നാര്‍കോ നുണ പരിശോധന ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീം കോടതി വിധി പലരും ആഘോഷിച്ചുകൊണ്ടിരിക്കയാണ്. കുറ്റാനവേഷണക പാതയിലെ മാനസിക മുന്നാം മുറയെന്നു വിശേഷിപ്പിക്കുന്ന ഈ രീതി കഠിന ഹൃദയരും ശാരീരിക മുന്നാം മുറയുടെ പാരമ്യതയിലും തളരാതെ കുറ്റം മറച്ചു വയ്കുന്നവരുമായ ഭീകര കുറ്റവാളികള്‍ക്ക് പേടി സ്വപ്നമാവുന്നത് അവരുടെ സമ്മതമില്ലാതെ തന്നെ അവര്‍ സത്യങ്ങള്‍ വെളിപ്പെടുത്തുന്ന അവസ്ഥയിലായി പോവുന്നതുകൊണ്ടാണ്. തങ്ങള്‍ അര്‍ദ്ധ ബോധാവസ്ഥയില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ (സത്യങ്ങള്‍) സുബോധത്തോടെ കേള്‍ക്കുമ്പോള്‍ പല കുറ്റവാളികള്‍ക്കും മുഴുവന്‍ സത്യവും ഏറ്റുപറയുകയല്ലാതെ മറ്റൊരു മാര്‍ഗവും അവശേഷിക്കുന്നില്ല. ഈ രീതി കുറ്റവാളികള്‍ക്ക് പേടി സ്വപ്നമാവുന്നതിന്റെ കാരണവും ഇതു തന്നെ.
നാര്‍കോ പരിശോധന ഭരണഘടനാവിരുധമെന്നും, മനുഷ്യത്വരഹിതമെന്നും, വ്യക്തിയുടെ സ്വകാര്യതകളിലുള്ള കടന്നുകയറ്റ മെന്നുമൊക്കെ
പറഞ്ഞു നിരോധിക്കുമ്പോള്‍ ബഹുമാനപ്പെട്ട പരമോന്നത കോടതി ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയെത്തന്നെ നിര്‍ജീവമാക്കുകയാണെന്ന്
ഖേദിക്കേണ്ടി വരുന്നു.
ഭരണഘടന വാഗ്ദാനം ചെയ്യുന്ന - വ്യക്തിയുടെ സ്വകാര്യതയും സ്വാതന്ത്ര്യവുമൊക്കെ ഹനിക്കപ്പെടുമ്പോള്‍, അവന്‍റെ ജീവന് വില പറയുമ്പോള്‍ നിഷ്കരുണം കൊലചെയ്യപ്പെടുമ്പോള്‍ ഇതെല്ലാം ചെയ്യുന്ന കുറ്റവാളി ചെയ്യുന്നത് ഭരണഘടന അനുശാസിക്കുന്നവയൌന്നുമല്ലല്ലൊ.
ഈ കുറ്റവാളികളാരും അന്വേഷണ ഏജന്‍സികളുടെ മുന്‍പില്‍ സ്വമേധയാ കുറ്റം സമ്മതിക്കുവാന്‍ ഒരിക്കലും സന്നധരാവുകയുമില്ല. അപ്പോള്‍ പിന്നെ ഇവരില്‍ നിന്നും സത്യം പുറത്തു കൊണ്ടുവരുവാന്‍ ശാരീരികവും മാനസികവുമായ അല്പം മുന്നാം മുറ ഇല്ലെങ്കില്‍ ലോകത്ത് കുറ്റങ്ങളല്ലാതെ കുറ്റവാളികള്‍ കാണുകയില്ല. വക്കിലന്മാര്‍കും ന്യയാധിപന്മാര്‍ക്കുമൊക്കെ ഒരിക്കലും തെളിയിക്കപ്പെടാത്ത കേസുകളുടെ ഭാണ്ടാരവുമായി എന്നും നടക്കേണ്ടിവരും.
ആധുനിക കുറ്റവാളികള്‍ കുറ്റാന്വേഷകരുടെ ഏതു ശാസ്ത്രീയ വഴികളെയും പിന്നിലാക്കുംവിധം ഏറ്റവും അത്യാധുനികമായ ആയുധങ്ങളും ഉപകരണങ്ങളും മാര്‍ഗങ്ങളും ഉപയോഗിക്കുമ്പോള്‍ ഇവര്‍ പിടിക്കപ്പെട്ടാല്‍ കുറ്റം തെളിയിക്കാന്‍ തൊട്ടും തലോടിയും സ്നേഹിച്ചും കളിക്കുന്ന കുറ്റാന്വേഷകനു ഒരിക്കലും സാധിക്കുകയില്ല.
വാസ്തവം ഇതായിരിക്കെ ഇങ്ങനെയൊരു തീരുമാനമെടുത്ത പരമോന്നതകോടതി ഭരണഘടന ഉയര്‍ത്തിപ്പിടിച്ചതിലൂടെ ആരെ സംരക്ഷിക്കുന്നു എന്നത് ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.
C.Abraham