കോൺഗ്രസ്സ് അധ്യക്ഷൻ Mr. Rahul Gandhi കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രസംഗത്തിൽ അധികാരത്തിലെത്തിയാൽ താഴെത്തട്ടിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഒരു നിശ്ചിത വേതനം ഉറപ്പാക്കുന്ന പദ്ധതിയെപ്പറ്റി പരമർശിക്കുകയുണ്ടായി. വാഗ്ദാനം കേട്ട് കോരിത്തരിച്ചു ജനം പക്ഷെ ഇതൊരു
തമാശയായി മാത്രമേ കരുതിയുള്ളൂ. എന്നാൽ രാഹുലിന്റെ വാഗ്ദാനത്തെ പിന്തുണച്ചുകൊണ്ട് മുൻ ധനകാര്യമന്ത്രി ശ്രീമാൻ ചിദംബരവും ഇപ്പോൾ രംഗത്തു വന്നിരിക്കയാണ്. ഇന്ത്യ ഇപ്പോഴത്തെ വളർച്ചാ നിരക്ക് വച്ച് മുൻപോട്ടു പോയാൽ തൊഴിലില്ലാത്ത-വരുമാനമില്ലാത്ത താഴെത്തട്ടിലുള്ളവർക്ക് ഒരു നിശ്ചിത മാസ വരുമാനം തരപ്പെടുത്തുക ബുദ്ധിമുട്ടുള്ള കാര്യമല്ലത്രെ.
തമാശയായി മാത്രമേ കരുതിയുള്ളൂ. എന്നാൽ രാഹുലിന്റെ വാഗ്ദാനത്തെ പിന്തുണച്ചുകൊണ്ട് മുൻ ധനകാര്യമന്ത്രി ശ്രീമാൻ ചിദംബരവും ഇപ്പോൾ രംഗത്തു വന്നിരിക്കയാണ്. ഇന്ത്യ ഇപ്പോഴത്തെ വളർച്ചാ നിരക്ക് വച്ച് മുൻപോട്ടു പോയാൽ തൊഴിലില്ലാത്ത-വരുമാനമില്ലാത്ത താഴെത്തട്ടിലുള്ളവർക്ക് ഒരു നിശ്ചിത മാസ വരുമാനം തരപ്പെടുത്തുക ബുദ്ധിമുട്ടുള്ള കാര്യമല്ലത്രെ.
അദ്ദേഹം ഒന്ന് കുടി പറഞ്ഞു, 2016 -2017ലെ സാമ്പത്തിക സർവ്വേയിൽ പരാമർശിച്ചിരുന്ന Universal minimum income പദ്ധതി B J P ഗവണ്മെന്റ് ഇതു വരെ നടപ്പാക്കാതിരുന്നത് കാര്യക്ഷമത ഇല്ലാത്തതുകൊണ്ടാണെന്ന്. എന്നു പറഞ്ഞാൽ കോൺഗ്രസ്സ് അധികാരത്തിലെത്തിയാൽ ഇങ്ങനെയൊരു പദ്ധതി തീർച്ചയായും നടപ്പാക്കുമെന്ന്. എങ്കിൽ വളരെ നല്ലത്, ലോകരാഷ്ട്രങ്ങൾക്ക് മാതൃകയായി നമ്മൾ ഈ പദ്ധതി നടപ്പിലാക്കിയാൽ ദരിദ്ര രാജ്യമെന്ന നമ്മുടെ ലേബൽ തന്നെയാണ് ഇല്ലാതാവുന്നത്.
എന്താണീ Universal Minimum income പദ്ധതി? ലോകത്തെവിടെയെങ്കിലും ജോലി ചെയ്യാതെ വീട്ടിലിരിക്കുന്നവന് ശമ്പളം കൊടുക്കുന്ന ഒരു പദ്ധതി നിലവിലുണ്ടോ? അതിനുള്ള ഫണ്ട് എവിടുന്ന്? ഇന്ത്യ പോലൊരു രാജ്യത്തിന് ചിന്തിക്കാവുന്ന ഒരു പദ്ധതിയാണോ ഇത്?
തിരഞ്ഞെടുപ്പ് വരുമ്പോൾ പാവങ്ങളുടെ മനസ്സിൽ സ്വപ്നങ്ങൾക്ക് വിത്തുപാകി വോട്ടു പിടിക്കുന്ന തന്ത്രം മാറ്റി യാഥാർഥ്യ ബോധത്തോടെ നടപ്പിലാക്കാവുന്ന വാഗ്ദാനങ്ങൾ നൽകിയാൽ ജനം കൂടെ നില്കും.
Universal minimum income project ,അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ റോബോട്ടിക് യുഗത്തിൽ സമീപ ഭാവിയിൽ തന്നെ യാഥാർഥ്യമാകുമെന്നതിനു സംശയം വേണ്ട. അതി വിദൂരമല്ലാത്ത ഭാവിയിൽ തന്നെ ഇന്ന് മനുഷ്യൻ ചെയ്യുന്ന മിക്കവാറും തൊഴിൽ രംഗങ്ങൾ റോബോട്ടുകൾ ഏറ്റെടുക്കും. പരിണിത ഫലം വളരെ വ്യക്തമാണ്. അഭ്യസ്ത വിദ്യരുൾപ്പെടെയുള്ളവരുടെ തൊഴിലില്ലായ്മ ഉച്ചകോടിയിലാകും. കമ്പ്യൂട്ടർ വിപ്ലവം നടന്നപ്പോഴത്തെ പോലൊരവസ്ഥയായിരിക്കില്ല അപ്പോൾ വരാൻ പോകുന്നത്. ഒരു ജോലിക്കാരൻ പോലുമില്ലാതെ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റുകളും, കടകളും, ബാങ്കുകളും, പെട്രോൾ പമ്പുകളും എന്ന് വേണ്ട മനുഷ്യൻ വിട്ടുകൊടുക്കുന്ന എല്ലാ മേഖലകളും ഏറ്റെടുത്തു മനുഷ്യരേക്കാൾ കാര്യക്ഷമമായി നടത്താൻ മാത്രം റോബോട്ടുകൾ ഇന്ന് പ്രാപ്തരായിരിക്കുന്നു.
കമ്പോളത്തിലെ കിടമത്സരങ്ങളിൽ പിടിച്ചു നിൽക്കണമെങ്കിൽ
കമ്പോളത്തിലെ കിടമത്സരങ്ങളിൽ പിടിച്ചു നിൽക്കണമെങ്കിൽ
റോബോട്ടൈ സേഷൻ അല്ലാതെ മറ്റു മാർഗങ്ങളില്ലെന്നതാണ് യാഥാർഥ്യം. അങ്ങനെ മനുഷ്യ രഹിതമായ തൊഴിലിടങ്ങളിൽ യന്ത്രമനുഷ്യർ ജോലി ചെയ്യുമ്പോൾ തൊഴിലില്ലായ്മ ഒരു പോരായ്മയായികാണുന്നതിൽ അർത്ഥമില്ല. ഇതിൽ നിന്നും ഉണ്ടാവാൻ പോകുന്ന അമിത ലാഭമാണ് പരിഗണിക്കേണ്ടത്. ആ ലാഭം മനുഷ്യനന്മയ്ക്കും രാഷ്ട്രപുരോഗതിക്കുമായി എങ്ങിനെ വീതം വയ്ക്കാമെന്നാണ് പ്ലാൻ ചെയ്യേണ്ടത്.
എന്നാൽ ഇതൊക്കെ സംഭവിക്കാൻ പോകുന്നത് തൽക്കാലം ഇന്ത്യയെപ്പോലുള്ള ഒരു അവികസിത രാജ്യത്തിലല്ല, പ്രത്യുത വികസിത ഇൻഡസ്ട്രിയൽ രാജ്യങ്ങളിലാണ്. അവിടങ്ങളിൽ മനുഷ്യൻ ചെയ്തിരുന്ന പല ജോലികളും റോബോട്ടുകൾ ഏറ്റെടുക്കുകയും തൽഫലമായി അഭ്യസ്തവിദ്യർക്കു വരെ തൊഴിൽ നഷ്ടപ്പെടുകയയും ചെയ്യുന്നത് ഇന്ന് സാധാരണമായിരിക്കുന്നു. ഈ രാജ്യങ്ങളിലെ സാമ്പത്തികവിദഗ്ദരും ഭരണനേതൃത്വവും ചേർന്ന് എല്ലാവർക്കും മാന്യമായി ജീവിക്കുവാനുള്ള ഒരു നിശ്ചിത വരുമാന പദ്ധതിയെ പറ്റി, അത് എങ്ങിനെ പ്രാവർത്തികമാക്കാൻ സാധിക്കും എന്നതിനെ പറ്റിയൊക്കെ പഠിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനത്തെ ഒരു പദ്ധതിയ്ക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തുകയെന്നതാണ് ഏറ്റവും വലിയ പ്രശ്നം. നികുതിപ്പണമുപയോഗിച്ചു ഇതുപോലുള്ള പദ്ധതികൾ നടപ്പിലാക്കുന്നത് രാഷ്ട്രപുരോഗതിയെ പ്രതികൂലമായി ബാധിക്കും.
സ്വിറ്റ് സാർ ലാൻഡി ലെ ഒരു ഗ്രാമത്തിൽ ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് നടപ്പിലാക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. 25 വയസ്സു തികഞ്ഞ ജോലിയില്ലാത്ത എല്ലാവർക്കും 2500സ്വിസ് ഫ്രാങ്ക് വച്ച് നൽകുവാനാണ് തീരുമാനം. സ്വിസ്സി ലെ ജീവിത ചിലവുകൾ വച്ച് ദാരിദ്ര്യ രേഖയോടടുത്ത വരുമാനം. പബ്ലിക്ക് ഫണ്ടിംഗ് വഴിയാണ് ഇതിലേക്കാവശ്യമായ തുക സംഘാടകർ കണ്ടെത്തുന്നത്.കമ്പനികളും, ട്രസ്റ്റുകളും, ധനികരായ വ്യക്തികളുമൊക്കെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ പദ്ധതിയ്ക്ക് വേണ്ട സംഭാവന ചെയ്യുന്നു.
ഇന്ത്യ പോലെ ജനസാന്ദ്രവും, അതിലേറെ തൊഴിലില്ലായ്മാനിരക്ക് എത്രയെന്നു നിശ്ച്വ യിക്കാൻ പോലും ബുദ്ധിമുട്ടുമുള്ള ഒരു രാജ്യത്ത്, അതും തൊഴിൽ അവസരങ്ങൾ ഇല്ലാത്തതു കൊണ്ട് തൊഴിൽരഹിതരുള്ള ഒരു രാജ്യത്ത്, Universal minimum incom പോലൊരു പദ്ധതിയെ പറ്റി പരാമര്ശിക്കുവാൻ പോലും നമുക്ക് അർഹതയില്ല. നമ്മുടെ സാമ്പത്തിക അടിത്തറ അതിനു പര്യാപ്തമല്ലെന്നു സാരം. നമ്മുടെ കർഷകർ തങ്ങളുടെ ഉത്പന്നങ്ങൾക്കു വിലകിട്ടാതെ കൃഷി ഉപേക്ഷിക്കാൻ അല്ലെങ്കിൽ കടമെടുക്കാനും അത് തിരിച്ചടക്കാൻ വഴി കാണാതെ ആത്മഹത്യാ ചെയ്യാനും വിധിക്കപ്പെടുമ്പോൾ അവരെ സംരക്ഷിക്കാനാണ് പദ്ധതികൾ ഉണ്ടാക്കേണ്ടത്. പുതിയ സംരഭങ്ങൾ തുടങ്ങാനും വിദേശ സംരംഭകരെ ആകർഷിക്കാനുമുള്ള പദ്ധതികൾക്കാണ് മുൻഗണന കൊടുക്കേണ്ടത്. നിലവിലുള്ള വ്യവസായ സംരംഭങ്ങൾ അടച്ചു പൂട്ടാതെ നടത്തിപോകാനുള്ള സാഹചര്യം ഉണ്ടാക്കാനാണ് അധികാരികൾ ശ്രദ്ധിക്കേണ്ടത്. അങ്ങനെ പ്രതിഭാധനരായ നമ്മുടെഅഭ്യസ്ത വിദ്യരെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു നാട്ടിൽ പിടിച്ചു നിറുത്താനാണ് ശ്രമിക്കേണ്ടത്.
ഇന്നത്തെ അവസ്ഥയിൽ ഒരു വരുമാനവുമില്ലാത്ത ഒരു പാവപ്പെട്ട ഇന്ത്യക്കാരന് ദിവസം 100 രൂപ വെറുതെ കൈയിൽ കൊടുത്താൽ അവൻ അവന്റെ ജീവിത കാലം മുഴുവൻ ഒരു പക്ഷെ അധ്വാനിക്കുന്നതിനെ പറ്റി ചിന്തിക്കുകയേയില്ല..
C.Abraham