ആരാണു സാംസ്കാരിക നായകർ

ആരാണു സാംസ്കാരിക നായകർ 
 
ഒരു ജനതയുടെ സംസ്കാരം രാഷ്ട്രീയമായി വ്യത്യസ്ഥ ചേരികളിലിൽ തളച്ചിടപ്പെട്ടിരിക്കുകയും ആധുനികതയോടു പുറം തിരിഞ്ഞു നിന്നുകൊണ്ടു വളരുകയും ചെയ്യുമ്പോൾ രാഷ്ട്രീയ ചേരികളിൽ നിലയുറപ്പിച്ചിട്ടുള്ള എഴുത്തുകാർക്കും നവോഥാന നായകർക്കും പ്രതികരണശേഷി നഷ്ടപ്പെടുക സാധാരണം.

പെരിയഇരട്ടക്കൊലക്കേസിലും നവോഥാന നായകരെന്നു സ്വയം വിശേഷിപ്പിക്കുന്ന പ്രഭാഷകരും അവാർഡ് ജേതാക്കളായ എഴുത്തുകാരുമൊക്കെ അവരുടെ സ്വതസിദ്ധമായ മൗനം ഇവിടെയും ഭൂഷണമാക്കി.
ഈ മൗനം കേരളം സമൂഹത്തിനു പുതുമയല്ല. പിറകോട്ടു തിരിഞ്ഞു നോക്കുമ്പോൾ ഏറ്റവും പൈശാശികമെന്നു രേഖപ്പെടുത്തിയ TP വധവും അതിനു മുൻപും പിമ്പുമുണ്ടായിട്ടുള്ള രാഷ്ട്രീയ കൊലപാതകങ്ങളുമെല്ലാം നിസ്സംഗതയോടെ മാത്രമേ ഇവർ കണ്ടിരുന്നുള്ളുവെന്നു കാണാം. 
 
സാംസ്‌കാരിക നായകർ എന്ന അലങ്കാരം ഇവർക്കു യോജിക്കുന്നില്ല എന്നതാണു വാസ്തവം. 
 
രാഷ്ട്രീയമായി ഏതെങ്കിലും ചേരിയിൽ നിലയുറപ്പിച്ചിട്ടുള്ളവർക്ക് തെറ്റാണെന്നു പൂർണ്ണ ബോധ്യമുണ്ടെങ്കിൽകൂടി ആ പാർട്ടിയുടെ നിലപാടുകൾക്കെതിരെ നിലപാടുകൾ സ്വീകരിക്കുക അസാധ്യമാകും.
പക്വത വരാത്ത മനുഷ്യ ജന്മങ്ങൾ എന്നല്ലാതെ എന്ത് പറയാൻ.
രാഷ്ട്രീയ പാർട്ടികളും അവരോടു കൂറു പുലർത്തുന്ന മാധ്യമങ്ങളും പ്രസാധകരും അനുയായികളും അടങ്ങിയ ശ്രുംഖലകളിലൂടെയല്ലാതെ തങ്ങളുടെ സൃഷ്ടികളെ, വാദങ്ങളെ ആസ്വാദകനു മുൻപിലെത്തിക്കുക എളുപ്പമല്ല.അതുകൊണ്ടു തന്നെ ഇക്കൂട്ടരുടെ മൗനം ജനം മനസിലാക്കുക. ഇവരിൽ നിന്നും പ്രതികരണങ്ങൾപ്രതീക്ഷിക്കാതിരിക്കുക.
 
എന്നാൽ ജനം അംഗീകരിച്ചുകൊടുത്തിട്ടുള്ള സാംസ്കാരിക പദവി ആസ്വദിക്കുന്നവർ മനസ്സിലാക്കാതെ പോകുന്ന ഒന്നുണ്ട്. സമയോചിതമായ നിങ്ങളുടെ തൂലിക ചലിപ്പിക്കലിന്റ, പ്രതികരണത്തിന്റെ ശക്തി.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഈ ആധുനിക യുഗത്തിലും പാവങ്ങളെ കൊന്നൊടുക്കുന്നവർക്കെതിരെ ജനം അംഗീകരിച്ചിട്ടുള്ള നിങ്ങൾ പ്രതികരിക്കുമ്പോൾ ഈ പൈശാചികരീതി ഉപേക്ഷിച്ചാലല്ലാതെ നില നില്പില്ലെന്ന യാഥാർഥ്യം അവർ മനസ്സിലാക്കും. അതാണ് ഞങ്ങൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നതും.

നിങ്ങളുടെ മൗനം ഈ ചെയ്തികളെ അംഗീകരിക്കലാണ്.
നവോഥാന പ്രഭാഷകർ ഈ തലമുറയെ ഓർമിപ്പിക്കേണ്ടത് മനുസ്മൃതിയുടെ കാലത്തേ ചരിത്രമല്ല, നാളെയെ എങ്ങിനെ പ്രകാശ പൂരിതമാക്കാമെന്നാണ്.

A.C.