ഈ വിവരണത്തിൽ പേരുകൾക്കു പ്രസക്തിയില്ല, ഈ പേരിലൊരാൾ ജീവിച്ചിരുന്നത് ഓർമ്മിക്കുവാൻ ആരെയും ബാക്കി വക്കാതെ, മരുന്നുകൾകൊണ്ടു ഭേദപ്പെടാത്ത ഈ പനി എന്റെ ഗ്രാമത്തിലെ ഏതാണ്ട് തൊണ്ണൂ റു ശതമാനം പേരെയും അപ്രത്യക്ഷമാക്കിയിരിക്കുന്നു. അവശേഷിച്ചവർ വീടുകളിൽ നിന്നു പുറത്തിറങ്ങാതെ ആരുടെയും കണ്ണിൽ പെടാതെയിരിക്കുവാൻ ശ്രമിച്ചു. പുറത്തിറങ്ങിയാൽ അജ്ഞാതരായ ചിലർ വന്ന് നിർബ്ബന്ധിച്ച് വണ്ടിയിൽ കയറ്റി കൊണ്ടു പോകുന്നുണ്ട്. അങ്ങനെ പോയവരിൽ ആരും പിന്നെ തിരിച്ചെത്തിയിട്ടില്ല.
എന്റെ രണ്ടു ജ്യേഷ്ടന്മാരും അഛനും മുത്തശ്ശിയും പനി വന്ന് ദിവസങ്ങൾക്കകം മരണമടഞ്ഞു. ഒരു മാസത്തിനിടയിൽ നാലു മരണം. അടുത്ത നഗരത്തിലെ ആശുപത്രിയിൽ നിന്നും മരുന്നു വാങ്ങി കഴിച്ചിരുന്നുവെങ്കിലും പനിക്കു കുറവുണ്ടായില്ല. ആറു വയസ്സു കാരിയായ എന്നെയും അമ്മയെയും തനിച്ചാക്കി അവർ ഓർമ്മകളായിരിക്കുന്നു.
ഞാനും അമ്മയും വീടിന്റെ കതകിനു കുറ്റിയിട്ട് അകത്തുതന്നെ കഴിച്ചുകൂട്ടി. അയൽ ഗ്രാമത്തിൽ സംഭവിച്ചതുപോലെ ഞങ്ങളെയും ആരെങ്കിലും വന്നു വണ്ടിയിൽ കയറ്റി കൊണ്ടുപോകുമെന്ന ഭയം ഞങ്ങളെ ഗ്രസിച്ചിരുന്നു. അങ്ങനെ കൊണ്ടുപോയാൽ പിന്നെ എന്റെ പ്രിയപ്പെട്ട ഗ്രാമത്തിലേക്ക് ഒരിക്കലും തിരിച്ചെത്താനായില്ലെങ്കിലോ.
ഞങ്ങളുടെ വീടിനടുത്തുള്ള ഇടവഴിയിൽ ഒരു വണ്ടി വന്നു നിന്നു. അതിൽ നിന്നും ശരീരം മുഴുവൻ മറക്കുന്ന വസ്ത്രം ധരിച്ച ചിലർ ഇറങ്ങി വരുന്നു. ആരുടെയും മുഖം വ്യക്തമല്ല. അവർ അടുത്തുള്ള വീടുകളിലേക്കു കയറിപ്പോകുന്നുണ്ട്. അവിടെ ബാക്കിയുണ്ടായിരുന്നവരെ ബലം പ്രയോഗിച്ച് വണ്ടിയിലേക്കു കയറ്റുന്നു. ഞാൻ അമ്മയെ കെട്ടിപ്പിടിച്ചിരുന്നു. അമ്മയുടെ കണ്ണിലെ ഭയം എന്നെയും ഭയപ്പെടുത്തി. കതകിൽ മുട്ടുന്ന ശബ്ദം കേട്ടു അമ്മ എന്നെയും തഴുകിപ്പിടിച്ച് വാതിൽ തുറന്നു. ഞങ്ങളെ വണ്ടിയിൽ കയറ്റിക്കൊണ്ടു പോകുവൻ വന്നവർ വെളീയിൽ നിൽക്കുന്നുണ്ട്. അവർ അമ്മയെ വിളിച്ചു മാറ്റി നിർത്തി എന്തിക്കെയോ ചോദിച്ചു. തിരിച്ചു വന്ന അമ്മ എന്നെയും കൂട്ടി അവരുടെ പിന്നാലെ നടന്നു.
ആ വണ്ടിയിൽ ഞങ്ങൾ പതിനഞ്ചു പേരേ ഉണ്ടായിരുന്നുള്ളു. എന്റെ അയൽക്കാരും പരിചയക്കാരുമായവർ തന്നെ.എല്ലാവരുടെയും മുഖത്ത് ഭയം നിഴലിക്കുന്നുണ്ട്.
വണ്ടി ഞങ്ങളെയും കൊണ്ട് നഗരത്തിനടുത്തുള്ള ഒരു കെട്ടിടത്തിലേക്കാണു പോയത്. കയറിച്ചെല്ലുന്ന
മുറിയിൽ വച്ച് ഞങ്ങൾ ഓരോരുത്തരെയും ഇരുത്തി രക്തം എടുക്കുകയും പനിയുണ്ടോയെന്നു പരിശോധിക്കുകയും ചെയ്തു, അതിനുശേഷം ഓരോരുത്തർക്കും കിടക്കുവാനുള്ള കട്ടിലുകൾകാണിച്ചുതന്നു. ഏതാണ്ട് 100 കട്ടിലുകളെങ്കിലും കാണും ആ മുറിയിൽ. ഞാനും അമ്മയും അടുത്തടുത്ത കട്ടിലുകളിൽ കിടന്നു.
ഞങ്ങൾ കിടക്കുന്ന മുറി ഒരു തുണി കെട്ടിയാണു വേർത്തിരിച്ചിരിക്കുന്നത്. അടുത്ത ദിവസം ഞങ്ങളുടെ മുറിയിൽ നിന്നും ചിലരെ അപ്പുറത്തേക്കു പിടിച്ചു കൊണ്ടുപോകുന്നുണ്ടായിരുന്നു. ചിലർ കുതറിയോടുവാൻ ശ്രമിച്ചു. അവരെ ബലം പ്രയോഗിച്ച് അപ്പുറത്താക്കി.
എന്താണു ആ മുറിയിൽ സംഭവിക്കുന്നത് എന്നു് ഞാൻ അമ്മയോടു ചോദിച്ചു.
ലൈബീരിയയിലെ ഫോയയിലുള്ള ഒരു എബോളാ ക്യാമ്പിലാണു ഞങ്ങൾ എത്തിയിരിക്കുന്നതെന്ന് അമ്മ എനിക്കു പറഞ്ഞുതന്നു. രോഗപ്രതിരോധത്തിനുള്ള മരുന്നൊന്നും നിലവിൽ കണ്ടുപിടിച്ചിട്ടില്ലാത്തതുകൊണ്ട് ഈ അസുഖം വന്നാൽ മരണം സുനിശ്ചിതമെന്ന് അമ്മയെന്നെ മനസ്സിലാക്കി.
അസുഖബാധിതരെ രക്ഷിക്കാനെത്തിയ വെള്ളക്കാരായ രണ്ടു ഡോക്ടർമ്മാരും ഈ പനി വന്നു മരണമടഞ്ഞു എന്നു കേട്ടപ്പോൾ ഇതിന്റെ ഭീകരത ഞാൻ മനസിലാക്കി. ഞങ്ങളുടെ രക്തം പരിശോധിച്ചതിന്റെ റിപ്പോർട്ടു വരേണ്ട ദിവസമായിരുന്നു.
അടുത്തുള്ള ബഡ്ഡുകളിൽനിന്നും ചിലരെയൊക്കെ അവർ മറ്റേ മുറിയിലേക്കു പറഞ്ഞയക്കുന്നുണ്ട്.
ഞാൻ അമ്മയെ ഇറുക്കിപ്പിടിച്ചിരുന്നു. മുഖം വരെ മറച്ചു വസ്ത്രം ധരിച്ചവർ ഞങ്ങളുടെ അടുത്തു വന്നു നിന്നു. അവരിലൊരാൾ അമ്മയെ വിളിച്ച് എന്തൊക്കെയോ പറഞ്ഞു.
എന്റെ പ്രിയപ്പെട്ട അമ്മ എന്നെ ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ അവരോടൊപ്പം ആ യവനിക വകഞ്ഞു മാറ്റി കടന്നുപോയി. ആ യവനികക്കപ്പുറം മറഞ്ഞവരാരും തിരിച്ചെത്തിയിട്ടില്ല നാളിതുവരെ.
C.Abrahamഞങ്ങൾ കിടക്കുന്ന മുറി ഒരു തുണി കെട്ടിയാണു വേർത്തിരിച്ചിരിക്കുന്നത്. അടുത്ത ദിവസം ഞങ്ങളുടെ മുറിയിൽ നിന്നും ചിലരെ അപ്പുറത്തേക്കു പിടിച്ചു കൊണ്ടുപോകുന്നുണ്ടായിരുന്നു. ചിലർ കുതറിയോടുവാൻ ശ്രമിച്ചു. അവരെ ബലം പ്രയോഗിച്ച് അപ്പുറത്താക്കി.