വർഗീസ് കുഞ്ഞാപ്പു

വ്യക്തി സ്വാതന്ത്ര്യത്തിന്റെ കാര്യം നോക്കാം. വ്യക്തി സമൂഹത്തിലെ ചെറിയ ഒരു കണിക മാത്രമേ ആകുന്നുള്ളൂ. വ്യക്തി സ്വാതന്ത്ര്യം എന്ന് വച്ചാല്‍ എന്തും ചെയ്യാനുള്ള അവകാശം അല്ല. അതിനും ഒരുപാട് നിബന്ധനകളുണ്ട്. പല പല നിയമങ്ങള്‍ക്കും വ്യക്തികള്‍ വിധേയരാകേണ്ടതുണ്ട്. അതെല്ലാം വ്യക്തികളുടെയും സമുഹത്തിന്റെയും നന്മക്കു വേണ്ടിയാണ്. നഗ്നനായി പിറന്ന എനിക്കു സമുഹത്തിലും നഗ്നനായി ജീവിക്കണമെന്ന് വച്ചാല്‍ അനുവദിക്കാമോ. കേരളത്തില്‍ മാത്രം വിവിധ ജയിലുകളില്‍ ആയിരക്കണക്കിന് ജയില്‍ പുള്ളികള്‍ ഉണ്ട്. വ്യക്തി സ്വാതാന്ത്രിയത്തിന്റെ കാര്യം പരിഗണിച്ച് ജയില്‍ പുള്ളികളെ മോചിപ്പിക്കരുതോ. കേരളത്തിലെ വിവിധ മാനസിക ആരോഗ്യ കേന്ദ്രങ്ങളില്‍ നിരവധി അന്തേവാസികള്‍ ഉണ്ട്. ജീവിക്കുവാനുള്ള അവരുടെ ആവശ്യം കണക്കിലെടുത്തും വ്യക്തി സ്വാതന്ത്ര്യം പരിഗണിച്ചും ഇക്കൂട്ടരേയും തുറന്നു വിട്ടു കൂടെ. സമൂഹത്തിന്‍റെ ഭദ്രതക്കും നിലനില്പിനും വേണ്ടിയാണ് വ്യക്തി സ്വാതന്ത്ര്യം കുടി കൊള്ളേണ്ടത്. ഇഷ്ടമുള്ളത് ചെയ്യുന്നത് മാത്രമല്ല വ്യക്തി സ്വാതന്ത്ര്യം.
സ്വവര്‍ഗരതിക്കാര്‍ സമൂഹത്തില്‍ പ്രത്യക്ഷത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ല എന്നുള്ളതാണ് രണ്ടാമത്തെ വാദം . ഇന്ത്യയില്‍ സര്‍ക്കാര്‍ തലങ്ങളില്‍ അന്വേഷിച്ചു ഒരു ലക്ഷം സ്വവര്‍ഗരതിക്കാരുടെ list സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ എന്റെയും നിങ്ങളുടെയും പേരുകളൊക്കെ അതില്‍ കയറിപ്പറ്റിയാല്‍ അതിശയിക്കേണ്ടതില്ല. എന്ന് വച്ചാല്‍ സമൂഹത്തിന്‍റെ മുഖ്യ ധാരയിലേയ്ക്ക് ഇക്കൂട്ടര്‍ എത്തി നോക്കുന്നില്ലതന്നെ. അത് തന്നെ ഒരു പന്തി കേടായി ആരും ഗ്രഹിച്ചു പോകും. അവിടെയാണ് കുഴപ്പം കിടക്കുന്നത്. മനുഷ്യര്‍ സാമുഹ്യ ജീവിയാണെന്നത് ഇവര്‍ മറക്കുന്നു. സാമൂഹ്യ ജീവിയായി ജീവിക്കാന്‍ ഇക്കൂട്ടര്‍ വൈമനസ്യം കാട്ടുന്നു.
നമ്മുടെ സംസ്കാരത്തിന് പവിത്രമായ സ്വാഭാവിക ബന്ധങ്ങള്‍ ഉണ്ട്. സത്യവും, സ്നേഹവും, വിശുദ്ധിയും, ദയയും കല്പിച്ചരുളുന്നതാണ് അതില്‍ മുഖ്യമായുള്ളത്. ലൈംഗികത വിശിഷ്
ലക്‌ഷ്യം പൂര്‍ണമല്ലങ്കില്‍ മാര്‍ഗം ശുദ്ധമല്ലെങ്കില്‍ ഇക്കൂട്ടരേയും ഇക്കുട്ടരെ അനുകുലിക്കുന്നവരെയും നാം എങ്ങിനെ വിലയിരുത്തണം.
സ്വവര്‍ഗരതി പ്രകൃതി വിരുദ്ധമാണ്. ലൈംഗികത പ്രകൃതിയുടെ വരദാനമാണ്. പ്രപഞ്ചത്തിന്റെ സന്തുലിതാവസ് ഥക്ക് സ്വവര്‍ഗരതിക്കാര്‍ തുരങ്കം` വയ്ക്കുന്നു. എല്ലാ പ്രകൃതി തത്വങ്ങളും പാലിക്കപ്പെടുവാനുള്ളതാണ്. വിശേഷ ബുദ്ധി മൃഗത്തെയും മനുഷ്യനെയും വേര്‍തിരിച്ചു നിറുത്തുന്നു.
പൂവില്‍ എന്തിനു തേന്‍ നല്‍കി പൂമ്പൊടി നിക്ഷേപിച്ചുവോ അവിടെയാണ് സൃഷ്ടിയുടെ മഹത്വം നില കൊള്ളുന്നത്. പൂക്കളുടെ സൌരഭ്യവും വര്‍ണവുമെല്ലാം പ്രകൃതിയെ പുളകമണിയിക്കുന്നു. പൂക്കളുടെ നിറഭേദങ്ങളും ദൌത്യവും തിരിച്ചറിയുന്നില്ലെങ്കില്‍, സ്തീ പുരുഷ സമത്വത്തിനു വേണ്ടി വെമ്പല്‍ കൊള്ളുന്ന ആധുനിക സമൂഹം ലിംഗ ഭേദങ്ങളും അവയുടെ ദൌത്യവും ദുരുപയോഗം ചെയ്യുന്നെങ്കില്‍ പ്രകൃതിയും തിരിച്ചടിക്കും..
സ്വവര്‍ഗരതി പ്രകൃതി വിരുദ്ധമാണ്. ലൈംഗികത പ്രകൃതിയുടെ വരദാനമാണ്. പ്രപഞ്ചത്തിന്റെ സന്തുലിതാവസ്
പൂവില്‍ എന്തിനു തേന്‍ നല്‍കി പൂമ്പൊടി നിക്ഷേപിച്ചുവോ അവിടെയാണ് സൃഷ്ടിയുടെ മഹത്വം നില കൊള്ളുന്നത്. പൂക്കളുടെ സൌരഭ്യവും വര്‍ണവുമെല്ലാം പ്രകൃതിയെ പുളകമണിയിക്കുന്നു. പൂക്കളുടെ നിറഭേദങ്ങളും ദൌത്യവും തിരിച്ചറിയുന്നില്ലെങ്കില്‍, സ്തീ പുരുഷ സമത്വത്തിനു വേണ്ടി വെമ്പല്‍ കൊള്ളുന്ന ആധുനിക സമൂഹം ലിംഗ ഭേദങ്ങളും അവയുടെ ദൌത്യവും ദുരുപയോഗം ചെയ്യുന്നെങ്കില്‍ പ്രകൃതിയും തിരിച്ചടിക്കും..
സ്വവര്‍ഗരതിക്കാര്‍ ഉണ്ടാകുന്നത് ജനിതിക തകരാറു മൂലമാണ് എന്നൊരു വാദമുണ്ട്. ക്രമം തെറ്റിയുള്ള ക്രോമോസോമുകളുടെ പ്രവാഹവും ജീനുകളുടെ വ്യതിയാനവുമൊക്കെ സ്വവര്‍ഗരതിക്കാര്‍ക്ക് തങ്ങളുടെ വാദഗതികള്‍ സ്ഥാപിച്ചെടുക്കാന്‍ ചില അനുകൂല സാഹചര്യങ്ങള്‍ സൃഷ്ട്ക്കുന്നുന്ടാവാം. സ്വവര്‍ഗജീനുകള്‍ എന്നുള്ളത് വെറും സാങ്കല്പികം മാത്രമാണെന്ന് ശാസ്ത്രം തിരിച്ചറിഞ്ഞു. കഴിഞ്ഞ അര നൂറ്റാണ്ടായി ശാസ്ത്രം കിണഞ്ഞു പരിശ്രമിച്ചിട്ടും ഒന്നും പുര്‍ണമായി തെളിയിക്കാനായില്ലെന്ന് മാത്രമല്ല കിട്ടിയ തെളിവുകള്‍ അപൂര്‍ണവും, ശുഷ്കവും, വികലവുമാണ്. സ്വവര്‍ഗക്കാരില്‍ അപകര്‍ഷകതാ ബോധം കുടി കൊള്ളുന്നു. ഇത്തരക്കാര്‍ സമൂഹത്തില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കും. ആത്മഹത്യാ പ്രവണതകള്‍ ഇക്കൂട്ടരില്‍ ഏറിയിരിക്കും. സ്വവര്‍ഗരതിക്കാര്‍ മദ്യത്തിനോ മയക്കു മരുന്നുകള്‍ക്കോ എളുപ്പത്തില്‍ അടിമപ്പെടുന്നു. സ്വയംഭോഗസുഖത്തിനു മാത്രമേ ഇക്കൂട്ടര്‍ സംത്രുപ്തരാകുന്നുള്ളൂ.അത് വഴി ലൈംഗിക അരാജകത്വമാണ് ഇവര്‍ സൃഷ്ടിക്കുന്നത്.
എല്ലാ മനുഷ്യരിലും 46 ജോഡി ക്രോമോസോമുകള്‍ ഉണ്ട്. സ്ത്രീയും പുരുഷനും സംഗമിച്ചുണ്ടാവുന്ന സൈഗോട്ടില്‍ 92 ജോഡി ആയിരിക്കും ക്രോമോസോമുകളുടെ എണ്ണം. സൈഗോട്ട് ഒരു ശിശു ആയി രൂപം പ്രാപിക്കുന്നതിന് മുന്‍പായി ലിംഗം രൂപപ്പെടുമെന്നും 92 ജോഡി ക്രോമോസോമെന്ന അവസ്ഥയില്‍ നിന്നും ൪൬ ജോടിയായി ക്രമപ്പെടുത്തുന്ന വേളയില്‍ കുഞ്ഞിന്‍റെ ലിംഗം പുരുഷന്‍റെതായി രൂപപ്പെട്ടാലും
എല്ലാ മനുഷ്യരിലും 46 ജോഡി ക്രോമോസോമുകള്‍ ഉണ്ട്. സ്ത്രീയും പുരുഷനും സംഗമിച്ചുണ്ടാവുന്ന സൈഗോട്ടില്‍
ഹോര്‍മോണുകളുടെ വ്യതിയാനവും മാറ്റവും കൊണ്ട് ക്രോമോസോമുകളുടെ എണ്ണത്തില്‍ സ്ത്രീയുടെതായ ക്രോമോസോമുകള്‍ ആണ് ആണ്‍കുഞ്ഞില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നതെ ങ്കില്‍ കുട്ടി വലുതായി അവന് ഉത്പാദന ശേഷിയുള്ള പുരുഷ ബീജം ഉണ്ടാകുമെങ്കിലും കൂടുതലും ഈ കുട്ടി സ്ത്രീകളോട് ഇടപഴകിയാണ് വളരുന്നതെങ്കില്‍ ഇക്കൂട്ടര്‍ സ്ത്രീകളോട് സാമ്യം പുലര്‍ത്തുമെന്നും അല്ലറ ചില്ലറ സ്ത്രീ ചേഷ്ടകളൊക്കെ ഇക്കൂട്ടര്‍ സ്വന്തമാക്കുമെന്നുമൊക്കെ ശാസ്ത്രം പറയുന്നു. മറിച്ചായാലും ഇതൊക്കെത്തന്നെ. എന്നാല്‍ പുരുഷ ലിംഗം രൂപപ്പെട്ട കുട്ടി പുരുഷന്മാരുമായാണ് സഹവര്‍തിത്വമെങ്കില്‍ അവനിലെ സ്ത്രീ ക്രോമോസോമുകളുടെ സ്വാധീനം പ്രകടമാകുന്നില്ല. ശാസ്ത്രത്തിന്‍റെ ഇത്തരത്തിലുള്ള അന്വേഷണങ്ങളും നിഗമനങ്ങളും ആണ് അല്ലറ ചില്ലറ ആനുകൂല്യങ്ങള്‍ സ്വവര്‍ഗരതിക്കാര്‍ക്ക് നല്കു ന്നത്.
ക്രോമോസോമുകളില്‍ നടന്ന നിരന്തരമായ പഠനമാണ് ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ഗ്രിഗര്‍ മെന്‍റ്ലിന്റെ പാരമ്പര്യ സിദ്ധാന്തത്തിനു വഴി മാറിയത്. പാരമ്പര്യമായി സ്വവര്‍ഗരതിക്കാര്‍ ഉണ്ടാകുന്നു എന്ന് പറയുന്നത് ഈ ന്യായ വാദം വച്ചിട്ടാണ്. എന്നാല്‍ പാരമ്പര്യമായി അര ശതമാനം പോലും സ്വവര്‍ഗരതിക്കാര്‍ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടില്ല. അതിനു കാരണം മൂന്നു വയസ്സിനും അഞ്ചു വയസ്സിനും ഇടയില്‍ പെണ്‍കുട്ടി അമ്മയെയും ആണ്‍ കുട്ടി അച്ഛനെയും മാതൃകയാക്കി തുടങ്ങുന്നതിനാലാണ്. മറ്റൊന്ന് അറിഞ്ഞും അറിയാതെയും 15 മുതല്‍ 20 % വരെ ആണ്‍ കുട്ടികളും , ആണ്‍ കുട്ടികളും തമ്മില്‍ പല വിധ ബാല ക്രീടകള്‍ക്ക് വിധേയരാകുന്നു. 3 മുതല്‍ 5 % പെണ്‍കുട്ടികളും സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നതായി പഠനങ്ങള്‍ പറയുന്നു. എന്നാല്‍ കൌമാര പ്രായം വിട്ടു മാറുന്നതോടെ അല്ലെങ്കില്‍ മറ്റേതെങ്കിലും അന്തസില്‍ അവര്‍ പ്രവേശിക്കുമ്പോള്‍ 99 % പേരും സ്വവര്‍ഗ അനുരാഗവും കൈ വിടുന്നു. പിന്നെ വരുന്നത് ഒന്ന് രണ്ടു ശതമാനത്തിന്റെ കാര്യമാണ്. അവര്‍ക്കായി മഹാ ഭൂരിപക്ഷത്തെ അടിയറവു വയ്കുന്നത് വിവേകമല്ല.
സ്വവര്‍ഗരതി രോഗമാണ്. അല്ലെങ്കില്‍ രോഗാവസ്ഥയാണ്. സ്വവര്‍ഗരതിക്കാരില്‍ മിക്കവരിലും ഇത് ഒരുതരം മാനസികരോഗമായാണ് കാണുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ Psychiatry വിഭാഗം Dr .M T Harish ഉം P .T Sanish ഉം സ്വവര്‍ഗാനുരാഗരോഗി സാമൂഹിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും മതിയായ ചികിത്സ വഴി ഇവരെ സമൂഹത്തിന്‍റെ മുഖ്യ ധാരയിലേയ്ക്ക് കൊണ്ടുവരാനാകുമെന്നും പറയുന്നു.
സ്വവര്‍ഗ രോഗിയെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ഈഗോ സിന്ടോണിക്കും ഈഗോ ഡിസ്ടോണിക്കും. ഈഗോ സിന്ടോണിക്കാര്‍ക്ക് ഇതൊരു സാധാരണ പ്രക്രിയയായി തോന്നും. സംതൃപ്തിയും കിട്ടും. കൃത്യമായി പറഞ്ഞാല്‍ സ്വയംഭോഗം ചെയ്യുന്ന അവസ്ഥ. എന്നാല്‍ ഈഗോ ഡിസ്ടോണികള്‍ ആയ വ്യക്തികളില്‍ ഇത് മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇവരെ ചികിത്സിക്കണം. ദാരിദ്ര്യം കഴിഞ്ഞാല്‍ മനുഷ്യന്‍റെ ഏറ്റവും വലിയ ദുഖം രോഗമാണ്. രോഗി ദയ അര്‍ഹിക്കുന്നു. കരുണയോടെ വേണം അവരെ പരിചരിക്കാന്‍. ഈ തത്വം തന്നെ ആയിരിക്കണം സ്വവര്‍ഗരതിക്കാരുടെ കാര്യത്തിലും നാം സ്വീകരിക്കേണ്ടത്. ഒരു സ്വവര്‍ഗാനുരാഗരോഗിയെ മറ്റൊരു സ്വവര്‍ഗാനുരാഗരോഗിയുമായി കൂട്ടു കൂടാന്‍ അനുവദിക്കരുത്. രോഗിയെ രോഗിയെക്കൊണ്ടല്ല ചികിത്സിക്കേണ്ടത്. കൌണ്‍സിലിങ്ങിന് വിധേയമാക്കുകയോ മതിയായ ചികിത്സ നല്‍കുകയോ വേണം. സൈക്കോ തെറാപി ചികിത്സ വഴി മാനസിക വൈരുധ്യങ്ങളെയും പ്രശ്നങ്ങളെയും മാറ്റിയെടുക്കാമെന്ന് ലോകാരോഗ്യസംഘടന ഉറപ്പു നല്‍കുന്നു. ലൈംഗികാവയവങ്ങളിലെ ഘടനയെല്ലാം നല്ലൊരു പരിധി വരെ മാറ്റാനാവുമെന്നു ശാസ്ത്രം തെളിവ് നിരത്തുന്നു. സ്വവര്‍ഗരതിയിലേര്‍പെടാന്‍ ലൈംഗികാവയവങ്ങള്‍ക്ക് മാറ്റം വരുത്തുന്നതിനെ വച്ച് പൊറുപ്പിക്കാനാവില്ല.
സ്വവര്‍ഗരതി രോഗമാണ്. അല്ലെങ്കില്‍ രോഗാവസ്ഥയാണ്. സ്വവര്‍ഗരതിക്കാരില്‍ മിക്കവരിലും ഇത് ഒരുതരം മാനസികരോഗമായാണ് കാണുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ Psychiatry വിഭാഗം Dr .M T Harish ഉം P .T Sanish ഉം സ്വവര്‍ഗാനുരാഗരോഗി സാമൂഹിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും മതിയായ ചികിത്സ വഴി ഇവരെ സമൂഹത്തിന്‍റെ മുഖ്യ ധാരയിലേയ്ക്ക് കൊണ്ടുവരാനാകുമെന്നും പറയുന്നു.
സ്വവര്‍ഗ രോഗിയെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ഈഗോ സിന്ടോണിക്കും ഈഗോ ഡിസ്ടോണിക്കും. ഈഗോ സിന്ടോണിക്കാര്‍ക്ക് ഇതൊരു സാധാരണ പ്രക്രിയയായി തോന്നും. സംതൃപ്തിയും കിട്ടും. കൃത്യമായി പറഞ്ഞാല്‍ സ്വയംഭോഗം ചെയ്യുന്ന അവസ്ഥ. എന്നാല്‍ ഈഗോ ഡിസ്ടോണികള്‍ ആയ വ്യക്തികളില്‍ ഇത് മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇവരെ ചികിത്സിക്കണം. ദാരിദ്ര്യം
സ്വവര്‍ഗരതി അനുവദികുകവഴി അവരെ നാം പരീക്ഷിക്കുകയാണ് ചെയ്യുന്നത്. അല്ലെങ്കില്‍ പരസ്യമായി പരിഹസിക്കുകയാണ്. പലവിധ മാനസിക സംഘര്‍ഷങ്ങളും അനുഭവിക്കുന്ന സ്വവര്‍ഗരതിക്കാരെ മാനുഷിക മുല്യങ്ങളിലേയ്ക്കാണ് നാം തിരിച്ചു വിടേണ്ടത്. സ്വവര്‍ഗരതി ധാര്‍മികതയ്ക്ക് എതിരാണ്. അധാര്‍മികമായ ഏതോരു അന്വേഷണം പോലും സമൂഹത്തെ മലിനമാക്കുന്നു. ലൈംഗികത വിശിഷടമായ ദാനമാണ്. സ്വവര്‍ഗരതിയും അതിനായുള്ള അന്വേഷണങ്ങളും പരിശ്രമങ്ങളും അപമാനമാണ്. ആകാശത്തിന് കീഴെ ഏതിനും എന്തിനും അഭിപ്രായം പറയുന്ന രാഷ്ട്രീയക്കാരും സാംസ്കാരിക നായകന്‍മാരും ഇതു ഒരു മോശം വിഷയമായി കണക്കാക്കി പ്രതികരിക്കാന്‍ കൂട്ടാക്കുന്നില്ല. അഭിപ്രായം പറഞ്ഞാല്‍ കോടതി അലക്ഷ്യം ആകുമെന്ന് ചൂണ്ടി കാട്ടി അവര്‍ ഓടി രക്ഷ പെടുന്നു. വലിയ ഒരു വിഭാഗം ജനങ്ങള്‍ ഇതൊന്നും നമ്മെ ബാധിക്കുന്ന വിഷയമല്ലെന്നു നടിച്ചു നടക്കുന്നു. പത്ര ദൃശ്യമാധ്യമങ്ങളും വേണ്ടത്ര പ്രാധാന്യം കൊടുക്കാതെ അലംഭാവം പുലര്‍ത്തുന്നു. ഇതൊക്കെ സ്വവര്‍ഗരതിക്കാര്‍ക്ക് അനുകൂലമായ പല ഘടകങ്ങളും സൃഷടി ക്കുന്നു .
എത്രയെത്ര ശാസ്ത്രീയ പഠനങ്ങളും നിഗമനങ്ങളും സൌകര്യപൂര്‍വ്വം നാം മറക്കുന്നു,മാറ്റി വയ്ക്കുന്നു. മദ്യപാനം സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ എത്രയാണ്. മദ്യപാനികളില്‍ ഉണ്ടാകുന്ന അസുഖങ്ങള്‍ നിരവധിയാണ്. എന്നിട്ടാരെങ്കിലും മദ്യം നിരോധിച്ചോ. പുകവലി വഴി സമൂഹത്തിനും പ്രകൃതിക്കും ഉണ്ടാകുന്ന വിപത്തുകള്‍ മാരകമാണെന്ന് അറിഞ്ഞിട്ടും ആരെങ്കിലും ചെവിക്കൊണ്ടോ. ചെറിയ ചെറിയ ആനുകൂല്യങ്ങള്‍ ആപത്താക്കി മാറ്റെണ്ടാതുണ്ടോ . പെണ്‍കുഞ്ഞിനു ജന്മം നല്‍കിയ പുരുഷന്‍ രണ്ടാമതും ഗര്‍ഭിണിയായി...... മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഇത്തരം വികലമായ പ്രവണതകളെ വകവച്ചു കൊടുക്കേണ്ടതില്ല. ദുസ്വാതന്ത്ര്യത്തിന്റെ, അമിതസമ്പത്തിന്റെ ഒക്കെ സ്വാധീനം പാശ്വാത്യരെ ഇന്ന് എവിടെ കൊണ്ടെത്തിച്ചിരിക്കുന്നു. സ്വാമി വിവേകാനന്ദന്‍ പറഞ്ഞു പാശ്ചാത്യരെ കണ്ടു പഠിക്കണം; പാശ്ചാത്യരുടെ നല്ല വശങ്ങള്‍ ഇന്നും പകര്ത്തി യിട്ടില്ലാത്ത നമ്മള്‍ എത്ര പെട്ടന്നാണ് അവരുടെ മോശം വശങ്ങളെ സ്വന്തമാക്കുന്നത്.
രാഷ്ട്രത്തിന്റെ അവിഭാജ്യ ഘടകമാണ് കുടുംബം. കുടുംബത്തിലായിരിക്കണം ശരിയായ പഠനകളരി. ശരിയായ കുടുംബത്തിന് ഉദ്ദേശ്യ ലക്ഷ്യങ്ങളുണ്ട്. നല്ല വ്യക്തികളെ വാര്‍ത്തെടുക്കുന്ന കുടുംബവും കുടുംബ ബന്ധങ്ങളും സമൂഹത്തിന്‍റെ നാഴികക്കല്ലുകളായി മാറണം. പുതു ജീവന്‍ ഉണ്ടാവേണ്ടത് മനുഷ്യവംശത്തിന്റെ നിലനില്‍പിന്റെ പ്രശ്നമാണ്. England മുതലായ രാജ്യങ്ങളില്‍ സ്വവര്‍ഗ അനുരാഗി കുടുംബങ്ങള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ നിയമം അനുവദിച്ചിട്ടുണ്ട്. നിയമപരമായി ദത്തെടുക്കുന്ന ആ കുട്ടി ആരെ മാതൃകയാക്കി വേണം വളരുവാന്‍. സ്വവര്‍ഗക്കാരുടെ കുടുംബത്തില്‍ അല്ലറചില്ലറ നീക്കുപോക്കുകളെ ഉള്ളു. എന്നാല്‍ നല്ല കുടുംബങ്ങളില്‍ അങ്ങിനെയല്ല. ത്യാഗോജ്വലമായ അര്‍പ്പ ണമാണ് അവിടെ. സ്നേഹം ധാരയായാണ് അവിടെ ഒഴുകുന്നത്. പഴയ നമ്മുടെ വ്യവസ്ഥിതിയുമായി ബന്ധപ്പെട്ടു കിടന്നിരുന്ന കൂട്ടു കുടുംബങ്ങള്‍ക്ക് എന്തെല്ലാം കുറവുകള്‍ ഉണ്ടായിരുന്നാലും ആ വ്യവസ്ഥിതിയില്‍ ഉണ്ടായിരുന്ന സംരക്ഷണ ബോധവും വിശ്വാസവും ഒന്നും ഇന്ന് ചെറു കുടുംബങ്ങളില്‍ കാണുന്നില്ല. പാശ്ച്യാത്യരിലെ കുടുംബ ബന്ധങ്ങളിലുണ്ടായ തകര്‍ച്ച ഇന്നവരെ എവിടെ കൊണ്ടെത്തിച്ചിരിക്കുന്നു. കേരളത്തിന്റെ മുന്‍ chief secratary ,Dr D . Babu paul പറഞ്ഞതുപോലെ പശ്ചാത്യരിലെ കുടുംബബന്ധങ്ങള്‍ ഉന്മൂലനം ചെയ്യപ്പെട്ടതുപോലെ അത്യന്തം വിനാശകരമായ, അപകടകരമായ പ്രവണതയെ എന്തു വില കൊടുത്തും ഇന്ത്യന്‍ ജനത തള്ളി കളയണം. കുടുംബബന്ധങ്ങളിലുള്ള തകര്‍ചയൊക്കെ സമൂഹത്തിലും പ്രതിഭലിക്കും. കുടുംബത്തിന്റെ തകര്ച്ചയെന്നാല്‍ സമൂഹത്തിന്‍റെ തകര്‍ച്ചയാവും. അത് വഴി രാഷ്ട്രത്തിന്റെയും.
ഇന്ത്യയില്‍ ലക്ഷക്കണക്കിന് ലൈംഗിക തൊഴിലാളികളുണ്ട്. നിയമപരമായി അവര്‍ക്ക് യാതൊരു പരിരക്ഷയുമില്ല. വലിയ ഒരു പരിധി വരെ സമൂഹത്തില്‍ അവര്‍ക്ക് സ്ഥാനവും ഇല്ല. അതിനേക്കാള്‍ ഭയാനകമായ ഒരു അവസ്ഥയാണ് സ്വവര്‍ഗരതിക്കാര്‍ സൃഷ്ടിക്കാന്‍ പോകുന്നത്. സ്വവര്‍ഗരതിക്കായുള്ള അന്വേഷണങ്ങളും പരിശ്രമങ്ങളുമൊക്കെ സ്വവര്‍ഗരതിക്കാരെയും ലൈംഗികതോഴിലാളികള്‍ ആക്കി മാറ്റിയാല്‍സമൂഹത്തിന്‍റെ സ്ഥിതി എന്താവും.
149 വര്‍ഷം പഴക്കമുള്ള നമ്മുടെ ശിക്ഷാ നിയമം കാലഹരണപ്പെട്ടു എന്ന് പറയുന്നവരോട്- എത്രയെത്ര കോടതി വിധികളാണ് ഇന്ത്യയില്‍ കാലഹരണപ്പെട്ടു തള്ളി കളയുന്നത്. ചുവപ്പ് നാടയില്‍ കുടുങ്ങി നടപ്പാക്കാതെ പോയ എത്രയെത്ര കോടതിവിധികള്‍. ഭര്‍ത്താവ് ഉപേക്ഷിച്ച ഭാര്യക്ക് ചിലവിനു കൊടുക്കാന്‍ പാകിസ്ഥാനില്‍ പോലും നിയമമുണ്ട്. കീഴ്ക്കോടതികള്‍ എല്ലാം തള്ളിയ ഷബാനു കേസ് സുപ്രീം കോടതിയിലെത്തി. ഭര്‍ത്താവ് ഉപേക്ഷിച്ച ഭാര്യക്ക് ചെലവിനു കൊടുക്കാന്‍ സുപ്രീം കോടതി വിധിക്കെതിരെ നിയമം കൊണ്ടുവന്ന് പാവപ്പെട്ട 82 വയസ്സുള്ള ആ മുസ്ലീം വനിതയോട് കാട്ടിയ ക്രൂരത ആരും മറന്നു കാണില്ല.
പ്രായ പൂര്‍തിയായവര്‍ തമ്മില്‍ പരസ്പര സമ്മതത്തോടെ ചെയ്യുന്ന സ്വവര്‍ഗരതി നിയമവിധേയമാക്കിയ ഡല്‍ഹി H .C വിധിക്കെതിരെ സുപ്രീം കോടതി Stay നല്‍കിയില്ല. അതിനു കാരണമായി സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത് നിയമപരമായ പരിണിത ഫലങ്ങള്‍ ഒന്നും ഈ വിധിക്ക് ഭീഷണി അല്ലെന്നു പറഞ്ഞുകൊണ്ടാണ്. ചീഫ് ജസ്റ്റിസ് K G ബാലകൃഷ്ണന്‍ നും P സദാശിവനും അടങ്ങിയ ബെഞ്ച് ഡല്‍ഹി H C യുടെ വിധിയില്‍ ഇടപെടുവാന്‍ വിസമ്മതിച്ചത്. മറ്റൊരു കാര്യം സുപ്രീം കോടതി പറഞ്ഞത് കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം അറിഞ്ഞു വേണം ഇക്കാര്യത്തില്‍ ഇടപെടാനെന്നാണ്. കേന്ദ്ര സര്‍ക്കാരാണെങ്കില്‍ല്‍ സുപ്രീം കോടതിയുടെ അഭിപ്രായം ആരായാന്‍ അറ്റോര്‍ണി ജെനരലിനെ ചുമതലപ്പെടുത്തിയിരിക്കുന്നു. അങ്ങിനെ ഒരു കണ്ണുപൊത്തി കുട്ടിക്കളി മനോഭാവമാണ് ഉന്നതര്‍ സ്വീകരിക്കുന്നത്. ചില സന്നദ്ധ സംഘടനകളും പ്രത്യേകിച്ച് മുസ്ലീം മതസംഘടനകളും വിധിക്കെതിരെ വാദിക്കുമ്പോള്‍ ക്രിസ്ത്യന്‍ സംഘടനകള്‍ അങ്ങിങ്ങായി അഭിപ്രായം പറയുന്നതല്ലാതെ വിധിക്കെതിരായി കക്ഷി ചേരുകയോ ചെയ്തില്ല എന്നുള്ളത് മറ്റൊരു ഇരട്ടത്താപ്പായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. ഇവിടെ ആരെയെല്ലാം പ്രതികൂട്ടില്‍ നിറുത്തണമെന്ന് ആര്‍ക്കും ഒരു നിശ്ച് യവുമില്ല.