ദേശീയ പൗരത്വ ബിൽ പാർലമെന്റിന്റെ ഇരു സഭകളിലും പാസ്സായി ഒരു യാഥാർഥ്യമാവാനിരിക്കെ ബില്ലിനെതിരെ കോൺഗ്രസ്സും മറ്റു പ്രതിപക്ഷ കക്ഷികളും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളും പ്രചാരണങ്ങൾ ശക്തമാക്കാൻ ശ്രമിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള എതിർ
ശബ്ദങ്ങൾ വേറെയും.
ജനസംഖ്യയുടെ 80 ശതമാനത്തോളം ഹിന്ദുക്കൾ വസിക്കുന്ന ഇന്ത്യയിൽ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി മാറ്റിയെടുക്കുകയെന്ന BJP യുടെ രഹസ്യ അജണ്ടയാണ് ബില്ല് പാസ്സാകുന്നതിലൂടെ നടപ്പിലാക്കാൻ പോകുന്നത് എന്നാണ് പ്രധാന പരാതി.
ലോകജനസംഖ്യയുടെ ആറിലൊന്നോളം ആണ് നമ്മൾ ഇന്ത്യക്കാർ. ഏതാണ്ട് 104 കോടിയോളം.ലോകത്ത് ആകെയുള്ള ഹിന്ദുക്കളിൽ 90 ശതമാനവും ഇന്ത്യയിൽ ജീവിക്കുന്നു.966 മില്യൺ ജനങ്ങളാണ് ഇന്ത്യയിൽ ഹിന്ദു ജീവിത രീതികൾ പിന്തുടരുന്നത്. ഇത്രയേറെ ഹിന്ദുക്കൾ വസിക്കുന്ന ഇന്ത്യയെ ഒരു ഹിന്ദു
രാഷ്ട്രമെന്നു വിശേഷിപ്പിക്കുന്നെങ്കിൽ അതൊരു യാഥാർഥ്യം മാത്രമല്ലേ ! ഇങ്ങനെയൊരു സ്റ്റാറ്റസ് ഉണ്ടാക്കുവാൻ ഒരു ഭരണകൂടം വിചാരിച്ചാൽ സാധ്യമാണോ !
അതാതു രാജ്യങ്ങളിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെ മതവിശ്വാസം കണക്കിലെടുത്ത് ആ രാജ്യങ്ങളെ ക്രിസ്ത്യൻ, മുസ്‌ലീം, യെഹൂദ രാജ്യങ്ങളെന്നു വിളിപ്പേരിടുന്നു. പടിഞ്ഞാറൻ രാജ്യങ്ങളെ ക്രിസ്ത്യൻ രാജ്യങ്ങളെന്നു മുദ്ര കുത്തുന്നെങ്കിലും അമേരിക്കയൊഴിച്ചു മറ്റെങ്ങും തന്നെ വിശ്വാസം
ഭരണസംവിധാനങ്ങളെ സ്വാധീനിക്കുന്നില്ല.
ബഹുഭൂരിപക്ഷം ഹിന്ദുക്കൾ വസിക്കുന്ന ഇന്ത്യയിൽ മറ്റു മതങ്ങൾക്കു പ്രവർത്തിക്കുവാനും വളരുവാനും അവസരം ലഭിച്ചത് ന്യുന പക്ഷങ്ങളോടുള്ള അവരുടെ സഹിഷ്ണുത ഒന്നുകൊണ്ടു മാത്രമാണ്. 2050 ഓടെ ഇന്തോനേഷ്യയെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലിം വിശ്വാസികൾ ഉള്ള
രാജ്യം ഇന്ത്യയായിരിക്കുമെനാണു കണക്കുകൾ സൂചിപ്പിക്കുന്ന്നു.അതേ സമയം വിഭജനകത്ത് 12.9 ശതമാനം ഹിന്ദുക്കൾ ഉണ്ടായിരുന്ന പാകിസ്ഥാനിൽ ഇന്നുള്ളത് വെറും 1.6 ശതമാനം മാത്രം.രണ്ടു രാജ്യങ്ങളുടെ ന്യുനപക്ഷങ്ങളോടുള്ള സമീപനം ഇതിൽ നിന്നും വ്യക്തമാവുന്നു.
ഊരും പേരുമില്ലാത്ത അന്യ സംസ്ഥാനത്തൊഴിലാളികൾ തൊഴിൽ മേഖലകൾ കൈയടക്കിയിരിക്കുന്ന കേരളത്തിൽ, രാജ്യത്തെ എല്ലാ പൗരന്മാർക്കും ഒരു തിരിച്ചറിയൽ കാർഡ് ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത ഇന്ന് നാം മനസ്സിലാക്കുന്നു.
മുസ്ലിം രാജ്യങ്ങളായ പാകിസ്ഥാനിൽ നിന്നും ബംഗ്ളാദേശിൽ നിന്നുമൊക്കെ ഇന്ത്യയിലേയ്ക്കു കുടിയേറുന്ന ഇസ്ലാം വിശ്വാസിക്ക് പൗരത്വം നൽകണമെങ്കിൽ ബോധ്യപ്പെടുത്താനാവുന്ന കാരണങ്ങളുണ്ടാവണം. ആ രാജ്യങ്ങളിലെ തിരസ്കരിക്കപ്പെട്ട മത ന്യുനപക്ഷങ്ങളെ നമ്മൾ മാനുഷിക പരിഗണനകൾ
നൽകി കുടിയിരുത്തുകയും വേണം. അത് തന്നെയാണ് കേന്ദ്ര ഗവണ്മെന്റ് ഇപ്പോൾ ചെയ്യുന്നത്.
ദേശീയ പൗരത്വ ബില്ലിനെ എതിർക്കുന്നവരുടെ ലക്ഷ്യം ന്യുനപക്ഷ പ്രീണനവും രാഷ്ട്രീയ മുതലെടുപ്പും മാത്രമാണ്. അവർ ദേശീയതയുടെ നിർവചനം തെറ്റായി മനസ്സിലാക്കിയിരിക്കുന്നു
ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമെന്നത് പച്ചയായ യാഥാർഥ്യം മാത്രം