ഓർമ്മക്കുറിപ്പുകൾ
പെൻഷൻ പറ്റി വീട്ടിലിരിക്കുമ്പോൾ ഏറ്റവും കൂടുതൽ അലട്ടുന്നത് എങ്ങനെ സമയം തള്ളി നീക്കുമെന്നതാണ്. നാട്ടിലാണെങ്കിൽ ചെറിയ തോതിൽ കൃഷിയും അല്പം നാടു നന്നാക്കലുമൊക്കെയായി സമയം കളയാം
ഇവിടെ സ്വിറ്റസർലൻഡിലിരുന്നു കൊണ്ട് ഇട്ട വട്ടത്തിലുള്ള തോട്ടത്തിലെ തൂമ്പാ പണി കഴിഞ്ഞും ധാരാളം സമയം ബാക്കി. അപ്പോൾ തോന്നിയ പൂതിയാണ് കടന്നു പോന്ന ഇന്നലെകളിലെ രസകരങ്ങളായ സംഭവങ്ങളും ഓർമകളിൽ തങ്ങി നിൽക്കുന്ന രസികന്മാരുമൊക്കെ നിങ്ങൾക്കും രസം പകരട്ടെയെന്നത്
യൗവനത്തിലേയ്ക് ചുവടു വയ്ക്കും മുൻപ് വായുസേനയിൽ എത്തിപ്പെട്ടവന്റെ അനുഭവങ്ങളിൽ ചിലത് വരും ദിവസങ്ങളിൽ നിങ്ങൾക്കായി പങ്കു വയ്ക്കുകയാണ്. പരാമർശിച്ചിരിക്കുന്ന വ്യക്തികളെല്ലാം തന്നെ ഇപ്പോളും ജീവിച്ചിരിക്കുന്നവരായതിനാൽ പ്രാണഭയത്താൽ അവരുടെ യഥാർത്ഥ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല..
സ്ഥലം ; ബറേലി Air Force Station, 1982 ലെ വേനൽക്കാലം.
ഉത്തരേന്ത്യയിലെ വേനൽക്കാലദിനിങ്ങളിൽ തെർമോമീറ്റർ 38 ഉം,40 ഉം ഡിഗ്രി വരെ ചൂടു രേഖപ്പെടുത്തും. ഈ പൊരിവെയിലത്തു ടാർമെക്കിൽ( ഹാങ്ങറിനും റൺവേയ്ക്കുമിടയിൽ വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യുന്നതിനു മുൻപുള്ള തയാറെടുപ്പുകൾ നടത്തുന്ന സ്ഥലം) നിന്നു ജോലി ചെയ്യേണ്ടി വരിക, മനുഷ്യനെ ഭ്രാന്തു പിടിപ്പിക്കും.
എങ്ങിനെയെങ്കിലും ജോലിസമയം തീർന്നു കിട്ടിയാൽ മതിയെന്നാണ് എല്ലാവർക്കും .
അങ്ങിനെയൊരു ദിവസം തൊടുപുഴക്കാരൻ കോർപറൽ മാത്തൻ, ഇവിടത്തെ കഥാപുരുഷൻ, ജോലി കഴിഞ്ഞു ക്ഷീണിതനായി, മെസ്സിൽ വന്നു ഭക്ഷണവും കഴിച്ച്, എത്രയും വേഗം ഉച്ചയുറക്കത്തിനു തയാറെടുത്തുകൊണ്ടു ബില്ലറ്റിലേയ്ക്കു( ജൂനിയർ സേനാംഗങ്ങളുടെ വാസസ്ഥലം) നടന്നടുക്കുകയാണ്.
ക്യാപ് തോളിലെ ഫ്ലാപ്പിനിടയിൽ തിരുകി ഒരു മൂളിപ്പാട്ടുമായി മുകളില ത്തെ നിലയിലുള്ള തന്റെ റൂമിലേയ്ക്ക് പോകേണ്ട മാത്തനെ വരവേൽക്കുന്നത് ഉച്ചത്തിലുള്ള അലർച്ചയും ഹിന്ദിയിലുള്ള തെറിവിളിയുമാണ്
അടുത്തെത്തും തോറും തെറി വിളി മാത്തനു വ്യക്തമായി കേൾക്കാം
"കോയി ഹേ ഇഥർ ,തേരി മാ കി ച്ചൂത്ത്,
കിസ്‌നേ ചോരി കിയാ മേരാ സൂട്ട്കേസ്
പക്കട് കെ മാർ ഡാലുംഗാ സാലെ കോ, മാ കി ച്ചൂത്ത്
ഹിമ്മത് ഹേ തോ സാംനെ ആജാ സാലെ
കോയി ഹേ ഇഥർ, ബഹൻ ച്ചൂത്ത് "
ബില്ലെറ്റിന്റെ താഴത്തെ നിലയിൽ താമസിക്കുന്ന ബീഹാറുകാരൻ ബെൻസിലാൽ,
,അടുത്ത ദിവസം പെങ്ങളുകുട്ടിയുടെ കല്യാണം നടത്താൻ വേണ്ടി രണ്ടു മാസത്തെ അവധിക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു
കാന്റീനിൽ നിന്നും പുതിയ അരിസ്ട്രോകാറ്റ് സൂട്ട്കേസും അതിൽ നിറയെ കൊണ്ടുപോകാനുള്ള സാധനങ്ങളും കരുതിയിരുന്നു
ഏതാണ്ട് 12 മണിയോടെ ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും ട്രെയിൻ വാറന്റും (ഫ്രീ ട്രെയിൻ ടിക്കറ്റ്) വാങ്ങി, ഭക്ഷണവും കഴിച്ചു ബില്ലറ്റിലെത്തിയ ബെൻസിലാലിനു തന്റെ പെട്ടി കാണാഞ്ഞതു സഹിക്കാൻ പറ്റുന്നില്ല
കള്ളൻ ആരെന്നറിഞ്ഞിരുന്നെങ്കിൽ ഗുസ്തിക്കാരനായ ബെൻസിലാൽ അവനെ ഞെരിച്ചു കൊന്നു കളഞ്ഞേനെ;
ഇതിപ്പോൾ പ്രതി ആരെന്നറിയാതെ എന്തു ചെയ്യാൻ പറ്റും.
അദൃശ്യനായ എതിരാളിയെയാണ് അവൻ തെറി വിളിയിലൂടെ ആക്രമിച്ചുകൊണ്ടിരിക്കുന്നത്.
ഗുസ്തിക്കാർക്ക് മുട്ടേലാണു ബോധമെന്നാണ് ഞങ്ങൾ ബുദ്ധിമാന്മാർ വിശ്വസിച്ചിരുന്നത്, അതുകൊണ്ട് അവർക്ക് അരിശം വന്നിരിക്കുന്ന സന്നർഭങ്ങളിൽ ആരും, അവരുടെ അടുത്തേയ്ക്കു ചെല്ലാൻ ധൈര്യപ്പെടാറില്ല
ബില്ലെറ്റിനോടടുക്കും തോറും തെറിവിളി ശബ്ദം മാത്തനെ കൂടുതൽ കൂടുതൽ അസ്വാലോസരപ്പെടുത്തി.
ആരാന്റെ അമ്മയെയും പെങ്ങളെയും തെറി വിളിക്കുന്നതിന്റെ കൂടെ
ഇടയ്ക്കിടയ്ക്കുള്ള
"കോയീ ഹേ ഇഥർ "
അതു മാത്രം മാത്തനു സഹിയ്ക്കുന്നില്ല
തന്റെ അഭിമാനത്തെയും അസ്തിത്വത്തെയും ചോദ്യം ചെയ്യുന്നഒരു പ്രയോഗമായി, അതു, മലയാളിയായ മാത്തനു തോന്നിയെങ്കിൽ, സാധാരണം മാത്രം
അതു തോന്നാത്തവനെ മമലയാളിയായി കുട്ടേണ്ടതുമില്ല
പിന്നെ അമർഷമുണ്ടായാലും ഇങ്ങനത്തെ സാഹചര്യങ്ങളിൽ ആരും പ്രതികരിക്കാൻ നില്കരുതെന്ന് അനുഭവങ്ങൾ പഠിപ്പിച്ചിട്ടുള്ളതുകൊണ്ട് സാധാരണക്കാർ മൈൻഡ് ചെയ്യാതെ അങ്ങ് പൊയ്‌ക്കളയുമെന്നു മാത്രം,
റോഡപകടങ്ങളിൽ പെട്ടു ഗുരുതരാവസ്ഥയിൽ കിടക്കുന്നവരെ കണ്ടാലും അവരെ മരണത്തിനു വിട്ടുകൊടുത്തുകൊണ്ടു നിസ്സംഗതയോടെ വിട്ടു പോകുന്നവരെപ്പോലെ.
മാത്തൻ ബില്ലെറ്റിന്റെ വരാന്തയിലെത്തി. ബെൻസിലാൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ട് തെറി വിളി തുടരുകയാണ്
മുകളിലേക്കുള്ള സ്റ്റെയർകേസ് രണ്ടു സ്റ്റെപ് വച്ച മാത്തൻ പെട്ടെന്ന് തിരിച്ചു നടന്നു, ബെൻസിലാലിന്റെ മുറിയിലെ ത്തി
വെറും കിശുവായി മാത്രമേ ബെന്സിലാൽ മാത്തനെ ഇന്നേവരെ കണ്ടിട്ടുള്ളു,
തിരിഞ്ഞു നടന്നു കൊണ്ട് വീണ്ടും അവൻ അലറി
"കോയി ഹേ ഇഥർ, മാ കി ച്ചൂ ത്ത്"
പെട്ടന്ന് നടന്നടുത്ത മാത്തൻ ബൻസിലാലിന്റെ കവിളിൽ ആഞ്ഞടിച്ചു.
അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ ബെൻസിലാൽ തരിച്ചു നിൽക്കെ
`ഹം ഹേ ഇഥർ ച്ചൂത്തിയേ`
ഹിന്ദിയിലെ അറിയാവുന്ന നല്ല ഒരു തെറി തിരിച്ചുവിളിച്ചു കൊണ്ട് മാത്തൻ അവിടെ നിന്നും ഓടി
മുകളിലത്തെ നിലയിൽ മാത്തനു കൂട്ട് ഒരു ബോക്സിങ് താരമായിരുന്നു
ബെൻസിലാൽ തൽക്കാലം മുകളിലേയ്ക്കു വരാൻ ധൈര്യപ്പെടില്ലെന്നു തീർച്ചയുള്ള മാത്തൻ തന്റെ കിടക്കയിലേക്ക് ചാഞ്ഞു
CV