ആനന്ദം നൽകിയിരുന്നു.. അതിലൊന്നായിരുന്നു തുണി നെയ്യുന്നതിൽ അവൾക്കുണ്ടായിരുന്നു നൈപുണ്യം. യുദ്ധത്തിനുള്ള അവളുടെ താൽപര്യത്തെ നിരന്തരം കുറ്റപ്പെടുത്തിയിരുന്ന അവളുടെ രണ്ടാനമ്മ ജൂണോ നെയ്ത്തിലുള്ള അവളുടെ കഴിവുകണ്ടു അത്ഭുതപ്പെട്ടു നിന്നു പോകാറുണ്ട്.
ഇതേ കാലഘട്ടത്തിൽ നെയ്തുകലയിൽ അതിനിപുണയായ ഒരു പെൺകുട്ടി ഭൂമിയിൽ ജീവിച്ചിരുന്നു. . നെയ്ത്തുകലയിൽ ആരാഖ്നെ എന്നുപേരായ അവളെ വെല്ലുവാൻ ഭൂമിയിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. തൻറെ കഴിവിൽ വളരെയധികം അഹങ്കരിക്കുകയും കണ്ടുമുട്ടുന്ന എല്ലാവരോടും പൊങ്ങച്ചം വിളമ്പുകയും ചെയ്യുന്നത് അവളുടെ പതിവായിരുന്നു. ചിലപ്പോഴൊക്കെ അവൾ പറയുമായിരുന്നു, അവൾ നെയ്യുന്ന തുണിത്തരങ്ങൾ ഒളിമ്പസിലെ കൊട്ടാരങ്ങളിലെ അലങ്കാരങ്ങളെക്കാൾ മേന്മയേറിയതാണെന്ന്. ഇതു കേൾക്കുമ്പോൾ അവളുടെ കൂട്ടുകാരികൾ പറയും. ഇങ്ങനെ പറയുന്നത് ദൈവനിന്ദയാണ്. അത് ദൈവകോപം വിളിച്ചു വരൂത്തും. അപ്പോൾ അഹന്ത മൂത്ത ആരാഖ്നെ പറയും, എനിക്കറിയാം ഞാൻ അത്ര മോശമൊന്നുമല്ല.
വേണമെങ്കിൽ മിനർവയുമായി ഒരു മത്സരത്തിനു തന്നെ ഞാൻ തയ്യാറാണ്.. അപ്പോഴറിയാമല്ലോ ആരാണ് മെച്ചമെന്ന്. അപ്പോൾ അവിടെ അവളുടെ വീടിനടുത്തുള്ള മരത്തിൽ വിശ്രമിക്കുകയായിരുന്ന അപ്പോളോ ദേവൻറെ സന്ദേശ വാഹകനായ കാക്ക ഇതു കേൾക്കുകയും താമസംവിനാ കാര്യങ്ങൾ ദേവലോകത്ത് എത്തിക്കുകയും ചെയ്തു. ആരാഖനെയുടെ പൊങ്ങച്ചം മിനർവ യുടെ ശ്രദ്ധയിൽ വളരെ മുൻപേ തന്നെ പെട്ടിരുന്നെങ്കിലും അവൾ അത് കാര്യമായിട്ടെടുത്തിരുന്നില്ല. പക്ഷേ തന്നെ ഒരു മനുഷ്യസ്ത്രീ മത്സരത്തിനായി വെല്ലുവിളിച്ചിരിക്കുന്നു എന്നത്, അവൾ തന്നെക്കാൾ മിടുക്കിയാണ് എന്ന് അവകാശപ്പെടുന്നത്, വെറുതെയങ്ങ് മറന്നുകളയാവുന്ന ഒരു തെറ്റായിരുന്നില്ല.
മിനർവാദേവി തൻറെ പടച്ചട്ടയും ആയുധങ്ങളും അഴിച്ചുവച്ച് ഒരു കിഴവിയായി വേഷം മാറി ഭൂമിയിലേക്ക് പോയി. ആരാഖനെ തൻറെ വീടിനുമുന്നിൽ നെയ്ത്തു ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ആരാഖനെയുടെ അടുത്തെത്തിയ കിഴവി അവളുടെ നെയ്ത്തിനെ പുകഴ്ത്തി സംസാരിച്ചു. ഉടൻതന്നെ ആരാഖനെ പൊങ്ങച്ചം പറഞ്ഞു തുടങ്ങി. എപ്പോഴെങ്കിലും മിനർവയെ കണ്ടുമുട്ടിയാൽ ഒരു മത്സരം നടത്താൻ വരെ താൻ തയ്യാറാണ് എന്ന് അവൾ കിഴവിയായി വേഷം മാറിവന്ന മിനർവയോട് പറഞ്ഞു. കിഴവി പറഞ്ഞു മോളെ നീയിങ്ങനെയൊന്നും സംസാരിക്കരുത്. അത് ദൈവങ്ങൾക്ക് എതിരാണ്. ആരാഖനെ പറഞ്ഞു എൻറെ ആഗ്രഹം മിനർവ ഞാൻ പറഞ്ഞത് കേൾക്കുകയും മത്സരത്തിന് തയ്യാറാവുകയും ചെയ്യണമെന്നു തന്നെയാണ്.

ഇതുകേട്ട് മിനർവ കോപംകൊണ്ട് തിളച്ചു. അവൾ കിഴവിയുടെ വേഷമുപേക്ഷിച്ച് സ്വന്തം രൂപത്തിലേക്ക് തിരിച്ചു വന്നു. രണ്ടു തറികൾ തയ്യാറാക്കുവാൻ അവൾ ആരാഖ്നയോടാവശ്യപ്പെട്ടു. മത്സരം ആരംഭിച്ചു. രണ്ടുപേരും അതീവശ്രദ്ധയോടെ വസ്ത്രം നെയ്യുവാൻ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ടുനിന്ന മത്സരം വൈകുന്നേരമായപ്പോഴേക്കും അവസാനിച്ചു. ആരാഖ്ന നെയ്ത്ത് അവസാനിപ്പിച്ച് തറിയിൽ നിന്ന് എഴുന്നേറ്റു. അവൾ സാവകാശം മിനർവ നെയ്‌ത വസ്ത്രത്തിലേക്ക് കണ്ണുകൾ അയച്ചു. ഒറ്റനോട്ടം മാത്രം മതിയായിരുന്നു താൻ പരാജയപ്പെട്ടുവെന്ന് ആരാഖ്നയ്ക്ക് മനസ്സിലാക്കുവാൻ.
തൻറെ പൊങ്ങച്ചം കേട്ട മനുഷ്യർക്കു മുന്നിൽ പരാജിതയായി പരിഹാസ പാത്രമാകുവാൻ അവൾ ഒരുക്കമല്ലായിരുന്നു. അവൾ പെട്ടെന്നൊരു കയറെടുത്ത് അടുത്തുള്ള ഒരു മരത്തിൽ കയറി തൂങ്ങിമരിക്കാൻ ഒരുങ്ങി. പക്ഷേ ദൈവങ്ങളെ വെല്ലുവിളിച്ച ആരാഖ്നയുടെ കഥ മാനവരാശിക്കു മുഴുവൻ ഒരു പാഠമായിരിക്കണം എന്നും, അത് എക്കാലവും ഒരു ഓർമയായി മനുഷ്യമനസ്സുകളിൽ നിലനിൽക്കണമെന്നും മിനർവ തീരുമാനിച്ചു. മിനർവ ആരാഖ്നയെ ഒരു ചിലന്തിയാക്കി മാറ്റി. ജീവിതകാലം മുഴുവൻ നെയ്തുകൊണ്ടിരിക്കുവാൻ ശപിച്ചു.
പിറ്റേന്ന് ആരാഖ്നയെ കാണുവാനെത്തിയ കൂട്ടുകാരികൾ കണ്ടത് പൊടി പിടിച്ച ഒരു വലയ്ക്കു നടുവിൽ തൂങ്ങിക്കിടക്കുന്ന കറുത്ത വൃത്തികെട്ട ഒരു ചിലന്തിയെ ആണ്.