Echo Discussion on 20.09.2020

 പ്രിയപ്പെട്ട സുഹൃത്തുക്കളെ,


നമ്മുടെ എക്കോ ഡിസ്കഷൻ ഫോറത്തിൻറെ അടുത്ത യോഗം മുൻ തീരുമാനമനുസരിച്ച് ഈ മാസം 20-നു ഞായറാഴ്ച ഉച്ച കഴിഞ്ഞു രണ്ടു മണി മുതൽ (സെപ്റ്റംബർ 20  Sunday from 14.00 hours onwards)  നടത്തപ്പെടുന്ന വിവരം നാമെല്ലാവർക്കും അറിവുള്ളതാണല്ലോ. 

പരിസ്ഥിതിയും കാലാവസ്ഥാവ്യതിയാനനവും ആണല്ലോ നമ്മുടെ ഇത്തവണത്തെ ചർച്ചാവിഷയം. ശ്രീ.ജോസ് കച്ചിറയിൽ വിഷയമവതരിപ്പിക്കുന്നു. തുടർന്ന് നാമോരോരുത്തർക്കും പ്രസ്തുത വിഷയത്തെക്കുറിച്ച് നമ്മുടെ വീക്ഷണങ്ങൾ പ്രബന്ധമായോ ചർച്ചകളിൽ പങ്കുചേർന്നുകൊണ്ടോ അവതരിപ്പിക്കുവാനാവുന്നതാണ്.  ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്നതിനുള്ള അവസരം പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിനായി നാമോരോരുത്തരും തയ്യാറായി എത്തണമെന്ന് താല്പര്യപ്പെടുന്നു.

ഇന്നത്തെ നിലവിലുള്ള പ്രത്യേകസാഹചര്യങ്ങളിൽ ഇത്തവണയും നമ്മുടെ മീറ്റിംഗ് ഓൺലൈനായി നടത്തുവാൻ നമ്മൾ നിർബ്ബന്ധിതരായിരിക്കുകയാണ്. അതുകൊണ്ട് ഇത്തവണയും നമ്മൾ Skype തന്നെ ഉപയോഗിക്കാമെന്ന് കരുതുന്നു. Skype ഇൻസ്റ്റാൾ ചെയ്യാത്തവർ അത് ചെയ്ത് Skype ID അയച്ചു തരിക.

സസ്നേഹം ജെയ്മി