ലോക എയിഡ്‌സ് ദിനം ഡിസംബർ 1- ഒരനുസ്മരണം.
C.Abraham
വയസ്സ്- പതിനേഴ്
HIV- പോസിറ്റീവ്
വിദ്യാർത്ഥിനി
സെക്കണ്ടറി വിദ്യാഭ്യാസത്തിനു ശേഷം ഒരു കമ്പനിയിൽ തൊഴിൽ പരിശീലനം നടത്തുന്നു
യൂറോപ്പിലെ സാമാന്യം ഭേദപ്പെട്ട കുടുംബത്തിൽ വിദ്യാസമ്പന്നരായ മാതാപിതാക്കൾക്കു ജനിച്ച രണ്ടാമത്തെ കുട്ടി.
അമ്മയുടെ ആദ്യ പ്രസവം സിസേറിയൻ ആയിരുന്നു. പ്രശസ്ഥമായ ഒരു ആശുപത്രിയിൽ കോംപ്ലികേഷനുകളൊന്നും ഇല്ലാതെ ഓപറേഷൻ നടന്നു.അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യത്തോടെ ആശുപത്രി വിട്ടു. ഓപറേഷൻ സമയത്ത് അമ്മയക്ക് രക്തം വേണമായിരുന്നു. ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ നിന്നും രക്തം സ്വീകരിച്ചു.
രണ്ടു വർഷങ്ങൾക്കു ശേഷം അമ്മ എന്നെ ഗർഭം ധരിച്ചു. ഗർഭകാലത്തെ അസാധാരണമായ ക്ഷീണത്തിനു കാരണം തേടിയ ഡോക്ടർ തിരിച്ചറിഞ്ഞു അമ്മ HIV പോസിറ്റീവ് ആണെന്ന്. വൈറസ് ലഭിച്ചതോ ആദ്യ പ്രസവത്തിനു സ്വീകരിച്ച രക്തത്തിൽ നിന്നും.
അങ്ങനെ ഞാൻ അമ്മയുടെ ഗർഭപാത്രതിൽനിന്നും HIV വൈറസും സ്വീ കരിച്ചു കൊണ്ട് ജന്മം കൊണ്ടു.
അമ്മയോടോത്തുള്ള നല്ല നാളുകൾ അധികം ഒർമിക്കാനില്ല. എന്റെ നാലാമത്തെ വയസ്സിൽ എയിഡ്സ് ബാധിച്ച് അമ്മ ഞങ്ങളോടു യാത്ര പറഞ്ഞു.
ഒരു വർഷത്തിനു ശേഷം എന്റെ അഞ്ചാമത്തെ വയസ്സിൽ എനിക്കും എയിഡ്സ് ലക്ഷണങ്ങൾ കണ്ടുതുടങ്ങി.ആശുപത്രിയിലെ പ്രഗൽഭരായ ഡോക്ടർ മാരുടെ പരിചരണത്തിന് അണുബാധയെ തടഞ്ഞു നിറുത്തുവാനായി. ഞാൻ ജീവിതത്തിലേയ്ക്കു നടന്നുകയറി.
ആശുപത്രിയിൽ വച്ച് എനിക്ക് എയിഡ്സ് ബാധിതയായ രജനി എന്നൊരു കൂട്ടുകാരിയെ കിട്ടി. അധികമാരും സംരക്ഷിക്കനില്ലാതിരുന്ന അവളെ എന്റെ നിർബന്ധത്തിനു വഴങ്ങി ഞങ്ങളുടെ വീട്ടിലെയ്ക്കു കൂട്ടിക്കൊണ്ടു പോന്നു . എന്നെപ്പോലെ തന്നെ രോഗം അമ്മയിൽ നിന്നും സമ്മാനമായി കിട്ടിയ രജനി എന്റെ ഏറ്റവും നല്ല കൂട്ടുകാരിയാരുന്നു. മൂന്നു വർഷം മുൻപ് ഓർമിക്കുവാൻ ഒട്ടും സുഖകരമല്ലാത്ത അവസാന നാളുകൾ മനസ്സിൽ കോറിയിട്ടുകൊണ്ട് അവളും രോഗത്തിനു കീഴ്പ്പെട്ട് എന്നെ വിട്ടു പോയി.
ഞാൻ ഉപയോഗിക്കുന്ന മരുന്നുകൾ എന്നെ തൽക്കാലം രോഗത്തിന്റെ പിടിയില നിന്നും അകറ്റി നിറുത്തുന്നു.
എന്റെ സ് കൂ ൾ ജീവിതത്തിൽ ചുരുക്കം ചില അവസരങ്ങളിൽ മാത്രം സഹപാഠി കളിൽ നിന്നും അവരുടെ മാതാപിതാക്കളിൽ നിന്നും വിവേചനം അനുഭവിചിട്ടുള്ളതൊ ഴിച്ചാൽ എന്റേതും നിങ്ങളോരോ രുത്തെരുടെതും പോലുള്ള ഒരു സാധാരണ വിദ്യാലയ ജീവിതമായിരുന്നു. ഈ കമ്പനിയിൽ അപ്രൻടിസായി കയറുവാനും കാര്യമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടില്ല. എന്റെ രോഗവിവരം ഇന്റർവ്യു സമയത്ത് ഞാൻ വെളിപ്പെടുത്തിയിരുന്നു.
അതെ ഞാൻ ജീവിക്കൻ തീരുമാനിച്ചി രിക്കയാണ്. വെറുതെ ഒരു വിധിക്കു കീഴ്പ്പെടുവാൻ എന്നെ കിട്ടില്ല.
എനിക്കറിയാം, സാധാരണക്കാരെപ്പോലെ 80 -85 വയസ്സിന്റെ ആയുർ ദൈർഘ്യം ഞാൻ പ്രതീക്ഷിക്കരുതെന്ന്. കൂടിയാൽ ഒരു 30-35 വയസ്സ്. അതിൽ കൂടു തൽ വൈദ്യശാസ്‌ത്രം ഇന്നു വരെ കണ്ടു പിടിച്ചിട്ടുള മരുന്നുകൾക്ക് എന്റെ ജീവൻ പിടിച്ചു നിറുത്താനാവില്ല. പക്ഷെ നിങ്ങൾ 80 വയസ്സ് കൊണ്ട് ആസ്വദിക്കുന്ന എല്ലാം എനിക്കും ആസ്വദിക്കണം. ഞാനത് തീർ ച്ച യായും സാധിച്ചിരിക്കും.
പല മരുന്നുകളും മിക്സ് ചെയ്തിട്ടുള്ള ഒരു കൊംബിനേഷനാണ് എന്റെ രോഗത്തെ വരുതിയിലാക്കുന്നത്. ഒരു കോമ്പിനേഷന്റെ പ്രതിരോധശക്തി കുറയുമ്പോൾ അല്പംകൂടി ഡോസേജു കൂടിയ അടുത്ത കോമ്പിനേഷൻ ഉപയോഗിക്കും. ഇങ്ങനെ ഏതാണ്ട് പതിന്നാലു കോമ്പി നേഷനുകൾ ഇപ്പോൾ നിലവിലുണ്ട്. അതിൽ നാലാമത്തേതാണ് ഞാൻ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ മൂന്നു മാസവും കൂ ടുമ്പോൾ രക്തം പരിശോധിച്ച് ഡോക്ടർ വിധിയെഴുതും, ഇനി ഏതു മരുന്നുകൾ ഞാൻ ഉപയോഗിക്കണമെന്ന്.
നാളെ ഏതെങ്കിലും കോമ്പിനേഷനുകൾ അല്ലെങ്കിൽ എയിഡ്സിനൊരു മരുന്നു കണ്ടു പിടിച്ചാൽ എന്റെ ജീവിതം സൌജന്യമായി നീട്ടിക്കിട്ടും.
ഇടയ്ക്ക് ഞാനെന്റെ ആൽബമെടുത്തു മറിച്ചു നോക്കും. ഓർമയുടെ മണിചെപ്പുകൾ തുറന്ന് അച്ഛനും അമ്മയും സഹോദരനുമടങ്ങിയ സന്തോഷം നിറഞ്ഞ നാളുകൾ എന്റെ മനസ്സിലേയ്ക് ഓടിയെത്തും. ഇനിയൊരിക്കലും മടങ്ങിവരില്ലാത്ത നല്ല നാളുകൾ.
ഇങ്ങനെയൊക്കെ സംഭവിക്കാതിരുന്നെന്കിലെന്നു ഞാൻ ആലോചിക്കും. അല്ലെങ്കിൽ എന്തുകൊണ്ട് എനിക്ക് തന്നെ ഇതു സംഭവിക്കണ മായിരുന്നു. മറ്റാർ ക്കെങ്കിലു മായിക്കൂ ടായിരു ന്നോ. അല്ല അപ്പോൾ ഞാനോർക്കും
ആ മറ്റാരെങ്കിലും ഞാൻ തന്നെയായതിലെന്താ.അതെ എനിക്കിതു വന്നു ഭവിച്ചു പക്ഷെ ഞാൻ ജീ വിച്ചു കാണിക്കും.
സാറയുടെ കഥകളറിഞ്ഞ വില്യംസിന് അവളെ പരിചയപ്പെടണമെന്നു തോന്നി. നാളുകളോളം ഇ മെയിൽ വഴിയും ചാറ്റിങ്ങിലൂടെയും അവർ സൗഹൃദം പങ്കു വച്ചു.
ഒരിക്കൽ അവർ നേരിൽ കാണുവാൻ തീരുമാനിച്ചു.
പരസ്പരം കണ്ട നിമിഷം തന്നെ അവർ തിരിച്ചറിഞ്ഞു, തങ്ങൾ പരസ്പരം ഒന്നിക്കുവാൻ വേണ്ടി ഈ ഭൂമിയിലെയ്ക്കു വന്നവരായിരുന്നെന്ന്.
പൂർണ്ണ ആരോഗ്യവാനായ വില്യംസ് , എയിഡ്സ് രോഗാണുക്കൾ പേറി ജീവിക്കുന്ന സാറ!
അവരിപ്പോൾ പിരിയാനാവാത്ത വിധം അടുപ്പത്തിലാണ്. വളരെ ശ്രദ്ധയോടെ, മുന്കരുതലുകളോടെ,വില്യംസിന് ഈ രോഗം പകരാതെ അവരുടെ ലൈംഗിക ചര്യകളും അവർ ആസ്വദിക്കുന്നു. വില്യംസിനെ തന്നിൽ നിന്നകറ്റാൻ മനസ്സോടെയല്ലെങ്കിലും അവൾ ശ്രമിച്ചു നോക്കി.അവനിലേയ്ക്ക് രോഗം പകർന്നേക്കാമെന്ന ആശങ്ക അവളെ അലട്ടി. പക്ഷെ അവൻറെ നിസ്വാർത്ഥ സ്നേഹത്തിനു മുൻപിൽ, നിശ്ച്വയ ദാർ ഡ്ട്യ ത്തിനു മുൻപിൽ അവളുടെ എല്ലാ എതിർപ്പുകളും അലിഞ്ഞു പോയി.
സാറയും വില്യംസും ചേർന്ന് അവരുടെ ജീവിതം പ്ലാൻ ചെയ്യുകയാണ്. സാറയുടെ 30 വയസ്സ് വരെയുള്ള ജീവിതം. താമസിയാതെ ഒരു ജോലിയാവും. അതുകഴിഞ്ഞ് ഒരു വേൾഡ് ടൂർ നടത്തണം. പിന്നെ .. പിന്നെ, നമുക്കൊരു കുഞ്ഞു വേണം.
എയിഡ്സ് ബാധിച്ചവൾക്കൊരു കുഞ്ഞോ?! അതെ, സാറയ്കൊരു കുഞ്ഞു വേണം. ആവശ്യമായ മുൻകരുതലുകളെടുത്താൽ എയിഡ്സ് ബാധിതയായ അമ്മയ്ക്കു ജനിക്കുന്ന കുട്ടി HIV പോസിറ്റീവ് ആവാതിരിക്കാനുള്ള സാധ്യത ഇന്ന് 99 ശതമാനത്തിൽ കൂ ടുതലുണ്ട്. 100 ശതമാനത്തിന് ആർക്കും ഉറപ്പില്ലല്ലോ.
സാറയുടെ കാഴ്ചപ്പാടാണ് അതിലും പ്രധാനം. ഞാൻ അമ്മയുടെ വയറ്റി ലായിരുന്നപ്പോൾ,`` നീ HIV യുടെ മാരകമായ അണുക്കളും പേറിയാണ് ഈ ലോകത്തിലേയ്ക്കു പിറന്നു വീഴുക. അത് നീ ആഗ്രഹിക്കുന്നുവോ`` എന്ന് ആരെങ്കിലും എന്നോട് ചോദിച്ചിരുന്നെങ്കിൽ ഞാൻ പറയുമായിരുന്നു-തീ ർച്ച യായും. ഇത്ര സുന്ദരമായ ലോകം, സ്നേഹസമ്പന്നരായ മനുഷ്യർ എന്റെ വില്യംസ്, ഞങ്ങളുടെ സ്വപ്‌നങ്ങൾ.. തീർചയായും എനിക്കിവിടെ വരണമായിരുന്നു. ഇതൊക്കെ കുറച്ചെങ്കിലും ആസ്വദിച്ച് ഞാൻ വിട പറഞ്ഞു കൊള്ളാം.
------------------------------ ------------------------------ ------------------------------ ---------------------
ഞാൻ ഭാവനയിൽ നിന്നും ഒരു കഥ മെ നയുകയായിരുന്നില്ല. ഈ സാറ ഇന്നിവിടെ ജീവിക്കുന്ന ഒരു കുട്ടിയാണ്.
ഏതാണ്ട് മുപ്പത്തിമൂന്നു മില്യണ്‍ ജനങ്ങൾ ലോകത്ത് എയിഡ്സ് വൈറസ് പേറുന്നവരാണ്. ഇവരിൽ ഭൂരി ഭാഗവും ആഫ്രിക്കയിലും റഷ്യയിലുമായി ജീവിക്കുന്നു. ഇവിടങ്ങളിലെ ജനസംഖ്യയിൽ പതിനഞ്ച് മുതൽ ഇരുപത്തിയഞ്ചു ശതമാനം വരെ എയിഡ്സ് ബാധിതരാണെന്നു കണക്കുകൾ പറയുന്നു.
അമ്മയിൽ നിന്നും രോഗത്തോടെ പിറന്നു വീഴുന്ന കുഞ്ഞുങ്ങൾ, കുരുന്നു പ്രായത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ടു പകച്ചു നില്ക്കുന്ന ബാല്യം നഷ് ട്ടപെട്ട കുട്ടികൾ, നല്ല പ്രായത്തിൽ ലോകത്തോടു വിട പറയേണ്ടി വരുന്ന ചെറുപ്പക്കാർ, ആവശ്യത്തിനു ജോലിക്കാരില്ലാത്ത ഫാക്ടറികൾ ഇതെല്ലാം ഇവിടങ്ങളിൽ സാധാരണമാണ്. ഈ രാജ്യങ്ങളിൽ രോഗം ഇത്രയേറെ പകരാൻ കാരണം രോഗത്തെ പറ്റിയുള്ള അറിവില്ലായ്മയും അവഗണനയും തന്നെ. രോഗ ബാധിതർക്ക് വികസിത രാജ്യങ്ങളിലെതുപോലെ വില കൂടിയ മരുന്നകൾ താങ്ങാനാവാത്തതും മറ്റൊരു കാരണമായി പറയാം.
രോഗ ബാധിതരുടെ കണക്കുകൾ നിരത്തി നിജസ്ഥിതി ബോധ്യപ്പെടുത്തുകയല്ല ഈ കുറിപ്പിന്റെ ഉദ്ധേശ്യം.ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിലും അര ശതമാനം എയിഡ്സ് ബാ ധിതരുണ്ടാവാം എന്ന് പറയപ്പെടുന്നു. അതിൽ നല്ലൊരു പങ്കും നമ്മുടെ കൊച്ചു കേരളത്തിലാണത്രേ!. അമ്മയുടെ ഗർഭ പാത്രത്തിൽ നിന്നും രോഗബാധിതരായവർ മുതൽ അച്ച ട ക്കമില്ലാത്ത ലൈംഗിക ജീവിതത്തിൽ നിന്നും വൈറസ് കിട്ടിയവർ വരെ ഇക്കൂട്ടത്തിലുണ്ട്. ഇവരെയൊക്കെ നമ്മുടെ സമൂഹം എങ്ങിനെ ഉൾക്കൊള്ളുന്നു എന്നതാണ് പ്രധാനാം.
HIV പോസിറ്റീവ് ആയ കുട്ടികളെ ക്ലാസുമുറികളിൽ ഇരുത്തി പഠി പ്പിക്കാൻ വിമുഖത കാട്ടുന്ന അധികാരികൾ,അവരോടു കൂടാത്ത കുട്ടികളും കൂടരുതെന്നു ഉപദേശിക്കയും ചെയ്യുന്ന മാതാപിതാക്കൾ, അവർക്ക് ചികിത്സ നിഷേധിക്കുന്ന ആശുപത്രികൾ, അവരെ തള്ളി പറയുന്ന, മരണശയ്യയിൽ അവരെ ഉപേക്ഷിച്ചു പോകുന്ന ബന്ധുക്കൾ, മരിച്ചു കഴിഞ്ഞാൽ അനാഥമാവുന്ന, സംസ്കരിക്കാൻ പോലും ഇടം ലഭിക്കാത്ത ജഡങ്ങൾ.. ഓർത്തു നോക്കൂ, ഇതെല്ലാം സാംസ്കാരിക കേരളത്തിന്റെ മനുഷ്യത്തമില്ലായ്മയും സാംസ്കാരിക ശ്യു്ന്യതയും തുറന്നു കാട്ടുകയല്ലേ ചെയ്യുന്നത്.
C.Abraham
പല മരുന്നുകളും മിക്സ് ചെയ്തിട്ടുള്ള ഒരു കൊംബിനേഷനാണ് എന്റെ രോഗത്തെ വരുതിയിലാക്കുന്നത്. ഒരു കോമ്പിനേഷന്റെ പ്രതിരോധശക്തി കുറയുമ്പോൾ അല്പംകൂടി ഡോസേജു കൂടിയ അടുത്ത കോമ്പിനേഷൻ ഉപയോഗിക്കും. ഇങ്ങനെ ഏതാണ്ട് പതിന്നാലു കോമ്പി നേഷനുകൾ ഇപ്പോൾ നിലവിലുണ്ട്. അതിൽ നാലാമത്തേതാണ് ഞാൻ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ മൂന്നു മാസവും കൂ ടുമ്പോൾ രക്തം പരിശോധിച്ച് ഡോക്ടർ വിധിയെഴുതും, ഇനി ഏതു മരുന്നുകൾ ഞാൻ ഉപയോഗിക്കണമെന്ന്.
HIV വാഹകരോടുള്ള നമ്മുടെ സമീപനം പാടേ മാറേണ്ടിയിരിക്കുന്നു.അവർ രോഗികളായതിന് അവരെ പഴിക്കുന്നതും അകറ്റി നിറുത്തുന്നതും ക്രൂ രതയാണ്.പര- സ്ത്രീ-പുരുഷ ബന്ധപ്പെടലിനെ ഇതിനു കാരണമായി കണ്ട് ഒരു പക്ഷെ ഭാഗ്യം ഒന്നു കൊണ്ട് മാത്രം രോഗബാ ധിതരാവാതെ രക്ഷ പെട്ടവർ തങ്ങളുടെ പൊയ്മുഖങ്ങൾ മാറ്റി വച്ച് യാഥാർത്ഥ്യങ്ങളു മായി പൊരുത്തപ്പെടേണ്ടിയിരിക്കുന്നു. രോഗം സ്ഥിരീകരിക്കപ്പെട്ടവരെക്കാൾ എത്രയോ മടങ്ങ് ഒരു പക്ഷെ രോഗ ബാധിതരായിരിക്കാമെന്നതും ആർക്കും അറിയാത്തതാണ്.
നമുക്കു വേണ്ടത് ബോധവത്കരണമാണ്. രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളും രോഗം ബാധിച്ചവരുമായി എങ്ങനെ സാധാരണ സഹവാസം ആകാം എന്നുമുള്ള അറിവ്.
രോഗം ബാധിച്ചവരുമായി സഹവസിച്ചതുകൊണ്ട് എയിഡ്സ് മറ്റൊരാളിലേയ്ക്ക് പകരുന്നില്ല. കുട്ടികൾ ഒന്നിച്ചു നടന്നത് കൊണ്ടും കളിക്കളങ്ങളിൽ ഒന്നിക്കുന്നത് കൊണ്ടും രോഗം പരുകയില്ല. അമേരിക്കൻ നാഷണൽ ബാസ്കറ്റ് ബാൾ ക്ല്ബ് ലെ പ്രശസ്തരായ പല കളിക്കാരും എയിഡ്സ് ബാധിതരായിരുന്നു. അവരോടോന്നിച്ചു കളിച്ചവർക്കാർക്കും രോഗം പകർന്നു പിടിച്ചില്ല. ഒന്നിച്ചു കളിക്കാൻ ആരും വിമുഖതകാട്ടിയതുമില്ല.
ദാമ്പത്യേതര ലൈംഗിക ഇടപെടലുകൾ ഒരു യാഥാർത്യമാണെന്ന വസ്തുത അംഗീകരിച്ചു കൊണ്ട് അപരിചിതരുമായി ഇടപടുമ്പോൾ മുൻകരുതലുകൾ നിർബന്ധമായും എടുത്തിരിക്കുക.
ദാമ്പത്യേതര ലൈംഗിക ഇടപെടലുകൾ ഒരു യാഥാർത്യമാണെന്ന വസ്തുത അംഗീകരിച്ചു കൊണ്ട് അപരിചിതരുമായി ഇടപടുമ്പോൾ മുൻകരുതലുകൾ നിർബന്ധമായും എടുത്തിരിക്കുക.
എയിഡ്സ് ബാധിതരെ ശുശ്രുഷിക്കാൻ വിരലിലെണ്ണാവുന്ന സന്നദ്ധ സംഘടനകൾ മാത്രം മുന്നോട്ടു വന്നതു കൊണ്ട് ഒന്നുമാവുന്നില്ല. രോഗിയെ ശുശ്രുഷിച്ചതുകൊണ്ട് രോഗം പകരില്ല എന്ന യാഥാർത്യം മനസ്സിലാക്കി സ്വയം പ്രതിവിധികൾ എടുത്തുകൊണ്ട് രോഗികളെ സ്വന്തം വീടുകളിലും ആശുപത്രികളിലും സാധാരണ രോഗികളെ പോലെ പരിചരിക്കുവാൻ നമുക്ക് സാധിക്കണം. ഇതെല്ലാം സാമുഹികമായ ബോധവത്കരണം ഒന്ന് കൊണ്ട് മാത്രമേ സാധ്യമാവൂ.
ഒരു എയിഡ്സ് ദിന അനുസ്മരണം
(2010 ഡിസംബർ ഒന്നിന് ലോക എയിഡ്സ് ദിനത്തിൽ ഈ കുറിപ്പെഴുതുമ്പോൾ സാറ ആഗ്രഹിച്ചതു മുപ്പതു വയസ്സ് വരെയുള്ള ജീവിതമായിരുന്നു. ഇന്ന് എയിഡ്സിന്റെ ഭീകരത പാടെ മാറിയിരിക്കുന്നു. വികസിത രാജ്യങ്ങളിൽ എയിഡ്സ് കൊണ്ടുള്ള മരണം പുതിയ മരുന്നുകളുടെ ആവിർഭാവത്തോടെ ഒരു പരിധി വരെ നിയന്ത്രണ വിധേയമായിരിക്കുന്നു. സാറ വില്യംസിനിപ്പോൾ ഒരു നാല്പത്തഞ്ചു വയസ്സ് വരെയുള്ള സ്വപ്‌നങ്ങൾ നെയ്തു കൂട്ടാം...)