4 ലക്ഷത്തോളം രോഗബാധിതരെയും , 13000 ത്തോളം മരണവും എഴുതിച്ചേർത്തുകൊണ്ട് അമേരിക്ക പൂർണമായും കൊറോണ വൈറസിന് അധീനപ്പെട്ടിരിക്കയാണ്. ഈ മഹാദുരന്തത്തിനു കാരണം മുന്നറിയിപ്പുകൾ അവഗണിച്ച പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പിന്റെ നിരുത്തരവാദപരമായ സമീപനമായിരുന്നെന്നു സമർത്തിച്ചുകൊണ്ടു
ഡെമോക്രാറ്റുകളും ട്രംപ് വിരോധികളും രംഗത്തുവരുമ്പോൾ, അവർ യാഥാർഥ്യങ്ങളെ അവഗണിച്ചു കൊണ്ട് ട്രംപിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുകയല്ലേ എന്നു സന്ദേഹിക്കേണ്ടിയിരിക്കുന്നു.
വുഹാനിൽ വൈറസ് പടർന്നു പിടിച്ച ശേഷം അതിന്റെ മാരക ശക്തി തിരിച്ചറിഞ്ഞ ചൈനൻ ഭരണകൂടം തങ്ങളുടെ പ്രധാനപ്പെട്ട മറ്റു നഗരങ്ങളിലേയ്‌ക്കൊന്നും രോഗം പടരാതിരിക്കാൻ ശക്തമായ മുൻകരുതലുകളെടുത്തു. രോഗം മാരകമെന്നു കണ്ടെത്തിയ ഡോക്ടറെ ജയിലിലടച്ചു. വുഹാനിൽ നിന്നും പുറത്തേയ്ക്കുള്ള
യയാത്രാസൗകര്യങ്ങളെല്ലാം നിറുത്തലാക്കികൊണ്ട് വുഹാൻ നഗരനിവാസികളുമായി പുറം ലോകത്തിനു യാതൊരുരു വിധ സമ്പർക്ക സാധ്യതകളും ഉണ്ടാവാതിരിക്കാൻ നഗരം സീൽ ചെയ്തു
എന്നാൽ ഈ തയാറെടുപ്പുകൾ നടക്കുമ്പോൾ വുഹാനിൽ നിന്നുള്ള 40 000 പേരുൾപ്പെടെ 4 30 000 പേരാണ് US ലേയ്ക്കു വിമാനം കയറിയത്. അല്പമെങ്കിലും ഉത്തരവാദിത്വത്തോടെ, മാനുഷികമായി ചിന്തിയ്ക്കുന്ന ഒരു ഭരണകൂടവും ചെയ്യരുതാത്തതാണ് ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടായത്. US നു മുന്നറിയിപ്പ്
കൊടുക്കുകയോ, വുഹാനിൽ നിന്നെങ്കിലും അവരെ യാത്രചെയ്യാൻ അനുവദിക്കാതിരികയോ ചെയ്യേണ്ടിയിരുന്നു. 40000 വൈറസ് വാഹകർ അമേരിക്കയുടെ പല ഭാഗങ്ങളിലായി എത്തിപ്പെട്ട ശേഷം, ട്രംപിനെന്നല്ല ലോകത്തിലെ ഒരു ഭരണ സംവിധാനത്തിനും ഈ സാഹചര്യത്തിൽ കൂടുതലൊന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല.
US, ഇന്ത്യയെ-മോദിയെ, മരുന്നു വിഷയത്തിൽ ഭീഷണിപ്പെടുത്തിയെന്നു കൊട്ടിഘോഷിക്കാൻ പലരും അമിത താല്പര്യം കാണിയ്ക്കുന്നുണ്ട്.
ചില അത്യാവശ്യ മരുന്നുകളുടെ കയറ്റുമതി താൽക്കാലികമായി നിറുത്തിവച്ചിരുന്ന ഇന്ത്യയോട് മലേറിയ മരുന്നിന്റെ ആവശ്യം അറിയിച്ചാൽ കിട്ടാനുള്ള സാധ്യതകളെപ്പറ്റിയുള്ള ഒരു മാധ്യമപ്രവർത്തകന്റെ സംശയനിവാരണത്തിനിടെയാണ് ഇന്ത്യയുമായുള്ള സൗഹൃദം പരാമർശിച്ചുകൊണ്ട് മരുന്ന് തീർച്ചയായും
ലഭിക്കുമെന്നും,തന്നില്ലെങ്കിൽ-എന്ന സന്ദേഹത്തിന് -ഭവിഷ്യത്തുകളുണ്ടാവുമെന്ന മറുപടിയും നൽകുന്നത്.
ട്രംപിനെയും മോദിയെയും ഒരുപോലെ വ്യക്തിഹത്യ നടത്തി രാഷ്ട്രീയ ലാഭമുണ്ടാക്കുക എന്നതിൽക്കവിഞ്ഞു മറ്റൊരു ലക്ഷ്യവും ഈ ആരോപണങ്ങൾക്കില്ല.
പുതിയ സാഹചര്യത്തിൽ WHO യ്ക്കു നൽകി വരുന്ന ഫണ്ട് ഇനിയും നൽകണമോ എന്ന കാര്യത്തിൽ ട്രംപ് വീണ്ടുവിചാരത്തിലാണ്. അമേരിക്കൻ ജനതയുടെ നിലനിപ്പിനെ തന്നെ അപകടത്തിലാക്കിയ ചൈനയുടെ വിശ്വാസയോഗ്യമല്ലാത്ത,നിരുത്തരവാദപരമായ സമീപനത്തെ UN പിന്തുണയ്ക്കുന്നു എന്ന തോന്നലാണ് ഈ
നടപടിയ്ക്കു പിന്നിൽ.
മനസ്സിൽ ശരിയെന്നു തോന്നുന്നവ വീണ്ടുവിചാരമില്ലാതെ വെട്ടിത്തുറന്നു പറയുന്ന സ്വഭാവം ട്രംപിനെ പലപ്പോളും കെണിയിലാക്കിയിട്ടുണ്ട്. എന്നാൽ ഇവിടെ രാജ്യത്തെ കൈവെള്ളയിൽ കൊണ്ടുനടക്കുന്ന ഒരു ഭരണാധികാരിയുടെ ആത്മാർത്ഥമായ സമീപനമാണ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്നു
സമർത്തിക്കേണ്ടിയിരിക്കുന്നു
നമ്മൾ ഇന്ത്യക്കാർ പ്രത്യേകിച്ചു കേരളീയർ ഈ പ്രത്യക സാഹചര്യത്തെ വളരെ കരുതലോടെ പ്രശംസനീയമായി തന്നെ നേരിട്ടു. എന്നാൽ ഡൽഹിയിലെ മതസമ്മേളനത്തിൽ നിന്നും പുറത്തുവന്ന കുറെ ആൾക്കാർക്കുപോലും നമ്മുടെ സുരക്ഷാ സംവിധാനങ്ങളിൽ വിള്ളലുകളുണ്ടാക്കി രോഗം പടർത്താൻ സാധിച്ചു.
അപ്പോൾ വൈറസ് ബാധിതരായ ലക്ഷങ്ങൾ നമ്മുടെ ഇടയിൽ വന്നുപെട്ടാൽ എന്താവും അവസ്ഥ!
നമ്മുടെ ആരോഗ്യമേഖല അമേരിക്കയെക്കാളും മുന്നിലാണെന്ന തോന്നൽ എന്തു കൊണ്ടും നല്ലതാണ്. ഒരു മുട്ടേൽപനിക്കുപോലും കേരളത്തിലെ പ്രഗത്ഭ ഭിഷഗ്വരന്മാർക്കു പുല്ലുവില നൽകിക്കൊണ്ട് വിദഗ്ധചികിത്സയ്ക്കായി അമേരിക്കയിലേക്കാരും ഇനി പോവില്ലല്ലോ