അഗ്രഹാരത്തിലും കഴുത



 അധികമാരാലും ശ്രധിക്കപ്പെടാതെ ഓഗസ്റ്റ്‌ 22 ആം തീയതി നിലനില്‍ക്കുന്ന സാമുഹ്യ വ്യവസ്ഥിതിക്കും ഇന്ത്യന്‍ ഭരണഘടന പൌരന്‌ അനുവദിച്ചുകൊടുത്തിട്ടുള്ള അവസരസമത്വത്തിനും ഭീഷണിയാകുന്ന  ഒരു ഭരണഘടനാ ഭേദഗതി  പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്. സ്ഥാനക്കയറ്റത്തിനു  -പ്രൊമോഷന് - സംവരണം ഏര്‍പ്പെടുത്തുക എന്നതാണ് ഭേദഗതിയിലൂടെ  ലക്ഷ്യമിടുന്നത്.
മുഖ്യമന്തിയായിരിക്കെ സംസ്ഥാന പുരോഗതിക്കു വേണ്ടി ചിലവഴിക്കേണ്ടിയിരുന്ന കോടിക്കണക്കിനു രൂപ മുടക്കി വാനോളം മുട്ടുന്ന സ്വന്തം പ്രതിമകള്‍ തെരുവുകളില്‍ പ്രതിഷ്ടിച്ച് കീഴ് ജാതിയില്‍ പിറന്നതിന്റെ അപകര്‍ഷത തീര്‍ത്ത മായാവതി അണികള്‍ക്കെറിഞ്ഞുകൊടുത്ത അപ്പക്കഷണമായിരുന്നു  സ്ഥാനക്കയറ്റത്തിനു സംവരണമെന്ന പുതിയ ആശയം. എന്നാല്‍ പരമോന്നത നീതി പീഠ  ഭരണഘടനാവിരുധമെന്നു ദര്‍ശിച്ച്‌ മായാവതിയുടെ ഈ പരിഷ്കാരത്തെ നടപ്പാക്കാന്‍ അനുവദിച്ചില്ല. എങ്കില്‍ ഭരണഘടന തന്നെ അങ്ങ് തിരുത്തിയെഴുതിച്ചുകളയാമെന്നു മായാവതി തീരുമാനിച്ചു. ന്യുനപക്ഷ വോട്ടുകള്‍ കാട്ടി പ്രലോഭിപ്പിച്ചു ഭരണ പ്രതിപ്ക്ഷ്ങ്ങളെ  സമ്മര്‍ധത്തിലാക്കി അങ്ങനെ ഭേദഗതി ചര്‍ച്ചചെയ്യപ്പെടും.

എന്താണീ സ്ഥാനക്കയറ്റത്തിനു  സംവരണം കൊണ്ടു വിവക്ഷിക്കുന്നത്. ആരാണ് ഇതിന്‍റെ ഗുണഭോക്താക്കള്‍.
സംവരണത്തിലുടെ സ്ഥാനക്കയറ്റം ലക്ഷ്യമിടുന്നവര്‍ക്ക് എന്തെങ്കിലുമൊക്കെ  അയോഗ്യതകളുണ്ടാവുമല്ലോ.
അതെ, സ്കൂള്‍ തലം മുതല്‍ സംവരണത്തിന്റെ ആനുകുല്യങ്ങള്‍ അനുഭവിച്ച് ഏറ്റവും കുറഞ്ഞ മാര്‍ക്കോടെ  കടന്നുകു‌ടി  സംവരണത്തിലൂ ടെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ജോലി ചെയ്താലും  ഇല്ലെങ്കിലും പെന്‍ഷന്‍ വാങ്ങി പിരിയുന്നതു വരെ ശമ്പളവും ആനുകൂല്യങ്ങളും സുരക്ഷിതമാണ്. ജോലി കിട്ടി കുറച്ചാകുംപോള്‍  ഒരു സ്ഥാനക്കയറ്റം  ആരും ആഗ്രഹിച്ചു പോകും. എന്നാല്‍ അതിനുള്ള കഴിവും അര്‍പണബോധത്തോടെ  ജോലി  ചെയ്യാനുള്ള സന്നധതയുമില്ലാത്തവര്‍ക്ക്  പിന്‍വാതില്‍ മാര്‍ഗങ്ങളല്ലാതെ  മറ്റൊരു പോംവഴിയുമില്ല. അതായത് ആര്‍കെങ്കിലും സ്ഥാനക്കയറ്റങ്ങള്‍  ലാഭിക്കാ തിരിക്കുന്നുന്ടെങ്കില്‍  അവര്‍ ജനിച്ച ജാതിയുടെ കുഴപ്പം കൊണ്ടല്ല പ്രത്യുത അവരുടെ കഴിവുകുറവും ജോലിയോടുള്ള താല്പര്യക്കുറവും കൊണ്ടാണ്.
സര്‍വീസിലിരിക്കുന്ന ഒരു ന്യുനപക്ഷത്തെ മാത്രമേ ഈയൊരു ഭേദഗതി പ്രതികുലമായി ബാധിക്കു എന്ന ചിന്തയാണ് സാധരണക്കാര്‍ വച്ചു പുലര്‍ത്തുന്നത്. അതുകൊണ്ടുതന്നെ ഭേദഗതി വന്നാലും ഇല്ലെങ്കിലും ഒന്നുപോലെ  എന്ന നിസ്സംഗതയും. അതായത് ഭേദഗതി നിയമമായാലത്തെ ദൂരവ്യപകമായ  പ്രതികൂല ഭവിഷ്യത്തുകളെക്കുറിച്ച്  ആരും തന്നെ ചിന്തിക്കുന്നില്ല..

ആരാണീ സര്‍വീസിലുള്ള ഈ ന്യുനപക്ഷം ?  അക്കാദമിക് തലത്തിലും യോഗ്യതാ പരീക്ഷകളിലുമെല്ലാം  മികവു തെളിയിച്ചു പ്രൊമോഷന്‍ ടെസ്റ്റുകള്‍  സമയത്തു പാസ്സായി അര്‍പണഭാവത്തോടെ  ജോലിചെയ്യുന്ന മിടുക്കന്മാരായ ജനസേവകര്‍.
ഇവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഇന്ന് ന്യുനപക്ഷമാവുകയാണ്.
രാഷ്ട്രപുരോഗതിക്ക് മികവുറ്റ ഉദ്യോഗസ്ഥവൃന്ദം അനിവാര്യമായിരിക്കെ അവരില്‍ ജാതിചിന്തകള്‍ കുത്തി വച്ച്‌, കഴിവല്ല ജനിച്ച ജാതിയാണ് സ്ഥാനക്കയറ്റത്തിനുള്ള  മാനദെന്‍ഡമെന്നു വരുത്തിതീര്‍ക്കുമ്പോള്‍ ജോലിചെയ്യാനുള്ള സന്നദ്ധത പരിമിതമാവും. യോഗ്യതയില്ലാത്ത തങ്ങളുടെ സഹപ്രവര്‍തകരിലോരാള്‍  സംവരണത്തിലുടെ  മേലധികാരിയാവുംപോള്‍  അയാളുടെ കീഴില്‍ ആത്മാര്‍ഥമായി ജോലി ചെയ്യുവാള്‍ താല്പര്യം കുറയുംന്നതും സാധാരണം. അങ്ങനെ മേലധികാരികളാവുന്നവര്‍   അധികാരം കാട്ടാന്‍ കീഴ്ജീവനക്കാരെ  പീഠിപ്പിക്കുന്നതും വിരളമല്ല.

അധികാരക്കസേരകള്‍ സ്വന്തം ആസനത്തിന്‍ കീഴില്‍ എന്നുമുണ്ടാവണമെന്നാഗ്രഹിക്കുന്ന ഭരണവര്‍ഗവും അതു സ്വന്തമാക്കാന്‍ വേണ്ടി ഏതു മാര്‍ഗവും സ്വീകരിക്കാന്‍ വെമ്പെല്‍ കാട്ടുന്ന  പ്രതിപക്ഷവും  ന്യുനപ്ക്ഷപ പ്രീണനവും         ജാതിചിന്തയെ പരിപോഷിപ്പിക്കലും അതിനുള്ള തുരുപ്പുചീട്ടായി കാണുമ്പോള്‍, അഴിമതി നിരോധിക്കാന്‍  നിയമങ്ങളേക്കാള്‍  നല്ലത് നിരാഹാരമാണെന്നു ധരിച്ചുവശായി അന്ന ഹസാരയെപ്പോലുള്ളവര്‍ നിരാഹാരമിരിക്കുമ്പോള്‍
ഇങ്ങനത്തെ വിഷയങ്ങള്‍ ഇവരെയൊന്നും സ്പര്‍ശിക്കുന്നതെയില്ല.

ഇതിന്‍റെ ദൂരവ്യാപകമായ ഫലമനുഭവിക്കേണ്ടി വരുന്നത് കഴിവുകെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ സഹിക്കേണ്ടിവരുന്ന ജനങ്ങളും അവയെ  നിലനിറു ത്തെണ്ടുന്ന സര്‍ക്കാര്‍ സംവിധാനവുമാണ്. സംവരണം വിദ്യാഭാസത്തിനും  സബോര്‍ഡിനെറ്റ്  പോസ്ടുകളിലെയ്ക്കുള്ള നിയമനങ്ങള്‍ക്കും മാത്രമായി പരിമിതപ്പെടുത്തുകയാവും  രാഷ്ട്രപുരോഗതിക്ക് ആരോഗ്യകരം.

C .Abraham