ആധുനിക അടിമത്തം
അടിമകള്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ വരുന്ന ചിത്രംനൂറ്റാണ്ടുകള്‍ക്കു മുന്‍പ് വെളുത്ത വര്‍ഗക്കാര്‍ നടത്തിയ മനുഷ്യ കച്ചവടം ആണ്. മനുഷ്യരെ വാങ്ങിയും വിറ്റും, ഒരു ഭൂഖണ്ഡത്തില്‍ നിന്ന് മറ്റൊരു ഭൂഖണ്ഡത്തിലെയ്ക്ക് കയറ്റി അയച്ചും നടത്തിയ ആ കച്ചവടം വര്‍ഷങ്ങള്‍ക്കു മുന്‍പ് നിയമം കൊണ്ട് നിരോധിക്കപ്പെട്ടു എന്നും നമുക്ക് അറിയാം. എന്നാല്‍ ചരിത്രത്തിന്‍റെ ഒരു ഭാഗം എന്ന് കരുതി നാം തള്ളിക്കളഞ്ഞിരിക്കുന്ന, ലോകമെമ്പാടും നിരോധിക്കപ്പെട്ടിരിക്കുന്ന അടിമക്കച്ചവടം ഇന്നും നമ്മുടെ ഇടയില്‍ നിലനില്‍ക്കുന്നുണ്ട് എന്നു മാത്രമല്ല, തഴച്ചു വളരുകയാണ് എന്നതാണ് വാസ്തവം. കോടിക്കണക്കിനു പുരുഷന്മാരും സ്ത്രീകളും, കുട്ടികളും, അടിമകള്‍ ആയിട്ടാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്നത്. അവരുടെ മേല്‍ നടത്തുന്ന ചൂഷണത്തെ അടിമത്വം എന്നല്ല മിക്കപ്പോഴും വിളിക്കപ്പെടുന്നത് എങ്കിലും, അവരുടെ ജീവിതം അടിമകളുടെതിനു തുല്യമാണ്. ചരക്കുകളെ പോലെ അവര്‍ വില്‍ക്കപ്പെടുന്നു, ശമ്പളം ഇല്ലാതെയോ, തുച്ഛമായ, നാമമാത്രമായ, ശമ്പളത്തിനോ കഠിനമായ ജോലികള്‍ ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. അവരുടെ യജമാനന്മാരുടെ കരുണയുടെ പുറത്താണ് അവരുടെ ജീവന്‍ നിലനില്‍ക്കുന്നത് തന്നെ.
എന്താണ് "ആധുനിക അടിമത്വം"?
റീതാ ജോര്‍ജ് വിമലശ്ശേരി
ഐക്യ രാഷ്ട്ര സംഘടനയുടെ ഒരു ഘടകമായ ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍റെ കണക്കു അനുസരിച്ച്, പന്ത്രണ്ടു മില്യനില്‍ അധികം അടിമ ജോലിക്കാര്‍ ഉണ്ട്. എന്നാല്‍, "ഇരുപത്തിഎഴ് മില്യനില്‍ അധികം അടിമകള്‍ ലോകത്തിലുണ്ട്, ലോക ചരിത്രത്തില്‍ ഒരു കാലത്തും ഇത്രയേറെ അടിമകള്‍ ഉണ്ടായിട്ടില്ല, ആ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നവ ആണ്" എന്ന് "ഫ്രീ ദി സ്ലെവ്സ്" എന്ന പ്രസ്ഥാനത്തിന്‍റെ മുന്‍ ഡയറക്ട്രരായ മിസ്സ് ജോളിന്‍ സ്മിത്ത് പറയുന്നു. നിര്‍ബന്ധിത ജോലിയുടെ അന്യായതയും, ചൈന, ഇന്ത്യ, തുടങ്ങിയ ജനപ്പെരുപ്പമുള്ള രാജ്യങ്ങളില്‍ കേസുകള്‍ തെളിയിക്കുവാനുള്ള ബുദ്ധിമുട്ടുകളും കണക്കിലെടുക്കുമ്പോള്‍ ശരിയായ എണ്ണം നിശ്ചയിക്കപ്പെടുക അസാദ്ധ്യമാണ്. എണ്ണം എന്തായാലും അവര്‍ ലോകത്തിന്‍റെ എല്ലാ ഭാഗത്തും ജീവിക്കുകയും മരിക്കു
കയും ചെയ്യുന്നുണ്ട് എന്നതാണ് വസ്തുത. പത്തു മില്യനോളം കറുത്ത വര്‍ഗക്കാരെ യൂറോപ്യന്‍ കപ്പലുകളില്‍ കയറ്റി അടിമവേലക്കായി അയച്ച കഥ നമുക്ക് അറിയാം. എന്നാല്‍ ആധുനിക അടിമകള്‍ അതിനു നിര്‍ബന്ധിതരാകുമ്പോള്‍ അവര്‍ പലപ്പോഴും സ്വന്തം രാജ്യം വിടുന്നേ ഇല്ല. അഥവാ വിടേണ്ടി വന്നാല്‍ പോലും അത് വിമാനത്തിലോ ട്രെയ്നിലോ മറ്റു വാഹങ്ങളിലോ ഒക്കെ ആയിരിക്കും. അതിലുപരി അംഗീകരിക്കപ്പെട്ട "വര്‍ക്ക് വിസകളും" അവരുടെ പക്കല്‍ ഉണ്ടാകും.
എന്താണ് "ആധുനിക അടിമത്വം"?
അടിമത്വം എന്നത് ആധുനിക യുഗത്തില്‍ പലരീതിയിലുള്ള മനുഷ്യാവകാശ ലംഘനമാണ്. പുരാതന കാലം മുതലുള്ള അടിമക്കച്ചവടത്തിന് പുറമേ, കുട്ടികളെ വില്‍ക്കല്‍ വാങ്ങല്‍, ചൈല്‍ഡ് പ്രോസടിട്യൂഷന്‍, ചൈല്‍ഡ് പോര്‍ണോഗ്രഫി, കുട്ടികളെ ജോലിക്കായ് ഉപയോഗിച്ചുള്ള ചൂഷണം ചെയ്തു, പെണ്‍കുട്ടികളെ സര്‍കംസിഷെന്‍ ചെയ്യുക, കുട്ടികളെ പട്ടാളക്കാരാക്കുക , കടം വഴിയുണ്ടാകുന്ന അടിമത്വം, മനുഷ്യാവയവങ്ങളുടെ വില്‍ക്കല്‍, മനുഷ്യരെ കച്ചവടചരക്കായി കയറ്റി അയക്കുക എന്നതും, ലൈംഗിക അടിമത്വവും , നിര്‍ബന്ധിത വിവാഹവും ഉള്‍പ്പെടുന്നു. ഐക്യ രാഷ്ട്ര സംഘടനയുടെ നിര്‍വചനപ്രകാരം എതു ഒരു വ്യക്തിയുടെ എങ്കിലും ചലനസ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയോ, തീരുമാനം സ്വയംഎടുക്കുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയോ ചെയ്യുമ്പോള്‍, ആ ആള്‍ അടിമ എന്ന സ്ഥാനത്തേയ്ക്ക് താഴ്ത്തപ്പെടുന്നു.
മനുഷ്യരെ അധീനത്തിലാക്കി വയ്ക്കുന്ന പുരാതന അടിമത്വം ഇന്നും ഉണ്ട്. ഇന്നു വ്യാപകമായിട്ടുള്ള മറ്റൊന്നാണ് കടബാധ്യതയിലൂടെ കടന്നു വരുന്ന അടിമത്വം. ഒരു വ്യക്തി മറ്റൊരു വ്യക്തിയില്‍ നിന്ന് കടം എടുക്കുന്നു. അതു പണമായിട്ടു തന്നെ തിരിച്ചടയ്ക്കാന്‍ കഴിവില്ലാത്തതുകൊണ്ട് അതിനു പകരം പണം നല്‍കിയ ആളിനോ, ആ ആളിന്‍റെ കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ പണി എടുക്കാം എന്ന് വ്യവസ്ഥ ചെയ്യുന്നു. സാങ്കേതികമായി നോക്കുമ്പോള്‍ ഇതില്‍ അന്യായം ഒന്നുമില്ല. പക്ഷെ ജോലിക്കാരന്‍ പ്രായപൂര്‍ത്തി ആകാത്ത ആള്‍ ആകുമ്പോള്‍, ജോലിയുടെ കാഠിന്യവും ദൈര്‍ഘ്യവും അതിരുകടക്കുമ്പോള്‍, വേതനം അന്യായമായി താഴ്ന്ന നിരക്കില്‍ ആകുമ്പോള്‍, കടത്തിന്‍റെ പലിശ നിരക്ക് കൂടിക്കൂടി താങ്ങാനാകാത്ത വിധം കടസംഖ്യ കുതിച്ചുയരുമ്പോള്‍, ജോലി ചെയ്യുന്ന ആളുടെ യാതൊരു ഇഷ്ടാനിഷ്ടങ്ങളും മാനിക്കപ്പെടാതെ വരുമ്പോള്‍, അതു അടിമത്വത്തിലേയ്ക്കുള്ള വീഴ്ചയാണ്. മില്ല്യന്‍ കണക്കിന് ആളുകള്‍ ഭൂലോകത്തിന്‍റെ നാനാഭാഗത്തും, കൃഷിസ്ഥലങ്ങളിലും, വ്യവസായ ശാലകളിലും ഇതേപോലുള്ള ദുരവസ്ഥയില്‍ ജീവിക്കുന്നുണ്ട്. ഇവരില്‍ അധികം പേരും സമൂഹത്തിലെ താഴെയ്ക്കിടയില്‍ ഉള്ള ആള്‍ക്കാര്‍ ആണ്. ഇവരില്‍ ചിലരെ തീര്‍ എഴുതി കൊടുത്താണ് കടം എടുക്കുന്നതു എങ്കില്‍ മറ്റു ചിലര്‍ ജനിക്കുന്നത് തന്നെ ഈ കടത്തിലേയ്ക്കാണ്. ഇത്തരം ലക്ഷക്കണക്കിന് ആളുകള്‍ നേപ്പാള്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും ഉണ്ട്. ഗിരിവര്‍ഗക്കാര്‍, തൊട്ടുകൂടാത്തവര്‍, ആദിവാസികള്‍, സ്ത്രീകള്‍, കുട്ടികള്‍ ഇവരൊക്കെ ആണ് ഇക്കൂട്ടത്തില്‍ പെടുന്നത്.
മറ്റൊരു തരം അടിമത്വത്തില്‍ അകപ്പെടുന്നവര്‍ പ്രധാനമായും വീട്ടുവേലക്കാര്‍ ആയും ലൈംഗികജോലിക്കാര്‍ ആയും വേലചെയ്യാന്‍ നിര്‍ബന്ധിതര്‍ ആക്കപ്പെടുന്ന സ്ത്രീകളും, കുട്ടികളും, കുടിയേറ്റ ജോലിക്കാരും ആണ്. ആകര്‍ഷണീയമായ ജോലികള്‍ വാഗ്ദാനംചെയ്തു പാവപ്പെട്ടവരായ ഇവരെ അന്യനാടുകളിലേയ്ക്കും മറ്റും കൂട്ടികൊണ്ട് പോകുന്നു. ഇന്ന് അടിമ കച്ചവടക്കാര്‍ക്ക് ആളുകളെ തട്ടിക്കൊണ്ടു പോകേണ്ട കാര്യം ഇല്ല. കാരണം അവസരത്തിനുള്ള ഒരു വഴി ഒരുക്കി വച്ചാല്‍, ആളുകള്‍ താനേ കടന്നു ചെല്ലും. ഉദാഹരണമായി അമേരിക്കയിലെ മിക്ക അടിമകളും വോളന്ടീയര്‍ ആയി ആണ് തുടക്കം. ലോകത്തിലെ അടിമക്കച്ചവടക്കാര്‍ ഒക്കെ വളരെ സ്നേഹപൂര്‍വമായ പെരുമാറ്റത്തിന്‍റെ യും മോഹനവാഗ്ദാനങ്ങളുടെയും ഉടമകള്‍ ആണ്. അവര്‍ക്ക് കിട്ടാന്‍ പോകുന്ന വലിയ ശമ്പളത്തി ന്‍റെ മുന്നോടി ആയി അവരുടെ കുടുംബത്തിനു അല്പം മുന്‍കൂര്‍ കൊടുക്കുവാനും കച്ചവടക്കാര്‍ മടിക്കുകയില്ല. അതു കൂടെ ആകുമ്പോള്‍ കൂടെപ്പോകുവനും കൂടെവിടുവാനും ഉള്ള തീരുമാനം എടുക്കുവാന്‍ ബുദ്ധിമുട്ട് ഉണ്ടാകുകയില്ല. എന്നാല്‍ ഒരിക്കല്‍ ആ പൈപ്പുലൈനില്‍ കയറിക്കഴിഞ്ഞാല്‍ ചെന്നിറങ്ങുന്നത് അടിമത്വത്തിലും. അതില്‍ കയറിയാല്‍ ഉടനെ അവരുടെ കയ്യില്‍ നിന്ന് രേഖകള്‍ എല്ലാം ഇക്കൂട്ടര്‍ കൈവശത്തില്‍ ആക്കുന്നു, സൂക്ഷിച്ചുവയ്ക്കാന്‍ എന്ന വ്യാജേന. ഇടക്കാല വസതിയില്‍ അടച്ചു പൂട്ടിയിടുന്നത് അവരുടെ സുരക്ഷിതത്വത്തിന് എന്ന വ്യാജേനയും. അധികം താമസിയാതെ ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കുന്നു, ഉറക്കത്തിന്‍റെ ദൈര്‍ഘ്യവും. ഏതാനും ദിവസത്തെ പട്ടിണിയും, ഉറക്കക്ഷീണവും, ഏകാന്തതയും, കൂടെ ആകുമ്പോള്‍ മനസിന്‍റെ ശക്തി നഷ്ടപ്പെടുന്ന അവരെ, പുതിയ സ്ഥലത്ത് ചെല്ലുമ്പോള്‍ കിട്ടാന്‍ പോകുന്ന ജോലിയെയും, ശമ്പളത്തെയും, പറ്റി നിരന്തരം ഓര്‍മിപ്പിച്ചു, ജീവിക്കുവാന്‍ ഇക്കൂട്ടര്‍ പ്രേരിപ്പിക്കുന്നു. തങ്ങള്‍ അടിമകള്‍ ആയിക്കൊണ്ടിരിക്കുകയാണ് എന്ന ബോധം ഇവര്‍ക്ക് അപ്പോഴുമില്ല. എന്നാല്‍ ഒരിക്കല്‍ ലക്ഷ്യ സ്ഥാനത്ത് എത്തിക്കഴിഞ്ഞാല്‍ , വീട്ടുകാരില്‍ നിന്നു വിദൂരതയില്‍ ആയിക്കഴിഞ്ഞാല്‍, സ്ഥിതി മാറുന്നു. രേഖകള്‍ എല്ലാം നഷ്ടപ്പെട്ടു, വിശന്നു സ്ഥലകാലബോധം നഷ്ടപ്പെട്ടു, അവിടുത്തെ ഭാഷ മനസിലാക്കാന്‍ ആകാതെ കുഴഞ്ഞു, ഭീഷണിയ്ക്കു വശംവദര്‍ ആകുമ്പോള്‍ സാവധാനം അവര്‍ക്ക് സുബോധം കൈവരുന്നു. എങ്കിലും രക്ഷപെടാന്‍ ശ്രമിച്ചാല്‍ ജീവന്‍ തന്നെ അപകടത്തില്‍ ആകും എന്ന് അവര്‍ക്ക് ബോധ്യം വരുന്നതിനാല്‍, പിന്നെ ആത്മഹത്യയിലേയ്ക്കു ആണ് പലരും നീങ്ങുക.
കൃഷിസ്ഥലങ്ങളും ഫാക്ടറികളും ആണ് മറ്റു പ്രധാന കേന്ദ്രങ്ങൾ. അമേരിക്ക തുടങ്ങി പല രാജ്യങ്ങളിലും "ഗസ്റ്റ് വര്ക്കര്‍" പ്രോഗ്രാമിന്റെ ഭാഗമായി നല്ല ഒരു ജോലി, നല്ല ഒരു ശമ്പളം, ഒക്കെ മോഹിച്ചു കടന്നു ചെല്ലുന്ന അനേകായിരങ്ങൾ കെണിയിൽ അകപ്പെടുന്നു. ഇവരിൽ രക്ഷപ്പെടാനാകുന്നവര്ർ വളരെ ചുരുക്കം.
കുടിയേറ്റക്കാരിൽ തന്നെ ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്നത് സ്ത്രീകൾ ആണ്. സ്ഥിരമായ ശമ്പളവും മാന്യമായ ജോലിയും വാഗ്ദാനം ചെയ്യപ്പെടുമ്പോൾ, എത്രമാത്രം കടം എടുത്തായാലും മറുനാട്ടിൽ ജോലിയ്ക്ക് പോകുവാൻ അവർ തയ്യാറാകുന്നു. അവിടെ എത്തിയാൽ കൃത്രിമ വ്യവസ്ഥാപത്രങ്ങളിൽ ഒപ്പിടുവാൻ അവർ നിർബന്ധിതരാകുന്നു . ജോലി മാറാനോ മറ്റുള്ളവരുമായി സമ്പര്ക്കത്തിനോ ഉള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട, നിയമപരമായ രേഖകൾ ഒന്നും കയ്യിലില്ലാത്ത അവർ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടുന്നു. ഗര്ഭിണിയായാൽ ഗര്ഭച്ചിദ്രത്തിനു അവർ നിര്ബന്ധിതരാക്കപ്പെടുന്നു. ഏഷ്യക്കാരും, കിഴക്കേ ജർമനിക്കാരും ആണ് പ്രധാനമായും ഈ ചതിയിലകപ്പെടുന്നത്.
സ്വർണഫാക്ടറികൾ, കാർപെറ്റ് ഇന്ടസ്ട്രി, തുടങ്ങിയ പ്രസിഷൻ ജോലികൾ ചെയ്യേണ്ടിടത്ത് കുട്ടികൾക്കാണ് ഡിമാന്റ്. അവരുടെ കുഞ്ഞിക്കരങ്ങളാണ് അത്തരം പണികൾക്ക് വിലപ്പെട്ടത്. തുച്ഛമായ ശമ്പളം കൊടുത്താൾ മതി, ദീർഘ നേരം ജോലി ചെയ്യിക്കുകയും ചെയ്യാം. നമ്മൾ ധരിച്ചിരിക്കുന്ന ആഭരണത്തിന്റെ തിളക്കത്തിനു കാരണം, നെറ്റിയിലെ പൊട്ടിന്റെ ഭംഗിയ്ക്കു കാരണം ഒരു പക്ഷെ ചൂഷണം ചെയ്യപ്പെട്ട ഒരു കുട്ടിയുടെ കണ്ണീരും വിയർപ്പും ആകാം. അഞ്ചിനും പതിനാലിനും ഇടയ്ക്കുള്ള ആയിരക്കണക്കിന് കുട്ടികളാണ് ഈ മേഖലയിൽ അടിമ വേല ചെയ്യുന്നത്. ദാരിദ്ര്യവും വിശപ്പും തളർത്തിയ, കുഗ്രാമങ്ങളിൽ നിന്നു തുച്ഛമായ വിലയ്ക്ക് കടം എടുക്കപ്പെട്ട കുട്ടികൾ. തങ്ങളുടെ ജന്മ ദേശത്തിൽ നിന്നു ആയിരക്കണക്കിനു മൈലുകൾക്കപ്പുറത്ത് അവർ ജോലി ചെയ്യുന്നു. ഡൽഹിയിലെ പൊട്ടുണ്ടാക്കുന്ന ഒരു ഫാക്ടറി യിൽ നിന്നും രക്ഷപെടുത്തപ്പെട്ട, കാലിൽ ചങ്ങല ഇട്ടു ജോലി ചെയ്യുന്ന നൂറോളം പിഞ്ചു കുട്ടികളുടെ പടം സ്വിസ് പത്രങ്ങളിൽ അടുത്ത കാലത്ത് നമ്മൾ കണ്ടതാണല്ലോ.
ലോകത്തിലെ കൊക്കോയിൽ 40 ശതമാനവും ഉത്പ്പാദിപ്പിക്കുന്ന ഐവറി കോസ്റ്റിലെ തോട്ടങ്ങളിൽ കഠിനമായ പണികൾ ചെയ്യുന്നത് വിലയ്ക്കു വാങ്ങപ്പെട്ട അടിമകളായ കുട്ടികളാണ്. ഭൂരിഭാഗവും 8 നും 16 നും ഇടയ്ക്ക് ഉള്ളവർ. അഞ്ചു വയസ്സുകാരും ഉണ്ട്. അടിയും കുത്തും ഏറ്റു മാടുകളെപ്പോലെ അവർ പണിയെടുക്കുന്നു, ഭാഗ്യവാന്മാരായ നമുക്ക് ചോക്ലേറ്റ് നല്കുവാൻ. എത്രയെത്ര കുട്ടികളുടെ കണ്ണീരിന്റെയും വിയര്പ്പിന്റെയും കഥകളായിരിക്കും മാധുര്യമുള്ള ചോക്ലേറ്റ്കൾക്ക്, മോഹനമായ ആഭരങ്ങൾക്ക് നമ്മളോട് പറയുവാനുള്ളത്!
ലോകത്തിന്റെ എല്ലാ ഭാഗത്തും ഇതേ നാടകം തന്നെ ആണ് നടക്കുന്നതു, അല്പ സ്വല്പം വ്യത്യാസങ്ങളോടെ ആണെങ്കിലും. ചിലപ്പോൾ ഈ അടിമക്കച്ചവടക്കാരൻ കുടുംബത്തിന്റെ ഒരു സ്നേഹിതനാകാം, ചിലപ്പോഴൊക്കെ നാടുവിടുന്നതിനു മുൻപേതന്നെ പീഡനങ്ങൾ ആരംഭിക്കുന്നു, ചിലരെ അന്താരാക്ഷ്ട്ര വിമാനത്താവള ത്തിലൂടെ നിയമപരമായി കടത്തികൊണ്ടു പോകുമ്പോൾ മറ്റനവധി ആളുകളെ വാഹനങ്ങളിലും മറ്റും ഒളിപ്പിച്ചാകും കടത്തുക. മാര്ഗം എന്തായാലും ഫലം ഒന്നുതന്നെ. സുന്ദരമായ ഒരു ജീവിതം സ്വപ്നം കണ്ടുകൊണ്ടു ജീവിതയാത്ര തുടങ്ങിയ അവർ കൈവരിക്കുന്നതോ അടിമത്തവും.
ഒരാൾ അടിമ ആണോ അല്ലയോ?
ഒരാൾ അടിമ ആണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം എന്ന ചോദ്യം ഇപ്പോളുയരാം. അതിനു പ്രധാനമായും മൂന്നു നിബന്ധനകൾ ആണ് ഉള്ളത്:
ഒന്നാമതായി, ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ പൂർണ്ണ നിയന്ത്രണത്തിൽ ആയിരിക്കും, പ്രത്യേകിച്ചും മാനസികമായോ ശാരീരികമായോ ഉള്ള പീഡനത്തിലൂടെ.
രണ്ടാമതായി, തുച്ഛമായ ശമ്പളത്തിനോ, ശമ്പളം ഇല്ലാതെ തന്നെയോ ഉള്ള അധ്വാനം ആയിരിക്കും ചെയ്യുന്നത്. ചിലപ്പോൾ കഷ്ടിച്ച് ജീവിക്കാനുള്ളതു പോലും കിട്ടി എന്നു വരികയില്ല.
മൂന്നാമതായി, ആ വ്യക്തി വഴി മുകളിൽ പറഞ്ഞ പരിതസ്ഥിതിയിൽ ഉടമ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നു. എങ്കിൽ അതു ചൂഷണം ആണ്.
ഇത്രയുമായിട്ടും തിട്ടമില്ല എങ്കിൽ മറ്റൊരു ചോദ്യം കൂടി ചോദിക്കാം. " ഇഷ്ട്ടം ഉണ്ടെങ്കിൽ ആ വ്യക്തിക്ക് ജോലി ഉപേക്ഷിച്ചു പോകാനോ, ജോലി മാറാനോ ഉള്ള സ്വാതന്ത്ര്യം ഉണ്ടോ" എന്ന്. എല്ലാവരുടെയും തന്നെ കാര്യത്തില്‍ "ഇല്ല" എന്ന് ആയിരിക്കും ഉത്തരം.
എന്താണ് ആധുനിക അടിമത്വത്തിനു കാരണം?
എല്ലാ രാജ്യങ്ങളിലും നിയമം മുഖേന നിരോധിച്ചിട്ടുണ്ട് എങ്കിലും, കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കുള്ളില്‍ അടിമത്തം അടിക്കടി വര്ദ്ധിച്ചു വരികയാണ്. ഇത്രയധികം അടിമകൾ ലോകചരിത്രത്തിൽ ആദ്യമായാണ്, ഒരു പകർച്ച വ്യാധി പോലെ അതു പടര്ന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. എന്താണ് ഇതിനു കാരണം?
സ്വന്തം കീശ വീര്പ്പിക്കുവാന്വേണ്ടി മനുഷ്യർ എന്നും മറ്റു മനുഷ്യരെ ചൂഷണം ചെയ്തിരുന്നു. ഇന്നത്തെ സ്ഥിതിയും അതുതന്നെ. ചൂഷണം മനുഷ്യന്റെ ജന്മവാസന ആണ്. മനുഷ്യസ്വഭാവത്തിന്റെ ഈ പ്രത്യേകതയാണ് പ്രശ്നത്തിന്റെ കാതൽ.
മറ്റൊരു കാരണം രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുണ്ടായവൻപിച്ച ജനസംഖ്യാവർദ്ധന ആണ്. 1970 - നു ശേഷം ജനസംഖ്യ മുന്പ് ഉള്ളതിന്റെ ഏതാണ്ട് ഇരട്ടി ആയി. അതിൽ തന്നെ ഏറ്റവും കൂടുതല്‍ ആളുകൾ വികസ്വര രാജ്യങ്ങളിലാണ്. ആ ജനപ്പെരുപ്പം നേരത്തെ തന്നെ ക്ഷയിച്ചിരിക്കുന്ന സാമൂഹ്യ-ആരോഗ്യ-വിദ്യാഭ്യാസ വ്യവസ്ഥിതികളെ ഒന്നുകൂടെ തകിടം മറിച്ചു. അതിന്റെ ഫലമായി അന്തരാക്ഷ്ട്ര സാമ്പത്തിക രംഗത്തോ, പ്രാദേശിക സാമ്പത്തിക രംഗത്തോ വിജയിക്കുവാനുള്ള മനുഷ്യരുടെ അവസരങ്ങളും കുറഞ്ഞു കുറഞ്ഞു വരുന്നു. ജോലി സാധ്യത കുറയുമ്പോൾ, പട്ടിണി വര്ദ്ധിക്കുമ്പോൾ, ജീവിക്കാന്ൻവേണ്ടി, വയറിന്റെ വിശപ്പടക്കുവാന്ൻവേണ്ടി എവിടെ പോകുവാനും എന്ത് ജോലി ചെയ്യുവാനും ആളുകള്ൾ തയ്യാറാകുന്നു. പട്ടിണി ഉള്ളപ്പോൾ അടിമത്തം തഴച്ചു വളരും. പട്ടിണിയിൽ നിന്നു രക്ഷപ്പെടുവാന്ൻ വേണ്ടിയാണ് ചെറുപ്പക്കാരായ ആഫ്രിക്കക്കാർ , ഏഷ്യക്കാര്‍, കിഴക്കേ ജര്മനിക്കാര് ഒക്കെ എന്തു ജോലിയും ഏതു താഴ്ന്ന നിരക്കിലും ചെയ്യുവാൻ തയ്യാറായി കുടിയേറുന്നത്. വിശപ്പടക്കുവാൻ വേണ്ടി എന്തു ജോലിയും ചെയ്യുവാൻ തയ്യാറാകുന്ന ആളുകളെ നമ്മളും കണ്ടിട്ടില്ലേ. മഹത്വം (dignitiy) അല്ലാ, പട്ടിണി ആണ് ലോകം ഭരിക്കുന്നത്.
അതിനുംപുറമേ ലോകം എമ്പാടുമുണ്ടായ സാമൂഹ്യ- സാമ്പത്തിക പരിവർത്തനം, ഗ്രാമങ്ങളിൽ നിന്നു നഗരങ്ങളിലെയ്ക്കുണ്ടായ പറിച്ചുനടൽ, ജോലി തപ്പി നഗരങ്ങളിലേയ്ക്ക് പോകുവാൻ ജനങ്ങളെ പ്രേരിതരാക്കി. അതോടെ അവര്‍ അടിമത്വത്തിലെയ്ക്ക് നീങ്ങാനുള്ള അവസരങ്ങൾ വർധിക്കുന്നു. അതായതു ജനപ്പെരുപ്പം ലോകത്തിലെ തൊഴിൽ മേഖലയിലേയ്ക്ക് മില്യൻ കണക്കിന് പാവപ്പെട്ടവരും ചൂഷണം ചെയ്യപ്പെടാവുന്നവരുമായ ആളുകളെ തള്ളി വിടുന്നു. എവിടെ കൂടുതൽ ജനങ്ങളും പട്ടിണിയും ഉണ്ടോ അവിടെ അടിമവേലകൾ തഴച്ചുവളരുവാനുള്ള സാധ്യതകളും ഉണ്ട്. അടിമകളാക്കപ്പെടവുന്നവരുടെ എണ്ണം കൂടുംതോറും അവര്ക്ക് വേണ്ടി കൊടുക്കേണ്ട വില ഇടിയുകയും ചെയ്യുന്നു.
അതുപോലെതന്നെ , ഗ്ലോബലൈസേഷനും ആധുനിക കൃഷി സമ്പ്രദായവും പാവപ്പെട്ട കൃഷിക്കാരെ ബാധിച്ചു. പ്രാദേശിക-ദേശിയ സാമ്പത്തിക വ്യവസ്ഥിതികളെ അതു മാറ്റി മറിച്ചു. വൻ വ്യവസായികൾ വികസ്വരരാജ്യങ്ങളിലെ, നിയമ വ്യവസ്ഥകൾ പാലിക്കുവാൻ കൂട്ടാക്കാത്ത സപ്ലയർമാരെ ഉല്പ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് നല്കുവാനായി നിര്ബന്ധിക്കുന്നു. അതിനായി ശമ്പളം കൊടുക്കാതെ പോലും ജോലിക്കാരേക്കൊണ്ട് ജോലി ചെയ്യിക്കുവാൻ സപ്ലയര്മാർ നിർബന്ധിതരാകുന്നു.
മറ്റൊരു കാരണമാണ്, മനുഷ്യന്റെ ധനത്തോടുള്ള ആർത്തി. വളരെയേറെ ധനലഭാമുള്ള ഒരു ബിസിനസ് ആണ് അടിമക്കച്ചവടം. ഇതിൽ ഉൾപ്പെട്ടവരിൽ അടിമ ഒഴിച്ച് മറ്റെല്ലാവരും വൻപിച്ച ലാഭം കൊയ്യുന്നു. മനുഷ്യരെ പിടിച്ചു കൊടുക്കുന്നവര്‍ മുതൽ (സമ്മതത്തോടെ കൂടെപ്പോന്നതോ, സമ്മതം കൂടാതെ പിടിച്ചു കൊണ്ടു പോയതോ ആകാം), യാത്ര സൌകര്യങ്ങൾ ഒരുക്കി കൊടുക്കുന്നവർ, കള്ള രേഖകളുണ്ടാക്കി കൊടുക്കുന്നവര്‍, കൈക്കൂലി സ്വീകരിച്ചു ഇവരെ കണ്ണടച്ച് കടത്തി വിടുന്ന പോലീസുകാരും അതിര്ത്തി സംരക്ഷകരും, കിട്ടിയ "ചരക്കു" മറ്റുള്ളവർക്ക് വിതരണം ചെയ്യുന്ന ആള്‍, അവരെ വിലയ്ക്ക് വാങ്ങുന്നവർ, ഇവരൊക്കെ ഈ ലാഭത്തിന്റെ പങ്കു പറ്റുന്നുണ്ട്. വിദഗ്ധരുടെ കണക്കു പ്രകാരം അടിമകളെ "കയറ്റി അയക്കുക വഴി" അമേരിക്കയിൽ മാത്രം 9 ബില്ല്യന് ഡോളറിന്റെ ലാഭം ആണ് പ്രതിവർഷം ഉണ്ടാകുന്നത്. സ്ത്രീകളെ ലൈംഗിക ജോലിക്ക് വേണ്ടി കയറ്റി അയക്കുന്നതുവഴി പ്രതിവര്ഷം ലോകത്താകെ ലഭിക്കുന്ന ധനലാഭം 6 ബില്ല്യന് ഡോളറും!
ആധുനിക അടിമത്തം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് കൊള്ളലാഭത്തിലും ഏറ്റവും ചെലവ് കുറഞ്ഞ ചരക്കുകളിലും ആണ്. ഇന്നത്തെ കണക്കനുസരിച്ച്, 1850 -ല്‍ ഒരു അടിമയ്ക്ക് 40,000 ഡോളര്‍ വില ഉണ്ടായിരുന്നു എങ്കിൽ, ഇന്ന് ഒരു അടിമയ്ക്ക് 100 ഡോളറില്‍ താഴെ മാത്രമേ വിലയുള്ളൂ. ആവശ്യം അനുസരിച്ച് വില കൂടുകയോ കുറയുകയോ ചെയ്യുന്നു. സ്വന്തം ധനലാഭത്തിനുവേണ്ടി മനുഷ്യർ മനുഷ്യരെ വലിച്ചെറിയാവുന്ന വില്പ്പനച്ചരക്കായി മാറ്റുന്നു. എല്ലാത്തിനും ഇന്ന് വളരെ എളുപ്പം ആണ്. മനുഷ്യർ മനുഷ്യരെ വിലയ്ക്ക് വാങ്ങുന്നു, പക്ഷെ രസീത് വാങ്ങാറില്ല. ഉടമസ്ഥാവകാശം കൈമാറിയ രേഖകളും വാങ്ങാറില്ല. എന്നാൽ തങ്ങൾക്ക് കിട്ടിയ ചരക്കിന്മേൽ അവര്ക്ക് ആധിപത്യം ഉണ്ടുതാനും. അതു നിലനിർത്താനായി പീഡനങ്ങൾ ആയുധമാക്കുന്നു. നിയമപരമായ രേഖകൾ ഒന്നും കയ്യിൽ ഇല്ലാത്തതുകൊണ്ട് ഉത്തരവാദിത്വത്തിൽ നിന്നു അവര്ക്ക് കൈകഴുകുകയും ചെയ്യാം.
ആവശ്യം ഉള്ളിടത്തോളം കാലം കൈവശം വച്ചോണ്ടിരുന്നാൽ മതി, അതു കഴിഞ്ഞാൽ ഉപേക്ഷിക്കാം, ഉപയോഗിക്കാവുന്നിടത്തോളം കാലം കൈവശം വച്ചാൽ മതി, അതു കഴിഞ്ഞാൽ ഉപേക്ഷിക്കാം, അവരെക്കൊണ്ട് ലാഭം ഉള്ളടത്തോളം കാലം കൈവശം വെച്ചാൽ മതി, അതു കഴിഞ്ഞാൽ ഉപേക്ഷിക്കാം, എന്നൊക്കെയുള്ള ഇന്നത്തെ സ്വാതന്ത്ര്യം അടിമകളെക്കൊണ്ട് ഉണ്ടാക്കാവുന്ന ധനലാഭം ഗണ്യമായി വര്ധിപ്പിച്ചു. അതോടൊപ്പം അടിമത്വത്തിന്റെ ദൈര്ഘ്യം കുറയുന്നതുകൊണ്ട് നിയമപരമായാണോ കൈവശം വച്ചിരിക്കുന്നത് എന്ന ചോദ്യത്തിന്റെ പ്രസക്തിയും നഷ്‌ടപ്പെടുന്നു.
മറ്റൊരു ലാഭം അവർക്ക് ഇൻഷുറൻസ് വേണ്ട, പെൻഷൻ, രോഗ ചികിത്സ, ബോണസ് പോയിട്ടു ശമ്പളം പോലും കൊടുക്കണമെന്നില്ല എന്നതാണ്. കാരണം രേഖകള്ൾ ഒന്നും ഇല്ലല്ലോ!
പുരാതന കാലത്തെ യജമാനന്മാർ തങ്ങളുടെ അടിമകളെ "സ്റ്റാറ്റസ് സിംബൽ" ആയി പ്രത്യക്ഷമായി കാണിച്ചിരുന്നു എങ്കില്‍ ഇന്നത്തെ കച്ചവടക്കാരും യജമാനന്മാരും അവരെ ഒളിപ്പിച്ചാണ് വച്ചിരിക്കുന്നത്. കുറ്റവാളികളെ കണ്ടു പിടിക്കാനും, ശിക്ഷിക്കാനും ഇത് അങ്ങേയറ്റം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
സമത്വമുള്ള ആധുനിക അടിമത്വം
അടിമകൾ ഒരു കാലത്ത് കറുത്ത വര്ർഗക്കാരായിരുന്നു എങ്കിൽ ഇന്ന് അവസരസമത്വമുള്ള അടിമത്വം ആണ്. അവർ ഏതു നിറമോ, ജാതിയോ, മതമോ, പൌരത്വമോ ഉള്ളവർ ആകാം. അവരെ അടിമകളാക്കുന്നതും, ചൂഷണം ചെയ്യുന്നതും, എല്ലാം ഡെമോക്രാറ്റിക് രീതിയിൽ തന്നെ. ആകെക്കൂടി വേണ്ടത് ലാഭം ഉണ്ടാക്കുവാനുള്ള അവസരവും, വലയിൽ വീഴത്തക്ക സാഹചര്യത്തിലുള്ള നിസ്സഹായരായ കുറെ വ്യക്തികളും മാത്രം ആണ്.
അതിനും പുറമേ അഴിമതി നിറഞ്ഞ ഭരണകൂടങ്ങൾ. പ്രത്യേകിച്ചും അടിമ രാജാക്കൾക്ക് കൂട്ട് നിൽക്കുന്ന പ്രാദേശിക പോലിസ് അധികാരികൾ അടിമത്വം തഴച്ചു വളരുന്നതിനുള്ള അവസരം സൃഷ്ട്ടിച്ചു കൊടുക്കുന്നു.
അംഗീകരിക്കപ്പെട്ട തൊഴിൽ കണ്വൻഷനുകളുടെയും, നിയമങ്ങളുടെയും മറവിൽ , നിയമാശീർവാദം ഉള്ള അടിമക്കച്ചവടങ്ങൾ നടക്കുന്നു. കൃത്രിമ തൊഴിലുടമ്പടികളുടെ മറപിടിച്ചു അവര്‍ നിയമത്തിന്റെ കണ്ണിൽ നിന്നും രക്ഷപെടുന്നു. അടിമരാജാക്കൻമാർക്കു മൂന്നു ലക്ഷ്യങ്ങളെ ഉള്ളു: മനുഷ്യ ചരക്കുകൾ കൈവശത്തിലാക്കുക, അവരെ ഒളിപ്പിക്കുക, അവരെക്കൊണ്ടു മുതലെടുക്കുക.
നമ്മളും നിരപരാധികളല്ല എന്നു മനസ്സിലാക്കണം. അടിമ വേലയുടെ ഫലമായി ഉണ്ടാകുന്ന ഉത്പന്നങ്ങൾ വാങ്ങുമ്പോൾ, ധരിക്കുമ്പോൾ, ഭക്ഷിക്കുമ്പോള്ൾ, നമ്മളോരോരുത്തരും അടിമത്വം വളരുന്നതിന്റെ ഉത്തരവാദിത്വത്തിൽ പങ്കു ചേരുകയാണ്. അത് സെൽ ഫോൺ ആകാം, ലാപ് ടോപ് ആകാം, നമ്മുടെ മേശമേൽ വിളമ്പപ്പെടുന്ന പഴവർഗ്ഗങ്ങളോ, നമ്മൾ ധരിക്കുന്ന വസ്ത്രങ്ങളോ, ആഭരണങ്ങളോ ഒക്കെ ആകാം.
ആധുനിക അടിമത്വത്തിനെതിരായി നമുക്ക് എന്തു ചെയ്യാം ?
"The fastest growing criminal enterprise "എന്ന് മുൻയു എസ് സ്റ്റേറ്റ് ജെനറൽ സെക്രടറി മദലൈന്‍ ആല്ബ്റൈറ്റ് വിശേഷിപ്പിച്ച ആധുനിക അടിമത്വത്തിനു എതിരായി നമുക്ക് എന്ത് ചെയ്യുവാന്‍ കഴിയും എന്ന് പരിശോധിക്കാം.
അടിമത്വം ഇല്ലാത്ത, കുറഞ്ഞ പക്ഷം അതിന്റെ അളവ് ഏറ്റവും കുറഞ്ഞിരിക്കുന്ന ഒരു കാലഘട്ടത്തെക്കുറിച്ച് ഇരുനുറു വര്ഷങ്ങള്ൾക്കു മുൻപ് വിഭാവന ചെയ്താൽ സ്വപ്ന ജീവികൾ എന്ന് നമ്മൾ മുദ്ര കുത്തപ്പെടുമായിരുന്നു. എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല. മാറ്റങ്ങൾ വളരെ വേഗതയിൽ കൈവരുത്താവുന്ന ഒരു കാലം ആണിത് . അടിമത്വം 100 ശതമാനം ഉന്മൂലനം ചെയ്യുവാൻ സാധിക്കുയില്ലെങ്കിലും അത് ഇന്നുള്ളതിന്റെ 2 ശതമാനം ആക്കി കുറയ്ക്കുവാൻ പറ്റും എന്ന് "ഫ്രീ ദി സ്ലെവ്സ് " എന്ന പ്രസ്ഥാനത്തിന്റെ പ്രസിഡണ്ട് ആയ കെവിൻ ബെയില്സ് ഉറപ്പായി പറയുന്നു. ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങള്‍:
* മറ്റു ചെറിയ തുല്യ പ്രസ്ഥാനങ്ങളുമായി ചേര്ന്ന്, അടിമത്വത്തിനെക്കുറിച്ചു കൂടുതല്‍ പഠിച്ചു, അതിനെതിരായി ഒന്നിച്ചു പോരാടുവാനുള്ള മാര്ഗങ്ങൾ കണ്ടു പിടിക്കുക
* പൊതു ജനങ്ങളെ ആധുനിക അടിമത്വത്തെ ക്കുറിച്ച് ബോധവാന്മാരാക്കുക
* അടിമത്വം ഇല്ലാത്ത വാണിജ്യം പ്രോത്സാഹിപ്പിച്ചു, അടിമകളുടെ പങ്കില്ലാത്ത ഉല്പന്നങ്ങൾ മാത്രമേ തങ്ങളുടെ വില്പന പട്ടികയിൽ ഉൾപ്പെടുത്തൂ എന്ന് വ്യവസായികളെ കൊണ്ട് സമ്മതിപ്പിക്കുക
* അടിമകൾ നിർമ്മിക്കാത്ത ഉല്പപന്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഉപഭോക്താക്കളെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുക
തുടങ്ങിയവ ആണ്. കുറഞ്ഞ പക്ഷം ആ പ്രസ്ഥാനങ്ങൾ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ വാങ്ങി വായിച്ചു ബുക്ക് റീഡിംഗ് ക്ലുബ്ബിലും മറ്റും ചർച്ച ചെയ്താൽ നമ്മുടെ വീതം ഒരു ചെറിയ സംഭാവന ആകും.
സ്വോഭാവികമായി നമ്മുടെ മനസ്സില്‍ തോന്നുന്ന ഒരു പ്രധിവിധി ആണ് ബഹിഷ്ക്കരണം എന്നത്. പക്ഷെ അത് ഇപ്പോഴും ഫലപ്രദം അല്ല. കാരണം, ഒരു ഉല്പ്പന്നത്തിന്റെ ചെറിയ ഒരു അംശം മാത്രമേ അടിമത്വവുമായി ബന്ധപ്പെട്ടിട്ടുള്ളായിരിക്കും. പല വ്യവസായശാലകളിലും ഈ ബന്ധം കണ്ടു പിടിക്കുവാൻ ബുദ്ധിമുട്ട് വളരെ ഏറെ ഉണ്ടാകും. വ്യവസായങ്ങളെ മൊത്തം ബഹിഷ്ക്കരിക്കുന്നത് മാരകമായ ഫലങ്ങൾ ഉണ്ടാക്കും. അതു വഴിയായി 95 ശതമാനം നിരപരാധികൾ ആയിരിക്കും തിക്ത ഫലം അനുഭവിക്കുക, 5 ശതമാനം അടിമരാജാക്കൾ ആയിരിക്കുകയില്ല.
എങ്കിലും മറ്റു ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. ഉദാഹരണമായി ഒരു കാർപെറ്റ് വാങ്ങുവാൻ പോകുമ്പോൾ "റഗ് മാര്ക്ക്" സര്ട്ടിഫിക്കെഷൻ നമുക്ക് ആവശ്യപ്പെടാം. "റഗ് മാര്ക്ക്" ഇടയ്ക്കിടയ്ക്ക് ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ പരിശോധന നടത്താറുണ്ട് അടിമ വേല അവിടെ ചെയ്യിച്ചിട്ടില്ല എന്ന് ഉറപ്പു വരുത്തുവാൻ.
അതിനും പുറമേ മറ്റു ഏതെങ്കിലും സർട്ടിഫിക്കെഷനുകൾ പുറത്തിറങ്ങുന്നുണ്ടോ എന്ന് അന്വേഷിച്ചു കൊണ്ടിരിക്കുക. ഉദാഹരണമായി കൊക്കോ വ്യവസായം ഉറപ്പു വരുത്തുവാന്‍ ശ്രമിക്കുന്നുണ്ട്, അവരുടെ സപ്ലയര്‍മാര്‍ അടിമ വേല ചെയ്യിച്ചിട്ടില്ല എന്ന്. മറ്റുള്ളവരും അത് മാതൃകയാക്കുവാൻ ശ്രമിക്കുന്നുണ്ട്.
ഇനിയും നമ്മൾക്ക് ചെയ്യാവുന്ന മറ്റൊന്ന് പ്രാദേശിക ഉല്പ്പന്നങ്ങൾ, ഓർഗാനിക് ഉല്പ്പന്നങ്ങൾ ഇവ വാങ്ങുക എന്നതാണ്. അങ്ങനെ "ഫെയര്‍ ആൻഡ് എത്തിക്കലി ട്രെടെട് പ്രോടക്ട്സ്" മാത്രമേ വാങ്ങു എന്ന് തീർച്ച യാക്കിയാൽ, അതിനനുസരിച്ച് നമ്മുടെ ഷോപ്പിംഗ് ശൈലിയിൽ വ്യത്യാസം വരുത്തിയാൽ, വലിയ ഒരു സംഭാവന ആകും.
അതുപോലെ തന്നെ ഏറ്റവും വിലകുറഞ്ഞ ഉല്പാദകവസ്തുക്കള് വാങ്ങുവാൻ നാം താല്പര്യം കാണിക്കുമ്പോളൊക്കെ അടിമത്വത്തിനു കൂട്ടുനില്ക്കുക ആയിരിക്കും ചെയ്യുക. അവിശ്വസനീയമാം വിധം താഴ്ന്നവിലയുള്ള ഉല്പ്പന്നങ്ങൾ കാണുമ്പോൾ ഒന്നോര്ക്കുക, ഇതിനു വേണ്ടി പണി എടുത്തവർക്ക് എന്ത് ശമ്പളം കിട്ടിയിട്ടുണ്ടാകും എന്ന്. ചൈന, ഇന്ത്യ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉല്പ്പന്നങ്ങൾ ഏതു പരിതസ്ഥിതിയിലാണ് നിര്മ്മിക്കപ്പെട്ടത് എന്നു കണ്ടുപിടിക്കുവാൻ എളുപ്പമല്ല. പക്ഷെ നമുക്ക് ഒന്നു ചെയ്യാൻ പറ്റും. വളരെ കുറഞ്ഞ വിലയ്ക്ക് ആണ് തരുന്നത് എങ്കില്‍ വാങ്ങാതെ ഇരിക്കുക. അതുപോലെ തന്നെ ആ ഉല്പ്പന്നങ്ങൾ എവിടെ, ഏതു സാഹചര്യത്തിൽ ആണ് നിർമ്മിക്കപ്പെടുന്നത് എന്ന് കണ്ടുപിടിക്കാൻ നമുക്ക് ശ്രമിച്ചു നോക്കാൻ പറ്റും. അതെന്റെ ഉത്തരവാദിത്വം അല്ല എന്ന് പറഞ്ഞു കയ്യൊഴിയാൻ നാം ശ്രമിക്കരുത്. അടിമത്വം പൂർണ്ണമായി ഇല്ലാതാക്കാൻ നമുക്ക് പറ്റുകയില്ലെങ്കിലും, അതിനെ കണ്ണടച്ച് പ്രോത്സാഹിപ്പിക്കാതിരിക്കാൻ നമുക്ക് തീര്ച്ചയായും പറ്റും. വാങ്ങിക്കാൻ ആളില്ലേങ്കിൽ വില്ക്കാനും ആളുണ്ടാവുകയില്ല.
അതുപോലെ നമ്മുടെ ചുറ്റുപാടും ഒന്ന് സൂക്ഷിച്ചു നോക്കൂ. അടിമത്വം അല്ലെങ്കിലും വളരെ നേരിയ ശമ്പളത്തിന് ജോലി എടുക്കാൻ തയ്യാറുള്ള ആളുകൾ നമ്മുടെ ഇടയിലും ഉണ്ട്. അതുപോലെ അവരുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യുന്ന വ്യക്തികളും. ആ വ്യക്തികളിൽ ഒരാളാകാതിരിക്കുവാൻ നമുക്കു ശ്രമിക്കാം.
anti slavary stratergies ശരിയായിട്ടു പ്രവർത്തിക്കണമെങ്കിൽ ഗവണ്മെന്റിനും കമ്പനികൾക്കും ബോധ്യം ആകണം, ജനങ്ങൾ അവരുടെ നീക്കങ്ങൾ ശ്രദ്ധിക്കുന്നുണ്ട്, അടിമത്വത്തിനു അന്ത്യം കാണുവാൻ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട് എന്ന്.
അടിമത്വം ഒരു കുറ്റകൃത്യം മാത്രം അല്ല, ഒരു ബിസിനസ് കൂടെ ആണിന്ന്. മറ്റു മനുഷ്യജീവികളുടെ രക്തത്തിന്റെയും കണ്ണീരിന്റെയും വില ഉപയോഗിച്ചു നടത്തുന്ന ബിസിനസ്. അതില്ലാതാക്കുവാൻ, അത്തരം ആൾക്കാർക്ക് ഒരു വലിയ ഒരു അടി കൊടുത്തതുകൊണ്ട്ചിലപ്പോൾ സാധിച്ചെന്നു വരികയില്ല, മറിച്ചു വീണ്ടും വീണ്ടും നല്കുന്ന ചെറിയ ചെറിയ അടികൾകൊണ്ട് ആ സ്ഥിതി മെച്ചപ്പെടുത്തുവാൻ നമുക്ക് സാധിക്കും.
നമ്മുടെ ചുറ്റുപാടും സംഭവിക്കുന്ന ഇത്തരം ചൂഷണങ്ങളെപ്പറ്റി നമുക്ക് അറിവ് ഇല്ല എങ്കിൽ അതിശയമില്ല. ഒട്ടുമുക്കാലും ജനസേവകർക്കും ഈ കഥകൾ അറിഞ്ഞു കൂടായിരിക്കും. എന്നാൽ അടിമകൾ നമ്മുടെ ചുറ്റിലും ഉണ്ട്. നമ്മുടെ കുടുംബം ഇന്നലെ ഭക്ഷണം കഴിച്ച റസ്റ്റോറണ്ടിലെ പാത്രം കഴുക്കുകാരനായോ, തെരുവിൽ ചായയും മറ്റും വിറ്റു നടക്കുന്ന കുട്ടികളുടെ വേഷത്തിലോ, നമ്മൾ ഷോപ്പിംഗ് നടത്തുന്ന ഡിപ്പാര്ട്ട്മെന്റ്സ്റ്റോറിന്റെ തറ തുടയ്ക്കുന്ന തൂപ്പുകാരനായോ ഒക്കെ. അവർക്കെല്ലാം ഒന്ന് ഉറപ്പുണ്ട്: അവരുടെ ജീവൻ അവരുടെ സ്വന്തമല്ല, അവരുടെ ലോകം ഒരിക്കലും മെച്ചപ്പെടുകയുമില്ല. നമ്മുടെ അജ്ഞതകൊണ്ടോ, അതിലുപരി താല്പര്യം മില്ലായ്മ കൊണ്ടോ, നമ്മൾ ഇതുവരെ അടിമത്വത്തിനു അറിഞ്ഞോ അറിയാതെയോ കൂട്ടുനിന്നിട്ടുണ്ടെങ്കിൽ ഇനി നമുക്ക് ഉണരാം. നമ്മുടെ മക്കളെ ഇതെപ്പറ്റി ബോധവാന്മാരാക്കാം. നമ്മുടെ കുട്ടികൾ നമ്മളെ കണ്ടാണ് പഠിക്കുന്നത്. ഇത് നമ്മുടെ പ്രശ്നമല്ല, നമ്മൾ അതിൽ ഇടപെടേണ്ട എന്നാണ് വാക്കിലൂടെയോ പ്രവര്ത്തിയിലൂടെയോ നമ്മൾ സൂചിപ്പിക്കുന്നത് എങ്കില്‍, അതു തന്നെ ആകും അവർ പഠിക്കുന്നതും ജീവിതത്തിൽ അനുകരിക്കുന്നതും.ലോകമെമ്പാടും ഉള്ള ഈ ദുരവസ്ഥയ്ക്ക് അന്ത്യം വരുന്നത് നമ്മുടെയും, നമ്മുടെ മക്കളുടെയും ശ്രമത്തിൽ നിന്നുമാകട്ടെ.
_____________________________________________________________________________________________________________
കടപ്പാട്:
ദി ബ്ലു ഐ വ്യു , പി എല്‍ ബോത്ത്
ഡൌണ്‍ ടു സ്ലെവറി, ബില്‍ ബട്ലെര്
സ്ലെവറി നൌവ്, ലെസ്ലി ജെര്മൈന്
കൊമ്ബാടിംഗ് മോഡേണ്‍ സ്ലെവറി
ഡിസ്പോസിബിള്‍ പീപ്പിള്‍ , കെവിന് ബെയില്സ്
സ്ലെവറി എ മോഡേണ്‍ റീയാലിറ്റി, മൈക്കള്‍ ഷാന്ലൈ
ദി ന്യൂ നാഷണല്‍ ഏറ, ഫ്രെഡറിക്ക് ടഗ്ലസ്
ലെറ്റ് അസ് വര്‍ക്ക് ടുഗേതെര്‍ ടു ഏന്ഡ് മോഡേണ്‍ സ്ലെവറി, സാറാ എസ് റ്റെയലെര്
ഹവ് ടു ഹാര്നെസ് കണ്‍സ്യുമര്‍ പവര്‍ എഗേയിന്സ്റ്റു മോഡേണ്‍ സ്ലെവറി, കിംബെര്ളി ഫ്രഞ്ച്
ദി ചലഞ്ച് ഓഫ് മോഡേണ്‍ സ്ലെവറി, ലോരേറ്റ നാപ്പോളിയാനി
മോഡേണ്‍ സ്ലെവറി ഇന്‍ അമേരിക്ക, സ്ടീഫെന്‍ ലെന്റ്റ്മാന്
ഓണ്‍ അബോളിഷിംഗ് സ്ലെവറി (എഗെയിന്‍), ബില്‍ ബട്ലെര്
മോഡേണ്‍ സ്ലെവറി, കെവിന് ബെയില്സ്