Universal Basic Income

അടുത്ത ഒരു
 ദശാബ്ദത്തിനിടയിൽത്തന്നെ ലോകമാസകലം  ഏതാണ്ട് മൂന്നിലൊന്നോളം തൊഴിലവസരങ്ങൾ പൂർണ്ണമായും നഷ്‌ടപ്പെടുന്ന അവസ്ഥ ആധുനിക മാനവകുലത്തെ തുറിച്ചുനോക്കുന്നു. അത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിപ്രസരം  മൂലമാവട്ടെ, അല്ലെങ്കിൽ കാലാവസ്ഥാവ്യതിയാനങ്ങൾ കൊണ്ടാകട്ടെ, കഴിഞ്ഞ കാലങ്ങളിൽ വ്യവസായവത്കരണത്തിലൂടെയോ, അതിനുശേഷം കംപ്യൂട്ടറൈസേഷൻമൂലമോ, ഉണ്ടായ തൊഴിൽനഷ്‌ടങ്ങൾ പുതിയ തൊഴിൽ മേഖലകളുടെ  ഉദയം മൂലം പരിഹരിക്കപ്പെട്ടുവെങ്കിൽ ഇത്തവണ അങ്ങനെയൊരു പുതിയ തൊഴിൽ മേഖലയുടെ ഉദയത്തിനുള്ള സാധ്യത തുലോം വിരളമാണ്. ഇത്തരമൊരു അത്യഭൂതപൂർവ്വമായ ദശാസന്ധിയിൽ മനുഷ്യസമൂഹമെത്തിനിൽക്കുമ്പോൾ ഈ ഊരാക്കുടുക്കിനു മറുപടി തിരയുകയാണ് ലോകഭരണാധികാരികളും സാമ്പത്തികശാസ്ത്രജ്ഞരും. സാർവ്വത്രിക അടിസ്ഥാന വരുമാനം എന്ന ഒരാശയത്തിലേക്കാണ് ചർച്ചകളും ചിന്തകളും പരീക്ഷണങ്ങളും വിരൽ ചൂണ്ടുന്നത്. സുസ്ഥിരവും,  സമൃദ്ധഹവും, നീതിപൂർവ്വകവുമായൊരു ഭാവിമാനവസമൂഹസൃഷ്ടിയിൽ അടിസ്ഥാനശിലയാവുകയാണ് സാർവ്വത്രിക അടിസ്ഥാന വരുമാനം.

മനുഷ്യസമൂഹത്തെയകമാനം ബാധിക്കുന്ന വിഷയമെന്ന നിലയിൽ ഈ വിഷയത്തെപ്പറ്റി എക്കോ ഡിസ്കഷൻ ഫോറം 2019 ജൂൺ 16 നു ചർച്ച നടത്തി.


എക്കോ ഡിസ്കഷൻ ഫോറത്തിന്റെ അടുത്ത ചർച്ച സെപ്റ്റംബർ15 നു ഞായറാഴ്ച നടത്തപ്പെടുന്നു. മൂല്യങ്ങൾ നഷ്ടപ്പെടുന്ന സമൂഹം (eroding values) എന്നതാണ് നമ്മുടെ ചർച്ചാവിഷയം. ഏവരും സെപ്റ്റംബർ15 എക്കോക്കു വേണ്ടി റിസർവ് ചെയ്യുകയും ചർച്ചക്കുവേണ്ടി തസയ്യാറെടുക്കുവാനും താത്പര്യപ്പെടുന്നു.