തെഗാടിയാ വീക്ഷണം


    ഹജ്ജ് തീര്താടകര്‍ക്ക് ഗവേര്‍ന്മേന്ടു കൊടുക്കുന്ന subsidy പക്ഷപാതപരവും ഒരു മതേതര രാഷ്ട്രമായ ഇന്ത്യയില്‍
മറ്റു മതങ്ങളോടു കാണിക്കുന്ന വിവേചനവും, അനീതിയുമായതിനാല്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു Ex .MP
( പ്രഫുല്‍ ഗോരാടിയ) സമര്‍പ്പിച്ച ഹര്‍ജിയില്‍ പരമോന്നതകോടതിയുടെ വിധി നിര്‍ഭാഗ്യകരമെന്ന് രേഖപ്പെടുത്തെണ്ടിയിരിക്കുന്നു.

ഭീമമല്ലാത്ത തുകകള്‍ ഇങ്ങനത്തെ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാമെന്ന ഈ വിധി ആരുടെയെങ്കിലും നെറ്റി ചു ളിപ്പിക്കുന്നെങ്കില്‍ അല്ഭുതപ്പെടെണ്ടതില്ല.

ഒന്നാമതായി നികുതിദായകരുടെ പണമുപയോഗിച്ച് ഇങ്ങനെയൊരു സബ്സിഡി കൊടുത്തുകൊണ്ടിരിക്കുന്ന വിവരം അതിന്റെ ഗുണഭോക്താക്കള്‍ക്കും മറ്റു വളരെ കുറച്ചു പേര്‍ക്കും മാത്രമേ അരിയാവൂ എന്നതാണ് വാസ്തവം. അല്ലാത്ത പക്ഷം ഈ പക്ഷപാതപരമായ സബ്സിഡിക്കെതിരെ വളരെ മുന്‍പേ ജനശബ്ദം ഉയരുമായിരുന്നു. രാജ്യത്തെ നികുതി ദായകരെന്നാല്‍  75 %തോളം ഹിന്ദുക്കളും 15 % മുസ്ലീംകളും ബാകി ക്രിസ്ത്യന്‍,ബുദ്ധ,ജൈന തുടങ്ങി ഒരു മതത്തിലും
വിശ്വസിക്കാത്തവരും ചേര്‍ന്നതാണ്. എല്ലാ മതവിഭാഗങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ട പുണ്യ സ്ഥലങ്ങളുമുണ്ട് . ഇവ സന്ദര്‍ശിച്ചാല്‍ പാപവിമുക്തിയും സ്വര്‍ഗപ്രവേശം ആയാസരഹിതവുമാകുമെന്നു വിശ്വസിക്കുന്നവരില്‍ അധിക പങ്കും ഇങ്ങനെയൊരു സന്ദര്‍ശനം വേണ്ടെന്നു വയ്ക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ടു മാത്രമാണ്.

ഈ സാഹചര്യത്തില്‍ ഏതാണ്ട് പതിനഞ്ച് ശതമാനം വരുന്ന മുസ്ലീം സഹോദരങ്ങള്‍ക്ക്‌ മാത്രം ബാക്കി 85 %നികുതിദായകരുടെ പണമുപയോഗിച്ച് സ്വര്‍ഗവാസം ആയാസരഹിതമാക്കുകയെന്നത് നീതിക്ക് നിരക്കാത്തതല്ലേ.

ഇന്ത്യയിലെ ഇന്നത്തെ സ്ഥിതിവിശേഷം വച്ചു നോക്കുമ്പോള്‍ ഏതാണ്ട് എല്ലാ മതവിഭാഗങ്ങളും തങ്ങളിലേയ്ക്ക് കുടുതല്‍ പേരെ ആകര്‍ഷിക്കുവാനും ഉള്ളവരെ പിടിച്ചു നിര്‍തുവാനുമായി ധാരാളം പണം ചിലവാക്കുകയും ശരിയല്ലാത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ക്രിസ്തുമതത്തില്‍ ചേര്‍ന്നാല്‍ ഇസ്രയേല്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കുമെങ്കില്‍ ആ അവസരമുപയോഗിക്കാന്‍ മാത്രമായി മാമ്മോദീസാ വെള്ളം തലയില്‍ വീഴ്ത്തുന്നവരെ കിട്ടിയേക്കാം. അതുപോലെ ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളും ക്ഷേത്രങ്ങളും സര്‍ക്കാര്‍ ചിലവില്‍ സന്ദര്‍ശിക്കാം എന്നു വന്നാല്‍ തീര്‍ച്ചയായും വിശ്വാസികള്‍ കുടുതലുണ്ടാവും ഇതൊന്നും അനുവദിച്ചുകൊടുക്കുന്നത്‌ ഒരു മതേതര രാഷ്ട്രത്തിനു ഭുഷണമല്ല.

ഓരോ മതവിഭാഗങ്ങളും അവരവരുടെ മതപരമായ കാര്യങ്ങള്‍ക്കായി സ്വയം പണം കണ്ടെത്തട്ടെ. അല്ലെങ്കില്‍ എല്ലാ ആരാധനാലയങ്ങളും സര്‍ക്കാര്‍ പരിധിയില്‍ കൊണ്ടുവന്ന ശേഷം ആനുകുല്യങ്ങള്‍ പങ്കു വയ്ക്കട്ടെ.

പരമോന്നതകൊടതിയുടെ ഇപ്പോളത്തെ ദര്‍ശനം തെഗാടിയയുടെ കാഴ്ചപ്പാടിനെതിരാണെങ്കിലും താമസിയാതെ കൂടുതല്‍ തെഗാടിയാ വീക്ഷണങ്ങള്‍ ഉരുത്തിരിയുകയും സുപ്രീം കോടതി വിധി മറ്റൊന്നാവുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

C .Abraham
7 . 2 . 11