കാലാവസ്ഥാ വ്യതിയാനവും ചില അസ്വാസ്ഥ്യങ്ങളും


കാലാവസ്ഥാവ്യതിയാനം ഒരു യാഥാര്‍ത്യമാണെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ ജീവന്‍റെ നിലനില്പിന് ഭീഷ ണിയാണെന്നുമുള്ള   വാദഗതി അനുദിനം ശക്തിപ്പെട്ടു വരികയാണ്. അത്തരത്തില്‍  ശ്രദ്ധേയമായ ഒന്നായിരുന്നു മാലിദ്വീപ് പ്രസിഡന്റ്  മുഹമ്മദ്‌ നഷീദിന്റെ അടുത്ത കാലത്തെ ചില പ്രഖ്യാപനങ്ങള്‍. സമുദ്ര ജലനിരപ്പില്‍ നിന്നും വെറും 2 .1 മീറ്റര്‍  മാത്രം ഉയര്‍ന്നു കിടക്കുന്ന 1191 ചെറു ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്ന മാലിദ്വീപ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മുങ്ങിക്കൊണ്ടിരിക്കയാണത്രെ  . രാജ്യത്തെ മുന്ന് ലക്ഷത്തിലധികം  വരുന്ന ജനങ്ങള്‍ക്ക്‌ കുടിയേറാന്‍ പറ്റിയ ഇടം തേടുകയാണ്  ആ രാജ്യമിന്ന്.


 കാലാവസ്ഥയുടെ ശരാശരി അവസ്ഥയിലോ അതിന്റെ സ്വഭാവത്തിലോ ഉണ്ടാകുന്ന ദീര്‍ഘകാല  വ്യതിയാനത്തെയാണ്  കാലാവസ്ഥാ വ്യതിയാനമെന്ന് നാം വിവക്ഷിക്കുന്നത്. അങ്ങനെ
എന്തെങ്കിലും ദീര്‍ഘകാല  വ്യതിയാനങ്ങള്‍ ഈ ഭുമുഖത്തു നടന്നോ, അഥവാ നടക്കുന്നുണ്ടോ ?  ഉണ്ടെന്ന  തിരിച്ചറിവാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ മുഖ്യ കാരണങ്ങളേ ക്കുറിച്ചും  അതു മുലം ഉണ്ടാകുന്ന ഭ‍വിഷ്യത്തുകളെക്കുറിച്ചും  പഠിക്കാന്‍ നമ്മെ പ്രേരിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിന്  മുഖ്യമായും രണ്ടു കാരണങ്ങളാണുള്ളത്.  അതില്‍ ആദ്യത്തെത് ഭുമിയില്‍ നടക്കുന്ന ചില പ്രതിഭാസങ്ങള്‍ മുലം ഉണ്ടാകുന്ന പ്രതിപ്രവ ര്‍ത്തനമാണ്. അഗ്നിപര്‍വതം, സമുദ്രജലപ്രവാഹം, സുനാമി, ഭുചലനം, ഹരിക്കെന്‍ ,സൈക്ലോണ്‍, എല്‍നിനോ തുടങ്ങിയവ ഈ  ഗണത്തില്‍ വരും. ഇവയൊക്കെ പ്രകൃതിയുടെ സ്വയം   സൃഷ്ടിയാണെന്നു പറയാമെങ്കിലും  ഇനി പറയുന്നവ മനുഷ്യന്‍റെ നേരിട്ടുള്ള പ്രവര്‍ത്തിയുടെ ഫലമായി ഉണ്ടാകുന്നവയാണ്. അതില്‍ മുഖ്യമായവ ഇവയാണ്. 

ഹരിതഗൃഹ വാതകങ്ങള്‍ 

വ്യാവസായിക വിപ്ലവങ്ങള്‍ മനുഷ്യചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. കുടില്‍ വ്യവസായങ്ങളില്‍ നിന്ന് ഫാക്ടറി സംവിധാനത്തിലേയ്ക്കുള്ള  ഒരു ചുവടു മാറ്റം  എന്നു വേണമെങ്കില്‍ പറയാം. അതോടെ മനുഷ്യന്‍ മനുഷ്യനെ ആശ്രയിചിരുന്നിടത്തു നിന്ന് യന്ത്രങ്ങളെ ആശ്രയിച്ചു കൊണ്ടൊരു ജീവിതക്രമത്തിനു  തുടക്കമിട്ടു. അവിടെ തുടങ്ങി, പ്രകൃതിയുടെ ദുരന്തവും. വ്യാവസായിക വിപ്ലവത്തിന്റെ രണ്ടാം ഘട്ടത്തോടെ മനുഷ്യന്‍ ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കാന്‍ തുടങ്ങി. അതുവഴി ഭൌമാന്തരിക്ഷത്തിലെയ്ക്ക് ഹരിതഗൃഹവാതകങ്ങള്‍ കണക്കില്ലാതെ പ്രവഹിക്കാന്‍ തുടങ്ങി. ആഗോള തപനത്തെ സ്വാധീനിക്കുന്ന മുഖ്യ ഘടകം അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളാണെന്നു പിന്നീടാണ് തിരിച്ചറിഞ്ഞത്. അതായത് അന്തരീക്ഷത്തില്‍ അവയുടെ അളവ് കൂട്‌ന്നതനുസരിച്ചു   താപനില വര്‍ദ്ധിച്ചുകൊണ്ടിരിക്കും. ഏകദേശം 116 മില്യന്‍ ടണ്‍ ഹരിതഗൃഹ വാതകങ്ങളാണ് ലോകത്താകമാനമായി ദിവസേന അന്തരീക്ഷത്തിലെയ്ക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. ഈ നിലക്ക് പോയാല്‍ 2020 ഓടെ ഇതിന്‍റെ അളവ് 140  മില്യന്‍ ടണ്‍ കവിയും എന്നു കണക്കുകള്‍ സുചിപ്പിക്കുന്നു.

പരിസ്ഥിതി മലിനീകരണം

  ഭുമിയുടെ ആരോഗ്യം പരിഗണിക്കാതെയുള്ള മനുഷ്യന്‍റെ ഏതോരു പ്രവര്‍ത്തനവും പരിസ്ഥിതി മലിനീകരനമാണ്. . കാര്‍ഷികമേഖലയില്‍ വിഷ കാരികളായ വളങ്ങളുടെയും കീടനാശിനികളുടെയും  പ്രയോഗം, ഫാക്ടറികളില്‍ നിന്ന് വമിക്കുന്ന വിഷ വാതകങ്ങള്‍ തുടങ്ങി ഉപയോഗ ശൂന്യമായ വസ്തുക്കള്‍ ഭുമിയിലേക്ക് വലിച്ചെറിയുന്നതുവരെ  എന്തും പരിസ്തി മലിനീകരണമാണ്.  . പരിസ്ഥിതിയുടെ സംതുലിതാവസ്ഥയെ തകിടം മറിക്കുന്ന ഇത്തരത്തിലുള്ള നടപടികള്‍ കാലാവസ്ഥാവ്യതിയാനത്തിന് ആക്കം കുട്ടും.

  
എക്കോ സിസ്റ്റത്തെ നശിപ്പിക്കല്‍

ഏതൊരു ചുറ്റുപാടിലും(environment ) ഉള്ള ജീവനുള്ളതും ഇല്ലാത്തതുമായ വസ്തുക്കളുടെ  പരസ്പര സഹവര്‍ത്തിത്തെയാണ് എക്കോ സിസ്റ്റം എന്നു വിളിക്കുന്നത്‌. നിലങ്ങള്‍ നികത്തുന്നതും ഭുമി തരിശിടുന്നതും വന്യ മൃഗങ്ങളെ വേട്ടയാടുന്നതും എല്ലാം എക്കോ സിസ്റ്റത്തിന്മേലുള്ള  മനുഷ്യന്‍റെ കൈ കടത്തല്‍ തന്നെ. മനുഷ്യന്റെ സുഖലോലുപതയോടുള്ള ആസക്തിയും ലാഭക്കൊതിയും എല്ലാം പ്രകൃതി വിഭവങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കയാണ്. അതുവഴി നഷ്ടപ്പെടുന്നത് പ്രകൃതി സൃഴ്ടിച്ച ആവാസ വ്യവസ്ഥ കൂടിയാണ്.

  ജൈവ അധിനിവേശം (Bio  invasion )

ഒരു ആവാസ വ്യവസ്ഥയില്‍ നിന്ന് മറ്റൊന്നിലേക്കു ജീവ ജാലങ്ങള്‍ കടന്നു കയറി അവിടത്തെ ആവാസ വ്യവസ്ഥയെ  മാറ്റി മറിക്കുന്ന തരത്തില്‍ ആധിപത്യം സ്ഥാപിക്കുന്നതിനെയാണ് ജൈവ അധിനിവേശം എന്നു വിളിക്കുന്നത്‌. അതിനുള്ള  ഉദാഹരണമാണ്  വര്‍ഷങ്ങള്‍ക്കു മുന്‍പ് വിരുന്നെത്തി കേരളത്തിലെ ഉള്‍നാടന്‍ കായല്‍ ജലാശയങ്ങളെ മുഴുവന്‍ കീഴടക്കിയ  ആഫ്രിക്കന്‍ പായല്‍.

ജനിതക മാറ്റം വരുത്തിയ ചെടിയിനങ്ങള്‍

ജനിതക സാങ്കേതിക വിദ്യയിലൂടെ   ആഭികാമ്യ സ്വഭാവത്തിന്റെ മൂല കാരണക്കാരായ ജീനുകളെ കണ്ടെത്തി ഒരുമിപ്പിച്ചു സദ്ഗുണ വര്‍ഗങ്ങളെ സൃഷ്ട്ടിക്കുന്ന  വിദ്യയാണിത്. സംഗതി കേള്‍ക്കുമ്പോള്‍ മോശമല്ലെന്ന്  തോന്നിയാലും ജനിതിക മാറ്റം വരുത്തിയ ചെടികളും അവയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും   മനുഷ്യരിലും പ്രകൃതിയിലും  എന്തൊക്കെ മാറ്റം      മറിച്ചി ലുകളാണ് വരുത്തുവാന്‍ പോകുന്നത് എന്ന സംശയം ബാക്കി നില്‍ക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ മുഖ്യ കാരണങ്ങള്‍ നാം കണ്ടു കഴിഞ്ഞു. ഇനി അവ മുലം ഉണ്ടാകുന്ന  ഭവിഷ്യത്തുകള്‍ എന്തൊക്കെയാണെന്ന് നോക്കാം ഗോള താപനമാണ് അതില്‍ മുഖ്യമായിട്ടുള്ളത്. ഹരിതഗൃഹ വാതകങ്ങളാണ് ആഗോള താപനത്തിന്റെ മുഖ്യ കാരണമെന്ന് മുന്‍പ് സുചിപ്പിച്ചുവല്ലോ ഹരിതഗൃഹ വാതകങ്ങളുടെ നിര്‍ഗമനം മുലം ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള താപനില 5 .8 ഡിഗ്രി വരെ ഉയരാമെന്ന് I .P .C .C നടത്തിയ പഠനങ്ങളില്‍ പറയുന്നു. തന്മുലം  ഒട്ടനവധി ജീവജാലങ്ങള്‍  ഭൂമിയി ല്‍  നിന്ന് അപ്രത്യക്ഷമാകും. 

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി സമുദ്രനിരപ്പ്  ഉയര്‍ന്നു പല ദ്വീപുകളും ഈ നുറ്റാണ്ടോടെ അപ്രത്യക്ഷമാകുമെന്ന്  നിരീക്ഷകര്‍  ചുണ്ടിക്കാട്ടുന്നു. അതുപോലെ കാലാവസ്ഥയിലും വലിയ എറ്റക്കുറച്ചിലുകളാണ്  ഉണ്ടാകുന്നത്. തന്മുലം പ്രത്യക്ഷപ്പെടുന്ന പുതിയ രോഗങ്ങള്‍, രോഗാണുക്കള്‍ തുടങ്ങി ആവാസവ്യവസ്ഥയിലും മനുഷ്യന്‍റെ ജിവിത ക്രമത്തിലും ഉണ്ടാകുവാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചിക്കാന്‍ സാധ്യമല്ല. .

 എന്നാല്‍ ഇവയ്ക്കു ഉപരിയായി ലോകം അഭിമുഖീകരിയ്ക്കാന്‍ പോകുന്ന മറ്റൊരു പ്രശനമാണ് കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കുന്ന അഭയാര്‍ഥി പ്രവാഹം. I P C C യുടെ കണക്കുകള്‍ പ്രകാരം 2050 ഓടെ ഏകദേശം 150 മില്യന്‍ പരിസ്ഥിതി അഭയാര്‍ഥികള്‍ ഉണ്ടാകുമെന്ന് കണക്കാക്കുന്നു. ഇവര്‍ക്ക് ആര് എവിടെ വാസസ്ഥലം ഒരുക്കുമെന്നതാണ് പ്രധാന വിഷയം. കാലാവസ്ഥാ വ്യതിയാനത്തിനും ആഗോള താപനത്തിനും പരിഹാരമുണ്ടാകേണ്ടത് ജീവന്‍റെ നിലനില്പിന് അനിവാര്യമാണെന്ന് അല്പം വയ്കിയാണെങ്കിലും  ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനുള്ള അനവധി നടപടികളാണ് ഐക്യ രാഷ്ട്ര സംഘടനയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും കീഴില്‍  നടന്നുകൊണ്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം വിലയിരുത്തുവാനും അതിന്റെ കണക്കുകള്‍ ശേഖരിയ്ക്കുവാനുമായി I P C ക രുപിക്രുതമായതാണ് അതില്‍ മുഖ്യം. അതു പോലെ ഹരിതഗൃഹ വാതകങ്ങളുടെ നിര്‍ഗമനം കുറയ്ക്കുന്നതിനുള്ള ശ്രദ്ധേയമായ ഒരു ചുവടു വയ്പായിരുന്നു 2012 -ലെ കിയോട്ടോ  ഉടമ്പടിയി ലൂ ടെ  സാധ്യമായത്. അമേരിക്ക , ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ചുവടു മാറ്റിയെങ്കിലും മറ്റു വികസിത രാജ്യങ്ങള്‍ ഉടമ്പടി പ്രകാരം ഹരിതഗൃഹവാതകങ്ങളുടെ നിര്‍ഗമനം കുറയ്ക്കുവാന്‍ നിയമപരമായി ബാധ്യസ്ഥരാണ്.

 കിയോട്ടോ ഉടമ്പടിയുടെ തുടര്‍ച്ചയായി  കോപ്പന്‍ ഹേഗഗില്‍ ഒത്തു കുടിയ ലോക നേതാക്കള്‍ക്ക് പുതിയ ഉടമ്പടിയൊന്നും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും ആഗോള തപനത്തിന്റെ തീവ്രത  ലോകത്തിനു മുന്‍പില്‍ പൊതു വിഷയമായി  അവതരിപപിക്കാനായത് തന്നെ വലിയ നേട്ടമാണ്. 

കാലാവസ്ഥാ വ്യതിയാനം കേരളത്തിലും കാര്യമായ മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ഭൂഗര്‍ഭജലത്തെ  അടിസ്ഥാനമാക്കിയുള്ള എല്ലാ കുടിവെള്ള പദ്ധതികളും തകരാറിലാണെന്ന് കേരളത്തിലെ ജലമന്ത്രി വെളിപ്പെടുത്തുന്നു. ഭൂ ഗര്‍ഭ ജലസമ്പത്ത്  താഴ്ന്നതാണ് പ്രശ്നം. അസാധാരണ വരള്‍ച്ചയായിരുന്നു കേരളത്തില്‍ ഈ വര്‍ഷം അനുഭവപ്പെട്ടത്. അതു പോലെ കേരളത്തിന്‍റെ മൊത്തം ആവാസ വ്യവസ്ഥയിലും കാതലായ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത് . ഒരു കോടിയിലധികം ജനങ്ങള്‍ മലനിരകളിലേയ്ക്ക് ഈ നുറ്റാണ്ടില്‍ തന്നെ കുടിയേറേണ്ടി വരും. കുട്ടനാടും കൊച്ചിയും വരെ വെള്ളത്തിനടിയിലാകും. കേരളത്തിലെ 44 നദികളിലും ഓര് ജലം നിറയും എന്നു തുടങ്ങി ആശങ്കകളുടെ നീണ്ട  പട്ടിക അവസാനിക്കുന്നില്ല.

 പ്രകൃതിയെ സംരക്ഷിച്ചു നിര്‍ത്താന്‍ ബോധപുര്‍വമായ ശ്രമം ജനങ്ങളുടെയും അധികാരികളുടെയും ഭാഗത്തുനിന്നുണ്ടാവണമെന്ന് പ്രകൃതിസ്നേഹികള്‍ ആഗ്രഹിക്കുന്നു. അതുണ്ടായില്ലെങ്കില്‍ അടുത്ത മുന്നുനാല് തലമുറ കഴിയുമ്പോള്‍ ഭുമിയില്‍ ഏതൊക്കെ ജീവജാലങ്ങള്‍  അവശേഷിക്കുമെന്ന് പറയുകവയ്യ. കാലാവസ്ഥാവ്യതിയാനം മുലം ഭീതിജനകമായ  വിപത്തുകളാണ് വരും നാളുകളില്‍ നമ്മെ കാത്തിരിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ I P C C യുടെ അധ്യക്ഷനും നോബല്‍ ജേതാവുമായ ഡോ..രാജേന്ദ്രകുമാര്‍ പച്ചൌരി പറഞ്ഞ വാക്കുകള്‍ ഈ അവസരത്തില്‍ വളരെ പ്രസക്തമാണ്. `` കാലാവസ്ഥാ വ്യതിയാനം ഒരു യാഥാര്‍ത്യമാണ്. അവസരത്തിന് ഒരു ചെറിയ വാതായനം മാത്രമാണ്  നമുക്കു മുന്നിലുള്ളത്. അതു വളരെ വേഗം അടഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു നിമിഷം പോലും ഇനി പാഴാക്കരുത്  . 

ജോസഫ് C.