സുകുമാര്‍ അഴീക്കോടിന്റെ തത്വമസി വായിച്ചിട്ടുണ്ട്. അതെഴുതിയ പാണ്ടിത്യത്തോട് ആദരവു തോന്നി. അദ്ദേഹത്തെപ്പറ്റി കൂടുതല്‍ അറിഞ്ഞപ്പോള്‍ , മാറുന്ന കാലത്തിനും സാഹചര്യങ്ങള്‍ക്കുമനുസരിച്ച് തന്‍റെ ചിന്താഗതികളെ സമൂഹത്തിന് റെ സാംസ്കാരികവും ധാര്മികവുമാ യ വളര്‍ചക്കുതകുംവിധം പാകപ്പെടുത്തി കേരള ജനതയ്ക്കു പകര്‍ന്നുകൊടുത്ത സാംസ്കാരിക നായകനെന്ന പദവിക്ക് തികച്ചും അര്‍ഹനെന്നും തോന്നിയിരുന്നു.
എന്നാല്‍ അടുത്ത കാലത്തെ അദ്ദേഹത്തിന്റെ പല ഇടപെടലുകളും ആ സ്ഥാനത്തിനും വ്യക്തിത്വത്തിനും ചേരുന്നതല്ല എന്നു ഖേദപൂര്‍വം
രേഖപ്പെടുത്തേണ്ടിയിരിക്കുന്നു.
ഇതില്‍ ഏറ്റവും പുതിയതാണ് കഴിഞ് ഞ ദിവസം വടകരയിലെ ഒരു പ്രസംഗവേ ദിയില്‍ ശശി തരൂരിനെപ്പറ്റി നടത്തിയിരിക്കുന്ന പരാമര്‍ശം.
അമേരിക്കന്‍ പൌരനായിരുന്നെങ്കി ല്‍ തരൂര്‍ മുപ്പതു കല്യാണമെങ് കിലും കഴിക്കുമായിരുന്നെന്നും താന്‍ ഇതുവരെ വിവാഹം കഴ്ക്കയോ ഒരു സ്ത്രീയെയും ഉപദ്രവിക്കുകയോ ചെ യ്തിട്ടില്ലെന്നും സാക്ഷ്യപ്പെ ടുത്തുന്ന അഴിക്കോടിനു തരുരിന്റെ പുരുഷ ത്വത്തെ അംഗി കരിക്കുവാന്‍
തന്‍റെ ബലഹീനത വെളിപ്പെടുത്തേണ്ടതില്ലാ യിരുന്നു.
ഇക്കാലമത്രയും ജീവിച്ചിട്ട് ഒരു സ്ത്രീയെപ്പോലും `ഉപദ്രവിക്കാന്‍` സാധിക്കാത്ത അഴീക്കോടിന് അതിനുള്ള വികാരമില്ലാതെ പോയത് തരൂരിന്‍റെ കുഴപ്പമോ ?
ലോകത്തിലുള്ള എല്ലാത്തിനെപ്പറ് റിയും അഭിപ്രായം പറയുവാനുള്ള അറിവു തനിക്കുണ്ടെന്ന ഭാവവും തന്നെക് കാളും വിവരമുണ്ടെന്നു സമൂഹം
അംഗീകരിക്കുന്ന മറ്റൊരു മലയാളി യും ഉണ്ടാവരുതെന്ന ശാട്യവും പ് രായാധിക്ക്യത്തിന്റെ കുഴപ്പമാവാം.
ഇനിയും പുതിയ വെളിപ്പെടുത്തലുകള്‍ക്കൊന്നും മുതിരാതെ വിശ്രമജീവിതത്തിനു സമയമായെന്ന സ്വയം മനസ്സിലാക്കുക.
C.Abraham