Love -Happens
ലോകാരംഭം മുതല്‍ ഏതാണ്ട് പതിനേഴാം നൂറ്റാണ്ടിന്‍റെ മദ്ധ്യം വരെ സൂര്യചന്ദ്രന്മാര്‍ ഭൂമിയെ വലംവച്ചുകൊണ്ടിരിക്കയായിരുന്നു. നമ്മുടെ കണ്മുന്നില്‍ സ്ഥാനചലനം
സംഭവിച്ചുകൊണ്ടിരിക്കുന്ന സൂര്യനല്ല പ്രത്യുത നിശ്ചലമെന്നു നാം വിശ്വസിച്ചിരുന്ന ഭൂമിയാണ് സൂര്യനെ വലം വയ്ക്കുന്നതെന്ന് മനുഷ്യരാശിയെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ച ശാസ്ത്രജ്ഞന്മാരെയൊന്നും അന്നത്തെ ഭരണവര്‍ഗം അംഗീകരിച്ചില്ലെന്നു മാത്രമല്ല, കഠിനമായ ശിക്ഷാ നടപടികളിലൂടെ നിശബ്ദരാക്കുകയും ചെയ്തു.
നഗ്നസത്യങ്ങളെ എക്കാലവും കണ്ടില്ലെന്നു നടിക്കാനാവില്ലല്ലോ. പരീക്ഷണങ്ങളി
ആമുഖമായി ഞാനിതു പറയുന്നത് ഭുരിപക്ഷത്തിന്റെ കാഴ്ചപ്പാടുകളും വിശ്വാസങ്ങളും എന്നും ശരിയാവണമെന്നില്ല എന്ന് സൂചിപ്പിക്കുവാന്‍ മാത്രം.
സ്വവര്‍ഗസ്നേഹവും, സ്വവര്‍ഗരതിയുമൊക്കെ ചരിത്രാരംഭം മുതല്‍ പ്രതിപാദിക്കപ്പെട്ടിരുന്ന ഒരു പ്രതിഭാസമാണ്. എന്നാല്‍ ഇതിനെപ്രകൃതിവിരുദ്ധമെന്നും സമൂഹ്യവിരുദ്ധമെന്നുമൊക്കെ വിളിച്ചു ശിക്ഷാനടപടികളിലൂടെയും,
ഒറ്റപ്പെടുത്തലിലൂടെയും പുറത്താക്കലിലുടെയുമൊക്കെ പ്രതികരിച്ചു നിരുത്സാഹപ്പെടുത്തുവാനും ഇല്ലായ്മ ചെയ്യുവാനും ശ്രമിച്ചു പോന്നിരുന്നു.
ഒരു പക്ഷെ ഇതിന്‍റെ ആദ്യത്തെ പരാമര്‍ശമായിരിക്കണം സ്വവര്‍ഗ രതിയില്‍ മുങ്ങിയിരുന്ന സോദോം ഗോമോറാ എന്നീ നഗരങ്ങളെ തീമഴയിലൂടെ നശിപ്പിച്ചതിലൂടെ നാം കാണുന്നത്. ഇന്നിപ്പോള്‍ മരണശിക്ഷക്ക് വരെ അര്‍ഹമായിരുന്ന സ്വവര്‍ഗരതി ലോകത്തിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളും കുറ്റ വിമുക്തമാക്കുകയും പല രാജ്യങ്ങളും അവരുടെ സ്നേഹത്തെയും സ്വവര്‍ഗ ഇണകളുടെ വിവാഹ ജീവിതത്തെവരെയും അംഗീകരിച്ച് അവര്‍ക്ക് തുല്യതയും മാന്യമായി ജീവിക്കുവാനുള്ള അവസരവും നല്‍കിയിരിക്കുന്നു. ഭൂരിപക്ഷ സമൂഹം പലപ്പോഴും അവരെ അവജ്ഞയോടെ കാണുന്നെങ്കിലും സമൂഹത്തില്‍ ഇവര്‍ക്ക് സ്വാതന്ത്ര്യവും തുല്യ നീതിയും കൈവന്നിരിക്കയാണ്.
ഒറ്റപ്പെടുത്തലിലൂടെയും പുറത്താക്കലിലുടെയുമൊക്കെ പ്രതികരിച്ചു നിരുത്സാഹപ്പെടുത്തുവാനും ഇല്ലായ്മ ചെയ്യുവാനും ശ്രമിച്ചു പോന്നിരുന്നു.
ഒരു പക്ഷെ ഇതിന്‍റെ ആദ്യത്തെ പരാമര്‍ശമായിരിക്കണം സ്വവര്‍ഗ രതിയില്‍ മുങ്ങിയിരുന്ന സോദോം ഗോമോറാ എന്നീ നഗരങ്ങളെ തീമഴയിലൂടെ നശിപ്പിച്ചതിലൂടെ നാം കാണുന്നത്. ഇന്നിപ്പോള്‍ മരണശിക്ഷക്ക് വരെ അര്‍ഹമായിരുന്ന സ്വവര്‍ഗരതി ലോകത്തിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളും കുറ്റ വിമുക്തമാക്കുകയും പല രാജ്യങ്ങളും അവരുടെ സ്നേഹത്തെയും സ്വവര്‍ഗ ഇണകളുടെ വിവാഹ ജീവിതത്തെവരെയും അംഗീകരിച്ച് അവര്‍ക്ക് തുല്യതയും മാന്യമായി ജീവിക്കുവാനുള്ള അവസരവും നല്‍കിയിരിക്കുന്നു. ഭൂരിപക്ഷ സമൂഹം പലപ്പോഴും അവരെ അവജ്ഞയോടെ കാണുന്നെങ്കിലും സമൂഹത്തില്‍ ഇവര്‍ക്ക് സ്വാതന്ത്ര്യവും തുല്യ നീതിയും കൈവന്നിരിക്കയാണ്.
പ്രകൃതിവിരുദ്ധമെന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രകൃതിദത്തമായ ഈ സ്വഭാവ വിശേഷം പ്രകൃതിയില്‍ എന്നും നിലനിന്നിരുന്നു. എന്നാലിത് പ്രകൃതിസഹജമായ, വളരെ കുറച്ചു പേര്‍ക്ക് മാത്രം അനുഭവപ്പെടുന്ന ഒരു വിശേഷ വികാരമാണെന്ന് മനസ്സിലാക്കുവാന്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ അന്ത്യം വരെ കാത്തിരിക്കേണ്ടിവന്നു. സമൂഹത്തിന്‍റെ എല്ലാ തുറകളിലും സ്വവര്‍ഗസ്നേഹികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവരെ മനസിലാക്കി സാധാരണ മനുഷ്യരായി കാണുന്നതിനു പകരം നികൃഷ്ട ജീവികളെ പോലെ അകറ്റി നിറുത്തുകയാണ് ചെയ്തു പോന്നത്.
ഏതാണ്ട് നാലു വയസ്സ് മുതല്‍ ഇവരുടെ സ്വഭാവരീതികളും ഇടപഴകലും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായിരിക്കും. ഇവര്‍ ഒരിക്കലും വിപരീത sex നാല്‍ ആകര്ഷിക്കപ്പെടുന്നില്ലെന്നു മാത്രമല്ല ചെറുപ്രായത്തില്‍ തന്നെ സ്വവര്‍ഗവുമായി മാത്രം കൂട്ട് കൂടാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ വളര്‍ന്നു വരുന്ന ഒരു കുട്ടി വയസ്സറിയിക്കുന്ന പ്രായമാകുമ്പോഴേക്കും തന്‍റെ സ്വഭാവത്തിന്റെ പ്രത്യേകത, തന്‍റെ വ്യക്തിത്വം - identity - പൂര്‍ണമായും തിരിച്ചറിയുകയാണ്. ഈ തിരിച്ചറിവിന്‍റെ കാലങ്ങളില്‍ ഇവര്‍ മാനസികമായി വളരെ അസ്വസ്തരായിരിക്കും . മറ്റുള്ളവരില്‍ നിന്നും ഭിന്നമായ സ്നേഹ വികാരത്തോടെ ജന്മം കൊണ്ട സമൂഹത്തിലെ 5% ത്തില്‍ താഴെയുള്ളവരില്‍ ഒരാളാവേണ്ടി വന്നതിലുള്ള വിഷമം, തന്‍റെ മാതാപിതാക്കളോടും, സുഹൃത്തുക്കളോടും ,ബന്ധുക്കളോടുമെല്ലാം ഈ വസ്തുത എങ്ങനെ വെളിപ്പെടുത്തും എന്ന ബുദ്ധിമുട്ട് ഇവയെല്ലാം ഇവര്‍ക്ക് മാനസിക പിരിമുറുക്കത്തിന്റെ കാരണങ്ങളാണ്.
ഇന്ന് സ്വവര്‍ഗസ്നേഹം അഗീകരിക്കപ്പെട്ടിട്ടുള്ള രാജ്യങ്ങളില്‍ ഇക്കൂട്ടര്‍ ഈ പിരി മുറുക്കത്തിനെല്ലാം അറുതി വരുത്തിക്കൊണ്ട് -അവരുടെ വ്യക്തിത്വം, സ്വവര്‍ഗസ്നേഹി എന്ന identity പരസ്യമാക്കുന്നതോടെ അവരുടേത് മാത്രമായിരുന്ന പ്രശ്നങ്ങള്‍ അവരുടെ മാതാപിതാക്കള്‍ക്കും , സുഹൃത്തുക്കള്‍ക്കും ,ബന്ധുക്കള്‍ക്കുമെല്ലാം ആകുലതയുടെ നാളുകള്‍ സമ്മാനിച്ച് അവസാനം ശാന്തമാവുന്നു. സാവധാനം അവരുടെ ഈ തനതു വ്യക്തിത്വം എല്ലാവരാലും അംഗീകരിക്കപ്പെട്ടു മറ്റുള്ളവരെ പോലെ സ്വതന്ത്രമായ ഒരു ജീവിതം നയിക്കുവാന്‍ ഇവര്‍ക്കും സാധിക്കുന്നു .
Computer ഉം Internet മൊക്കെ സര്‍വസാധാരണമാവുന്നതിനുമുന്പ് ഇവര്‍ക്കൊരു കുട്ടുകാരനെ - കൂട്ടുകാരിയെ കണ്ടു പിടിക്കുക വളരെ ബുദ്ധിമുട്ടായിരുന്നു. പരസ്പരം അറിയുവാനുള്ള അവസരക്കുറവു തന്നെ കാരണം.
സ്വവര്‍ഗസ്നേഹം നിയമാനുസൃതമായ രാജ്യങ്ങളില്‍ പോലും ലെസ്ബിയന്‍ സ്ത്രീകളില്‍ പലരും ആത്മവിശ്വാസമില്ലാത്തവരും അധോമുഖികളുമാണ്. ഇവരുടെ മാത്രം club കളില്‍ സ്വയം പരിചയപ്പെടുത്താന്‍ വരെ മടിക്കുന്നവരെ ഇപ്പോഴും കണ്ടുമുട്ടാം..
ഇനി നമുക്ക് സ്വവര്‍ഗസ്നേഹം കുറ്റകരമായി കാണുന്ന ഇന്ത്യയില്‍ ഈ വികാരത്തോടെ ജനിക്കുന്ന ഒരു കുട്ടിയുടെ developments എങ്ങിനെയെന്ന് നോക്കാം.
Computer ഉം Internet മൊക്കെ സര്‍വസാധാരണമാവുന്നതിനുമുന്പ്
സ്വവര്‍ഗസ്നേഹം നിയമാനുസൃതമായ രാജ്യങ്ങളില്‍ പോലും ലെസ്ബിയന്‍ സ്ത്രീകളില്‍ പലരും ആത്മവിശ്വാസമില്ലാത്തവരും അധോമുഖികളുമാണ്. ഇവരുടെ മാത്രം club കളില്‍ സ്വയം പരിചയപ്പെടുത്താന്‍ വരെ മടിക്കുന്നവരെ ഇപ്പോഴും കണ്ടുമുട്ടാം..
ഇനി നമുക്ക് സ്വവര്‍ഗസ്നേഹം കുറ്റകരമായി കാണുന്ന ഇന്ത്യയില്‍ ഈ വികാരത്തോടെ ജനിക്കുന്ന ഒരു കുട്ടിയുടെ developments എങ്ങിനെയെന്ന് നോക്കാം.
എതിര്‍ ലിംഗത്തോട് യാതൊരുവിധ ആകര്‍ഷണവും തോന്നാത്ത ഇവര്‍ക്ക് തങ്ങളുടെ വ്യക്തിത്വം പ്രകടിപ്പിക്കാവുന്ന ഒരു സാഹചര്യവും സമൂഹവുമല്ല ഇന്ത്യയിലുള്ളത്. സ്വവര്‍ഗസ്നേഹിയായ ഒരു സ്ത്രീ അവളുടെ വികാരത്തെപ്പറ്റി മറ്റുള്ളവരോട് പറയാന്‍ പോലും അവസരം ലഭിക്കാതെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങി ഏതെങ്കിലുമൊരു പുരുഷന്റെ ഭാര്യയാവുന്നു. ഭര്‍ത്താവിന്റെ ലൈംഗിക ചേഷ്ടകള്‍ക്കുള്ള ഉപകരണവും താനാഗ്രഹിക്കാത്ത കുട്ടികളുടെ അമ്മയുമായി അവര്‍ ജീവിതം ഹോമിക്കുന്നു. പുരുഷന്മാരുടെ കാര്യവും വ്യത്യസ്തമല്ല. സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താനാവാതെ വിവാഹം കഴിക്കുന്നവരും രഹസ്യമായി സ്വവര്‍ഗസ്നേഹവും രതിയും ആസ്വദിക്കുന്നവരുമാണ് കൂടുതലും.
രണ്ടാമതായി നമ്മള്‍ കാണുന്നത് കാമാസക്തി തീര്‍ക്കുവാനായി കിട്ടുന്ന അവസരങ്ങളിലെല്ലാം സ്വവര്‍ഗത്തിലും opp. sex. ലും പെട്ടവരെ തങ്ങളുടെ വികാര ശമനത്തിനായി ഉപയോഗിക്കുന്നവരെയാണ്. ബലാല്‍സംഗം വരെ ചെയ്യാന്‍ മടിക്കാത്ത ഇവരെ സ്വവര്‍ഗസ്നേഹികള്‍ എന്ന് വിളിക്കുന്നത് തന്നെ ശരിയല്ല. ഇവരുടെ ലൈംഗികേച്ഛ സ്നേഹത്തില്‍ നിന്നും ഉത്ഭവിക്കുന്നതല്ല. പ്രത്യുത കാമത്തില്‍ നിന്നുള്ളതാണ്. പഴയനിയമത്തില്‍ പ്രതിപാദിക്കുന്ന sodom gomorooh യില്‍ നടമാടിയിരുന്നത് ഇങ്ങനത്തെ കാമവെറിയന്മാരുടെ അരാജകത്വമായിരുന്നിരിക്കണം.
അടുത്തത് കൌമാരകാലത്ത് ഒരു തമാശക്കും അല്പം thrill നും വേണ്ടി, അല്ലെങ്കില്‍ opp. sex.നെ സമീപിക്കാനുള്ള അവസരക്കുറവുകൊണ്ടും പേടി കൊണ്ടുമൊക്കെ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവരാണ്. ഇക്കൂട്ടരെ പട്ടാള ക്യാമ്പുകള്‍ college hostels , വിവാഹത്തിന് മുന്‍പുള്ള ലൈംഗിക ഇടപെടലുകള്‍ നിഷിദ്ധമായ സമൂഹങ്ങള്‍ തുടങ്ങി ആണുങ്ങള്‍ അല്ലെങ്കില്‍ പെണ്ണുങ്ങള്‍ മാത്രം താമസിക്കുന്ന institution നുകളില്‍ നമ്മള്‍ കണ്ടുമുട്ടുന്നു. സമൂഹത്തിലെ 20 - 30 % വരെ ആളുകള്‍ ഇങ്ങനെ സ്വവര്‍ഗരതിആസ്വദിച്ചിട്ടുള്ളവരായിരിക്കും
എന്നാണു പറയപ്പെടുന്നത്. ഇവരില്‍ ആരും തന്നെ സ്വവർഗ്ഗസ്നേഹികളായിരിക്കണം എന്നില്ല. ഒരു പ്രായവും, സാഹചര്യവും മാറുമ്പോള്‍ ഈ സ്വഭാവവും അവര്‍ മറക്കുന്നു. ശിക്ഷിക്കപ്പെടുമെന്നറിഞ്ഞാല്‍ ഇവരില്‍ പലരും ഈ തമാശകള്‍ താനെ വേണ്ടെന്നു വയ്ക്കും.
സ്വവര്‍ഗരതി ഒരു ജീവിത മാര്‍ഗമായി സ്വീകരിച്ചവരാണ് അവസാനത്തെ കൂട്ടര്‍. പുരുഷന്മാരാണ് ഇവരില്‍ കൂടുതലും. 1970 കളില്‍ വെറും 25 പൈസക്ക് വേണ്ടി പോലും ഇരകളാകുവാന്‍ മത്സരിച്ചിരുന്ന കുട്ടികളെ പറ്റി കേട്ടറിവുണ്ട്. ഇക്കൂട്ടരേയും അന്തസ്സായി ജീവിക്കുവാനുള്ള മറ്റു മാര്‍ഗങ്ങള്‍ കാട്ടിക്കൊടുത്താല്‍ നേര്‍വഴിയിലെത്തിക്കാന്‍ സാധിക്കും.
അടുത്തത് കൌമാരകാലത്ത് ഒരു തമാശക്കും അല്പം thrill നും വേണ്ടി, അല്ലെങ്കില്‍ opp. sex.നെ സമീപിക്കാനുള്ള അവസരക്കുറവുകൊണ്ടും പേടി കൊണ്
എന്നാണു പറയപ്പെടുന്നത്. ഇവരില്‍ ആരും തന്നെ സ്വവർഗ്ഗസ്നേഹികളായിരിക്കണം എന്നില്ല. ഒരു പ്രായവും, സാഹചര്യവും മാറുമ്പോള്‍ ഈ സ്വഭാവവും അവര്‍ മറക്കുന്നു. ശിക്ഷിക്കപ്പെടുമെന്നറിഞ്ഞാല്‍ ഇവരില്‍ പലരും ഈ തമാശകള്‍ താനെ വേണ്ടെന്നു വയ്ക്കും.
സ്വവര്‍ഗരതി ഒരു ജീവിത മാര്‍ഗമായി സ്വീകരിച്ചവരാണ് അവസാനത്തെ കൂട്ടര്‍. പുരുഷന്മാരാണ് ഇവരില്‍ കൂടുതലും. 1970 കളില്‍ വെറും 25 പൈസക്ക് വേണ്ടി പോലും ഇരകളാകുവാന്‍ മത്സരിച്ചിരുന്ന കുട്ടികളെ പറ്റി കേട്ടറിവുണ്ട്. ഇക്കൂട്ടരേയും അന്തസ്സായി ജീവിക്കുവാനുള്ള മറ്റു മാര്‍ഗങ്ങള്‍ കാട്ടിക്കൊടുത്താല്‍ നേര്‍വഴിയിലെത്തിക്കാന്‍ സാധിക്കും.
മുകളില്‍ പ്രതിപാദിച്ചിരിക്കുന്നവരാരും
വിവാഹിതരായ പലരും ചുരുങ്ങിയ കാലത്തെ വിവാഹജീവിതത്തിനുശേഷം സ്ത്രീയോടൊത്തുള്ള സഹവാസം മുന്‍പോട്ടു കൊണ്ടുപോവാനാവാതെ അവരെ ഉപേക്ഷിക്കയോ കുടുംബമഹിമയും അന്തസ്സും നിലനിര്‍ത്താനായി ബദല്‍ സംവിധാനങ്ങളിലൂടെ രഹസ്യമായി തന്‍റെ സ്വവര്‍ഗബന്ധങ്ങള്‍ തുടരുകയോ ചെയ്യുന്നു.
ഞാന്‍ ആദ്യം സൂചിപ്പിച്ചതുപോലെ സ്വവർഗ്ഗസ്നേഹികളെപറ്റി അറിയാവുന്നവരും അവരുടെ വ്യക്തിത്വത്തെ അംഗീകരിക്കുന്നവരും ഇന്ത്യയില്‍ വളരെ കുറവാണ്.
ഞാന്‍ ആദ്യം സൂചിപ്പിച്ചതുപോലെ സ്വവർഗ്ഗസ്നേഹികളെപറ്റി അറിയാവുന്നവരും അവരുടെ വ്യക്തിത്വത്തെ അംഗീകരിക്കുന്നവരും ഇന്ത്യയില്‍ വളരെ കുറവാണ്.
ഏതാണ്ട് മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പായിരിക്കണം തിരുവനന്തപുരംകാരി ഒരു പെണ്‍കുട്ടി വീട്ടുകാര്‍ വിവാഹത്തിന് നിര്‍ബന്ധിച്ചിട്ടും സമ്മതിക്കാതെ തന്‍റെ കൂട്ടുകാരിയുമായി ഒന്നിച്ചു താമസം തുടങ്ങി. അന്നത്തെ നമ്മുടെ മാധ്യമങ്ങളുടെ പ്രതികരണം സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും വീക്ഷണമായി കണ്ടു കൊണ്ട് ഞാന്‍ ചോദിക്കട്ടെ, വ്യക്തിയുടെ സ്വകാര്യതകള്‍ക്കു വില കൊടുക്കുവാന്‍ നിങ്ങള്‍ ബാധ്യസ്ഥരല്ലെ.
സ്വന്തം മക്കള്‍ opp. sex. നോട് വലിയ താല്പര്യം കാട്ടാതെ വളര്‍ന്നാല്‍ ആദ്യമൊക്കെ നമ്മള്‍ സമാധാനിയ്ക്കും എന്റെ മോന്‍ അല്ലെങ്കില്‍ മോള്‍ നേരായ വഴിയിലൂടെ വളരുന്നുവല്ലോ എന്നോര്‍ത്ത്. എന്നാല്‍ 14 - 15 വയസ്സില്‍ താനൊരു സ്വവര്‍ഗസ്നേഹി ആണെന്ന് അവര്‍ declare ചെയ്‌താല്‍ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും. എന്തിന്‍റെ കുറവുകൊണ്ടായിരിക്കും അവര്‍ അങ്ങനെയായിതീര്‍ന്നത്. എന്തെങ്കിലും കുറവുകൊണ്ടാണെങ്കില്‍ തന്നെ ശിക്ഷിക്കപ്പെടേണ്ടത് അവരല്ലല്ലോ, പ്രത്യുത ജന്മം കൊടുത്തു 10 - 15 വയസ്സ് വരെ വളര്‍ത്തി ലോകത്തിന് ഒരു സ്വവര്‍ഗസ്നേഹിയെ കൂടി സമ്മാനിച്ച നിങ്ങള്‍ തന്നെയല്ലേ.
ഇന്ത്യയില്‍ സ്വവര്‍ഗ ലൈംഗികത ആസ്വദിക്കുന്ന പല തരക്കാരെ നമ്മള്‍ കണ്ടു മുട്ടാറുണ്ട്. കൂടുതലും അറിയപ്പെടുന്നത് ആണിന്റെയും പെണ്ണിന്റെയും സ്വഭാവരീതികള്‍ പ്രകടിപ്പിക്കുന്ന രണ്ടു കൂട്ടരുടെയും hormons ഉള്ള hijadas എന്ന് വിളിക്കപ്പെടുന്നവരാണ്. വന്‍ നഗരങ്ങളില്‍ പലപ്പോഴും കൂട്ടം കൂടി നടക്കുന്ന ഇവര്‍ വഴി പോക്കരെപോലും ശല്യം ചെയ്യാറുണ്ട്. ഇങ്ങനെയുള്ളവരെ ശിക്ഷിക്കുന്നതിനു പകരം ആവശ്യമായ hormon therapy യോ operation ഓ വഴി ഇവര്‍ക്കൊരു സാധാരണ ജീവിതം കൊടുക്കാന്‍ സാധിച്ചേക്കാം .
Love -Happens , സ്നേഹം സംഭവിക്കുകയാണ് ചെയ്യുന്നത്. മാനസികവും ശാരീരികവുമായ പല ഘടകങ്ങളും ഒത്തു ചേരുമ്പോഴാണ് പരസ്പരം ആകര്‍ഷിക്കപ്പെടുകയും വേര്‍പിരിയാനാവാത്ത വിധം വൈകാരിക ബന്ധം ഉണ്ടാവുകയും ചെയ്യുന്നത്. സ്നേഹിച്ച് ഒന്നിക്കുന്നതും വിവാഹത്തിലൂടെ ഒന്നിക്കുന്നതും തമ്മിലുള്ള വ്യത്യാസം രണ്ടും അനുഭവിചിട്ടുള്ളവരോട് പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. അതനുഭവിക്കാത്തവര്‍ക്ക് അത് മനസ്സിലാവുകയുമില്ല.
ഒരു പുരുഷനു മുന്നില്‍ എത്ര സുന്ദരിയായ സ്ത്രീയെ കൊടുത്തിട്ട് നീ ഇവളെ സ്നേഹിക്കൂ എന്ന് പറഞ്ഞാലും സ്നേഹം സംഭവിക്കണമെന്നില്ല. അത് പോലെ തിരിച്ചും. സ്നേഹം സ്ത്രീക്ക് പുരുഷനോടും പുരുഷനു സ്ത്രീയോടും മാത്രം സംഭവിക്കുന്നതുമല്ല. അങ്ങനെ സംഭവിക്കാത്തത് അസംഭാവ്യമായി കാണാതിരിക്കുക.
സ്വവര്‍ഗസ്നേഹവും ലൈംഗികതയും പ്രകൃതി വിരുദ്ധമെന്നു പറഞ്ഞു പലരും ആക്ഷേപിക്കാറുണ്ട്. ഞാന്‍ പറയും പ്രകൃതിവിരുദ്ധമെന്ന പ്രയോഗത്തിനു തന്നെ പ്രസക്തിയില്ലെന്ന്. പ്രകൃതിദത്തമായ ഈ വികാരം ഒരു minority യില്‍ മാത്രം കാണപ്പെടുന്നു എന്ന ഒറ്റ കാരണത്താല്‍ പ്രകൃതിസഹജമല്ല എന്ന് വിധി എഴുതാന്‍ ആര്‍ക്ക് എന്തധികാരം. ഏതാണ്ട് 450 ലധികം ജീവജാലങ്ങളില്‍ വിരുദ്ധമെന്നു വിശേഷിപ്പിക്കുന്ന ഈ പ്രതിഭാസം സര്‍വസാധാരണമെന്ന് കാണുമ്പോള്‍ ഏതാണ് വൈരുദ്ധ്യം.
ലൈംഗിക ചിന്തകളും വികാരങ്ങളും വളരെ ചെറുപ്പം മുതല്‍ ഏതാണ്ട് മരണ പ്രായം വരെ ജീവിതത്തിനു ഊഷ്മളത നല്‍കുന്നു.
സാധാരണ ആരോഗ്യവാനായ ഒരു വ്യക്തി തന്‍റെ ജീവിതത്തില്‍ ഉദ്ദേശം 5000 ലധികം തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമെന്നാണ് ഏകദേശ കണക്ക്. ഇന്നത്തെ അവസ്ഥയില്‍ ഒന്ന് അല്ലെങ്കില്‍ രണ്ടു പ്രാവശ്യം മാത്രമാണ് സന്താനോല്പാദനം അല്ലെങ്കില്‍ വംശ വര്‍ധനയ്ക്ക് വേണ്ടി പരിപാവനമായ ഈ കര്‍മം അനുഷ്ടിക്കപ്പെടുന്നത്. ബാക്കിയുള്ള മുഴുവന്‍ ലൈംഗിക ഇടപെടലുകളും വ്യക്തി സ്വന്തം ശാരിരികവും മാനസികവുമായ സുഖത്തിനു വേണ്ടി മാത്രം പ്രയോജനപ്പെടുത്തുന്നു .ലൈംഗികത്ക്കുള്ള അവസരം നിഷേധിക്കപ്പെട്ട ഒരു ജീവിതം എത്ര വിരസമായിരിക്കുമെന്നു നിങ്ങളാരേയുംഞാന്‍ പറഞ്ഞു മനസ്സിലാക്കേണ്ടതില്ല..
C. Abraham