മദ്ധ്യ പൂർവ്വേഷ്യൻ സംഘർഷം

George Odatheka




1. തങ്ങൾക്കു സ്വന്തമായി ഒരു രാജ്യം , രാജ്യത്തിന് അംഗീകൃതാതിർത്തികൾ , അതിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കുവാനുള്ള അദമ്യമായ അഭിവാഞ്ച, തികച്ചും മാനുഷികമായ ആഗ്രഹം- അതാണ്‌  ഇസ്രായേലിലും പാലസ്തീനായിലും ഇന്നു  ജീവിക്കുന്ന എല്ലാ മനുഷ്യരുടെയും തീരാത്ത പ്രശ്നം.  അതുകൊണ്ടുതന്നെ അവരെപ്പോലെ അവർക്കു  ചുറ്റുമുള്ള മറ്റെല്ലാ അറബി രാജ്യങ്ങൾക്കും, ലോകസമാധാനം കാംക്ഷിക്കുന്ന എല്ലാ രാഷ്ട്ര നേതാക്കൾക്കും ഒരു വലിയ തലവേദന.


2. അറബി ഇസ്രായേലി സംഘർഷം, ഇസ്രായേലി പാലസ്തീനിയൻ സംഘർഷം,
മദ്ധ്യപൂർവേഷ്യയിലെ സംഘർഷം എന്നൊക്കെ പരഞ്ഞു വരുന്ന ഈ തീരാ തലവേദനയാണ് മദ്ധ്യ പൂർവ്വേഷ്യയിൽ രൂക്ഷമായ രാഷ്റ്റ്രീയ അസന്തുഷ്ടി ഇന്ന് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. 

3.  1948 മെയ് 14 ന് സംസ്ഥാപിതമായ ഇസ്രയേലും,ചുറ്റുമുള്ള അറബി രാജ്യങ്ങളും തമ്മിൽ ആറു തവണയാണ് യുദ്ധങ്ങൾ നടന്നത്.  ഈ അറബി രാജ്യങ്ങളുടെ എല്ലാം ഒരൊറ്റ ഉദ്ദേശം ഇസ്രയേലിനെ ഭൂമുഖത്തുനിന്ന് പരിപൂർണ്ണമായി തുടച്ചു നീക്കുക എന്നതു മാത്രമായിരുന്നു. അതാണ്‌ അവർക്കാർക്കും സാധിക്കാതെ വന്നതും.  ഇസ്രയേൽ സകല കഷ്ടപ്പാടും സഹിച്ച് ഇന്നും സധൈര്യം പോരാടുന്നതും.  ലോകം കണ്ട അതി ഭീകരനായ ഹിറ്റ്ലർ ശ്രമിച്ചതും അതുതന്നെയാണല്ലോ.  ആ ഹിറ്റ്ലർ  എവിടെ, യ്ഹൂദജനതതി എവിടെ.

4.  ചരിത്രം(19 നൂറ്റാണ്ടു മുതൽ)

ക്രിമിയാൻ യുദ്ധം (1853-1856)

5.  ഒസ്മാനിയൻ തുർക്കി  റഷ്യയുടെ സഹായത്തോടെ, യൂരൊപ്പിൽ മറ്റു രാജ്യങ്ങളിലേക്ക് തങ്ങളുടെ സാമ്രാജ്യം വളർത്താതിരിക്കാൻ ഇംഗ്ലണ്ടും ഫ്രാൻസും ചേർന്നു നടത്തിയ ശ്രമമാണ് ക്രിമിയാൻ യുദ്ധം.  വിളക്കേന്തിയ വനിതയായി ഫ്ലോറൻസ് നൈറ്റിംഗേൽ പ്ര്ശസ്തയായത് ഈ യുദ്ധത്തിൽ മുറിവേറ്റ പടയാളികളുടെ പട്ടാള ക്യാമ്പിൽ രാപകൽ ശുശ്രൂഷിച്ചുകൊണ്ടാണു.  യുദ്ധം കൊണ്ട് രണ്ടു വിഭാഗങ്ങൾക്കും വലിയ നേട്ടമൊന്നും ഉണ്ടായില്ലെങ്കിലും 1870 ലെ ബെർലിൻ ഉടമ്പടി പ്രകാരം തുർക്കിയുടെ ഈ ഭാഗത്തെ ആഭ്യന്തര കാര്യങ്ങളിൽ മേലിൽ ഫ്രാൻസും ഇംഗ്ലണ്ടും കൈ കടത്തരുത് എന്ന് നിർദ്ദേശിച്ചു. കൊളോണിയൽ ശക്തികളായ ഇംഗ്ലണ്ടൂം ഫ്രാൻസും ഇങ്ങനെ ക്ഷീണം ഏറ്റു വാങ്ങിയപ്പോൾ അവരുടെ തന്നെ കോളനികളായിരുന്ന ബൾഗേരിയയും, റുമേനിയയുമൊക്കെ സ്വതന്ത്രരാഷ്ട്രങ്ങളായി.

6.  സിയോണിയൻ ജനസമൂഹത്തിന്റെ ദേശീയോദ്ഗ്രഥ്ഗ്രഥനവും പാലസ്തീനന്യുടെ ആദ്യ ജനതതിയും 

7.  പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിലാണു (1870-1900) യഹൂദരുടെ ലോക സംഘടനയായ world sionian Organisation ശക്തിയാർജ്ജിക്കുന്നത് .  രാഷ്റ്റ്രീയമായി ഒരുസ്വയംഭരണ ഉദ്ദേശം,ലക്‌ഷ്യം വച്ചുകൊണ്ട് ഉടലെടുത്ത സിയോണിയൻ പ്രസ്ഥാനം തിയഡോർ ഹെർസെലിന്റെ നേതൃത്വത്തിൽ സ്വതന്ത്രമായൊരു ജൂത രാജ്യം സ്വപ്നം കണ്ടു കൊണ്ടാണ് ഉണർന്നത് 1896 ൽ .  ഇതിനുള്ള സൗകര്യം യുറോപിലോ മദ്ധ്യപൂർവ്വേഷ്യയിലോ സാദ്ധ്യമാവുകയില്ല എന്നു  തോന്നിയതുകൊണ്ടാവണം സിയോണിയൻ നേതൃത്വം ഇതിനായി അർജ്ജ്ന്റീന തിരഞ്ഞെടുത്തത്.  പക്ഷേ ചരിത്രവും ചരിത്ര യാഥാർത്യങ്ങളും പാലസ്തീനായെ ചുറ്റിപ്പറ്റി ആയിരുന്നതുകൊണ്ട് പിന്നീടത് പാലസ്തീനാ തന്നെ ആകണമെന്ന് നിർദ്ദേശമുണ്ടായി.  അതേ കാലത്തുതന്നെ 1997 ൽ  ബാസലിലും ഒരു സിയൊണിയൻ സംഘടന രൂപീകരിക്കപ്പെട്ടു.  പാലസ്തീനയിൽ ഒരു സ്വതന്ത്ര മാതൃ രാജ്യം ഉണ്ടാക്കണമെന്ന് തന്നെ അന്ന് ചേര്ന്ന 17 രാജ്യങ്ങളിലെ 200 ഓളം പ്രതിനിധികൾ തീരുമാനിച്ചത് w z  യുടെ ആദ്യ അജണ്ട.

8.  ഇതിനു മുൻപ് തന്നെ, 1882 ൽ റഷ്യയിൽ നിന്നും പാലസ്തീനയിലേക്ക് യഹൂദരുടെ അഭയാർത്ഥി പ്രവാഹം (അലിജാ ) ആരംഭിച്ചിരുന്നു.  ഇവരുടെ അന്തിമ ലക്‌ഷ്യം പാലസ്തീനയിലെ ജെറുസലേം തന്നെയായിരുന്നു. 1896 ആയപ്പോഴേക്കും ഇവരിൽ വലിയൊരു വിഭാഗം ജെറുസലേമിൽ കുടിയേറി താവളങ്ങൾ സ്ഥാപിച്ചു കഴിഞ്ഞിരുന്നു.  ജെരുസലേമിൽനിന്നും ഇക്കൂട്ടർ സാവധാനം തങ്ങളുടെ അധീന വലയം സമീപ പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചു.  അവിടെത്തന്നെ നേരത്തെയുണ്ടായിരുന്ന അറബികൾക്കും , അവരിലെ വലിയ ഭൂവുടമകൾക്കും ഈ നുഴഞ്ഞുകയറ്റം അരോചകമായി തീർന്നു.

9.  രണ്ടാം ലോക മഹായുദ്ധവും ഹിറ്റ്ലരുടെ യഹൂദ  ഹോളോകോസ്റ്റും 

10.    1933 ൽ  ജർമ്മനിയിൽ ഹിറ്റ്ലർ നാഷണൽ സോഷ്യലിസ്റ്റ് പാര്ട്ടിയുടെ സർവാധികാരിയായി  ഉയർത്തപ്പെട്ടതാണ് , ജൂദന്മാരുടെ ചരിത്രത്തിലെ ഏറ്റവും ശോചനീയമായ കാലഘട്ടമായി പർണമിച്ചത്. ഹോളോകോസ്റ്റ് /  jewish jenocide .  ഹിറ്റ്ലർ അധികാരമേറ്റത് ലോകമെമ്പാടുമുള്ള സര്വ്വ ജൂദരെയും , ജൂദവർഗ്ഗത്തെ പരിപൂർണ്ണമായും വേരോടെ പിഴുതു നശിപ്പീക്കാനെന്നു തോന്നത്തക്ക വിധത്തിലായിരുന്നു.  ഹിറ്റ്ലരുടെ നാഷണൽ സോഷ്യലിസ്റ്റു പാർട്ടി അന്ന് കൊന്നു തീർത്തത് 7 മില്യൻ ജൂദരെയായിരുന്നു.(1938-45 )

11.   1938 ലെ എവിയാൻ കോണ്‍ഫരൻസിൽ വച്ച് ജർമ്മനിയുടെയും ഓസ്റ്റ്രിയയുടെയും അഭയാർത്ഥികളായ ജൂദന്മാരെ പുനരധിവസിപ്പിക്കാൻ യുറോപ്പിൽ സാദ്ധ്യമല്ലെന്ന് വന്നപ്പോൾ അവർക്കു വേണ്ടി ഒരു വാഗ്ദത്ത ഭൂമി ഒരുക്കാൻ തയ്യാറായി.  അങ്ങനെ കുറേപ്പേർ പാലസ്തീനായിൽ അഭയം തേടി . ഹിറ്റ്ലരുടെ genocide ൽ  നിന്ന് ഭാഗ്യം കൊണ്ട് രക്ഷപെട്ടു. പക്ഷേ, അവിടെയും കപ്പലിൽ തന്നെ മറ്റൊരു കള്ളൻ. ഹിറ്റ്ലരുടെയും ജെറുസലേമിലെ  വലിയ മുഫ്തി ഹാജി മുഹമ്മദ്‌ അമീൻ അൽ  ഹുസൈനിയുടെയും നേതൃത്വത്തിൽ ബർലിനിൽ, ജൂതദിനാചരണത്തിൽ പ്രഖ്യാപിച്ചത് ഹിറ്റ്ലർ വലിയൊരു മനുഷ്യ സ്നേഹിയാണെന്നും ഇസ്രായേലിലെ (അമ്മു പലസ്തീന) ടെൽ അവിവിൽ എത്തിപ്പറ്റിയിട്ടുള്ള ജൂതരെ നശിപ്പിക്കാൻ ടെൽ അവിവിൽ ബോംബ് വർഷിക്കാൻ ആവശ്യപ്പെടാനുമായിരുന്നു.
12.    മൂന്നാമത്തെ പൂർവേഷ്യൻ യുദ്ധം 1967 


13.  രണ്ടാം ലോകമഹായുദ്ധത്തിൽ ജയം വരിച്ചെങ്കിലും യുദ്ധത്തിന്റെ കെടുതികൾ മൂലം തളര്ന്നു പോയ ഇംഗ്ലിഷുകാർ 1947 നവംബർ 29 ലെ യു.എൻ രിസൊല്യൂഷൻ 181 പ്രകാരം വെസ്റ്റ്‌ പാലസ്തീനായും തുടർന്നുള്ള സ്ഥലങ്ങളും ചേർന്ന്  ഒരു പ്രത്യേക അറബി സംസ്ഥാനമായി തിരിക്കാൻ നിർദ്ദേശിച്ചു.  കാരണം 1946 ലെ കണക്കനുസരിച്ച് അന്നത്തെ പാലസ്തീനായിൽ രണ്ടു മില്യൻ"ജനങ്ങള്"ഉണ്ടായിരുന്നതിൽ 600000 പേര്"മാത്രം ജൂദന്മാരും ബാക്കിമുഴുവൻ മുസ്ലിങ്ങളായ അറബികളുമായിരുന്നു .  വിഭജനം ഇങ്ങനെ നടന്നെങ്കിലും നല്ല ഭൂവിഭാഗങ്ങൾ ജുടന്മാര്ക്ക് കിട്ടിയതുകൊണ്ട് ജൂദന്മാരും അറബി മുസ്ലിംകളും തമ്മിൽ അക്രമങ്ങളും രക്ത ചൊരിച്ചിലുകളും കൂടിക്കൂടി വന്നു. 

14.   ഇങ്ങനെ ആഭ്യന്തര കലഹം കൊണ്ട് കലുഷിതമായ പാലസ്തീനായുടെ സംരക്ഷണ ചുമതല അവസാനിപ്പിച്ചു കൊണ്ട് 1948 മെയ് 14 ന് , ഒരു വെള്ളിയാഴ്ച സൂര്യാസ്തമനത്തിനുമുൻപ്,അഥവാ ശനിയാഴ്ച സാബത്ത് തുടങ്ങുന്നതിനു മുൻപ് , ജൂതന്മാരുടെ ആലോചനായോഗത്തിൽ വച്ച് ടെൽ അവിവ് മ്യൂസിയം ത്തിൽ സിയോണിയൻ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ തിയോഡോർ ഹെർസെൽ ലിന്റെ ചിത്രത്തെ സാക്ഷിയാക്കി ഡേവിഡ്  ബെൻ  ഗുരിയോണ്‍,
"പ്രകൃതി അനുവദിച്ച ശ്ക്തിയുടെയും, ചരിത്രമിന്നു വരെ നമുക്ക് അനുവദിച്ചു തന്നിട്ടുള്ള യഥാർത്ഥ്യങ്ങളുടെയും അവകാശങ്ങളുടെയും പിൻബലത്തിൽ, ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയുടെ മുഴുവൻ അംഗീകാരത്തോടു കൂടി, ഇസ്രായേൽ എന്നാ ഒരു പുതിയ രാജ്യം ഇന്ന് ഇവിടെ പിറവിയെടുക്കുന്നു " എന്ന് പ്രഖ്യാപിച്ചു.

15.  വെറും 15 മിനിറ്റുകൾക്കുള്ളിൽ അമേരിക്കയുടെ അംഗീകാരം പറന്നുവന്നു. സോവിയറ്റ് യൂണിയൻ മെയ് 16 ന് ഇസ്രയേലിനെ അംഗീകരിച്ചു.  അതുപോലെ പ്രസിഡന്റ് ഇസ്മത്തിന്റെ നേതൃത്വത്തിൽ തുര്ക്കിയും ഇസ്രയേലിനെ അംഗീകരിച്ച് സഖ്യകക്ഷിയാവാൻ സമ്മതിച്ചു.  ഇറാനിലെ ഷാ മുഹമ്മദും ഇസ്രയേലുമായി സഖ്യകക്ഷിയായി.
16.  1948-49 ലെ പാലസ്തീനായുദ്ധം.

17.  ഈചരിത്രപ്രധാനമായ പ്രഖ്യാപനം നടന്ന് മണിക്കൂരുകൾക്കുള്ളിൽ ഇസ്രയേൽ  ഒരു പാലതീനാ യുദ്ധത്തിലേക്കാണു വഴുതി വീണത്. ഐക്യരാഷ്ട്രസഭ അംഗീകരിച്ച്, രാജ്യാതിർത്തികൾ തിരിച്ച്,ഇസ്രയേല നടത്തിയ പുതിയ രാജ്യാരംഭ പ്രഖ്യാപനം തൊട്ടടുത്ത അയാൾ രാജ്യങ്ങൾ സംശയദൃഷ്ടി യോടെ മാത്രം കണ്ടൂ.  1948 മെയ് 25 ന് ഈജിപ്ത് ഇറാക്ക്, ലിബനോണ്‍, സിറിയ, ജോർദ്ദാൻ എന്നീ രാജ്യങ്ങൾ ഇസ്രായേലിനെതിരെ ഒരു തുറന്ന യുദ്ധം എന്നൊന്നും പ്രഖ്യാപിക്കാതെ വലിയ ആക്രമണം അഴിച്ചുവിട്ടു. ഏകദേശം 55000 ഓളം വരുന്ന സൈന്യവ്യൂഹവുമായി അവർ ഇസ്രായേലിലേക്ക് ഇരമ്പി ക്കയറി.  ആദ്യമൊക്കെചെരിയ വിജയം ആക്രമണകാരികൾക്കുണ്ടായി എന്കിലുംവിഭാജൻ നിർദ്ദേശം അനുസരിച്ച് അനുവദിച്ചിരുന്ന പാലസ്തീനായുടെ ഒരു നല്ലഭാഗം തന്നെ ഇസ്രയേൽ തിരിച്ചു പിടിച്ചു.  അതിനു ശേഷം 1949 ഫെബ്രുവരിയിലെയും ജൂലൈയിലെയും രണ്ടു വെടിനിര്ത്തൽ കരാറുകളീലൂടെയാണു  ഇസ്രയെലികളും അയൽക്കാരായ  അറബികളും രംഗം ശാന്തമാക്കിയത്.  പക്ഷേ  അവിടം ശാന്തമായോ? 

18.  പാലസ്തീനായിലെ അഭയാർത്ഥി പ്രവാഹവും അറബി മുസ്ലിം രാജ്യങ്ങളില്നിന്നുള്ള ജൂതന്മാരുടെ ബഹിഷ്കരണവും.

19.  ഈ യുദ്ധത്തിന്റെ അനന്തര ഫലം പാലസ്തീനായിലെ അഭയാർത്ഥി പ്രവാഹം ആണ്. പാലസ്തീനക്കാരായ അറബികൾ ഏകദേശം -726000 പേർ- ഇസ്രായേലിൽ നിന്ന് പാലായനം ചെയ്തു. അവർക്കുണ്ടായിരുന്നതെല്ലാം ഇസ്രായേലികൾ സ്വന്തമായി ഒരു സ്വതന്ത്രരാജ്യം സ്താപിച്ചതുകൊണ്ട് യാതൊരു പ്രതിബഹ്ലാവും കൂടാതെ നഷ്ടപ്പെടുത്തേണ്ടി വന്നു.  അക്കാരണം കൊണ്ട് ഇസ്രായേലികളുടെ  ഈ പുതിയ രാജ്യ സമാരംഭം ഒരു വൻ കെടുതി യായി ചുറ്റുമുള്ള അറബി രാജ്യങ്ങൾ (അൽ നഖ്ബ) എന്ന് പേരിട്ടുവിളിക്കുന്നു. അഭയാർത്ഥികളായി പലായനം ചെയ്യേണ്ടി വന്നവർ ലിബനോൻ, പടിഞ്ഞാറൻ ജോർദ്ദാൻ, ജോർദ്ദാൻ , ഈജിപ്ത്,ഗാസാമുനമ്പ് എന്നിവിടങ്ങളിലേക്കാണ് അഭയാർത്ഥികളായി പോകേണ്ടി വന്നത്.  അഭയം തേടി ചെന്നവരെങ്കിലും അറബി രാജ്യങ്ങളിൽ ആരും തന്നെ ഈ പാവപ്പെട്ട പാലസ്തീന അഭയാർത്ഥികളെ (അവരെല്ലാം മുസ്ലിങ്ങളാണു  താനും) ഇന്ന് വരെ സംരക്ഷിക്കുന്നില്ല.  ജോര്ദ്ദാൻ മാത്രം ഒരല്പം ദയ ഇവരോടു കാണിക്കുന്നുണ്ട്. ഇസ്രയേൽ തന്നെ ഇവരിൽ 200000-300000 പേരെ സ്വീകരിക്കുവാൻ തയ്യാറായെങ്കിലും അറബി രാഷ്ട്രങ്ങൾക്ക് അത് സ്വീകാര്യമായില്ല.

20.  1948 ൽ ഇങ്ങനെ പുറം തള്ളപ്പെട്ടവർ ഇന്ന് ഏകദേശം നാലു മില്യണ്‍ ജനങ്ങളുണ്ട്.  ഇവരുടെ സംഘടനകൾ അവരുടെ പഴയ സ്ഥലങ്ങളിലേക്ക് തിരിച്ചുവരാൻ അനുവദിക്കണം എന്നാണ് ഇപ്പോഴും ആവശ്യപ്പെടുന്നത്. കാരണം ഇവരൊക്കെ അറബികളാണ് മുസ്ലിമുകളാണു. പക്ഷേ ഇസ്രയേൽ  ഇതു  സമ്മതിക്കുന്നില്ല.  കാരണവും മറ്റൊന്നല്ല. അറബികളായ മുസ്ലിംകളെ ഇസ്രായേലിനു വേണ്ട.ഇസ്രയേൽ  തങ്ങളുടെ രാജ്യം ജൂദരുടേതു മാത്രമായി നിലനിര്ത്താൻ താല്പര്യപ്പെടുന്നു.  മാത്രമല്ല ഇസ്രായേലികൾ സ്വന്തമായി, ഒരു സ്വഹന്ത്ര രാജ്യം ഉണ്ടാക്കാൻ ശ്രമിച്ചപ്പോഴണല്ലോ, ചുറ്റുമുള്ള എല്ലാ അറബി രാജ്യങ്ങളും ചേർന്ന് ഒറ്റക്കെട്ടായി അവരെ നിർദ്ദയം ആക്രമിച്ചു തുരത്താൻ ശ്രമിച്ചത്.അതുകൊണ്ട് ഇക്കൂട്ടരുമായി ഇനിയൊരു ഒത്തുതീർപ്പിനും ഇസ്രയേൽ സന്നദ്ധരല്ല.
21.   1967 ലെ 6 ദിവസത്തെ യുദ്ധവും പരിണിതഫലങ്ങളും 
1967 ൽ ഈജിപ്ത് പ്രസിഡൻറ കേണൽ ഗമാൽ അബ്ദുൾ നാസ്സ്സരിന്റെ നേതൃത്വത്തിൽ ഏതാനും അറബി രാജ്യങ്ങൾ വീണ്ടും ഇസ്രയേലിനെതിരെ ആക്രമണത്തിനൊരുങ്ങി.സിനായ് മലയിലും ഗോലാൻ കുന്നുകളിലുമാണ് ആക്രമണം നടത്തിയത്.  ടിരാൻ കടലിടുക്ക്‌ ഭാഗത്ത് ഇസ്രായേലി കപ്പലുകൾക്ക് നാവിക ഉപരോധം പ്രഖ്യാപിച്ചുകൊണ്ടാണു ഇത്തവണത്തെ ആക്രമണത്തിന്റെ തുടക്കം.  ഈ ആക്രമണം ചെറുക്കാൻ തുടങ്ങിയ ഇസ്രയേല അതിശക്തമായി തന്നെ അറബി സൈന്യസന്നാഹങ്ങളെയും ഈജിപ്തിന്റെ വ്യൊമസേനയെയും പരിപൂർണ്ണമായി നശിപ്പിക്കുകയാണുണ്ടായത്.  ഈജിപ്തിനു അവരുടെ ആയുധശെഖരത്തിന്റെ 80% മാണ് നഷ്ടപ്പെട്ടത്.സീനായ് അർദ്ധ ദ്വീപും അന്നുവരെ ഭരണം കയ്യാളിയിരുന്ന ഗാസാ മുനമ്പും ഇസ്രയേൽ പൂർണ്ണമായി തിരിച്ചു പിടിച്ചു. ഒരു വെടി നിരത്തൽ പ്രഖ്യാപനത്തിലൂടെ സൈനിക ഇടപെടൽ അവസാനിച്ച് സമാധാനം ഈ മേഖലയിൽ കൈ വന്നെങ്കിലും തങ്ങൾ  പിടിച്ചെടുത്ത പ്രദേശങ്ങളൊന്നും ഇസ്രയേൽ  തിരിച്ചു കൊടുത്തില്ല.  ഈ യുദ്ധത്തിൽ ജോർദ്ദാന് ജെരുസലെമിന്റെ കിഴക്ക് ഭാഗവും വെസ്റ്റ് ബാങ്കും നഷ്ടപ്പെട്ടു.
22.  യു.എൻ ര്ക്ഷാസേനയുടെ 242-ആം റിസോല്യുഷൻ പ്രകാരം യുദ്ധത്തിൽ കീഴടക്കിയ പ്രദേശങ്ങൾ വെടിനിർത്തൽ ഉടമ്പടിക്ക് ശേഷം തിരിയെ നല്കണം എന്നാണ്  ചട്ടമെങ്കിലും,ഇസ്രയേല ഉടനെ അതു ചെയ്തില്ല. അറബി രാഷ്ട്രങ്ങൾ തങ്ങളുടെ നിലപാടിൽ തന്നെ ഉരച്ചു നിന്നെങ്കിലും ഇസ്രയേൽ വഴങ്ങിയില്ല. മാത്രവുമല്ല, സാവധാനം ഇസ്രയേല ആ പ്രദേശ ത്തുണ്ടായിരുന്ന 250000 നടുത്ത് അറബ് വംശജരെ പുറത്താക്കുകയും ചെയ്തു.
1956 
23.  1869 ൽ ഫ്രഞ്ച് എഞ്ചിനിയർ ആയ ഫെർഡിനനൻഡ് ദിലൈസെസ്സ് പണി കഴിപ്പിചതാണ്‍ സുയസ് കനാൽ.  ഇന്ത്യയിലേക്കും തുടർന്ന് കിഴക്കോട്ടുമുള്ള സകല കപ്പൽ യാത്രകൾക്കും ഏറ്റവും ഉചിതമായ ഒരു കടൽ മാർഗ്ഗം.  1956 ൽ അന്നത്തെ ഈജിപ്റ്റ് പ്രസിഡന്റ് ആയിരുന്ന  കേണൽ ഗമാൽ അബ്ദുൽ നാസർ സൂയസ് കനാലിലൂടെയെള്ള ഇസ്രായേലി കപ്പ്ലുകളുടെ ഗതാഗതം മുടക്കി ഒരു നാവിക ഉപരോധം ഏർപ്പെടുത്തി.  ഇതിനെ ഇസ്രയേൽ തടഞ്ഞു.  സീനായിലും ഗാസാ മുനമ്പിലും കൂടി കടന്ന് ഇസ്രായേലി സൈന്യം സൂയസ് തീരത്തെത്തി.  ഇംഗ്ലീഷ് ഫ്രെഞ്ച് അംബാസഡർമാർ ചേർന്ന്  കനാലിന്റെ 10 മൈൽ അകലെ മാരി നിൽക്കാൻ അബ്ദുൽ നാസറിന് നിർദ്ദേശം നല്കി.  അദ്ദേഹം ആ നിർദ്ദേശം വകവച്ചില്ല.  അമേരിക്ക ഇടപെട്ട് വെടിനിർത്തൽ കരാറിനു നിർബ്ബന്ധിച്ച് ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും ഇസ്രായേലിനെയും മറ്റു പ്രത്യാഘാതങ്ങളിൽ നിന്ന് പിന്തിരിപ്പിച്ച് പകരം ഐക്യ രാഷ്ട്ര സഭയുടെ ഒരു സൈന്യ വ്യൂഹം അവിടെ സൂയസ് തീരത്ത് സ്ഥാനമുരപ്പിച്ചു. മേലിൽ ഇതുപോലുള്ള വൃത്തികേടുകൾ ഈജിപ്തും ഇംഗ്ലണ്ടും ഫ്രാൻസും ഒന്നും കാണിക്കാതിരിക്കാൻ എല്ലാവര്ക്കും മാതൃകയായി യു. എൻ സേന ഇന്നവിടെ നിത്യസംരക്ഷണയിലാണ്‍.  ഇംഗ്ലീഷ് ഫ്രെഞ്ച് സൈന്യത്തിന്റെ ഈ തോൽവി അവരുടെ കോളനി രാഷ്ട്രങ്ങളെ ദേശീയ ഉദ്ബുദ്ധരാക്കി, മൊരോക്കൊയും, ലിബിയയും ഒക്കെ അങ്ങനെ സ്വാതന്ത്ര്യം നേടി.
24.  പാലസ്തീനാകാരുടെ സൂയിസൈഡ് സ്ക്വാഡ് ഹരാകിരി ഇസ്രയേലിലെ സിവിളിയാൻ ജനങ്ങളെ വരെ നശിപ്പിക്കാൻ ശ്രമിക്കുന്നത് സൈന്യത്തെ ഉപയോഗിച്ച് ശക്തമായി തന്നെ അടിച്ചമർത്തുകയാണു ഇസ്രയേൽ ചെയ്യുന്നത്.  ഭീകര പ്രവർത്തനങ്ങളുമായി രാഡിക്കൽ ഹാമാസ് ഗ്രൂപ്പ് നിരന്തരം ഇസ്രയേലിനെ ആക്രമിക്കുന്നതുകൊണ്ട് പാലസ്തീനാക്കാരും ഇസ്രയേലികളും തമ്മിൽ ഒരു ഒത്തുതീർപ്പ് ഉണ്ടാക്കാൻ ഒരു കാരണവശാലും സാധിക്കാത്ത രീതിയിലേക്കാണ്‍ കാര്യങ്ങൾ നീങ്ങുന്നത്.
25.  പി.എൽ .ഓ.
പലസ്തീനിയൻ ജനവിഭാഗത്തിന്റെ ഔദ്യോഗിക പ്രതിനിധി സംഘടന ആയി U N O  പി.എല് ഓ.യെ അഒഗീകരിച്ചുവെങ്കിലും പലസ്തീനായെ ഒരു അംഗീകൃത രാജ്യമായി ആരും കണക്കാക്കുന്നില്ല.  നയതന്ത്രപരമായും ബലം പ്രയോഗിച്ചും തങ്ങളെ അംഗീകരിപ്പിക്കുവാൻ തീവ്ര ശ്രമം പലസ്തീനയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടെങ്കിലും അവർ ഇന്നും അനിശ്ചിതത്വത്തിൽ കഴിയുകയാണ്.
26.  അംഗീകാരം പിടിച്ചുപറ്റാൻ പലസ്തീനായിലെ രണ്ടു ഗ്രൂപ്പുകൾ (ഫത്താഹും ഹാമാസും) വ്യത്യസ്ഥ രീതികളാണു അനുവർത്തിച്ചു പോരുന്നത്.  ഫത്താഹുകൾ കാര്യങ്ങൾ സമാധാനപരമായി നേടിയെടുക്കണം എന്നു ചിന്തിക്കുമ്പോൾ, റാഡിക്കൽ ഗ്രൂപ്പായ ഹാമാസ് ഇസ്രായേലിനെ നശിപ്പിച്ച് കൊണ്ട് ഗാസ മുനമ്പ്, വെസ്റ്റ് ജോർദ്ദാൻ ലാൻഡ്‌ പിന്നെ ഇപ്പോഴത്തെ ഇസ്രേയേൽ ഇവ ചേർത്ത്  ഒരൊറ്റ പാലസ്തീൻ ഉണ്ടാക്കുവാനാണ് ശ്രമിക്കുന്നത്.  ഫത്തഹുകളുടെ അഭിപ്രായത്തിൽ ഇസ്രയെലിനൊപ്പം മറ്റൊരു പാൽസ്തീന ആയാലും വിരോധമില്ല എന്നാ നിലപാടാണുള്ളത്. 
27.  1978 ലും 1982 ലും അതുവരെയുണ്ടായിരുന്ന ലിബനോണ്‍ യുദ്ധത്തിന്റെ ചുവടു പിടിച്ച് പലസ്തീനാ സംഘടനകളും ഇസ്രയേലികളും സൈനിക സന്നാഹങ്ങളുമായിത്തന്നെ യുദ്ധങ്ങൾ തുടർന്നു പോന്നു.
1. ഇസ്രയേലുമായി ഒരു സമാധാന ഉടമ്പടിയും സാദ്ധ്യമല്ല.
2. ഇസ്രയേലിനെ ഒരിക്കലും അംഗീകരിക്കുകയില്ല.
3. ഇസ്രയേലുമായി ഒരു സഖ്യവും ഉണ്ടാക്കുകയില്ല.
28.   1970 കളിൽ ഇസ്രായേലികൾ പാലസ്തീനയെ ഒട്ടും അംഗീകരിക്കാൻ കൂട്ടാക്കിയില്ല.  പി.എല്.ഓ.യുടെ അനിഷേധ്യ നേതാവായി യാസിർ  അരാഫത്ത് തെരഞ്ഞെടുക്കപ്പെടുകയും അരാഫത്തിനെ മറ്റു ലോക രാഷ്ട്രങ്ങൾ അംഗീകരിക്കാൻ തയ്യാറാവുകയും ചെയ്തതിനു ശേഷമാണ് ഇസ്രായേൽ പതിയെ തീരുമാനം മാറ്റിയത്.
29.  ജോർദ്ദാനിലെ  ഹുസൈൻ  രാജാവിനെ വധിക്കാൻ ശ്രമിച്ചത് പി.എല്.ഓ. ഭീകര  ആണെന്ന് തെളിഞ്ഞതോടുകൂടി പി.എല്.ഓ.യെയും അനുയായികളെയും പുറത്താക്കാൻ ജോർദ്ദാൻ സൈന്യം തയ്യാറെടുത്തു.  സിറിയയും പി.ഇ.ഓ.യെ ãഅംഗീകരിച്ചിരുന്നതാണു.  ഈ വധശ്രമത്തിനു ശേഷം പി.എല്.ഓ. അനുയായികൾക്ക് ലിബനോണ്‍ അതിർത്തിയിലേക്ക് തിരിയെ പോകേണ്ടി വന്നു. ലിബനോണിൽ വീണ്ടും ആഭ്യന്തര യുദ്ധങ്ങളുടെ പരമ്പരയും .
30.   P L O  യുടെ 1967 ലെ  6 ദിവസത്തെ യുദ്ധത്തിനു ശേഷം പാലസ്തീനിയൻ ഫത്തഹ് കൾ  ഇസ്രയേലിനെതിരെ പല ആക്രമങ്ങളും തുടര്ന്നു പോന്നെങ്ങിലും ഏറ്റവും ശക്തമായത് ജോർദ്ദാനിയൻ ഭൂപ്രദേശമായ കരാമയിലെ സംഘട്ടനമായിരുന്നു.  ജോർദ്ദാനിലെ  ഹുസൈൻ  രാജാവ് പാലസ്തീനിയൻ സൈന്യവുമായി നിരന്തരം ഇങ്ങനെ യുദ്ധം തുടര്ന്നു പോന്നെങ്കിലും, ജോർദ്ദാനിലെ പാലസ്തീനക്കാർ ജോർദ്ദാന് അകത്തുതന്നെ മടൊരു പാലസ്തീന ഉണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു.
31.   1970 സെപ്റ്റമ്പർ മാസം മൂന്നു വിമാനങ്ങളെ ജോർദ്ദാനിലേക്കു കടത്തിക്കൊണ്ടു പോയി . അതേ സമയം തന്നെ പി.എല്.ഒ. പടിഞ്ഞാറൻ യുറോപ്പിന്റെയും വിമാനഗൾ റാഞ്ചാൻ ശ്രമിച്ചിരുന്നു.  ഒപ്പം അവയിലെ യഹൂദരായ യാത്രക്കാരെ തിരഞ്ഞുപിടിച്ച് വധിക്കാനും.  അവരുടെ മുദ്രാവാക്യം തന്നെ യൂദന്മാരെ മുഴുവാൻ കടലിൽ കേട്ടിത്താഴ്ത്തുക എന്നായിരുന്നു. 
32.   1972 ലെ മ്യുനിക്ക് ഒളിമ്പിക്സിൽ വച്ച് പി.എല്.ഓ യിലെ ഭീകരവാദികൾ 11 ഇസ്രായേലി സ്പോർട്സ് താരങ്ങളെ തട്ടിക്കൊണ്ടുപോയി വധിച്ചതിനെ തുടർന്ന് പി.എല്.ഓ.യിലെ ആയുധ ധാരികളായ ഭീകര സംഘങ്ങൾ തങ്ങളുടെ ഒളിത്താവളങ്ങൾ സിറിയയിലേക്കും ലബനനിലേക്കും മാറ്റി സ്ഥാപിച്ചു.
33.   1968 ലെ ഖർത്തും റിസോല്യുഷനും ഈജിപ്തിന്റെ തുടർ ആക്രമണങ്ങളും.
34.   പരാജയങ്ങൾ പലതുണ്ടായിട്ടും 1968 ൽ വിണ്ടും ഇസ്രായേലിന്റെ പക്കൽനിന്നും  സീനയി അര്ദ്ധ ദ്വീപ് തിരിച്ചു പിടിക്കാനുള്ള ശ്രമം ഈജിപ്റ്റ് തുടർന്നു.  ഒരു വെടിനിർത്തൽ ഉടമ്പടി മൂലം 1970 ൽ യുദ്ധസന്നാഹങ്ങൾ അവസാനിപ്പിച്ചുവെങ്കിലും സീനയി വിട്ടു കൊടുക്കാൻ ഇസ്രായേൽ ഇനിയും തയ്യാറായിട്ടില്ല. 1967 ലെ ഖര്ത്തും റിസോല്യുഷൻ പ്രകാരം 8 അറബി രാഷ്ട്രങ്ങൾ ഈജിപ്ത് ഉൾപ്പെടെ ഇസ്രായേലിനെതിരെ യുദ്ധ സൂത്രവാക്യങ്ങളുണ്ടാക്കി.
 35.   ഇവ മൂന്നു അന്തിമ സൂത്രവാക്യങ്ങളിൽ ഒതുങ്ങി നിൽക്കുന്നു.


36.  സ്വയം സംരക്ഷിക്കാനായി ഈ ജൂത സംഘടനകൾ 1909 ൽ ഹാഷോമെക്ക് എന്നാ പാരാ മിലിട്ടറി സംഘടനയായി വളർന്നു.  1914 ആയപ്പോഴേക്കും ഇങ്ങനെ നുഴഞ്ഞു കയറി വന്ന ജൂതന്മാർ ഏകദേശം 85000 പേരായി, അതേ സമയം അവിടെ 600000 ത്തിൽ അധികം ത്ദ്ദേശീയരായ അറബികളും അധിവസിക്കുന്നുണ്ടായിരുന്നു ജെറുസലേമിൽ. 
37.  ഒന്നാം ലോക മഹാ യുദ്ധം 1918 ൽ  അവസാനിച്ചപ്പോൾ , ജൂതന്മാരുടെ എണ്ണം ജെറുസലേമിൽ 56000 ആയി ചുരുങ്ങി, കാരണം അന്ന് ഇംഗ്ലണ്ട് കോളനി ഭരണം നയിച്ചുകൊണ്ടിരുന്ന കാലമായിരുന്നു.  കർമ്മധീരരും, സ്ഥിരോത്സാഹികളും അങ്ങേയറ്റം യജമാന സ്നേഹികളുമായ ജൂതന്മാരെ അവർ സൈന്യശക്തിക്കായി ഉപയോഗിക്കുകയും ഉസ്മാനിയാൻ സാമ്രാജ്യ ശക്തിയായ ഓസ്ട്രിയ ഹങ്കറി സഖ്യത്തെയും, ഹിറ്റ്ലരിനു മുന്പുണ്ടായിരുന്ന ജർമൻ  സാമ്രാജ്യത്തെയും നിർവീര്യമാക്കാൻ ശ്രമിക്കുകയുമായിരുന്നു ബുദ്ധിമാന്മാരായ ഇംഗ്ലീഷ് സൈന്യ മേധാവികൾ.  ആ സഹായത്തിൽ ജൂത ജനത്തിനു നഷ്ടപ്പെട്ടത് ഏകദേശം 30000 സന്നദ്ധ ഭടന്മാരെയും.
38.   1915-16 ലെ മറ്റൊരു സംഖ്യാ ഉടമ്പടിയിൽ ഈജിപ്തിലെ ബ്രിട്ടീഷ് ഹൈ  കമ്മിഷണർ ആയിരുന്ന ഹെൻറി മക് മോഹനും മെക്കയിലെ വലിയ ഷെരിഫ് ഹുസൈൻ അലിയും ചേർന്ന് അറബികളുടെ സ്വാതന്ത്ര്യവും സംരക്ഷണയും ഈജിപ്തിൽ സ്ഥിരീകരിച്ചു.  അങ്ങനെ ഒസ്മാനിയൻ  സാമ്രാജ്യ വളർച്ചയെ തളക്കാമെന്നും കണ്ടു ഇംഗ്ലീഷുകാർ.  1917 ലെ ബെല്ഫോർ ഡിക്ലരേഷനിൽ w z o  ക്ക്‌ പാലസ്തീനായിൽ ജൂതന്മാരുടെ ഒരു സ്വതന്ത്ര രാജ്യവും വാഗ്ദാനം ചെയ്തു.  ഇതോടൊപ്പം ബ്രിട്ടിഷ് മിലിട്ടറി പാലസ്തീനായെ സ്വാധീനിച്ച് ഒരു സ്വതന്ത്ര പാലസ്തീനയാക്കാമെന്നു സമ്മതിച്ചു.  ഈ ഉറപ്പിന്മേലാണ് ജൂതന്മാർ ഒന്നാം ലോക മഹാ യുദ്ധത്തിൽ ബ്രിട്ടനുവേണ്ടി പോരുതിയതും 30000 പട്ടാളക്കാരെ നഷ്ടമാക്കിയതും.
39.   ഇതിനിടെ കുശാഗ്രബുദ്ധിക്കാരായ ഇംഗ്ലീഷുകാർ ഫ്രാൻസുമായി ചേർന്ന് മറ്റൊരു തന്ത്രമാണ്‌ ഉപയോഗിച്ചത് .  അവർ ഇരുവരുടെയും ഉദ്ദേശ്യ ലക്ഷ്യങ്ങൾ തുർക്കിയുടെ ഒസ്മാനിയാൻ സാമ്രാജ്യം വളരാതെ നോക്കുക ആയിരുന്നു.  തങ്ങൾക്ക് തങ്ങളുടേതായ സ്വതന്ത്ര ഭൂമി ലഭ്യാമാവുകയില്ല എന്ന്  അറബികളും ജൂതന്മാരും ഒരുപോലെ മനസ്സിലാക്കി.  കാരണം ഇംഗ്ലീഷ്-ഫ്രഞ്ച് കുബുദ്ധികൾ മറ്റൊരു നാടകം കളിച്ച് അറബികളെയും ജൂതന്മാരെയും ഒരു പോലെ തളർത്താനുള്ള ശ്രമമാണ് നടത്തിയത്. 
40.  ബ്രിട്ടീഷ് മാൻഡേറ്റ്: 1920 മുതൽ ഇസ്ലാം മത നേതാവ് ജെറുസലേം നഗരത്തിലെ വലിയ മുഫ്തിയുമായ മുഹമ്മദ്‌ അമീൻ അൽ  ഹുസൈനി  അറബികളുടെ നേതാവായി.  യൂരോപ്പിൽനിന്നും, പ്രത്യേകിച്ച് ഇംഗ്ലണ്ടിൽ നിന്നും പുതിയ ഇറക്കുമതിയായി അവിടത്തെ ജൂതന്മാരെ പാലസ്തീനായിലേക്കും ജെരൂസലെമിലേക്കും കടത്താനുള്ള തന്ത്രത്തിനു വിലക്ക് കല്പ്പിച്ചു.
41.  ഇതിനിടെ വലിയ ഭൂപ്രദേശങ്ങളുടെ ഉടമകളായ അറബികൾ തങ്ങളുടെ സ്ഥലം പുതുതായി കടന്നു വന്ന ജൂത സമൂഹങ്ങൾക്കു വിറ്റ്‌ അവിടങ്ങളിൽനിന്നും പുതിയ ഉടമകളായ ജൂതന്മാരെക്കൊണ്ടു തന്നെ അറബികളെ പുറത്താക്കാൻ ഒരു ശ്രമം നടത്തി. അതിന്റെ ഫലമായി ജൂദന്മാരും അറബികളും തമ്മിൽ പാലസ്തീനയിൽ ശത്രുത വളരാൻ കാരണമായി.  പുതിയ സ്ഥലത്ത് കുടിയേറിയ ജൂതന്മാർ കൃഷിയിലും പുതിയ സങ്കേതിക വിദ്യകളിലും നിപുണരായിരുന്നു.  അത് കണ്ട അറബികൾ ബ്രിട്ടീഷുകാരുടെ സഹായത്തോടെ ഹെബ്രോണിൽ നിന്ന് ജൂദന്മാരെ പുറത്താക്കാൻ ശ്രമിച്ചു..................................
41.  ഒത്തു തീർപ്പു ശ്രമങ്ങൾ 
എന്നിരുന്നാലും യൂരോപ്പിന്റെ ഭാഗത്തുനിന്ന് ഒത്തുതീർപ്പു ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. 1993-ലെ ഓസ്ലോ ഉടമ്പടി പ്രകാരം പി.എൽ .ഒ യെ അംഗീകരിക്കുകയും, ഇസ്രയേല അവരുടെ സൈന്യത്തെ വെസ്റ്റ് ജോർദ്ദാൻ ലാൻഡിൽ നിന്ന് പിൻവലിക്കാമെന്ന് ഇരു രാജ്യങ്ങളിലെയും പ്രത്നിധികൾ സമ്മതിച്ച് കുറച്ചു നാളത്തേക്ക് ഒരു താല്ക്കാലിക ശ്രമം നടക്കുകയുണ്ടായി.  എന്നാൽ ഈ ഓസ്ലോ സമാധാന ഉടമ്പടി പരാജയപ്പെടുകയാണ് ഉണ്ടായത്.  2000-ത്തിലെ ക്യാമ്പ് ഡേവിഡ് മീറ്റിങ്ങിൽ വച്ച് യാസിർ  അരാഫത്തും ഇസ്രയേൽ  പ്രധാന മന്ത്രി യെഹുദ് ബാരാക്കും ഒരു സ്ഥിരമായ ഒത്തുതീർപ്പിൽ എത്തിയില്ല എന്നത് തന്നെ കാരണം. 
42.  2005-ൽ ഗാസാ മുനമ്പിൽ നിന്ന് ഇസ്രായേലി സേനയെ ഇസ്രയേൽ തിരിച്ചു വിളിക്കുകയും അങ്ങനെ ഗാസാ മുനമ്പിനെ സ്വതന്ത്രമാക്കുകയും ചെയ്തതാണ് ഇസ്രയേൽ.  പക്ഷേ അവിടെയും റാഡിക്കൽ ഗ്രൂപ്പ് ആയ ഹമാസ് ഇസ്രയേലിനെ മുഴുവനായും നശിപ്പിക്കണം എന്നാ നിലപാടാണ്‌ എടുത്തത്.  ഒരു മുസ്ലിം സഹോദര സംഘടനയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹാമാസ് അവരിൽത്തന്നെയുള്ള ഇസ്രയേൽ പക്ഷക്കാരായ യൂദന്മാരെക്കൂടി നിർദ്ദയം  കൊന്നൊടുക്കുന്ന രീതിയാണവലംബിക്കുന്നത്.  അത്രയും  വിരോധം ഇന്നുമവർക്ക് യൂദ ജനത്തോട്.  ഇസ്രയേൽ എന്നാ രാജ്യം പിറന്നിട്ട് 65 വർഷം കഴിഞ്ഞു.
43.   ഇതിനിടെ വെസ്റ്റ്‌ ജോർദ്ദാൻ ഇസ്രയേൽ പൂർണ്ണമായും സ്വന്തം സംരക്ഷണയിൽ നില നിർത്തുകയാണ്.അവിടെത്തന്നെ യൂദന്മാരുടെ വളരെയേറെ താമസസ്ഥലങ്ങളും ഇന്നുണ്ട്. പ്ക്ഷേ  അവിടെയുള്ള പാലസ്ഥീനക്കാരെ സ്ഥിരമായി പീഢിപ്പിക്കുകയാണു എന്നാണ്‌ ഹമാസ് സംഘടനയുടെ വാദം.  വെള്ളവും ഭക്ഷണ സാധനങ്ങളും അവർക്ക് യഥാസമയം എത്ത്തിക്കുന്നില്ലെന്നും.
44.  ഹാമാസ്‌ ഗ്രൂപ്പിന്റെ ഈ പ്രവർത്തനരീതികൾ മറ്റു പാലസ്തീനാക്കാരെയും ബുദ്ധിമുട്ടിക്കുന്നു.  കരണം അവരുടെ തന്നെ കൂട്ടത്തിലുള്ള ഫത്താകൾ അക്രമാസക്തരല്ല എന്നത് തന്നെ.  ഫത്താഹ് ഗ്രൂപ്പുകൾ തങ്ങളുടെ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി സൈനികാക്രമണങ്ങൾക്കു വരെ തയ്യാരണെങ്കിലും, കൂട്ടത്തിൽ പെട്ട ഹാമാസ് അനുയായികൾ ഭീകരരാവുന്നത് അവരെയും ചിന്താക്കുഴപ്പത്തിലാക്കുന്നു.
45.  പലസ്തീനാ ഇങ്ങനെ എങ്ങുമെത്താതെ ഇന്നും അംഗീകാരം ലഭിക്കാത്ത അർദ്ധ സ്വയംഭരണ ഭൂവിഭാഗം മാത്രമായി കഴിയേണ്ടി വരുന്നു.