Echo News
ധാർമ്മികമൂല്യശോഷണം എക്കോ ഡിസ്കഷൻ ഫോറം ചർച്ച സെപ്റ്റംബർ 14.ന് നടത്തി.
ശ്രീ. ജോസഫ് അയ്യൻകുന്നേൽ പ്രബന്ധം അവതരിപ്പിക്കുന്നു.
ധാർമ്മികമൂല്യങ്ങളുടെ തകർച്ച
റോയി സെബാസ്റ്റ്യൻ ഒലിയപ്പുറം
ധാർമ്മികമൂല്യങ്ങളുടെ തകർച്ചയുടെ മൂർദ്ധന്യഘട്ടത്തിലാണ് നമ്മൾ നില്കുന്നത്. പ്രസംഗവും പ്രവർത്തിയും തമ്മിലുള്ള അന്തരം മൂല്യശോഷണമാണ്. തെറ്റാണെന്നറിഞ്ഞിട്ടും പ്രതികരിക്കാതിരിക്കുന്നത് മൂല്യശോഷണമാണ്. പാരമ്പര്യത്തിന്റെയും വിശ്വസത്തിന്റെയും ആചാരത്തിന്റെയും പേര് പറഞ്ഞു സത്യത്തിൽനിന്ന് ഒളിച്ചോടുന്നത് മൂല്യത്തകർച്ചയെയാണ് കാണിക്കുന്നത്.
മൂല്യത്തകർച്ചക്ക് ഒരു നല്ല ഉദാഹരണം ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്. നല്ല സമരിയക്കാരന്റെ ഉപമ. ജെറുസലേമിൽനിന്ന് ജെറീക്കോയിലേക്കു പോയ മനുഷ്യനെ കവർച്ചക്കാർ ആക്രമിച്ച് കൊള്ളയടിക്കുന്നു. അതിലെ വന്ന പുരോഹിതൻ അവനെക്കണ്ട് , അവനെ ഒഴിവാക്കി റോഡിന്റെ മറുവശത്തുകൂടി കടന്നുപോയി. അയാൾ കിടന്ന സൈഡിൽക്കൂടി പോലും പോയി, അയാളുടെ അവസ്ഥ എന്താണെന്നു കാണുവാനുള്ള സന്നദ്ദത പോലും ആ പുരോഹിതാനുണ്ടായിരുന്നില്ല. ബാഹ്യമായി ആധാർ കൊണ്ടുമാത്രം പ്രാർത്ഥിക്കുന്ന വർഗ്ഗത്തെയാണ് ഈ പുരോഹിതനിലൂടെ ക്രിസ്തു വെളിപ്പെടുത്തിത്തരുന്നത്. ഡി ഏറ്റവും വലിയ ഉദാഹരണമാണ് ആ പുരോഹിതൻ. ക്രിസ്തു ഇന്ന് ഈ കഥ പ്രൈസ്ഉകയാണെങ്കിൽ ഒരു വാചകം കൂടി കൂട്ടിച്ചേർക്കുമായിരുന്നു. ആ പുരോഹിതന് പാപികളെയും രോഗികളെയും കഷ്‌ടപ്പെടുന്നവരെയും കാണുമ്പൊൾ അലർജി ഉണ്ടായിരുന്നു എന്ന് . അതുകൊണ്ടായിരിക്കും അയാൾ മറുവശത്തുകൂടി കടന്നു പോയത്.
ആ പുരോഹിതന്റെ കൂട്ടത്തിലാണ് ഇന്ന് സമൂഹത്തിന്റെ ഭൂരിഭാഗവും. ആചാരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരുപറഞ്ഞ നിയമത്തെ വളച്ചോടിക്കുന്നവരാണ് കൂടുതൽ.
പ്രതികരിക്കാൻ സമയവും സാഹചര്യവും കിട്ടിയിട്ട് പ്രതികരിക്കാതിരിക്കുകയും സമയം കഴിയുമ്പോൾ സ്ഥാനത്തും അസ്ഥാനത്തും ഘോരഘോരം പ്രസംഗിക്കുകയും ചെയ്യുന്നത് മൂല്യശോഷണത്തിന്റെ മറ്റൊരു വികൃതഭാവമാണ്.
അടുത്തതായി എന്റെ ശ്രദ്ധയിലേക്ക് വരുന്നത് വിമര്ശനാത്മകതയാണ്. ശരിയായ വിമര്ശനം എന്നാൽ ഒരു കാര്യത്തിന്റെ നല്ല വശങ്ങളെയും ദൂഷ്യവശങ്ങളെയും പക്ഷപാതം കൂടാതെ വിലയിരുത്തുക എന്നതാണ്. പക്ഷെ ഇന്ന് വിമർശനം മലീമസമായിരിക്കുന്നു. തെറ്റുകുറ്റങ്ങൾ മാത്രം കാണുന്ന തരാം താണ നിലയിലേക്ക് വിമര്ശനം അധഃപതിച്ചിരിക്കുന്നു. ഇന്ന് വിമര്ശനങ്ങളൾ പകപോക്കുന്നതിനും വിദ്വെഷം പടർത്തുന്നതിനുമാണ് പ്രധാനമായതും ഉപയോഗപ്പെടുത്തുന്നത്.
നമ്മുടെ സമൂഹത്തിന്റെ പൊയ്‌മുഖത്തെപ്പറ്റിയോർക്കുമ്പോൾ:
അപ്പാവാം ജീവിച്ച നാൾ
അവനെ തുണക്കഞ്ഞോർ
തൻ പ്രാണനെടുത്തപ്പോൾ
താങ്ങുവാൻ മുതിർന്നെത്തി
എന്ന കവിതയാണ് എന്റെ മനസ്സിൽ വരുന്നത്. ആ പാവപ്പെട്ടവന് അവനെ സഹായിക്കാതിരുന്നവർ അവൻ മരിച്ചപ്പോൾ ഓടി എത്തുന്നു. ഭാര്യയെ ആശ്വസിപ്പിക്കുന്നു, കരയുന്നു, ദഹിപ്പിക്കാനായി മാവു വെട്ടുന്നു. ഈ വന്ന മാന്യന്മാർ അയാൾ ജീവിച്ചിരുന്ന കാലത്ത് അവന് ഒരു നേരത്തെ ഭക്ഷണം നൽകിയിരുന്നെങ്കിൽ ആ മനുഷ്യൻ ഇത്ര ദയനീയമായി മരിക്കില്ലായിരുന്നു എന്നാണ് കവി പറയുന്നത്..
ധാർമ്മികമൂല്യങ്ങൾക്ക് അപച്യുതി സംഭവിക്കുന്നു എന്നത് മനുഷ്യസംസ്കൃതിയുടെ ചരിതത്തിലുടനീളം ഉയർന്നുകേട്ടിരുന്ന മുറവിളിയായിരുന്നു. കാലികമായ മൂല്യങ്ങളുടെ ഉത്തംഗ ഗോപുരങ്ങൾ പല കാലങ്ങളിലും ഇടിഞ്ഞു വീണതും,
സമൂഹത്തിന്റെ സുസ്ഥിരതയുടെ പുനഃസ്ഥാപനത്തിനായി അവതാരങ്ങളും, നവോത്ഥാനങ്ങളും, എന്നല്ല വിപ്ലവങ്ങൾ പോലും വിടർന്നു കൊഴിഞ്ഞതും ചരിത്രം.
ഇന്ന് ആഗോളവത്കരിക്കപ്പെട്ട മലയാളിയുടെ സന്മാർഗ്ഗികത, സദാചാരം, ധാർമ്മികത, മൂല്യങ്ങൾ ഒക്കെ എവിടെയെത്തി നിൽക്കുന്നു.
നാമും, നമ്മുടെ പ്രപിതാമഹാന്മാരും പാവനം എന്നു കരുതിയിരുന്ന പല വിളക്കുമാടങ്ങളും(light house) തകർന്നു വീണു നിലംപൊത്തി നോക്കുകുത്തികളായി മാറിക്കഴിഞ്ഞു. മറ്റു ചില വയുടെ അടിത്തറ ഇളകി അവ ആടിയുലയുന്നു.
നമ്മുടെ ധാർമ്മികത കപടസന്യാസിമാരുടെ മൂഡജല്പനങ്ങൾക്ക് നാം അടിയറ വച്ചുവോ?. ഇനിയുമൊരു നവോത്ഥാനത്തിന് മലയാളമണ്ണിൽ ഇനിയും വേരോടാനവുമോ?
ധാർമ്മികത യുടെയും മൂല്യങ്ങളുടെയും അപചയത്തെക്കുറിച്ച്എക്കോ ഡിസ്കഷൻ ഫോറം സെപ്റ്റംബർ14 ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് ചേരുന്ന സമ്മേളനത്തിൽ ചർച്ച ചെയ്യുന്നു. ശ്രീ. ജോസഫ് അയ്യൻകുന്നേൽ പ്രബന്ധം അവതരിപ്പിച്ചു. തുടർന്നു നടന്ന ചർച്ചയിൽ അംഗങ്ങളെല്ലാവരും സജീവമായിത്തന്നെ പങ്കെടുത്തു.