ആഗോളവത്കരണം =

globalisation and its impact

ഗ്ലോബലൈസേഷൻറെ രാജവീഥിയുടെ പുറമ്പോക്കിൽ കൊച്ചുകുടിലുകൾ കെട്ടി വാസമുറപ്പിക്കാൻ ഭാഗ്യം ചെയ്ത നമുക്ക് തോന്നാം ഇത് തേനും പാലുമൊഴുകുന്ന കാനാനിലേക്കുള്ള യാത്രയാണെന്ന്.  അല്ല സുഹൃത്തേ അല്ല. ഇന്നല്ലെങ്കിൽ നാളെ, നിങ്ങളല്ലെങ്കിൽ നിങ്ങളുടെ അടുത്ത തലമുറ ബാബിലോണിയൻ അടിമത്തത്തിലെന്നതുപോലെ അന്താരാഷ്ട്ര കുത്തകകളായ ഫറവോമാരുടെ അടിമപ്പണി ചെയ്യാൻ വിധിക്കപ്പെട്ടിരിക്കുന്നു.  ഇതിൽ നിന്നൊരു  മോചനമോ, ഒരു രക്ഷകനെയോ സ്വപ്നം കാണേണ്ടതില്ല.  കാരണം ആഗോളവത്കരിക്കപ്പെട്ട ഭൂമിയിൽ കാനാൻ ദേശങ്ങളൊന്നും തന്നെ ബാക്കിയുണ്ടാവില്ലെന്നതു തന്നെ.

ആഗോളവത്കരണം എന്നു കേൾക്കുമ്പോൾനമ്മുടെ മനസ്സിലേക്കോടിയെത്തുന്ന ചിത്രം പലപ്പോഴും ആശയങ്ങളുടെയും , സാംസ്കാരികതയുടെയും പരസ്പര വിനിമയത്തോടൊപ്പം സമ്പത്തിൻറെയും തുല്യമായ വിതരണം ഉറപ്പു വരുത്തപ്പെട്ട ആഗോള ഗ്രാമമാണ് . നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം അറിയിക്കുവിൻഎന്ന ബൈബിൾവാക്യം രണ്ടായിരം വർഷങ്ങൾക്കു മുൻപ്ഗ്ലോബലൈസേഷനുള്ള ഒരാഹ്വാനമായിരുന്നു. അതിനു മുൻപേ തന്നെ അശോക ചക്രവർത്തി ലോകമെങ്ങും ബുദ്ധമത പ്രചരണത്തിനായി ബുദ്ധ ഭിക്ഷുക്കളെ അയച്ചപ്പോഴും , അലക്സാണ്ടർചക്രവർത്തി തൻറെ വിജയപാത ഇന്ത്യ വരെ എത്തിച്ചപ്പോഴും , അറേബ്യൻവ്യാപാരികൾനമ്മുടെ പലവ്യഞ്ജനങ്ങൾലോകമെങ്ങും കച്ചവടം നടത്തിയപ്പോഴും ഗ്ലോബൽട്രെയ്ടിംഗ് തന്നെയാണു നടന്നത് .

ഇത്തരം വ്യാപാരങ്ങളും വ്യാപാരികളും, ഓരോ രാജ്യങ്ങളിലും നിലനിന്നിരുന്ന നികുതി സമ്പ്രദായം, നാണയ വിനിമയത്തിലെ അപാകതകൾഎന്നിവ മൂലം വളരെയധികം ബുദ്ധിമുട്ടുകൾനേരിടേണ്ടി വന്നു. പിന്നീട്പത്തൊൻപതാം നൂറ്റാ ണ്ടിൽകോളനി രാജ്യങ്ങളിൽനിന്നും പുതിയ ലോകങ്ങളിൽ (അമേരിക്ക, ആസ്ട്രേലിയ)‍ നിന്നുമുള്ള വ്യാപാരവസ്തുക്കളുടെ കൈമാറ്റം ഉച്ചസ്ഥായിയിലെത്തിയെങ്കിലും ഒന്നും രണ്ടും ലോക മഹാ യുദ്ധങ്ങൾ ലോകവ്യാപരത്തെ പിന്നോക്കം വലിച്ചു. യുദ്ധാനന്തര ലോകത്ത് പിന്നീടു സ്വതന്ത്രവ്യാപാരത്തിനും വ്യവസായത്തിനും തടസ്സമായി നില്കാവുന്ന നികുതി വ്യവസ്ഥകളും മറ്റു തടസ്സങ്ങളും പൂർണമായി നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ GATT (General Agreement on Tariffs and Trade) നിലവിൽവരികയും ലോകരാഷ്ട്രങ്ങളെ വ്യാപാരികളുടെ ചൊല്പടിക്കു നിറുത്താനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു. 1995 മുതല്‍ GATT ലോകവ്യാപാര സംഘടന (World Trade Organisation) എന്ന പേരിൽഅതിൻറെ പ്രവർത്തനം തുടരുന്നു.

പ്രശസ്ത ജർമൻ ചിന്തകനായ ഇമ്മാനുവേൽ കാൻറി ൻറെ  Enlightenment Theory അനുസരിച്ച് എല്ലാ മനുഷ്യരും ജന്മവാസനാപരമായ മൗഢ്യത്തിലാണ് ജീവിക്കുന്നത്അദ്ദേഹം അങ്ങനെ പറയുന്നുണ്ടെങ്കിലും ഒരു കുഞ്ഞു പോലും മൂഢനായി ജനിക്കുന്നില്ലമൗഢ്യം  സമൂഹത്തിലൂടെസമൂഹത്തിൽ നിന്ന് അവനിലേക്കാഴ്ന്നിറങ്ങുകയാണ് ചെയ്യുന്നത്. മൗഢ്യത്തിന്റെ തോടു പൊളിച്ച് വ്യക്തിയുടെ സത്ത (ആത്മാവ്, മനസ്സ്) സത്യത്തിന്റെ, വെളിച്ചത്തിൻറെ  പ്രഭാപൂരിതയിലേക്കു കടന്നുവരുമ്പോഴാണു വ്യക്തി അവൻറെ സ്വത്വത്തെ പ്രാപിച്ച് enlighted  എന്ന അവസ്ഥയിലേക്കെത്തുന്നത്, അവൻറെ മുൻപിൽ സത്യം അനാവൃതമാക്കപ്പെടുന്നത്സമൂഹജീവിയായ മനുഷ്യൻ പരസ്പരം സംവദിക്കുന്നതിനായി സംസ്കരിച്ചെടുത്ത സംസാര ഭാഷ അവൻറെ സത്തയെ പൂർണ്ണമായി സംവേദിപ്പിക്കുന്നതിനുള്ള കഴിവ് നേടാത്തിടത്തോളം,സത്യം കണ്ടെത്തിയ സത്യാന്വേഷിക്ക് അത് മറ്റുള്ളവരിലേക്കു സംവദിക്കുക അസാദ്ധ്യമായിരിക്കുകയും ചെയ്യുന്നു.               

ആഗോളവത്കരിക്കപ്പെട്ട ആധുനികലോകത്തിൽ സത്യത്തെ അന്വേഷിക്കുന്നതും കണ്ടെത്തുന്നതും ദുഷ്കരമാണ്. കാരണം ആഗോള വത്കരണത്തിൻറെ പ്രണേതാക്കളും നടത്തിപ്പുകാരും ഉപഭോക്താക്കളുമായ കുത്തക മുതലാളിത്ത കമ്പനികൾ അവരുടെ പ്രത്യേക പ്രവർത്തന ശൈലിയിലൂടെ വ്യക്തിയുടെ അന്വേഷണ ത്വരയെയും ഉൽക്കർഷവാഞ്ചയെയും തടയിട്ടു നിറുത്തുന്നു .

രാജ്യാന്തര വ്യാപാരവ്യവസായങ്ങൾ മാനവരാശിയുടെ ചരിത്രത്തിലെന്നും തുടർന്നു പോന്നിരുന്നെങ്കിലും 1950 കൾക്കു ശേഷം ലോകത്തുണ്ടായ ചില വിപ്ലവകരമായ മാറ്റങ്ങളും കണ്ടുപിടുത്തങ്ങളും ഇന്ന് നാം വിവക്ഷിക്കുന്ന ആഗോളവത്കരണത്തിനു ഉൽപ്രേരകമായി.

ഒന്നാമതായി യുദ്ധാനന്തര ലോകത്ത് രാജ്യാന്തര വ്യാപാരത്തിലും വസ്തു വകകളുടെയും സേവനങ്ങളുടെയും വിനിമയത്തിലും, ജനങ്ങളുടെ ഭൂഖണ്ഡാന്തര കുടിയേറ്റ നിരക്കിലും, നാണയ വിനിമയരംഗത്തും അഭൂതപൂർവമായ പുരോഗതിയാണുണ്ടായത്വിവര സാങ്കേതിക വിദ്യയിലും, ഗതാഗത മേഖലയിലുമുണ്ടായ വൻ കുതിച്ചുചാട്ടങ്ങളാണ്ഇതിനു സാദ്ധ്യതയൊരുക്കിയത് .

രണ്ടാമതായി 1946 മുതൽ പടി പടിയായി ഗാട്ടു (GATT) കരാറും അതിന്റെ പിൻ ഗാമിയായ ലോക വ്യാപാര സംഘടനയും (WTO) അംഗരാജ്യങ്ങളുടെ മേൽ  അടിച്ചേൽപ്പിച്ച ഉദാരവത്കരണമെന്ന പ്രക്രിയയും ചേർന്ന് ലോകത്തിലെ വികസ്വര രാഷ്ട്രങ്ങളെയെല്ലാം  വികസിത രാഷ്ട്രങ്ങളുടെ ഉത്പന്നങ്ങളുടെ വ്യാപാരകേന്ദ്രങ്ങളാക്കി മാറ്റുകയാണ് ഉണ്ടായത്. വികസ്വര രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ചെറുത്തു നില്പ് അസാദ്ധ്യമായിരുന്നുലോക വ്യാപാര മാർക്കറ്റിൽ നിന്ന് പുറത്താക്കപ്പെടും എന്നതിനൊപ്പം World Bank (International Monetary Fund) എന്നിവയുടെയൊക്കെ സമ്മർദ്ദവും കൂടിയായപ്പോൾ ഇന്ത്യയെപ്പോലുള്ള ഏഷ്യൻ രാജ്യങ്ങൾക്ക്  വഴങ്ങിക്കൊടുക്കുകയല്ലാതെ മാർഗ്ഗമില്ലാതെ വന്നു. ഒരു വ്യാഴവട്ടക്കാലത്തിനു മുൻപ്  ഇന്ത്യക്ക് അതിൻറെ  കരുതൽ സ്വർണ്ണം ലണ്ടനിൽ പണയം വക്കേണ്ടി വന്നതും അങ്ങനെ ലോകബാങ്കിൻറെ പലിശ അടച്ചു തീർത്തതും ചരിത്രത്തിൻറെ ഭാഗം മാത്രം

മൂന്നാമതായി അന്താരാഷ്ട്ര കമ്പനികളുടെ രൂപഭാവങ്ങളിലുണ്ടായ മാറ്റം ശ്രദ്ധേയമാണ്‍.  കമ്യൂണിക്കേഷൻ രംഗത്തുണ്ടായ കുതിച്ചുകയറ്റം  പല കമ്പനികളെയും രാജ്യാന്തരതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനും ഓരോ രാജ്യത്തും ബ്രാഞ്ചുകളോ സഹോദര സ്ഥാപനങ്ങളോ ആരംഭിക്കുവാനും അവയെ തന്ത്രപരമായി നിയന്ത്രിക്കുന്നതിനും സഹായിച്ചു. പല അന്താരാഷ്ട്ര കമ്പനികളോ അല്ലെങ്കിൽ അവരുടെ സംഘടനകളോ രാഷ്ട്രഭരണകൂടങ്ങളെക്കാൾ ശക്തരാകുകയും ഗവണ്മെന്റുകളുടെ നയരൂപീകരണത്തെ വരെ നിയന്ത്രിക്കുവാൻ ശക്തി നേടുകയും ചെയ്തുനോൺ ഗവണ്മെണ്ട് ഓർഗനൈസേഷനുകളായ (NGO) UN, UNIDO, UNESCO എന്നിവക്കുണ്ടായ പ്രാധാന്യവും എടുത്തു പറയേണ്ടതു തന്നെ.

നാലാമതായി ലോകരാഷ്ട്രങ്ങൾക്കിടയിൽ സമ്പത്തിനെപ്പറ്റിയും വ്യാപാരത്തെപ്പറ്റിയും ഉണ്ടായ ആശയപരമായ ധാരണയാണ്‍.  George Orwell തൻറെ അനിമൽ ഫാം- പറയുന്നതുപോലെ "Some animals are equal than others" എന്ന രീതിയിൽ 1978   ചൈന Socialist Communist ചേരിയിൽ നിന്ന് ആദ്യ സ്ഥാനാർത്ഥിയായി പ്രതിവിപ്ലവത്തിനു നാന്ദി കുറിച്ച് ക്യാപ്പിറ്റലിസത്തിലേക്കുള്ള ആദ്യ ചുവടുവയ്പു നടത്തി. തുടർന്നുണ്ടായത് കമ്യൂണിസ്റ്റ് ചേരിയിലെ ശക്തരുടെയെല്ലാം പതനവും ആധുനിക ക്യാപ്പിറ്റലിസത്തിന്റെ ഉയിർത്തെഴുന്നേല്പുമാണ്‍.  ഇതിനൊക്കെ തുടക്കം കുറിച്ച ചൈനയാകട്ടെ കമ്യൂണിസ്റ്റു ഭരണത്തിൻറെ ഉരുക്കു മുഷ്ടിക്കു കീഴെ ക്യാപ്പിറ്റലിസം എത്രമാത്രം തഴച്ചു വളരാമെന്നതിൻറെ ഒരുദാഹരണമാണ്‍.

 കമ്യൂണിസത്തിൻറെ തകർച്ചക്കുശേഷം ആഗോളവത്കരണത്തിൻറെ  വിധാതാക്കൾ മൂന്നു ലക്ഷ്യങ്ങളാണ് മുന്നിൽ  കണ്ടത്. (1) ആഗോള സമ്പദ്ഘടനയെ സ്ഥിരപ്പെടുത്തുക, (2) വിലകളുടെയും മാർക്കറ്റുകളുടെയും ഉദാരവത്കരണം, (3) ദേശസാത്കൃത സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം എന്നിവയാണവ. ആധുനിക യുഗത്തിൽ ജനാധിപത്യ ഗവണ്മെന്റുകൾ പാലിക്കേണ്ട പ്രാഥമിക കടമകളെക്കുറിച്ച് ആഗോളവത്കരണത്തിൻറെ പ്രണേതാക്കൾ പാടേ  മറന്നു എന്നാണു നാമിതിൽനിന്നു മനസ്സിലാക്കേണ്ടത്അവശ്യ സർവ്വീസുകൾ എന്ന് വിവക്ഷിക്കപ്പെടുന്നതും, രാജ്യസുരക്ഷക്കും, ജനങ്ങളുടെ ജീവസന്ധാരണത്തിനും അവശ്യമായ പലേ മേഖലകളും സ്വകാര്യവത്കരിക്കപ്പെടുന്നത് ദിവസേനയെന്നോണം നാം കാണുന്നുഗതാഗതം, പോസ്റ്റ്, ബാങ്കിങ്ങ് ,ആതുരശുശ്രൂഷാരംഗം ഇവയൊക്കെ സ്വകാര്യവത്കരിക്കപ്പെടുന്നുഎന്തിനു വേണ്ട, ക്രമസമാധാനപാലകരായ പോലീസ് പോലും ലാഭം മാത്രം ലക്ഷ്യമാക്കുന്ന ഒരു സ്വകാര്യ കമ്പനിയായി മാറുമ്പോഴുള്ള അവസ്ഥ ആലോചിക്കുക.

 അഞ്ചാമത്: കലാസാംസ്കാരിക രംഗങ്ങളിലും, ഗ്ലോബൽ കമ്യൂണിക്കേഷൻ രംഗത്തും ഇംഗ്ലീഷിനുണ്ടായ ആധിപത്യമാണ്ആഗോള ഭാഷയായ ഇംഗ്ലീഷിലൂടെ യു. എസ് . .ആഗോള സാമ്രാജ്യത്വ ശക്തിയായി വളർന്നുകൊണ്ടിരിക്കുന്നു എന്നും മറ്റു രാജ്യങ്ങൾ വെറും കോളനികളുടെ നിലയിലേക്കു തരം  താഴ്ത്തപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ഉള്ള ആരോപണങ്ങൾ ഉയർന്നു  കേൾക്കുന്നുലോകസാമ്പത്തിക വിദഗ്ദ്ധരെല്ലാം തന്നെ അതിനൂതനമെന്നും, സാമ്പത്തികോന്നമനത്തിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമെന്നും പാടിപ്പുകഴ്ത്തുന്ന ആഗോളവത്കരണം സാമൂഹ്യശാസ്ത്രജ്ഞരിൽനിന്നും ചിന്തകരിൽ നിന്നും കടുത്ത വിമർശനം ഏറ്റുവാങ്ങുന്നുണ്ട്ഗ്ലോബലൈസേഷൻ, പാവങ്ങളും പണക്കാരും തമ്മിലുള്ള അന്തരം  വളരെ വലുതാക്കി എന്നതാണതിൽ പ്രധാനംആഗോള പരിസ്ഥിതി മലിനീകരണം, കാലവസ്ഥാവ്യതിയാനം , ഭൗമതപനം, ലോകസംസ്കാരികതയുടെ അധ്ഃപതനം മുതലായവ അവയിൽ ചിലത് മാത്രം.

1. ദരിദ്രരാഷ്ട്രങ്ങളുടെ ദാരിദ്ര്യത്തെ ചൂഷണം ചെയ്യുക?

വികസിത-വികസ്വര രാജ്യങ്ങളിൽ തങ്ങളുടെ വ്യാപാരം വ്യാപിപ്പിക്കുവാൻ തത്രപ്പെടുന്ന മൾട്ടി നാഷണലുകൾ  മൂന്നാം ലോകത്തിലെ ദരിദ്ര രാജ്യങ്ങളിലേക്കു കടന്നു ചെല്ലുന്നത് മറ്റൊരു ലക്ഷ്യത്തോടെയാണ്. ദരിദ്രരാജ്യങ്ങളിലെ ജനങ്ങളുടെ ദാരിദ്ര്യത്തെ -അവിടങ്ങളിൽ നിലവിലുള്ള കുറഞ്ഞ കൂലിനിരക്കിൽ ലഭ്യമായ തൊഴിലാളികളെയുപയോഗിച്ച് അവരുടെ ഉത്പാദനം നടത്തുവാനാണവർ ശ്രമിക്കുന്നത്.  Sweatshop - കൾ എന്ന് വിളിക്കപ്പെടുന്ന ഇത്തരം ഫാക്ടറികളിൽ തൊഴിലാളികൾ അടിമകളെപ്പോലെ പണിയെടുക്കുകയാണ്. ഇത്തരം ചൂഷണത്തിനു മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്പോർട്സ്  ഷൂനിർമ്മാണ കമ്പനിയെക്കുറിച്ചും, കമ്പ്യൂട്ടർ നിർമ്മാണ കമ്പനിയെക്കുറിച്ചുമുള്ള വാർത്തകൾ നിങ്ങളൊക്കെ വായിച്ചു കാണുമല്ലോഇത്തരം ചൂഷണത്തിനെതിരായി അവബോധം സൃഷ്ടിക്കുന്നതിന് പല NGO സംഘടനകളുടെയും ശ്രമം അങ്ങിങ്ങ് നടക്കുന്നുണ്ടെങ്കിലും കുറഞ്ഞ വിലയോടുള്ള  ഉപഭോക്താവിൻറെ ആസക്തിയും, കമ്പനികളുടെ ലാഭക്കൊതിയും മൂലം ഇത്തരം ശ്രമങ്ങളൊന്നും തന്നെ ഫലപ്രദമാകുന്നില്ല.

 സാമ്പത്തിക ഉദാരവത്കരണത്തിൻറെ  ദൂഷ്യഫലങ്ങൾ.

ലോകസാമ്പത്തിക വ്യവസ്ഥ ഇന്ന് വളരെയേറെ പരസ്പര ബന്ധത്തിലും പരസ്പരാശ്രയത്വത്തിലുമാണ്നിലനില്ക്കുന്നത്. അതുകൊണ്ടാണല്ലോ അമേരിക്കൻ റിയൽ  estate market - ലുണ്ടായ ഇടിവ് ലോകത്തെയാകമാനം പിടിച്ചുകുലുക്കിയത്.  wallstreet -ൽ ആ രെങ്കിലുമൊന്നു തുമ്മിയാൽ അടുത്ത സെക്കണ്ടിൽ ലോകസമ്പദ് വ്യവസ്തയാകെ  ഇളകി മറിയുമെന്ന അവസ്ഥയാണിന്ന്.

ഇന്നും അന്ത്യമെവിടെയെന്നു പ്രവചിക്കാനാവത്ത്ത ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് ലോകരാഷ്ട്രങ്ങളും അന്താരഷ്ട്രകുത്തകകളും സാമ്പത്തിക വിദഗ്ദരും UBS അടക്കമുള്ള ബാങ്കുകളെ പഴിചാരുമ്പോഴും, ഗ്ലോബലൈസേഷനും ഉദാരവത്കരണവും അമേരിക്കൻ സമ്പദ്ഘടനയിലേല്പിച്ച ആഘാതത്തെപ്പറ്റി  മൗനം പാലിക്കുകയാണ്ഗ്ലോബലൈസേഷൻറെ ഫലമായി കുതിച്ചുയർന്ന സമ്പദ്ഘടനകളാണ് ഏഷ്യൻ പുലികളെന്നു വിവക്ഷിക്കപ്പെടുന്ന രാജ്യങ്ങൾചൈനയിൽ നിന്നും  യൂറോപ്യൻ മാർക്കറ്റിൽ കുമിഞ്ഞു കുടിയ ഉപഭോക്തൃ വസ്തുക്കളുടെയുംജോലികള ഔറ്റസോർസ് ചെയ്തതു  മൂലവും 2001-2008 കാലഘട്ടത്തിൽ USA യിലെ 1/6 തൊഴിലവസരങ്ങൾ അപ്രത്യക്ഷമായതായി Economic Policy Institute ൻറെ  കണക്കുകൾ കാണിക്കുന്നുതൊഴിലില്ലായ്മ മൂലമുണ്ടായ അമേരിക്കൻ പൗരൻറെ  വിനിമയശേഷിക്കുറവ് ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിക്ക് തുടക്കം കുറിച്ചു എന്ന് കരുതുന്നതല്ലേ കുറേക്കുടി യുക്തം.

Globalisation, Global Warming, Gadgil Report

ഗ്ലോബലൈസേഷൻറെ ഫലമായി മാനവരാശിയുടെ ജീവിതശൈലിയിലുണ്ടായ മാറ്റങ്ങൾ പരിസ്ഥിതി  മലിനീകരണത്തോത് ക്രമാതീതമായി ഉയരുന്നതിനു കാരണമായിഉഷ്ണമേഖലാ പ്രദേശങ്ങളിലുള്ള  ദരിദ്ര രാജ്യങ്ങളിൽനിന്ന് സമശീതോഷ്ണ-ശൈത്യ മേഖലകളിലുള്ള സമ്പന്നരാജ്യങ്ങളിലേക്കുള്ള ക്രമാതീതമായ കുടിയേറ്റം മനുഷ്യൻറെ  പ്രതിശീർഷ ഊർജ്ജോപയോഗത്തിൻറെയും അതുവഴി കാർബൻ അവശിഷ്ടങ്ങളുടെയും അളവു വർദ്ധിപ്പിച്ചു. Vegetarianism - ത്തിൽ നിന്നും Non-vegetarianisa-ത്തിലേക്കുള്ള മാറ്റം വനമേഖലയുടെ നാശത്തിനു വഴി തെളിച്ചു. വികസ്വരരാജ്യങ്ങളായ ഇന്ത്യയുടെയും ചൈനയുടെയും ക്രൂഡ് ഓയിൽ ഉപഭോഗം ഓരോ വര്ഷവും 8% കണ്ടു വർദ്ധിക്കുകയാണ്‍.  ഇങ്ങനെ പുറന്തള്ളപ്പെടുന്ന കാർബൻ ഡൈ - മോണോക്സൈഡുകൾ ആഗോളതപനത്തിനു കാരണമാകുമെന്നുള്ള ഭീതി നിലനില്കുന്നു അവസ്ഥയെ മറികടക്കുവാൻ കണ്ണിൽ  പൊടിയിടുന്ന ചെപ്പടി വിദ്യയുമായി വികസിത രാജ്യങ്ങളും ലോകബാങ്കും NGO കളുമൊക്കെ  ഇറങ്ങി ത്തിരിച്ചിരിക്കുന്നുവികസിത രാജ്യങ്ങളിലെ ഉപഭോക്താക്കളിൽനിന്നും അവർ ഉത്പാദിപ്പിക്കുന്ന കാർബൺ  മാലിന്യത്തിന് (carbon footprint ) നികുതി ഈടാക്കുകയും ലോകത്തെവിടെയെങ്കിലും carbon footprint നു തുല്യമായ വനഭൂമി സംരക്ഷണത്തിനു അത് ചിലവഴിക്കുകയും ചെയ്യുന്നതാണത്.

പശ്ചിമഘട്ട മലനിരകളെ  ''enviornment  sensitive '' പരിസ്ഥിതിലോലം ആയ പ്രദേശങ്ങളായി പ്രഖ്യാപിക്കുവാൻ ഗാഡ്ഗിൽ കമ്മീഷൻ കാണിച്ച അമിത താത്പര്യത്തെ ഇതുമായി കൂട്ടി വായിക്കുക.

ഭക്ഷ്യ ശ്രുംഖലയും ഭക്ഷ്യലഭ്യതയും.

1950 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ ഹരിത വിപ്ലവത്തിൻറെ  ഫലമായി ലോകത്തിലെ ഭക്ഷ്യോത്പാദനം 250% ഉയരുകയുണ്ടായി.  1960-70 കളിൽ CARE  ൻറെ വക ഗോതമ്പും പാൽപ്പൊടിയുമെത്താതെ വന്നാൽ നമ്മുടെ ഇന്ത്യൻ സ്കൂളുകളിൽ വിദ്യാർത്ഥികൾ തളർന്നു  വീഴുമായിരുന്നുഅക്കാലത്ത് അമേരിക്കൻ കർഷകന് ന്യായമായ വില ലഭിക്കുവാൻ ഭക്ഷ്യ ധാന്യങ്ങൾ ഫെഡ റൽ  ഗവണ്മെന്റിൻറെ നേതൃത്വത്തിൽ സംഭരിച്ചു നശിപ്പിച്ചു കളയുന്നതായുള്ള വാർത്തകൾ പലപ്പോഴും വായിച്ചിരുന്നതോർക്കുന്നു.അവ ദരിദ്ര രാജ്യങ്ങളിൽ വിതരണം ചെയ്താലുണ്ടവുന്ന നന്മകളെക്കുറിച്ച്  അന്നെല്ലാവരും ചിന്തിച്ചിരുന്നു.

ഗ്ലോബലൈസേഷൻ ലാഭേച്ഛുക്കളായ  അന്താരാഷ്ട്ര കമ്പനികളുടെ സൃഷ്ടി ആയതിനാൽ ഇന്നും ലോകത്തിലെ  850 മില്യൻ ജനങ്ങൾ വിശപ്പിലും പട്ടിണിയിലും കഴിയുന്നുഹരിതവിപ്ലവത്തിലൂടെയുണ്ടായ ഭക്ഷ്യ ധാന്യങ്ങൾ എവിടെപ്പോയി എന്നു  നോക്കുമ്പോഴാണ് ഗ്ലോബലൈസേഷൻ നമ്മുടെ ഭക്ഷണശൈലിയെ എത്രമാത്രം മാറ്റി മറിച്ചു  എന്ന് മനസ്സിലാക്കുവാൻ കഴിയുന്നത്ഗ്ലോബലൈസേഷനിലൂടെ തൊഴിലവസരങ്ങളും ഉയർന്ന  വരുമാനവും ലഭിച്ച ഇടത്തരക്കാരായ ''പുത്തൻ പണക്കാർ'' തങ്ങളുടെ ആഹാരത്തിൽ കൂടുതലായിമാംസം ഉൾപ്പെടുത്തുവാനാരംഭിക്കുകയും മാംസോത്പാദനം  സസ്യാഹാരത്തെക്കാൾ ഏഴിരട്ടി ചിലവേറിയതാവുകയും ചെയ്തുഫലമോ, പരമ്പരാഗതമായി അരിയും ഗോതമ്പും വിളഞ്ഞിരുന്ന പാടങ്ങളിൽ ഇന്ന് കന്നുകാലികൾക്കും  പന്നികൾക്കുമുള്ള ഭക്ഷണം വിളയുന്നു.  ലോകജനസംഖ്യ ഇന്നത്തെ രീതിയിൽ വളരുകയും, അവരുടെ ജീവിതശൈലി ഇന്നത്തേതിനൊപ്പം ഉയരുകയും ചെയ്താൽ 2050- ഇന്നുള്ളതിന്റെ 70% കൂടുതൽ ഭക്ഷ്യോത്പാദനം ഉണ്ടായാൽ പോലും ജനങ്ങൾ പട്ടിണി കിടക്കേണ്ടി വരുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

പകർച്ചവ്യാധികളും രോഗങ്ങളും.

ഭൂമിശാസ്ത്രപരമായഅതിർത്തികൾ താണ്ടി വരുന്ന രോഗാണുക്കൾ വൻ നാശം വിതച്ചതിനു ചരിത്രത്തിൽ ഉദാഹരണങ്ങൾ നിരവധിയാണ്.  14-)0 നൂറ്റാണ്ടിൽ ഏഷ്യയിൽ നിന്നെത്തിയ ബ്ലാക്ക് ഡെത്തിലൂടെ യുറോപ്പിലെ ജനസംഖ്യയുടെ  പകുതിയിലധികമാണു മരണമടഞ്ഞത്യുറോപ്യൻ കുടിയേറ്റക്കാർ അമേരിക്കയിലേക്കിറക്കുമതി ചെയ്ത small  pox മൂലം അമേരിക്കയിലെ ഇൻ കാ - മായാ ജനസമൂഹങ്ങൾ 90% ത്തിലധികം മരണമടഞ്ഞുആഫ്രിക്കൻ വനാതിർത്തികളിൽ ഒതുങ്ങി നിന്നിരുന്ന ഡങ്കിപ്പനി ഇന്ന് മറ്റു ഭൂഖണ്ഡങ്ങളിൽ നാശം വിതക്കുന്നുപക്ഷിപ്പനിയും പന്നിപ്പനിയും ആന്ത്രാക്സുമൊക്കെ ഈയടുത്ത കാലത്തായി നമ്മെ ഭീതിപ്പെടുത്തുന്നു. ആഫ്രിക്കയിലൊതുങ്ങി നിന്നിരുന്ന AIDS  ആഗോള വിനോദസഞ്ചാരത്തോടൊപ്പം ലോകമെങ്ങും പടർന്നു കഴിഞ്ഞിരിക്കുന്നു. കോവിഡിൻറെ കാര്യം പറയേണ്ടതില്ലല്ലോ.

മൾട്ടി നാഷണൽ കമ്പനികൾ ലോകസമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുകയും, അവയുടെ ആസ്ഥാനങ്ങളും ഉടമസ്ഥതയും വികസിത രാജ്യങ്ങളുടെ കൈവശമായിരിക്കുകയും ചെയ്യുമ്പോൾ അവയുടെ പ്രവർത്തനങ്ങൾ വികസിതരാജ്യങ്ങൾക്ക് അനുകൂലമായിരിക്കുവാൻ  ഇത്തരം കമ്പനികൾ ശ്രമിക്കുന്നു.  ഉദാഹരണം :- ശബ്ദമലിനീകരണത്തിന്റെ പേരിൽ യുറോപ്യൻ വ്യോമപാതകളും, വിമാനത്താവളങ്ങളും രാത്രി പത്തിനു  ശേഷം അടഞ്ഞു കിടക്കുന്നുഇതേ യുറോപ്യൻ കമ്പനികളുടെ വിമാനങ്ങൾ സമയ ഭേദമില്ലാതെ വികസ്വര രാഷ്ട്രങ്ങളിലെ ജനസാന്ദ്രതയേറിയ നഗരങ്ങളിൽ  യാതൊരു നിയന്ത്രണവുമില്ലാതെ പ്രവർത്തനം നടത്തുന്നു,

വികസിത രാജ്യങ്ങളുടെ മാലിന്യങ്ങൾ പുറന്തള്ളാനുള്ള ചവറ്റുകൂനകളായി വികസ്വരരാജ്യങ്ങൾ രൂപാന്തരപ്പെടുന്നു. അതീവമാരകമായ വിഷാംശങ്ങളും വികിരണങ്ങളുമടങ്ങിയ electroschrot  എന്നറിയപ്പെടുന്ന പഴയ ഇലക്ട്രോണിക് ഉപകരണങ്ങൾ പുനഃസംസ്കരിക്കപ്പെടുന്നത് ഇന്ത്യയിലും, പാകിസ്ഥാനിലും ബംഗ്ലാദേശിലുമൊക്കെയാണല്ലോപഴക്കം ചെന്ന്, ആർക്കും  വേണ്ടാതെ അണുപ്രസരം എത്രമാത്രമെന്നറിയാത്ത കപ്പലുകൾ പൊളിച്ചടുക്കുന്നതും ഇന്ത്യയിൽ തന്നെ.

നൈജീരിയയിൽ ഒരു ഭൂമുതലാളിയുടെ സ്ഥലം ഒരന്താരാഷ്ട്ര കമ്പനി ദീർഘ കാലത്തേക്കു പാട്ടത്തിനെടുത്തു . നൈജീരിയൻ ഗവണ്മെന്റോ, സ്ഥലമുടമയോ അറിയാതെ അവരവിടെ സംഭരിച്ചത് ഇറ്റലിയിൽ നിന്നുള്ള ആണവമാലിന്യങ്ങൾ.

ഭക്ഷണ ലഭ്യതയുടെ കാര്യത്തിലേക്ക് കടക്കുമ്പോൾ ആഗോളവത്കരണം നമ്മോടു കടുത്ത വഞ്ചനയാണു ചെയ്യുന്നതെന്ന് കാണാം. ലോകമെങ്ങും നിന്നുള്ള വിഭവങ്ങൾ ഇന്ന് നമ്മുടെ സൂപ്പർ മാർക്കറ്റുകളിലും, ഊണുമേശയിലും സുലഭമാണ്‍. അവ എങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്നു, എത്ര മാത്രം വിശ്വസനീയമാണ്‍.  ഭക്ഷ്യ മേഖലയിലെ അപവാദങ്ങൾ വളരെക്കുറച്ച് മാത്രമേ പുറം ലോകമറിയുഅവയിൽ  ചിലത്:- യുറോപ്പിലുടനീളം വിതരണം ചെയ്യപ്പെട്ട കന്നുകാലി ഇറച്ചിയിൽ നല്ലൊരു ശതമാനം കുതിരയായിരുന്നു. ചൈനീസ് ഉത്പന്നങ്ങളോട് ഉപഭോക്താവിനു താല്പര്യക്കുറവെന്നു കണ്ട്ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യപ്പെടുന്ന കൂണുകൾ made in  India  ലേബലിൽ വിറ്റഴിക്കപ്പെടുന്നുനാമിന്നു കടകളിൽ നിന്ന് വാങ്ങുന്ന പച്ചക്കറികളുടെയും ഇലക്കറികളുടെയും നല്ലൊരു ശതമാനം ഹൈഡ്രോ പോണിക്സ്  എന്ന സാങ്കേതിക വിദ്യയിലൂടെ മണ്ണിനോട് ബന്ധമില്ലാതെ ഉത്പാദിപ്പിക്കപ്പെടുന്നുചെടികളുടെ വളർച്ചക്ക്  വെള്ളവും വെളിച്ചവും ഉത്തേജകമരുന്നുകളും മാത്രമുപയോഗിക്കുന്ന ഇത്തരം പച്ചക്കറികളുപയോഗിച്ചാലുണ്ടാകുന്ന ഫലവും അത്ര മാത്രം. ടി.വി യിലൂടെയും മറ്റും മാംസോത്പാദനത്തെപ്പറ്റിയുള്ള ഫീച്ചറുകൾ കണ്ടു മനസ്സിലാക്കിയ പലരും ഇന്ന് vegetarianism ത്തിലേക്കും veganisa ത്തിലേക്കും ചേക്കേറിയിരിക്കുന്നു. പക്ഷേ കുത്തക കമ്പനികൾ കാര്ഷിക മേഖലയിലും പിടി മുറുക്കിയ സാഹചര്യത്തിൽ veganismവും  ആരോഗ്യ സുരക്ഷക്കുതകുമെന്നു തോന്നുന്നില്ല.


എന്നെ സംബന്ധിച്ചിടത്തോളം ഗ്ലോബലൈസേഷൻ മൂലമുണ്ടായ ഏറ്റവും വലിയ ദൂഷ്യഫലം മനുഷ്യനും മണ്ണുമായുള്ള ബന്ധം നഷ്ടപ്പെട്ടു എന്നതാണ്. സ്വതേ അലസനും സുഖഭോഗിയുമായ മനുഷ്യനെ അവൻറെ  സ്വാഭാവിക ചുറ്റുപാടുകളിൽനിന്നും മാറ്റി അവൻറെ ആവശ്യങ്ങൾ വർദ്ധിപ്പിക്കുകയാണ്ആധുനികവത്കരണവും ഗ്ലോബലൈസേഷനും ചെയ്യുന്നത്. സ്വതേ സമൂഹ ജീവിയായ മനുഷ്യനെ അവനറിയാതെ സമൂഹത്തിൽ നിന്ന് അടര്ത്തി മാറ്റുകയാണ്‍. 19-)o നൂറ്റാണ്ടു വരെയുണ്ടായ കുടിയേറ്റങ്ങളോരോന്നും, അത് അമേരിക്കയിലേക്കോ മലബാറിലേക്കോ ആയിരിക്കട്ടെ, അവിടെയൊക്കെ പുതിയ സമൂഹ സൃഷ്ടികളുണ്ടായി. എന്നാലിന്ന് കുടിയേറ്റങ്ങൾ വ്യക്തിപരമാണ്‍.  കുടിയേറുന്ന വ്യക്തി കടന്നെത്തുന്ന ഫ്ലാറ്റുകളിൽ വേരുരപ്പിക്കാനവാതെ ഒറ്റപ്പെടുന്നു. ടെലിവിഷനും സോഷ്യൽ മീഡിയയും അവന്റെ ഒറ്റപ്പെടലിനെ പൂർണ്ണമാക്കുന്നു.

അവശ്യവസ്തുക്കളായപ്രകൃതിയിൽ യഥേഷ്ടം ലഭ്യമെന്നു കരുതുന്ന ശുദ്ധവായു, ശുദ്ധജലം തുടങ്ങിയവ പോലും അവന്  അപ്രാപ്യമാവുന്നുമനുഷ്യൻ ആധുനിക ജീവിത ശൈലികൊണ്ട്, രാസ മാലിന്യങ്ങൾകൊണ്ട് രോഗിയായി മാറുന്നു. രോഗാവസ്ഥയിലും അവൻറെ  ജീവിതം വലിച്ചു നീട്ടി ലാഭം കൊയ്യാൻ അന്താരാഷ്ട്ര കുത്തകകൾ മരുന്നും  മന്ത്രവുമായി കാവൽ കിടക്കുന്നു. ദിനം തോറും നമ്മുടെ ഊർജ്ജാവശ്യങ്ങൾ വർദ്ധിക്കുന്നു. അങ്ങനെ നാം നമ്മുടെ പരിസ്ഥിതിയെ മലീമസമാക്കുന്നുമാലിന്യ മുക്തമായ വെള്ളത്തിനും, വായുവിനും വേണ്ടിപ്പോലും ഊർജ്ജോപയോഗം  ആവശ്യമായി വരുന്നു. മനുഷ്യന്റെ രണ്ടു ജന്മ വാസനകൾ- വേട്ടയാടാനും കൃഷി ചെയ്യാനുമുള്ള കഴിവ് നമുക്കു നഷ്ടപ്പെട്ടിരിക്കുന്നു. Energy യും അന്താരാഷ്ട്ര കമ്പനികളുമില്ലെങ്കിൽ നാളെ മാനവരാശിതന്നെ ഉണ്ടാവില്ല തന്നെ.
Revolution നുകളും Evolution നുകളുമാണ്മാനവരാശിയെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചത്. ഗ്ലോബലൈസേഷൻറെ  ദൂഷ്യവശങ്ങൾ ഇന്നും നമുക്ക് പൂർണ്ണമായും മനസ്സിലാക്കുവനായിട്ടില്ല. മീഡിയകൾ നമ്മെ വഴി തെറ്റിക്കുകയും ചെയ്യുന്നു. ഇനിയൊരുവേള നാമെല്ലാം ഒരു തിരിച്ചു പോക്ക് ആഗ്രഹിച്ചാലും സാദ്ധ്യമല്ല തന്നെ. ഗ്ലൊബലൈസേഷൻറെയും ആധുനികതയുടെയും സഹായമില്ലാതെ നിലനില്പിനുള്ള സ്വയം പര്യാപ്തത നമുക്കു  നഷ്ടപ്പെട്ടിരിക്കുന്നു. ഗ്ലോബലൈസേഷൻ ഇന്നിൻറെ  സത്യമാണ്, അതംഗീകരിക്കുകയും അതിറെ നല്ല ഫലങ്ങൾ ആവോളം ആസ്വദിക്കുകയും ചെയ്യുക.
Jaimy Pattimakkeel     .