വാർത്തയിലെ വകതിരിവുകൾ
ഇന്ത്യയുടെ രാഷ്ട്രീയ,സാമൂഹിക ചലനങ്ങളും ദൈനംദിന സംഭവവികാസങ്ങളുമൊക്കെ കൃത്യമായി അറിയണമെങ്കിൽ ബിബിസി, Americn Journal തുടങ്ങിയ വിദേശ മാധ്യമങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലെത്തിയിരിക്കയാണ് നമ്മൾ. ഈ മാധ്യമങ്ങൾ പടച്ചു വിടുന്ന വർത്തകളറിയാൻ, നമ്മൾ ഇവരുടെ വരിക്കാരാവുകയും
കൂടുതൽ പണം
മുടക്കുകയുമൊന്നും ചെയ്യേണ്ടതില്ല. അവരുടെ കണ്ടെത്തലുകൾ തൊട്ടടുത്ത ദിവസം തന്നെ മലയാളമുൾപ്പെടെയുള്ള പ്രദേശിക ദേശീയ മാധ്യമങ്ങളിൽ വലിയ പ്രാധാന്യത്തോടെ അച്ചടിച്ചും, ദൃശ്യമാധ്യമങ്ങളിൽ ബ്രേക്കിംഗ് ന്യൂസ് ആയും ഒക്കെ നമ്മുടെ മുന്നിലെത്തും.നമ്മുടെ ചുറ്റുവട്ടത്തു നടക്കുന്ന കാര്യങ്ങൾ വരെ ഓസ്‌ട്രേലിയയിലും ,അമേരിക്കയിലും, ഇംഗ്ലണ്ടിലും, എന്തിനേറെ U N ഇൽ വരെ ചർച്ചാവിഷയമാണെന്നറിയുമ്പോളായിരിക്കും വാർത്തയുടെ വിശ്വാസ്യത നമ്മൾ വിലയിരുത്തുന്നത്. വാർത്തകൾ തെറ്റാണെന്നറിഞ്ഞാലും അതു മാറ്റിയെഴുതുക സാധാരണ ഗതിയിൽ അസാധ്യമാണ്. വിദേശികൾക്കു മുന്നിലെത്തിയ വാർത്തകൾ അവരുടെ മനസ്സിൽ പതിയുകയും അഭിപ്രായരൂപീകരണം സംഭവിക്കയും ചെയ്തു കഴിഞ്ഞു.

ഈ വാർത്തകളുടെ ഉറവിടം തേടി പോകുമ്പോളാണ്, സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാനും, മതപരവും രാഷ്ട്രീയവുമായ നേട്ടങ്ങൾ മുന്നിൽ കണ്ട് സ്വന്ത രാജ്യത്തിൻറെ തന്നെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുമായി ഒരു ലോബി തന്നെ അണിയറയിൽ പ്രവർത്തിക്കുന്നുണ്ടെന്ന യാഥാർഥ്യം നമ്മൾ മനസ്സിലാക്കുന്നത്.
കാശ്മീരിൽ അറസ്റ്റ് ചെയ്യപ്പെട്ട മുസ്രാത് സാഹരേ , അരുന്ധതീ റോയ്, ഫോട്ടോ ജേർണലിസ്റ് ഗോവരെ ഗീലാനി തുടങ്ങിയവർ ഇന്ത്യൻ താല്പര്യങ്ങൾക്കെതിരെ വിദേശ മാധ്യമങ്ങളിൽ യാഥാർഥ്യത്തോടു പുലബന്ധം പോലുമില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നവരിൽ ചിലർ മാത്രമാണ്. ഇവരെ അന്ധമായി പിന്തുണക്കുന്ന
പ്രമുഖർ വാർത്തകളുടെ വിശ്വാസതയ്ക്കു കരുത്തു നൽകുന്നു.
ഇക്കൂട്ടരുടെ വാർത്തകൾ ഇന്ത്യൻ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക മിക്കവാറും അസാധ്യമായിരിക്കും, അവരുടെ സ്വന്തം പ്രസിദ്ധീകരണങ്ങളിലൊഴിച്ച്.
കോവിഡ് രോഗികളെ മതാടിസ്ഥാനത്തിൽ തരം തിരിക്കുന്നു എന്നു വിദേശമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചപ്പോൾ , UN വരെ അതിനെതിരെ പ്രതികരിച്ചപ്പോൾ, തഗ്‌ലീബ് സമ്മേളനത്തിനെത്തിയവർ രോഗം പടർത്തിയ സാഹചര്യവും, പരിശോധനയ്ക്കു വിധേയരാവാൻ വിസമ്മതിച്ച് ഒളിവിൽ പോയതും, സാമൂഹിക വ്യാപനം
തടയാൻ വേണ്ടി അവരെ പരിശോധിക്കാനെത്തിയ ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച സംഭവവുമൊക്കെ യാഥാർഥ്യമായിരുന്നിട്ടും അതൊന്നും വിദേശികളറിഞ്ഞില്ല. ഈ അവസരം R S S നെ I S യുമായി താരതമ്യം ചെയ്യുവാനാണ് അവർ ഉത്സാഹം കാട്ടിയത്.
ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മുസ്ലിം ഇതര വിഭാഗങ്ങളെ മുസ്ലിം വിരുദ്ധരായി തൊഴിലുടമയുടെ മുന്നിൽ ചിത്രീകരിച്ചു നാട് കടത്തുവാനുള്ള ഹീനമായ ശ്രമങ്ങളും വിരളമല്ലന്നു മാധ്യമങ്ങളിലൂടെ നമ്മൾ കാണുന്നു.
പൗരത്വ ഭേദഗതി നിയമം അഭയാർത്ഥികളെ മാത്രം ബാധിക്കുന്നതായിട്ടുകൂടി ഇന്ത്യൻ മുസ്ലിം വിഭാഗത്തിന്റെ പൗരത്വം നഷ്ടപ്പെടുമെന്നും അവർ നാടുകടത്തപ്പെടുമെന്നും വ്യാജപ്രചാരണങ്ങൾ നടത്തി ലോകമെമ്പാടും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചവർ ,വിരലിലെണ്ണാവുന്നവർ ആയിരുന്നെങ്കിൽ പോലും,
അതിൽ എന്തോ യാഥാർഥ്യമുണ്ടെന്നു വിദേശികളെ വിശ്വസിപ്പിക്കുവാൻ സാധിച്ചു .
മാതൃരാജ്യത്തിനെതിരായി വാസ്തവ വിരുദ്ധമായ വാർത്തകൾ പ്രസിദ്ധീകരിക്കുവാൻ വിദേശ മാധ്യമങ്ങളെ കുട്ടുപിടിക്കുന്നവർ ചെയ്യുന്നതു രാജ്യദ്രോഹമാണ്.
മിക്കവാറും എല്ലാ രാജ്യങ്ങളുടെയും പത്രപ്രവർത്തകൾ അവരവരുടെ മാധ്യമങ്ങൾക്കു വേണ്ടി ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. അവരുടെ കണ്ടെത്തുലുകളും റിപ്പോർട്ടിങ്ങും പലപ്പോളും നമ്മുടേതിനേക്കാൾ വിശ്വാസയോഗ്യവും