അഭിനയ ലോകത്തുനിന്നു തന്നെ അപ്രത്യക്ഷമായേക്കുമെന്ന ഭീഷണി നേരിട്ടിരുന്ന കാലത്താണ്, പിന്നീട് അതുല്യ നടന്നെന്നു പേരെടുത്ത മമ്മുട്ടിയെ തേടി ആ സിനിമയെത്തുന്നത്.
ന്യൂഡൽഹിയുടെ അപ്രതീക്ഷിതവിജയം മമ്മുട്ടിയുടെ ജീവ ശ്വാസമായി മാറി.
ദൃശ്യ/ പ്രിന്റഡ് മാധ്യമ രംഗം എണ്ണിയാലൊടുങ്ങാത്ത ഓൺലൈൻ ചാനലുകളും ദിനപത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുമ്പോൾ അവയിലോരോന്നിന്റെയും നിലനിൽപ്പു തന്നെ അവർക്കു കിട്ടുന്ന ബ്രേക്കിംഗ് വാർത്തകളായിരിക്കുമെന്നു പറയേണ്ടി വരും.
രാഷ്ട്രീയ പാർട്ടികളുടെയോ ഏതെങ്കിലും മതവിഭാഗങ്ങളുടെയോ അടിമകളായി പ്രത്യേക ചാനലുകളോ പത്രങ്ങളോ മാത്രം വായിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവർക്കു കിട്ടുന്ന വാർത്തകൾ എന്തായാലും അതു മാത്രം വിശ്വസിക്കുവാനാണ് അവർക്കിഷ്ടം.
ഒരു ചാനൽ പ്രക്ഷേപണം ചെയുന്ന അല്ലെങ്കിൽ ഒരു പത്രത്തിൽ വരുന്ന കെട്ടിച്ചമക്കപ്പെട്ട വ്യാജ വാർത്തകൾക്ക് ഒരു മനുഷ്യജീവനോളം തന്നെ വിലയുണ്ടെന്നത് അല്ലെങ്കിൽ ഒരു രാജ്യത്തിന്റെ ഭാവിയെത്തന്നെയോ, യുദ്ധഗതിയെയോ പോലുമോ നിയന്ത്രിക്കാൻ മാത്രം കെല്പുണ്ടെന്നത് പത്രപ്രവർത്തന രംഗത്തുള്ളവർ ഗൗരവമായി കാണുന്നില്ല.
അതിന്റെ പ്രത്യക്ഷമായ ഉദാഹരണമായി വേണം 1995 ൽ ഡയാന രാജകുമാരിയുടെ മരണത്തിനു കാരണമായതെന്നു കണ്ടെത്തിയിരിക്കുന്ന BBC ഇന്റർവ്യൂ വിനെ വിലയിരുത്താൻ.
ലോകത്തിലെ തന്നെ ഏറ്റവും വിശ്വാസതയുള്ളതെന്നു കരുതപ്പെട്ടിരുന്ന BBC യുടെ ജൂനിയർ റിപ്പോർട്ടർ മാർട്ടിൻ ബഷീർ മേലധികാരികളുടെ അറിവോടെ തന്നെയായിരുന്നു വ്യാജ ബാങ്ക് രേഖകൾ നിരത്തിക്കൊണ്ട്, അതെല്ലാം ഡയാനയെ പിന്തുടരാനും നിരീക്ഷിക്കാനുമായി രാജ കുടുംബം ഏർപ്പെടുത്തിയിട്ടുള്ള ഏജന്റ് മാർക്കു നൽകുന്ന വേതനത്തിന്റെ തെളിവുകളാണെന്നു വിശ്വസിപ്പിച്ചത്.
ചാൾസുമായി അകന്നുകഴിഞ്ഞിരുന്ന ഡയാന അതെല്ലാം വിശ്വസിക്കയും BBC യിൽ തത്സമയ മുഖാമുഖത്തിന് സമ്മതം മൂളുകയും ചെയ്തു.
200 മില്യൺ കാണികളെ ടെലിവിഷൻ സ്ക്രീനിനു മുൻപിലെത്തിക്കാൻ സാധിച്ച മാർട്ടിൻ ബഷീറും BBC ബോസും ഇരുണ്ടു വെളുത്തപ്പോൾ ജേർണലിസ്റ്റ് വഴികളിലെ അത്ഭുതങ്ങളായി വാഴ്ത്തപ്പെട്ടു.
തന്റെ തുറന്നു പറച്ചിലിലൂടെ രാജകുടുംബത്തെ മുൾമുനയിലാക്കിയ ഡയാനയുടെ ജീവിതം കൂടുതൽ ദുരിത പൂർണമായി, പാപ്പരാസികൾ അവരുടെ പടമെടുക്കാനും കൂടുതൽ രഹസ്യങ്ങൾ ശേഖരിക്കാനുമായി അവരെ നിരന്തരം വേട്ടയാടി.
1997 ഓഗസ്റ്റ് 31 ന് പാപ്പരാസികളിൽ നിന്നും രക്ഷപെടുന്നതിനായി അമിത വേഗതയിലോടിച്ച കാർ അപകടത്തിൽപ്പെട്ടാണ് പാരീസിൽ വച്ച് ഡയാനയുടെ മരണം സംഭവിക്കുന്നത്.
25 വർഷങ്ങൾ പിന്നിടുമ്പോൾ, ഇന്ന് BBC യുടെ വ്യാജ ഇടപെടലുകൾ വെളിച്ചത്തായതോടെ അവർ രാജകുടുംബത്തോടു കുറ്റസമ്മതം നടത്തിയിരിക്കുന്നു. അമ്മയെ നഷ്ടപ്പെട്ട മക്കൾക്കോ, ലോകത്തിനു മുഴുവൻ പ്രിയങ്കരിയായിരുന്ന ഒരു വ്യക്തിത്വത്തെയോ ഇനി തിരിച്ചു നൽകാൻ BBC യുടെ ഖേദപ്രകടനം കൊണ്ടു സാധ്യമാവുന്നില്ല.
ആ കാലത്തെ ഡിറക്റ്ററായിരുന്ന ടോണി ഹാൾ തന്റെ പിടിപ്പുകേടിൽ ഖേദം രേഖപ്പെടുത്തുകയും, ഇപ്പോൾ വഹിക്കുന്ന ഔദ്യോഗിക പദവികളിൽനിന്നെല്ലാം രാജി വയ്ക്കുകയും ചെയ്തിരിക്കുകയാണ്.
ലേഡി ഡയാനയെപ്പോലെ ജനഹൃദയങ്ങളിൽ സ്വാധീനംചെലുത്താനും അവരുടെ സ്നേഹം പിടിച്ചു പറ്റാനും കഴിഞ്ഞ മറ്റൊരു രാജകുടുംബാഗം ഇല്ലായിരുന്നെന്നാണ് പറയപ്പെടുന്നത്.
ഒരു മാധ്യമപ്രവർത്തകന്റെ ഈഗോയ്ക് മുൻപിൽ ചവിട്ടിയരക്കപ്പെട്ട രാജകുമാരിയുടെ ജീവിതം വ്യാജ വാർത്തകളിലൂടെ
പ്രശസ്തിനേടാനിറങ്ങിത്തിരിക്കുന്നവർക്കു
മുൻപിൽ പത്രപ്രവർത്തനത്തിന്റെ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുവാൻ പ്രചോദനമാവട്ടെ