++ആഗോള തപനത്തിന്റെ അനന്തര ഫലങ്ങൾ+++അമ്മയുടെ മൃതദേഹത്തോടൊപ്പം മൂന്നു വർഷം *///*
മിനിമം വേതനം -ആരോഗ്യത്തിന് അത്യുത്തമം
മിനിമം വേതനം -ആരോഗ്യത്തിന് അത്യുത്തമം
നിബന്ധനകളില്ലാതെ തൊഴിൽ രഹിതർക്കു വേതനം നൽകുന്നത് അവരുടെ മാനസിക പിരിമുറുക്കം കുറയ്ക്കുവാനും ദിനചര്യകളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ച് ആരോഗ്യവാന്മായിരിക്കുവാനും അവരെ സഹായിക്കുമെന്നു കണ്ടെത്തിയിരിക്കുന്നു. ഫിന്ലാന്ഡിലെ സാമൂഹ്യ വകുപ്പ് കഴിഞ്ഞ രണ്ടു വർഷമായി 2000
തൊഴിൽ രഹിതർക്ക് 560 യൂറോ(45000 രൂപ ) വീതം നൽകി വന്ന മിനിമം വരുമാനം പദ്ധതിയുടെ കഴിഞ്ഞ ഡിസംബറിൽ അവസാനിച്ച പൈലറ്റ് പ്രോജക്ടിന്റെ കണ്ടെത്തലിൽ പരാമർശിക്കുന്നതാണ് ഈ വിവരം. പദ്ധതിയുടെ ഉപഭോക്താക്കളാരും തന്നെ വെറുതെ കിട്ടുന്ന ഈ വേതനം ഉപേക്ഷിച്ചു പുതിയ ജോലി കണ്ടെത്താൻ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല എന്നതായിരുന്നു മറ്റൊരു കണ്ടെത്തൽ.
ഇന്ത്യയിൽ മിനിമം വേതനം വാഗ്‌ദാനം നൽകി തിരഞ്ഞെടുപ്പിനെ നേരിടുന്ന രാഷ്ട്രീയപാർട്ടികൾ ആരോഗ്യമുള്ള ഇന്ത്യൻ ജനതയെയാണു വാർത്തെടുക്കുവാൻ ശ്രമിക്കുന്നതെന്നു പ്രത്യാശിക്കാം
ആഗോള തപനത്തിന്റെ അനന്തര ഫലങ്ങൾ
അന്റാർട്ടിക്കയിലെ ഒരിക്കലും ഉരുകാത്ത മഞ്ഞു പാളികൾക്കടിയിൽ അതി വിസ്‌തൃതമായ ഗുഹ രൂപപ്പെട്ടിരിക്കുന്നു. 10 കിലോമീറ്റർ നീളവും 4 കിലോമീറ്റർ വീതിയും എമ്പയർ സ്റ്റേറ്റ് ബിൽഡിങ്ങിന്റെ ഉയരവുമുള്ള ഭീമാകാരമായ ഗുഹയാണ് അന്റാർട്ടിക് ഗ്ലൈസിയറിനടിയിൽ കണ്ടെത്തിയിരിക്കുന്നത്. നാസയുടെ പുതിയ ഉപഗ്രഹങ്ങൾ ഒപ്പിയെടുത്ത ചിത്രങ്ങൾ അമേരിക്കയിലെ മൻഹാട്ടൻറെ മൂന്നിൽ രണ്ടു വിസ്തൃതിവരുന്ന ഈ മഞ്ഞുരുകൽ പ്രതിഭാസം സമുദ്രജലനിരപ്പിനെ സാരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് നാസ സയൻസ് അഡ്വാൻസിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.
അമ്മയുടെ മൃതദേഹത്തോടൊപ്പം മൂന്നു വർഷം
ചെക് റിപ്പബ്ലകിലെ ചോഡോവ് പ്രവിശ്യയിലെ ഒരു വീട്ടിലാണ് 61 കാരിയായ മകൾ മരണപ്പെട്ട അമ്മയുടെ സുഗന്ധമിട്ട് അഴുകാതെ സൂക്ഷിച്ച ശവശരീരത്തോടൊപ്പം മുന്നു വർഷം ചിലവഴിച്ചത്. അമ്മയെ മരണത്തിലും വിട്ടുപിരിയാതിരിക്കാൻ സാഹസം കാട്ടിയ മകളുടെ മരണശേഷം മാത്രമാണ് അധികാരികൾ രണ്ടു പേരുടെയും മൃതദേഹങ്ങൾ കണ്ടെടുക്കുന്നത് .
CV
CV