ഓർമക്കുറിപ്പുകൾ ( 7 ) കൈയക്ഷരം ചതിക്കുഴിയാകുമ്പോൾ

ഓർമക്കുറിപ്പുകൾ ( 7 )  കൈയക്ഷരം ചതിക്കുഴിയാകുമ്പോൾ

രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന രണ്ടര വർഷത്തെ ട്രെയിനിങ് പീരിയഡിലൂടെ കടന്നു പോരുമ്പോൾ ഇലക്ട്രോണിക്സ്
ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നവർ സ്വായത്തമാക്കുന്നത് ഒരു പക്ഷെ മറ്റൊരു ഇൻസ്റ്റിട്യുഷനും വാഗ്ദാനം ചെയ്യാൻ സാധിക്കാത്തത്ര വിപുലമായ, വിവിധ വിഷയങ്ങളിലും തലങ്ങളിലുമുള്ള പാടവമാണ്.

രാഷ്ട്രത്തിന്റെ പ്രതിരോധ ശേഷി പ്രദർശിപ്പിക്കപ്പെടുന്ന റിപ്പബ്ലിക് ഡേ പരേഡിന്റെ മാർച്ച് പാസ്റ്റിൽ എയർ ഫോഴ്സ് യൂണിറ്റിനെ പ്രതിനിധീകരിച്ചു കൊണ്ട് ഞങ്ങളിലാരെങ്കിലുമൊക്കെ മാർച്ചു ചെയ്തിട്ടുണ്ടാവും.( ഒരു റിപ്പബ്ലിക് ഡേ പരേഡിൽ പങ്കെടുക്കണമെന്ന പൂർത്തീകരിക്കപ്പെടാത്ത ആഗ്രഹം ഇന്നും ഒരു നീറ്റലായി അവശേഷിക്കുന്നു. പരിശീലനകാലത്തു ബെസ്റ്റ് ഡ്രില്ലിനുള്ള വ്യക്തിഗത ട്രോഫി കരസ്ഥമാക്കിയിട്ടു പോലും രണ്ടു സെന്റി മീറ്റർ പൊക്കം കുറവാണെന്ന കാരണത്താൽ പരേഡിൽ നിന്നും ഔട്ട് )
മാർച്ച് പാസ്റ്റിൽ പങ്കെടുക്കുന്നവരുടെ നിലവാരത്തിലേക്കെത്തുവാൻ ഞങ്ങൾ ധാരാളം വിയർപ്പും കണ്ണുനീരുമൊഴുക്കിയിരുന്നു. NCC മുൻപരിചയമുണ്ടായിരുന്നവർക്ക് പരേഡ് മൂവ്മെന്റുകൾ എളുപ്പമായിരുന്നെങ്കിലും, തവളച്ചാട്ടവും, ക്രൗളിംഗും പുറത്തു ഭാരം കെട്ടി വച്ചും അല്ലാതെയുമൊക്കെയുള്ള മണിക്കുറുകൾ നീളുന്ന ഓട്ടവും - പലപ്പോളും മറ്റുള്ളവർ വിശ്രമിക്കുമ്പോൾ - ഒക്കെ ശിക്ഷാ നടപടികളായി ഏറ്റു വാങ്ങിക്കൊണ്ടാണ് പലരും ഡ്രില്ലിൽ മികവു നേടിയത്.

ഹെലികോപ്റ്ററുകൾ തുടങ്ങി അത്യാധുനിക യുദ്ധ വിമാനങ്ങൾ വരെ പറക്കുവാൻ സന്നദ്ധമാവുന്നത് ഞങ്ങളിലൊരാളുടെ കൂടി പരിശോധനയ്ക്കും സെർട്ടിഫിക്കേഷനും ശേഷമായിരുന്നു.

റഡാർ സംവിധാനങ്ങളും, സിഗ്നൽ യൂണിറ്റുകളും ടെലിഫോൺ ശ്രുംഖലയും 24 മണിക്കൂറും പ്രവർത്തന സഞ്ജമാക്കുവാൻ പിന്നിൽ പ്രവർത്തിച്ചതിരുന്നത് ഞങ്ങളുടെ കരങ്ങളായിരുന്നു.

യെമെൻഡൻ ട്രാൻസ്മിറ്ററുകൾ മുതൽ സിഗ്നൽ ജനറേറ്റർസ്, ഓസ്‌സിലോസ്കോപസ്, ഫ്രിക്ക്വൻസി കൗണ്ടെർസ്‌ തുടങ്ങി എല്ലാ വിധ ആധുനിക ഇലക്ട്രോണിക് എക്വിപ്മെന്റുകളുടെയും പ്രവർത്തന ക്ഷമത ഞങ്ങളുടെ കൈകളിൽ ഭദ്രമായിരുന്നു.

വെൽഡിങ്ങും,ലയിത്തു മൊഴിച്ചുള്ള എല്ലാ ടൂൾസും വിദഗ്ദമായി കൈകാര്യം ചെയ്യാനുള്ള വൈദഗ്ദ്യം ഞങ്ങൾ ആർജിച്ചിരുന്നു.

കാലഹരണപ്പെട്ടു പോയ ടെലിപ്രിന്ററും, മോഴ്‌സും ( പോസ്റ്റിലെ ടെലിഗ്രാഫിക്കു പകരം ആഗോളതലത്തിൽ മോഴ്സ് കോഡുകളാണ് ഉപയോഗത്തിലിരുന്നത്) കൈകാര്യം ചെയ്തിരുന്നതും ഞങ്ങൾ തന്നെ.

ടെലിപ്രിന്ററിൽ മിനിറ്റിൽ 50 വാക്കുകളും, മോഴ്സ് മിനിറ്റിൽ 24 വാക്കുകളുമൊക്കെ യായിരുന്നു സാധാരണ വേഗത. രഹസ്യ സ്വഭാവമുള്ള സൈഫർ കോഡുകളിൽ നടത്തുന്ന ആശയ വിനിമയങ്ങൾ പിനീട് ഡീകോഡ് ചെയ്താണ് സന്ദേശം മനസ്സിലാക്കുന്നത്.

ആരംഭത്തിൽ മോഴ്സ് കോഡുകൾ തീരെ പതിയയെ എഴുതി പഠിക്കാൻ സാധിക്കുകയുള്ളു. ആദ്യം കോഡ് പടിക്കണം, പിന്നെ അതു കേട്ട് എഴുതാൻ സാധിക്കണം. 4 വാക്കുകൾ മിനിറ്റിൽ കേട്ടെഴുതിക്കൊണ്ടായിരുന്നു തുടക്കം.അതിനു ശേഷം 5, 6, 10, 20 വാക്കുകൾ ആയി ഏതാണ്ട് ആറേഴു മാസം കൊണ്ട് 24 വാക്കുകൾ ഒരു മിനിറ്റിൽ എന്ന സ്പ്പീഡിലേക്കെത്തും.

മോഴ്സ് കോഡിന്റെ വ്യക്തിഗത ഉപയോഗം പലർക്കും പല വിധത്തിലായിരുന്നു. പ്രണയിനിമാർക്ക് വീട്ടുകാരെ വെട്ടിച്ചു കോഡ് ഭാഷയിൽ അവളുടെ അപ്പനുള്ള എഴുത്തുകളിൽ വരെ സന്ദേശങ്ങൾ പറത്തിയവരുണ്ടായിരുന്നു.

എനിക്കു പക്ഷെ ഈ കോഡു പഠനം തുണയായത് എന്റെ കൈയക്ഷരം മെച്ചപ്പെടുത്താനാണ്.

ചില സമയങ്ങളിൽ സ്വന്തം കൈയക്ഷരത്തിൽ എഴുതിയതു വായിക്കാനാവാതെ വിഷണ്ണനായി നിന്നു കരയേണ്ടി വന്ന പൂർവകാലം.

8 ആം ക്ലാസ്സിലെ ആദ്യത്തെ ടേമിലെ പരീക്ഷ കഴിഞ്ഞു മാർക്ക് അനൗൺസ് ചെയ്തുകൊണ്ട് ഉത്തരക്കടലാസുകൾ തിരിച്ചു നൽകുന്ന ജോസഫ് സാർ.
അന്നു വരെ ഒരു വിഷയത്തിനും തോറ്റിട്ടില്ലാത്ത എന്നെ ജോസഫ് സാർ ഇംഗ്ലീഷ് സെക്കൻഡ് പേപ്പറിന് 1/ 2 മാർക്കിനു
തോൽപിച്ചു കളഞ്ഞു.
എല്ലാ ഉത്തരങ്ങളും ശരിക്കും അറിയാമായിരുന്ന , കൃത്യമായി ഉത്തരമെഴുതിയ എനിക്ക് മാർക്കു കുറഞ്ഞിരിക്കുന്നത് ജോസഫ് സാറിനു പറ്റിയ എന്തെങ്കിലും പിശകു തന്നെ, തീർച്ച.
മാർക്കു കുറഞ്ഞതിലുള്ള നാണക്കേടിനപ്പുറം പ്രോഗ്രസ്സ് കാർഡിൽ തോറ്റ വിഷയത്തിനു കീഴിൽ ചുമന്ന വരയുമായി ചെല്ലുമ്പോളുണ്ടാവുന്ന ഭൂകമ്പമോർത്തപ്പോളാണ്
.
പുളി വാറുകൊണ്ടുള്ള അടിയുടെ വേദന അപ്പോളേ മനസ്സിൽ തെളിഞ്ഞു.
ഞാൻ സാറിന്റെയടുത്ത് ഉത്തരക്കടലാസ്സുമായി ചെന്ന് സങ്കടം ബോധിപ്പിച്ചു.
എല്ലാ ഉത്തരങ്ങളും എനിക്കറിയാമെന്നും എല്ലാം ശരിയായിട്ടു തന്നെ എഴുതിയിട്ടുണ്ടെന്നും പറഞ്ഞു.
സാർ എന്റെ ഉത്തരക്കടലാസ് വാങ്ങി നോക്കിയിട്ടു തിരിച്ചു തന്ന് ഒരുത്തരം ചുണ്ടിയിട്ടു വായിച്ചു കേൾപ്പിക്കാൻ പറഞ്ഞു;

ശരിയാണെങ്കിൽ ജയിപ്പിക്കാം.

ഉത്തരക്കടലാസിൽ ഞാൻ വരച്ചിരുന്ന അർത്ഥമില്ലാത്ത വരകൾ എന്നെ നോക്കി പരിഹസിച്ചു.

ഞാൻ വീണ്ടും അവിടെ നിന്ന് കരഞ്ഞു. സാറിനു പക്ഷെ ദയ തോന്നിയില്ല.

കൈയക്ഷരം നന്നാക്കാൻ സൗജന്യമായ ഉപദേശം തന്നു വിട്ടു.

സാറിനെ എന്തെങ്കിലുമൊക്കെ ചെയ്യുവാനുള്ള അരിശവുമായി തിരിച്ചു പൊന്നു.

വിജയകരമായി ട്രെയിനിങ് പൂർത്തിയാക്കിയ ഞങ്ങളിൽ 9 പേരെ ഷില്ലോങ്ങിലേയ്ക് പോസ്റ്റിങ്ങ് നടത്തിയ ഓർഡറും കൈപ്പറ്റികൊണ്ട് ആദ്യത്തെ അവധി ആഘോഷിക്കാൻ ഞങ്ങൾ നാട്ടിലേക്കുള്ള തീവണ്ടി കയറി.