പാർത്ഥ - സാരഥി
ഇടയ്ക്ക് പാർഥന്റെ കൈ അവളുടെ മുടിയിഴകളിൽ പരതുന്നത് കണ്ട് സാരഥി നിശ്ചലനായി.രാധ ശ്വാസമടക്കി കിടന്നു.രാധയുടെ തല എങ്ങിനെ സ്വതന്ത്രമാക്കമെന്ന ചിന്തയായിരുന്നു പിന്നെ സാരഥിയുടെ മനസ്സിൽ.നഗരത്തിലെ പ്രസിദ്ധമായ വസ്ത്രശാലയുടെ മുന്നിലൂടെ നടക്കുമ്പോളാണ് ചില്ലുകൂട്ടിൽ സാരിയുമണിഞ്ഞു തോളറ്റം മുടിയുമായി നില്ക്കുന്ന നിശ്ച്വലമോഡലുകൾ അവൻറെ ശ്രദ്ധയിൽ പെട്ടത്.അടുത്ത ദിവസം അവൻ രാധയെ സന്ധിക്കുമ്പോൾ സിൽക്കുമുടിയുള്ള ഒരു മോഡലിന്റെ പകുതി ഉടൽ ബാഗിൽ കരുതിയിരുന്നു.പാർത്ഥൻ ഗാഡനിദ്രയിലെന്നു തീർച്ചയായപ്പോൾ രാധ പതിയെ എഴുന്നേറ്റ് സാരഥി കൊണ്ടുവന്ന തല അവന്റെ മടിയിൽ വച്ചു കൊടുത്തിട്ട് സാരഥിക്കൊപ്പം പോയി.മണി ക്കൂറുകൾക്കുശേഷം ശേഷം തിരിച്ചു വന്ന രാധ പാർത്ഥന്റെ മടിയിൽ തലചായ്ച്ച് സുഖ നിദ്രയിലാണ്ടു.മോഡൽ തലയും ബാഗിൽ സുക്ഷിച്ചു സാരഥി മൂളിപ്പാട്ടും പാടി, ഇടവഴികൾ താണ്ടി, സ്വന്തം വീടു ലക്ഷ്യമാക്കി നടന്നു.
പതിവു തെറ്റിക്കാതെ അടുത്ത ദിവസവും സദാചാരപരിപാലനത്തിനായി കൂട്ടാളികൾക്കൊപ്പം പാർത്ഥൻ തെരുവിലലഞ്ഞു.
C.Abraham
ഇതൊരു സംഭവകഥയായതുകൊണ്ട് പേരുകളിൽ അല്പം മായം ചേർത്തിട്ടുണ്ട് . ഞാൻ പറയാതെതന്നെ ചിലർക്കെങ്കിലും ഈ കഥാപാത്രങ്ങളെ പരിചയം കാണും. അതുകൊണ്ട് അവരോടൊരഭ്യർത്തനയുണ്ട്, ദയവു ചെയ്തു മൌനം പാലിക്കുക. കഥ ആസ്വദിച്ചുകൊണ്ടേയിരിക്കുക. പാക്കാട് നഗരത്തിൻറെ പ്രാന്തപ്രദേശത്താണ് സംഭവം നടക്കുന്നത്.കഥാപാത്രങ്ങളെ ഒന്നു പരിചയപ്പെടുത്തിയിട്ടു തുടങ്ങിയാൽ പറഞ്ഞു തീർക്കാൻ എളുപ്പമായതുകൊണ്ട് അവരെ അങ്ങവതരിപ്പിക്കയാണ്.പാർത്ഥൻ : കഥാനായകനെന്നു വേണമെങ്കിൽ പറയാം, സാമ്പത്തികശേഷിയുള്ള കുടുംബത്തിലെ സുമുഖനും വിവാഹിതനുമായ ചെറുപ്പക്കാരൻ. പ്രത്യേകിച്ചു തൊഴിലൊന്നും ചെയ്തില്ലെങ്കിലും ജീവിയ്ക്കാനു ള്ള വക കുടുംബ സ്വത്തായി ലഭിച്ചതുകൊണ്ട് കാര്യമായ ജോലികളൊന്നും ചെയ്യുന്നില്ല.സാരഥി: ഉപനായകാൻ, പാർത്ഥന്റെ നാട്ടുകാരൻ. പാർത്ഥന്റെ കുടുംബവുമായി അടുത്തിടപഴകുന്ന രസികനായൊരു സൌന്ദര്യാരാധകൻ.രാധ: പാർത്ഥന്റെ ഭാര്യ, സുന്ദരി.മറ്റു കഥാപാത്രങ്ങൾ: പാർത്ഥന്റെ മഹായന്ജ ത്തിൽ കൂട്ടാളികളാവുന്ന ആ നാട്ടിലെ `അസംതൃപ്തരായ` പലരും. പാർത്ഥനൊരു സദാചാര പ്രേമിയാണ്. നാട്ടിൽ സദാചാരത്തിനു നിരക്കാത്തതെന്നു പാർത്ഥനു തോന്നുന്ന യാതൊന്നും സംഭവിക്കുവാൻ അവൻ സമ്മതിക്കില്ല. ആണും പെണ്ണും തൊട്ടുരുമ്മി നടക്കുക, കൈ കോർത്തു പിടിച്ചു നടക്കുക, പാർക്കിൽ പോയിരുന്നു സൊള്ലുക ,ഒരേ കുടക്കീഴിൽ നടക്കുക, ഒന്നിച്ചു മുറിയെടുത്തു താമസിക്കുക,തോണ്ടുക, തലോടുക,കമന്റടിക്കുക ഇങ്ങനെയൊന്നും,ആ നാട്ടിൽ സംഭവിക്കാൻ അവൻ അനുവദിക്കില്ല. സംഭവിച്ചാൽ ഭലമെന്താവുമെന്ന് ദേ കേട്ടോ ളു. കഴിഞ്ഞ ദിവസം മാമ്പുഴയുടെ സൌന്ദര്യമാസ്വദിക്കുവാനെത്തിയ ഭാര്യയും ഭർത്താവും ഹോട്ടലിലൊരു മുറിയെടുത്തു. സ്ഥലത്തെ നവാഗതരെ പാർത്ഥൻ ശ്രധിക്കുന്നുണ്ടായിരുന്നു. അവരുടെ ഇടപഴകൽ പലപ്പോഴും സദാചാര സീമകൾ മറികടക്കുന്നതായി പാർത്ഥനു തോന്നി. ഭാര്യാ ഭർത്താക്കന്മാരാവാൻ സാധ്യതയില്ല!. അങ്ങിനെയെങ്കിൽ അവർക്ക് സ്വന്തം വീട്ടിലൊ, മുറിക്കുള്ളിലോ വച്ചായിക്കൂടെ ഈ രാസലീലകൾ, മറ്റുള്ളവർക്ക് ദുർമാത്രുകയാവാതെ. താനങ്ങനെയാണല്ലൊ. അതുകൊണ്ട് ഇവരെ കൈകാര്യം ചെയ്ത് നാട്ടില സദാചാര അന്തരീക്ഷം നിലനിർത്തുക എന്ന തന്റെ കടമ നിർവഹിക്കുക തന്നെയെന്നു പാർത്ഥൻ തീരുമാനിച്ചു. തനിക്കറിയാവുന്ന സദാചാര പ്രേമികളെ യെല്ലാം കൂട്ടി അടുത്ത ദിവസം പാർക്കിൽ സൊറ പറഞ്ഞിരുന്ന ആ യുവ മിഥുനങ്ങളെ അവർ ആരെന്നോ എന്തെന്നോ അന്വേഷിക്കാതെ ചീമുട്ടകൊണ്ടൊരഭിഷേകമങ്ങു നടത്തി. പാർത്ഥൻ തന്നെ പൊലീസിനെ വിളിച്ച് സദാചാര ലംഘനം നടക്കുന്ന സ്ഥലം പറഞ്ഞു കൊടുത്തു .നിമിഷ ങ്ങൾക്കകം പോലീസ് ജീപ്പെത്തി അവരെ പൊക്കിയെടുത്തു കൊണ്ടുപോയി. പാർത്ഥനും കൂട്ടരും കൂക്കുവിളികളോടെ അവരെ യാത്രയാക്കിയിട്ട് ,ഒരു ദിവസം കൂടി തന്റെ നാട്ടിൽ സദാചാരം നിലനിർത്താനായ സംതൃപ്തിയിൽ ബാറിൽ പോയൊന്നു മിനുങ്ങിയ ശേഷം പലവഴിക്കു പിരിഞ്ഞു.ബാറിൽ നിന്നും മിനുങ്ങി വീട്ടിലെത്തുന്ന പാർത്ഥന്റെ രാത്രിചര്യകളിൽ രാധ അസംത്രുപ്തയാണ്. താൻ പാകം ചെയ്തു വച്ചിരിക്കുന്ന രുചികരമായ ഭക്ഷണവും കഴിച്ച് കിടക്കയിലെത്തുന്ന പാർത്ഥൻ വല്ലപ്പോഴും മാത്രം ആ `ചടങ്ങും` തീർത്തു കൂർഖം വലി തുടങ്ങും. ആ ഉറക്കത്തിൽ എന്തു തന്നെ സംഭവിച്ചാലും അവനറിയാറില്ല. രാധയുടെ തല ഉറക്കത്തിൽ തന്റെ മടിയിലുണ്ടാവണമെന്നതു മാത്രമാണ് ഒരു നിർബന്ധം . ഗാഡ നിദ്രയിൽ ഇടക്കൊക്കെ അവളുടെ നേർത്ത സില്ക്കുപോലെ മയമുള്ള മുടിയിഴകളിൽ അവൻ തഴുകും.പാർത്ഥന്റെ കൂർഖം വലിയുടെ താളത്തിൽ രാധയുടെ ദാഹവും പ്രതീക്ഷകളും ഒലിച്ചുപോയി. അമ്പലത്തിൽ വരുന്ന രാധയെ സാരഥി പലപ്പോഴും കണ്ടിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ തന്നെ അവനു രാധയോടുരു പ്രത്യേക ഇഷ്ടം തോന്നി. അവളുടെ കണ്ണുകളിലെ, ശരീരത്തിലെ അടങ്ങാത്ത ദാഹം അവൻ മനസ്സിലാക്കി. സാരഥി രാധയുമായി പരിചയപ്പെട്ടു. നാട്ടിൽ സദാചാരഭംഗം സംഭവിക്കാതിരിക്കാൻ പകല മുഴുവൻ പെടാപ്പാടുപെട്ടു രാത്രിയിൽ മിനുങ്ങി വീട്ടിലെത്തുന്ന പാർത്ഥന്റെ രാത്രിചര്യകൾ താൻ കരുതിയതുപോലെ തന്നെയെന്ന് രാധയിൽ നിന്നും അവൻ മനസ്സിലാക്കി. രാധയ്ക്കും സാരഥിയെ ഇഷ്ടമായെങ്കിലും പാർത്ഥന്റെ സദാചാരനിയമങ്ങൾ അവളെ നിയന്ത്രിച്ചു. സാരഥിയുടെ പ്രലോഭനങ്ങളിൽ പക്ഷെ അവസാനം അവൾ വീണ് പോയി തമ്മിലൊന്നു സന്ധിക്കുവാനുള്ള അവസരത്തിന് രാധ തന്നെ മുൻകൈയെടുത്തു.പാർത്ഥന്റെ കൂർഖം വലി ഉച്ചത്തിലായപ്പോൾ കുറ്റിയിടാതിരുന്ന വാതിൽ പാളികൾ മെല്ലെ തുറന്ന് സാരഥി അവളുടെ കിടപ്പുമുറിയിലെത്തി. ഇടയ്ക്ക് പാർഥന്റെ കൈ അവളുടെ മുടിയിഴകളിൽ പരതുന്നത് കണ്ട് സാരഥി നിശ്ചലനായി.രാധ ശ്വാസമടക്കി കിടന്നു.രാധയുടെ തല എങ്ങിനെ സ്വതന്ത്രമാക്കമെന്ന ചിന്തയായിരുന്നു പിന്നെ സാരഥിയുടെ മനസ്സിൽ.നഗരത്തിലെ പ്രസിദ്ധമായ വസ്ത്രശാലയുടെ മുന്നിലൂടെ നടക്കുമ്പോളാണ് ചില്ലുകൂട്ടിൽ സാരിയുമണിഞ്ഞു തോളറ്റം മുടിയുമായി നില്ക്കുന്ന നിശ്ച്വലമോഡലുകൾ അവൻറെ ശ്രദ്ധയിൽ പെട്ടത്.അടുത്ത ദിവസം അവൻ രാധയെ സന്ധിക്കുമ്പോൾ സിൽക്കുമുടിയുള്ള ഒരു മോഡലിന്റെ പകുതി ഉടൽ ബാഗിൽ കരുതിയിരുന്നു.പാർത്ഥൻ ഗാഡനിദ്രയിലെന്നു തീർച്ചയായപ്പോൾ രാധ പതിയെ എഴുന്നേറ്റ് സാരഥി കൊണ്ടുവന്ന തല അവന്റെ മടിയിൽ വച്ചു കൊടുത്തിട്ട് സാരഥിക്കൊപ്പം പോയി.മണി ക്കൂറുകൾക്കുശേഷം ശേഷം തിരിച്ചു വന്ന രാധ പാർത്ഥന്റെ മടിയിൽ തലചായ്ച്ച് സുഖ നിദ്രയിലാണ്ടു.മോഡൽ തലയും ബാഗിൽ സുക്ഷിച്ചു സാരഥി മൂളിപ്പാട്ടും പാടി, ഇടവഴികൾ താണ്ടി, സ്വന്തം വീടു ലക്ഷ്യമാക്കി നടന്നു.
പതിവു തെറ്റിക്കാതെ അടുത്ത ദിവസവും സദാചാരപരിപാലനത്തിനായി കൂട്ടാളികൾക്കൊപ്പം പാർത്ഥൻ തെരുവിലലഞ്ഞു.