കേരളത്തിലെ മദ്യസംസ്കാരം
ജോർജ്ജ് ഓടത്തെക്കൽ
"ദൈവത്തിൻറെ സ്വന്തം നാട്" - God's own country എന്ന അദ്വിതീയസ്ഥാനം മാറ്റി "dog's own country" എന്നു വരെ മാറ്റി പ്രതിഷ്ഠിക്കാൻ മലയാളികൾക്കു കഴിഞ്ഞിരിക്കുന്നു. ഇതൊരു വിരോധാഭാസമല്ല, നഗ്നമായ സത്യമായി മാറിയിരിക്കുകയാണ്. മദ്യപാനത്തിലൂടെ, ലളിതമായി പറഞ്ഞാൽ കുടിയനായ മലയാളിയുടെ പുതിയ സ്വഭാവത്തിലൂടെ!
കാരണം ഓരോ വർഷം കഴിയുംതോറും മദ്യഷാപ്പുകളിൽ നിന്നു മദ്യം വങ്ങാനെത്തുന്നവരുടെ ക്യൂ അനന്തമായി നീളുകയും ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകളനുസരിച്ചു് കേരളത്തിലെ മദ്യവില്പനയിൽനിന്നുണ്ടാവുന്ന വിറ്റുവരവ് 7500 കോടി രൂപയായി വർദ്ധിക്കുകയും ചെയ്തിരിക്കുന്നു കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ. അതേസമയം മലയാളിയുടെ മുഖ്യാഹാരമായ അരിയുടെ വിറ്റുവരവ് കഴിഞ്ഞ വർഷം 2850 കോടി രൂപയും. എന്നു വച്ചാൽ, മലയാളി അരിവാങ്ങിക്കാൻ ചിലവാക്കുന്നതിനെക്കാൾ രണ്ടരയിരട്ടിയാണ് മദ്യത്തിനുവേണ്ടി ചിലവാക്കുന്നതെന്നു സാരം. അതുപോലെ ഒരു കേരളീയന്റെ ശരാശരി മദ്യസേവ ഒരു വർഷത്തിൽ 8.3ലിറ്ററാണെന്നും കണക്കുകൂട്ടിയിരിക്കുന്നു. ഇത് ഇന്ത്യയിൽ ആകെയുള്ള മദ്യ ഉപഭോഗത്തിന്റെ ഏറ്റവും വലിയ കണക്കാണു താനും.
മാറി മാറി വരുന്ന കേരള ഭരണകൂടങ്ങൾ ദാരിദ്ര്യനിർമാർജ്ജനത്തിനും കുടിവെള്ളവും അതുപോലെ വൈദ്യുതിയും എല്ലാവർക്കും എത്തിക്കുന്നതിലും ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണെങ്കിലും മലയാളിയുടെ മദ്യസേവാതൃഷ്ണ വളർത്താൻ മദ്യവിതരണശൃംഖല അതിവിപുലമായിത്തന്നെ പടുത്തുയർത്തിയിട്ടുണ്ട്. മലയാളിയുടെ ഈയൊരു താല്പര്യം സംരക്ഷിച്ചുകൊണ്ട് അതിൽനിന്ന് ഗണ്യമായ റവന്യൂ വരവ് സ്ഥിരീകരിക്കാൻ ഗവണ്മെന്റുകൾ വേണ്ട ഒത്താശകൾ ചെയ്തു കൊടുക്കുന്നുമുണ്ട്.
കേരളാ സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ 1984-ൽ മദ്യവില്പനയുടെ കുത്തകാവകാശമേറ്റെടുത്തപ്പോൾ അന്ന് അറുപതു കോടി രൂപയുടെ വിറ്റുവരവുണ്ടായിരുന്ന സ്ഥാനത്തണ് ഇരുപത്തഞ്ചു വർഷത്തിനുശേഷം ഇന്നു് 7500 കോടിയിൽ എത്തി നിൽക്കുന്നത്. എന്തുകൊണ്ടാണീത്രയും ഭീമമായ ഒരു വ്യത്യാസം വന്നു ഭവിച്ചത്? ഇതിനായി അറുനൂറിൽ പരം പ്രൈവറ്റു ബാറുകളും, 5000-ത്തിലധികം നാടൻ കള്ളുഷാപ്പുകളും കേരളത്തിലിന്നു പരസ്യമായി തുറന്നു പ്രവർത്തിക്കുന്നു. ഇതിനൊക്കെ ആരാണുത്തരവാദി?മദ്യം വിഷമല്ലേ?
എന്തുകൊണ്ട് മലയാളി മറ്റെല്ല ഇന്ത്യക്കാരേയും അപേക്ഷിച്ച് ഇത്ര വലിയ കുടിയന്മാരായി അധ:പതിച്ചു, അല്ലെങ്കിൽ പുരോഗമിച്ചു? ഇന്ത്യയിൽ കുടിയന്മാരുടെ സംസ്ഥാനങ്ങളായി പേരു നേടിയിരുന്ന പഞ്ചാബ്-ഹരിയാന പ്രദേശങ്ങളെയാണ് കേരളം ഇക്കാര്യത്തിൽ കടത്തിവെട്ടിയിരിക്കുന്നത്.
സാമ്പത്തിക ശാസ്ത്രത്തിൽ ഒരു നിയമമുണ്ട് - ഡിമാന്റു കൂടുമ്പോൾ supply കുറയും, supplyകൂടുമ്പോൾ demand കുറയും. ഈ നിയമം മദ്യവില്പനയിലും അതിനുള്ള ആവശ്യക്കാരുടെ ബാഹുല്യത്തിലും ബാധകമാവുന്നില്ല. ആവശ്യക്കാർ എത്ര കൂടുന്നുവോ അത്രയും മദ്യം റെഡി. സ്ഥിരീകരിക്കാത്ത കണക്കുകൾ പ്രകാരം അന്യസംസ്ഥാനങ്ങളായ തമിൾനാട് കർണ്ണാടക എന്നിവിടങ്ങളീൽനിന്ന് 90 ലക്ഷം ലിറ്റർ മദ്യമാണ് ഓരോവർഷവും കേരളത്തിലേക്ക് ഒഴുകിയെത്തുന്നത്. അനിയന്ത്രിതമായി-വില്പനയും ഉപഭോക്താക്കളും വർദ്ധിക്കുന്നു-കോടികളൂടെ പുറത്ത് കോടികൾ വിറ്റുവരവായി പുരോഗമിക്കുന്നു-അബ്കാരി കോൺ ട്രാക്റ്റർമാർ വലിയ വലിയ ക്കോടികൾ കൊയ് തുകൂട്ടുന്നു, അവരുടെ കൈകളിൽ കള്ളപ്പണവും പെരുകുന്നു.
എവിടെയാണീ വിഷമവൃത്തം തുടങ്ങുന്നത്? മലയാളി എവിടെ കുടി തുടങ്ങുന്നു?എവിടെനിന്ന് ഈ താത്പര്യം ഉടലെടുക്കുന്നു?
ബാലകൃഷ്ണൻ 200-ലധികം സിനിമകളിലഭ്നയിച്ചുകഴിഞ്ഞ ഒരു നടനാണ്. ഇപ്പോൾ പ്രായം67 വയസ്സ്. അഡ്ഡേഹം കുഞ്ഞായിരുന്നപ്പോൾതന്നെ സ്വന്തം അഛന്റെ കൂടെ സിനിമകാണാൻ പോവുമായിരുന്നത്രേ. സിനിമകഴിഞ്ഞു മടങ്ങിവരും വഴി അഛൻ കള്ളുഷാപ്പിൽ കയറും- കള്ളു കുടിക്കും. കൂടെയുള്ള കുഞ്ഞുബാലകൃഷ്ണനെയും പേരിന് കള്ളു കൊടുത്ത് സന്തോഷിപ്പിക്കും. അങ്ങനെ അന്നു തുടങ്ങിയ കള്ളുകുടി ബാലകൃഷ്ണൻ ഇന്നും തുടർന്നുപോരുന്നു. മദ്യപാനത്തിൽ നിന്നുള്ള രോഗങ്ങളൊന്നുമേശാതെ 98-)മത്തെ വയസ്സിൽ മരിക്കുമ്പോൾ അദ്ദേഹത്തിന് ഗംഗാജലമായി ഒഴിച്ചുകൊടുത്തത് ശുദ്ധമായ തെങ്ങിങ്കള്ളായിരുന്നതേ. മദ്യം സ്ഥിരമായി അത്രയും വലിയ പ്രായം വരെ ഉപയോഗിച്ചിട്ടും അതിന്റേതായ രോഗങ്ങളും അദ്ദേഹത്തിനുണ്ടായില്ലത്രേ.
അതുകൊണ്ട് ഇന്ന് 67 വയസ്സുള്ള മകനും സുഖമായി മദ്യം ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.കാരണം അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മദ്യസേവയല്ല പ്രശ്നം, ഒപ്പം കഴിക്കാൻ ഭക്ഷണസാധനങ്ങളും വേണ്ടൂവോളമുണ്ടെങ്കിൽ മദ്യം നല്ലൊരു ഔഷധമാണത്രേ. ശ്രി. ബാലകൃഷ്ണൻ അതുകൊണ്ട് ഈ ഔഷധ സേവ തുടരുന്നു. സാമ്പത്തിക സൗകര്യമുള്ളവർക്ക് നല്ല മനഃബലവുംകൂടിയുണ്ടെങ്കിൽ മദ്യസേവ ഒരു പ്രശ്നമേയല്ല എന്ന ഉപദേശം.
പക്ഷേ ഇത്രയും സമ്പത്തിക ശേഷിയില്ലാത്തവരും ഒപ്പം ഭക്ഷണം കഴിക്കാൻ ആവതില്ലാത്തവരും ഒരു 'കിക്ക്' കിട്ടാൻ വേണ്ടി മദ്യം ഉപയോഗിച്ചു തുടങ്ങിയാൽ,അതങ്ങനെയൊരു പതിവായി മാറിക്കഴിഞ്ഞാൽ , മനഃശ്ശക്തികൊണ്ടു നേടിയെടുക്കുന്ന നിയന്ത്രണം എവിടംവരെയെത്തും? ഇങ്ങനെ മദ്യപാനം ഒരു സ്ഥിരം പതിവായി മാറ്റിക്കഴിഞ്ഞവരെ അതിൽനിന്നെങ്ങനെ പിൻ തിരിപ്പിക്കും? സ്വമേധയാ അവർക്കതിനു സാധ്യമല്ല താനും. അതുകൊണ്ടൂ ഈ 'സുരപാനം' സാധാരണക്കാരനെ പൂർണ്ണമായും നശിപ്പിക്കുന്നു എന്നതാണു സത്യം-ശ്രീ. ബാലകൃഷ്ണൻ അദ്ദേഹത്തിന്റെ മദ്യസേവയെ എത്രതന്നെ പുകഴ്തി പറഞ്ഞാലും.
ഈ മദ്യസേവയുടെ മറ്റൊരു ദുഷ് ഫലം വർദ്ധിച്ചുവരുന്ന വിവാഹമോചനക്കേസുകളാണ്.40% വിവാഹമോചനക്കേസുകളെങ്കിലും മദ്യപാനത്തിന്റെ അനന്തര ഫലങ്ങളാണ്. മറ്റൊന്ന്, പോലീസിനു നിയന്ത്രിച്ചു നിറുത്തനാവാത്ത റോഡപകടങ്ങളും. മദ്യപിച്ചു വണ്ടിയോടിച്ചുപോകുന്നവരെ നിയന്ത്രിച്ചു നിറുത്താൻ കേരളത്തിൽ കാര്യക്ഷമമായ പോലിസ് സംവിധാനങ്ങളില്ല.
കാരണം കണ്ടുപിടിച്ച് നിറുത്താനാവില്ലെങ്കിൽ പിന്നെ കുടിച്ചുതുടങ്ങിയവരെയും കുടിനിറുത്താനാവാത്തവരെയും ചികിത്സിച്ചു ഭേദമാക്കാൻ സജ്ജമായ ആശുപത്രികൾ സ്ഥാപിക്കുകയാണ് മറ്റൊരു മാർഗ്ഗം. അതല്ലാതെ മദ്യപാനത്തെ തടയാൻ ഒരു മദ്യനിരോധനനിയമം കൊണ്ടുവന്നതുകൊണ്ട് ഒരു പരിഹാരമാർഗ്ഗമല്ലെന്നാണ് പൊതു അഭിപ്രായം. കാരണം ഒരു നിരോധനമാനേർപ്പെടുത്തുന്നതെങ്കിൽ മദ്യവില്പനയും ഉപയോഗവും ഒളിച്ചും പതുങ്ങിയുമായി തുടരും എന്നതുതന്നെ. വില്പനയും ഉപയോഗവും തിരുതകൃതിയായി തുടരുകയും ചെയ്യും. എങ്കിൽപിന്നെ ഇതങ്ങു ദേശസാത്കരിച്ചാൽ അതിൽനിന്നു കിട്ടാവുന്ന അതിഭീമമായ തുക സംസ്ഥാനഖജനാവിലേക്കുതന്നെ കിട്ടിക്കോട്ടെ! അതാണിന്നത്തെ മാർഗ്ഗം!
മദ്യപാനം നിയന്ത്രിക്കാൻ മറ്റൊരു മാർഗ്ഗം വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിച്ച് വില്പനക്കെത്തിക്കുകയായിരിക്കും. പക്ഷേ അതേതുതരം മദ്യം എന്ന് പൊതുജനം അപ്പോൾ ചോദിക്കും. മറ്റൊന്ന് നിത്യ മദ്യോപയോഗത്തെക്കുറിച്ച് ബോധവത്കരിക്കാൻ ഒരു പദ്ധതി ആവിഷ്കരിക്കുകയായിരിക്കും.
കള്ളുകൊണ്ടൊരു തുലാഭാരം.
കണ്ണൂർ ജില്ലയിലുള്ള കണ്ണാടിപ്പാറ മുത്തപ്പൻ ക്ഷേത്രത്തിനു മുൻപിൽ തീർത്തും അപരിചിതമായ ഒരു ദൃശ്യം ഒരിക്കൽ ജനങ്ങൾ കണ്ടു. പഴക്കുല കൊണ്ടു
തുലാഭാരം, സ്വന്തം പറമ്പിൽ നട്ടുവളർത്തിയ പച്ചക്കറികൾകൊണ്ടു തുലാഭാരം,എന്നു വേണ്ട സ്വർണ്ണം കൊണ്ടുവരെ ഇന്നാട്ടിൽ തുലാഭാരം നടക്കുന്നുണ്ട്. പക്ഷേ ഈ ക്ഷേത്രത്തിനു മുന്നിൽ കണ്ടത് തുലാസിന്റെ ഒരു തട്ടിൽ ഒരു സ്ത്രീയും മറ്റേതട്ടിൽ ഒരു ബക്കറ്റു നിറയെ തെങ്ങിൻകള്ളുമാണ്. ദേവപ്രീതിക്കുവേണ്ടി തെങ്ങിൻ+കള്ള് അർപ്പണവസ്തുവായി നൽകാനാണ് അവർ കള്ളു നിറച്ച ബക്കറ്റുമായെത്തിയത്.
തുലാഭാരം, സ്വന്തം പറമ്പിൽ നട്ടുവളർത്തിയ പച്ചക്കറികൾകൊണ്ടു തുലാഭാരം,എന്നു വേണ്ട സ്വർണ്ണം കൊണ്ടുവരെ ഇന്നാട്ടിൽ തുലാഭാരം നടക്കുന്നുണ്ട്. പക്ഷേ ഈ ക്ഷേത്രത്തിനു മുന്നിൽ കണ്ടത് തുലാസിന്റെ ഒരു തട്ടിൽ ഒരു സ്ത്രീയും മറ്റേതട്ടിൽ ഒരു ബക്കറ്റു നിറയെ തെങ്ങിൻകള്ളുമാണ്. ദേവപ്രീതിക്കുവേണ്ടി തെങ്ങിൻ+കള്ള് അർപ്പണവസ്തുവായി നൽകാനാണ് അവർ കള്ളു നിറച്ച ബക്കറ്റുമായെത്തിയത്.
നിയന്ത്രിച്ചു നിറുത്താനാവാത്ത് മദ്യപാനാസക്തികൊണ്ടു നട്ടം തിരിയുന്ന കേരളജനതയെ എങ്ങനെ 1950-കളിലേതുപോലെ ചുരുങ്ങിയ അളവിൽ മദ്യം ഉപയോഗിക്കുന്ന നിലയിലേക്കു കൊൺറ്റുവരാനാവും എന്നു ചിന്തിച്ചു തുടങ്ങുമ്പോഴാണ് അതിനേക്കാൾ വലിയ പ്രശ്നം ഉയരുന്നത്. കേരളത്തിന്റെ മറ്റെല്ലാ പൊതുമേഖലാ സ്ഥാപനങ്ങളേയുമപേക്ഷിച്ച് ഇന്ന് ഏറ്റ്വും ലാഭകരമായി പ്രവർത്തിച്ചുവരുന്നത് കേരളാ സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ മാത്രമാണ്. കഴിഞ്ഞ സമ്പത്തികവർഷത്തെ ലാഭം തന്നെ 5000 കോടി രൂപ കവിഞ്ഞു.
എന്തുകൊണ്ട് കേരളത്തിലെ ജനങ്ങൾ ഇത്രയും ഭീമമായ തുകകൾ മദ്യപാനത്തിനു വേണ്ടി ചിലവാക്കുന്നു? കേരലത്തിലെ ജനങ്ങൾക്ക് അതിനു സാധിക്കും എന്നതാണ് ഏറ്റവും രസകരമായ വസ്തുത.
വിദേശകറൻസിയായി ഇന്ത്യയിലേക്കെത്തുന്നഭീമമായ് തുകയുടെ ഒരു വലിയ ഭാഗം,സിഹഭാഗവും കേരളത്തിലേക്കാണ് വന്നെത്തുന്നത്. കേരളത്തിലേക്കെത്തുന്ന ഇത്രയും ഭീമമായ സംഖ്യ കേരളീയൻ എന്തിനുവേണ്ടിയാണ് ചിലവഴിക്കുന്നത്? അതിൽ പകുതിയിലധികവും സ്ഥലം വാങ്ങിക്കൂട്ടാനും അതിൽ കൊട്ടാരസദൃശമായ മാളികകൾ പണിയാനുമാണ് ചിലവഴിക്കുന്നത്. അതു കഴിഞ്ഞാൽ ആഡംബര വസ്ത്രധാരണത്തിനും പിന്നെ സ്വർണ്ണാഭരണങ്ങൾ വങ്ങിക്കൂട്ടാനും. ഇന്റർനാഷണൽ മാർക്കറ്റിൽ സ്വർണ്ണത്തിന് ഒരു കിലോക്ക് 43000 സ്വിസ്സ് ഫ്രാങ്കിനു മുകളിൽ വന്നതു തന്നെ ഇന്ത്യയും ചൈനയും സ്വർണ്ണം വങ്ങിക്കൂട്ടാൻ തുടങ്ങിയതുകൊണ്ടാണ്. ഫോർട്ട് ക്നോക്സിൽ നിന്നും സ്വിസ്സ് ബാങ്കുകളുടെ ഭൂഗർഭലോക്കറുകളിൽനിന്നും സ്വർണ്ണക്കട്ടികൾ ചൈനീസ് ഉപ ഭൂഖണ്ഡത്തിലേക്കും ഇന്ത്യയുടെ ആഭരണനിർമ്മാണശാലകലിലേക്കും ഒഴുകാൻ തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. ഈ ഒഴുക്കിൽ ഇന്ത്യയിലേക്കെത്തുന്ന സ്വർണ്ണക്കട്ടികൾ ആദ്യം വെളിച്ചം കാണുന്നത് കേരളത്തിലാണിന്ന്. അതുകൊണ്ടുതന്നെ കേരളത്തിലെ സ്വർണ്ണവ്യാപാരശാലകളുടെ എണ്ണവും നിത്യേനയെന്നോണം കൂടി വരുന്നു. പുതിയ പുതിയ സ്വർണ്ണക്കടകൾ നിത്യേന തുറക്കപ്പെടുകയും ചെയ്യുന്നു.
കേരളത്തിലേക്കെത്തുന്ന ഈ വിദേശകറൻസിയിൽ ബക്കിവരുന്ന തുക മലയാളി കള്ളുകുടിച്ച്തീർക്കുന്നു-വിസ്കി കുടിച്ചു തീർക്കുന്നു. കേരളത്തിലെ ഒരു ശരാശരി തൊഴിലാളിക്കുപോലും എന്തു പണിചെയ്താലും 400-500 രൂപയാണിന്നു ദിവസക്കൂലി. അതുവാങ്ങുന്ന സാധരണക്കാരൻ നിതോപയോഗത്തിനുള്ളതു കഴിച്ചാൽ പിന്നെയുള്ളതു മുഴുവൻ മദ്യസേവക്കാണ് ചിലവാക്കുന്നതെന്നു പറഞ്ഞാൽ അതിശയോക്തിയില്ല.
മറ്റൊരു നഗ്നമായ സതം കൂടി ഞാനിവിടെ ഉദ്ധരിക്കട്ടെ: മടിനിറയെ വിദേശകറൻസിയുമായി നാട്ടിലെത്തുന്ന വിദേശമലയാളി (പ്രവാസിമലയാളി) സ്ഥലം വാങ്ങിക്കൂട്ടുകയും ഇതിലൊക്കെ മണിമാളികകൾ നിരത്തുകയും ചെയ്യുമ്പോൾ പ്രവാസിയുട് ഈ 'ലീഗൽ മണി', ആരുടെ കൈയിലാണെത്തുന്നത്. സാധാരണക്കാരന്റെ, ഭൂമി ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ മറ്റൊരു ധനാഗമ മർഗ്ഗങ്ങളുമില്ലാതിരുന്ന സാധാരണക്കാരൻ; കോടികളാണ് സ്ഥലമുള്ളവർക്ക് ഇന്നത്തെ വസ്തുവില്പനയിൽനിന്നു വീണു കിട്ടുന്നത്. അതിൽനിന്ന് കുറേ കല്ലും വിസ്കിയും കുടിച്ചുതീർക്കുന്നു. ഈ സാധാരണക്കാരന്റെ കൂലിക്കാരനായെത്തുന്നവർ ദിവസക്കൂലിയായി നാനൂറും അഞ്ഞൂറും ദിവസേന സമ്പാദിക്കുന്നു. ഈ ദിവസക്കൂലിക്കാരനും കള്ളും വിസ്കിയും ബിയറും കുടിക്കാൻ കിട്ടിയ പൈസ വഴിക്കുവഴി ചിലവാക്കുന്നു. ഇതിനാരെയാണ് ഞാനെന്ന വെറും മലയാളി കുറ്റം പറയേണ്ടത്?
വ്യക്തമായ ഒരു മറുപടി പറയുന്നതിനുമുൻപ് ഒരു നഗ്ന യാഥാർത്ഥ്യം ഞാൻ പറയാം; ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ച് പൂജ്യങ്ങളുടെ എന്നം കൂട്ടിക്കൂട്ടി അങ്ങനെ ഭംഗികണ്ട് ആസ്വദിക്കുന്നതിനേക്കാൾ കുറച്ച് ചെലവാക്കുന്നതല്ലേ ബുദ്ധി? അങ്ങനെ ചെലവുചെയ്യുമ്പോൾ, അങ്ങനെ കള്ളും ചാരായവും കുടിച്ചുതുടങ്ങുമ്പോൾ, അതുതന്നെ തവണകളായി എന്നുമാവർത്തിക്കുമ്പോൾ സമൂഹത്തിൽ അയാൾ കുടിയനായി മുദ്രകുത്തപ്പെടുന്നു. സമൂഹത്തിന്റെ മുൻ പിൽ ഇങ്ങനെ കുടിയനായി മുദ്രകുത്തപ്പെടുന്നതിനേക്കാൾ സ്വയം നിയന്ത്രിക്കാനാവത്ത സ്ഥിതിവിശേഷത്തിലേക്കു ചെന്നെത്തപ്പെടുന്നതാണ് ഇയാൾ സ്വയം നശിക്കാനും വീട്ടുകാരേയും നാട്ടുകാരേയും കൂട്ടുകാരേയും അസുഖകരമായ അവസ്ഥയിലേക്കു തള്ളിവിടുന്നത്.
കള്ളിനും ചാരായത്തിനും കള്ളക്കടത്തോ?
മലയാളിയുടെ മദ്യപാനത്തിന്റെ ഏറ്റവും വലിയ വിപത്ത് അന്യസംസ്ഥാനങ്ങളായ തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിൽനിന്ന് അനിയന്ത്രിത്മായി, അനധികൃതമായി കല്ലക്കടത്തായി കേരളത്തിലേക്കൊഴുകിയെത്തുന്ന 'കള്ളമദ്യമാണ്'. പലതവണയും വിഷമദ്യമായി പരിണമിക്കുന്ന വിഷമദ്യം! ഒരു കണക്കുപ്രകാരം ഈ കള്ളക്കടത്ത്മാത്രം ഇന്ന് തൊണ്ണൂറായിരത്തിലധികം ലിറ്റർ വരുമെന്നാണ് നിഗമനം. ഇതിൽ നിന്ന് റവന്യൂവരുമാനവും ഉണ്ടാകുന്നില്ല!
മലയാളിയുടെ ഈ കുടിഭ്രമം നിറുത്തിയില്ലെങ്കിലും കുറക്കാനെങ്കിലും ശ്രമിക്കാം നമുക്ക്:
1. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുക.
2. മദ്യത്തിന്റെ ഉപയോഗം കഴിവതും കുറക്കാൻ ബോധവത്കരണം നടത്തുക.
3. ഒരു നിശ്ചിത് അളവിൽക്കൂടുതൽ മദ്യം ഒരു വ്യക്തിക്കു വിൽക്കാതിരിക്കുവാനുള്ള സംവിധാനം ഉണ്ടാക്കുക.
4. കല്യാണങ്ങൾക്കും ജന്മദിനാഘോഷങ്ങൾക്കും മറ്റെല്ലാ സമൂഹ ആഘോഷവേളകൾക്കും മദ്യസേവ നിയന്ത്രിച്ചുകൊണ്ടുമാത്രം മദ്യവിതരണം നടത്തുക. ഒരു പെഗ്ഗ് ഒരു ഗ്ലാസ്സ് എന്നിങ്ങനെ; അതിലപ്പുറം ഒരിക്കലും അനുവദിക്കാതിരിക്കുക.
5. ഇതിനായി കുറച്ചുപേർ യുവാക്കൾ ഉൾപ്പെടെ പരിശീലന കളരികളിൽ പങ്കെടുക്കുക(workshops).
6. എല്ലാറ്റിലുമുപരി സർകാർ നടത്തുന്ന Kerala State Beverages Corporationവമദ്യവില്പന ഗണ്യമായി കുറക്കുക, മദ്യവില്പനസമയവും കുറക്കുക-പടിപടിയായിത്തന്നെ ഇതു ചെയ്യുക. കോടികൾ ലാഭമുണ്ടാക്കാനുള്ള വ്യഗ്രത പാടേ ഉപേക്ഷിക്കുക.
ജോർജ്ജ് ഓടത്തെക്കൽ