ധാർമ്മികമൂല്യശോഷണം എക്കോ ഡിസ്കഷൻ ഫോറം ചർച്ച സെപ്റ്റംബർ 14.ന്.
ധാർമ്മികമൂല്യങ്ങൾക്ക് അപച്യുതി സംഭവിക്കുന്നു എന്നത് മനുഷ്യസംസ്കൃതിയുടെ ചരിതത്തിലുടനീളം ഉയർന്നുകേട്ടിരുന്ന മുറവിളിയായിരുന്നു. കാലികമായ മൂല്യങ്ങളുടെ ഉത്തംഗ ഗോപുരങ്ങൾ പല കാലങ്ങളിലും ഇടിഞ്ഞു വീണതും,
സമൂഹത്തിന്റെ സുസ്ഥിരതയുടെ പുനഃസ്ഥാപനത്തിനായി അവതാരങ്ങളും, നവോത്ഥാനങ്ങളും, എന്നല്ല വിപ്ലവങ്ങൾ പോലും വിടർന്നു കൊഴിഞ്ഞതും ചരിത്രം.
സമൂഹത്തിന്റെ സുസ്ഥിരതയുടെ പുനഃസ്ഥാപനത്തിനായി അവതാരങ്ങളും, നവോത്ഥാനങ്ങളും, എന്നല്ല വിപ്ലവങ്ങൾ പോലും വിടർന്നു കൊഴിഞ്ഞതും ചരിത്രം.
ഇന്ന് ആഗോളവത്കരിക്കപ്പെട്ട മലയാളിയുടെ സന്മാർഗ്ഗികത, സദാചാരം, ധാർമ്മികത, മൂല്യങ്ങൾ ഒക്കെ എവിടെയെത്തി നിൽക്കുന്നു.
നാമും, നമ്മുടെ പ്രപിതാമഹാന്മാരും പാവനം എന്നു കരുതിയിരുന്ന പല വിളക്കുമാടങ്ങളും(light house) തകർന്നു വീണു നിലംപൊത്തി നോക്കുകുത്തികളായി മാറിക്കഴിഞ്ഞു. മറ്റു ചില വയുടെ അടിത്തറ ഇളകി അവ ആടിയുലയുന്നു.
നമ്മുടെ ധാർമ്മികത കപടസന്യാസിമാരുടെ മൂഡജല്പനങ്ങൾക്ക് നാം അടിയറ വച്ചുവോ?. ഇനിയുമൊരു നവോത്ഥാനത്തിന് മലയാളമണ്ണിൽ ഇനിയും വേരോടാനവുമോ?
ധാർമ്മികത യുടെയും മൂല്യങ്ങളുടെയും അപചയത്തെക്കുറിച്ച്എക്കോ ഡിസ്കഷൻ ഫോറം സെപ്റ്റംബർ14 ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് ചേരുന്ന സമ്മേളനത്തിൽ ചർച്ച ചെയ്യുന്നു. ശ്രീ. ജോസഫ് അയ്യൻകുന്നേൽ പ്രബന്ധം അവതരിപ്പിക്കും. തുടർന്നു നടക്കുന്ന ചർച്ചയിൽ നിങ്ങളുടെ അഭിപ്രായങ്ങൾ അവതരിപ്പിക്കുവാൻ ഏവർക്കും അവസരമുണ്ടായിരിക്കുന്നതാണ്. ചർച്ചയിൽ പങ്കെടുക്കുവാൻ ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
Echo meeting on September 14. from 14.00 o'Clock onwards.
*Venue*:
Pavillon am Martinsberg, 5400 Baden
Bruggerstr. 61b (Entrance is not on Bruggerstr. It's on the backside)
*Route*: from Bruggerstrasse turn to Wiesenstrasse and take first right.
*Parking facilities*:
1) Along Wiesenstrasse
2) Parking lot behind Restaurant Arunie Thai (go a few meters past Pavillon, cross the road Kreuzweg and you are there)
3) Parkhaus Schmiede (Bruggerstr)
4) Parkhaus Trafo (Bruggerstr)
For Echoswiss