ചൂലെടുക്കണം

 

 വർഗ്ഗീസ്  കുഞ്ഞാപ്പു

കഴിഞ്ഞ നാലര പതിറ്റാണ്ടായി ഇന്ത്യയിലെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ തട്ടിക്കളിച്ച ലോക്പാൽ ബില്ല് യാഥാർത്ഥ്യമായി . ഭരണ-പ്രതിപക്ഷ രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബിയുടെ കൊള്ളയടിക്കലിനെതിരെ അന്നാ ഹസാരെ ഗാന്ധിയാൻ രൂപത്തിൽ എടുത്ത ഒരു സമരം. ഇന്ത്യയിലെ ജനങ്ങൾ, പ്രത്യേകിച്ച് ഡൽഹിയിലെ അഭ്യസ്ഥ വിദ്യരെയും യുവാക്കളെയും കൊണ്ട് സമരമുഖം സജീവമായി. അഴിമതിക്കെതിരെ ഇന്ത്യൻ ജനത അക്ഷരാർത്ഥത്തിൽ വെമ്പൽ കൊണ്ട സമയം. ആവേശത്തേക്കാൾ ഏറെ രാജ്യത്തുടനീളം പ്രചോദനമായിക്കൊണ്ടിരിക്കുന്ന ആം ആദ്മി പാര്ട്ടിയും അതിന്റെ സ്ഥാപക നേതാവും ഇന്ന് ലോകശ്രദ്ധ നേടിക്കഴിഞ്ഞു. ഒന്നര വര്ഷം മാത്രം പഴക്കമുള്ള ആം ആദ്മി പാര്ട്ടിയും അതിന്റെ സ്ഥാപക നേതാവും വരുന്ന ലോകസഭാ തിരഞ്ഞെടുപ്പു വരെ എങ്കിലും ഇന്ത്യൻ രാഷ്ട്രീയ ത്തിൽ തെളിഞ്ഞു നില്ക്കും. അതിനെയാണ്‍ ഇന്ത്യയിലെ മുഖ്യ ധാരാ രഷ്ട്രീയ പാർട്ടികൾ ഭയത്തോടെ വീക്ഷിക്കുന്നത്.

48-കാരനായ അരവിന്ദ് കേജരിവാളിനെയും അദ്ദേഹത്തിന്റെ പാർട്ടിയെയും കുറിച്ച് വിലയിരുത്താരായില്ല. ഐ.ഐ.റ്റി യിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയരിങ്ങിൽ ബിരുദമെടുത്തശേഷം റ്റാറ്റാ സ്റ്റീലിൽ ജോലിയിൽ പ്രവേശിച്ചു. ഐ.പി.എസ് -കാരനവുകയായിരുന്നു ലക്‌ഷ്യം. അതിനുള്ള ആദ്യ സിവിൽ സര്വ്വിസ് പരീക്ഷയിൽ ഐ.ആര. എസിന് യോഗ്യതനേടി.ഐ.ആർ എസിൽ പ്രവേശിച്ച 27 വയസ്സ് മാത്രമുള്ള ആ ചെറുപ്പക്കാരനെ അദ്ദേഹത്തിൻറെ സീനിയർ ഉദ്യോഗസ്ഥൻ ഒരു ഉപദേശം നൽകി . കരിയറിന്റെ തുടക്കത്തിൽ തന്നെ ആവശ്യമായ പണമുണ്ടാക്കി ശിഷ്ടകാലം സത്യസന്ധത നടിച്ച് ഉദ്യോഗസ്ഥനായി ജീവിക്കുന്നതാണു ഉത്തമമെന്ന്. ആ ചെറുപ്പക്കാരന്റെ ജീവിതമാകെ മാറ്റി മറിക്കാൻ പോന്നതായിരുന്നു ആ വാക്കുകൾ . കുറച്ചുകാലം ഐ.ആർ എസിൽ തുടർന്നെങ്കിലും രാഷ്ടീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതിയിൽ മനം നൊന്ത് ഐ.ആര. എസിൽനിന്നും രാജി വച്ചു. മനസമാധാനത്തിനെന്നവണ്ണം കല്ക്കട്ടയിലെ രാമകൃഷ്ണ മിഷനിൽ ചേർന്ന് പ്രവർത്തിച്ചു.
അക്കാലത്താണ് മദർ തെരേസയെ കണ്ടു മുട്ടുന്നത്. അവരിൽ ആകൃഷ്ടനായി കുറച്ചുകാലം മദരിനൊപ്പം സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചു. തുടർന്ന് പരിവർത്തൻ എന്ന പേരിൽ ഒരു സംഘടനയുണ്ടാക്കി. ആദായനികുതി റേഷൻ, വൈദ്യുതി കാര്യങ്ങളിൽ ജനങ്ങളെ പ്രതിഫലം കൂടാതെ സഹായിക്കുകയായിരുന്നു ലക്‌ഷ്യം. വിവരാവകാശ നിയമം നടപ്പായതോടെ വിവരാവകാശ പ്രവർത്തകനായും ദൽഹി നിവാസികളിൽ ഈ ചെറുപ്പക്കാരൻ ഒതുങ്ങി നിന്നു. അക്കാലത്ത് ഏഷ്യയിലെ നോബൽ സമ്മാനത്തിനു സമാനമായ മാഗ്സസെ അവാർഡിന് അർഹനായി . സമ്മാനത്തിനു കിട്ടിയ പണമുപയോഗിച്ചാണു പബ്ലിക്ക് കോഡ് റിസർച്ച് ഫൗണ്ടേഷൻ എന്ന സര്ക്കാര് ഇതര സംഘടനക്കു രൂപം നൽകിയത്.

ലളിത ജീവിതത്തിന്റെ ഉപാസകനായ കേജരിവാൾ ഐ.ആര.എസിന്റെ പരിശീലൻ വേളയിൽ കണ്ടു മുട്ടിയ ഐ.ആര. എസ് കാരിയെയാണ് ജീവിത സഖി ആക്കിയത്.പതിനേഴു വയസ്സുള്ള മകളും 12 വയസ്സുള്ള മകനും അടങ്ങുന്ന കുടുംബം ഭാര്യയുടെ ചെലവിലാണ് കഴിഞ്ഞു കൂടുന്നത്. സ്വന്തമായി കാരുണ്ടെങ്കിലും ദൽഹി മെട്രോയുടെ സ്ഥിരം യാത്രക്കാരനായെ അദ്ദേഹത്തെ കാണാനാവൂ- ദിവസം നാല് മണിക്കൂർ മാത്രമാണ് ഉരക്കമെങ്കിലും ഊർജ്ജസ്വലനായ ആ ച്രുപ്പക്കാരൻ ദിവസവും യോഗയും ധ്യാനവും അഭ്യസിക്കുന്നു. മികവിനുവേണ്ടി അശ്രാന്ത് പരിശ്രമശാലി. പഠന കാലത്ത് സൌമ്യനായ മനുഷ്യൻ. ഇന്നെല്ലാം വെട്ടിത്തുറന്നു പറയുന്ന രാഷ്ട്രീയക്കാരൻ. ഒരു കാര്യം തീരുമാനിച്ചാൽ പിന്നെ അതിൽ നിന്ന് പിന്മാറ്റമില്ല.പ്രമേഹ രോഗിയായിരുന്നിട്ടും അന്നാജിയോടൊപ്പം നിരാഹാരമിരിക്കാൻ ഒരുങ്ങിയപ്പോൾ ഡോകടർമാർ വിലക്കി. കൂടിയാൽ 2-3 ദിവസം ജീവിക്കും. എന്നാൽ 15 ദിവസം നിരാഹാരമിരുന്നു. അതേക്കുരിച്ചു ചോദിച്ചാൽ അദ്ദേഹം പറയും സത്യത്തിന്റെ പാതയിൽ നീങ്ങിയാൽ എല്ലാ പ്രപഞ്ച് ശക്തികളും തുണക്കുമെന്ന്. മറ്റുള്ളവരെ പരഞ്ഞു ചെയ്യുന്നതിനേക്കാൾ സ്വയം ചയ്തു കാട്ടും. സഹപ്രവർത്തകരെ ഭയപ്പെടുത്തുകയല്ല ബഹുമാനത്തോടെ ഇഷ്ടപ്പെടുകയാണു വേണ്ടതെന്നു കാട്ടിക്കൊടുക്കുന്നു. ഐ.ആര.എസിൽ ജോലി ചെയ്യുമ്പോൾ പ്യൂണിന്റെ സഹായമില്ലാതെ സ്വയം ചൂലെടുത്ത് വൃത്തിയാകൂന്ന ആ ചെറുപ്പക്കാരനെ സഹ പ്രവര്ത്തകരും വീക്ഷിച്ചിരുന്നു. ഒരു ദാർശനിക വിപ്ലവ വീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നു. വിവരാവകാശ നിയമം ഉപയോഗിച്ച് രിലയന്സിന്റെ നർമ്മദാ തീരത്തെ എണ്ണ പര്യവേക്ഷണങ്ങളിലെ അഴിമതി എല്ലാം വെളിച്ചത്തു കൊണ്ടുവന്നു.

അന്നജിക്കൊപ്പം ചെയ്ത സമരങ്ങളാണ് അരവിന്ദ് കേജരിവാളിനു വഴിത്തിരിവായത്. സ്വന്തമായി രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാനുള്ള കുടിയാലോചനയിൽ അണ്ണാ ഹസാരെയുടെ ഉപദേശം ഇങ്ങനെയായിരുന്നു. രാഷ്ട്രീയ രംഗം ചെളിയും ദുര്ഗ്ഗന്ധവും നിറഞ്ഞതാണ്‌. അതിനു മറുപടിയായി കേജരിവാൾ പറഞ്ഞത്- നമ്മൾ ആ ചെളിയിൽ ഇറങ്ങിയാലല്ലേ മറ്റുല്ലവരെക്കൂടി രക്ഷിക്കാൻ കഴിയൂ. ആ ഇച്ഛാ ശക്തിയാണു ഇന്നദ്ദേഹം രാഷ്ട്രീയ ചെളിയിൽ നിന്ന് ദേശീയ മുഖ്യ രാഷ്ട്രീയ പാർട്ടികളെ വെല്ലു വിളിക്കുന്നത്. ലോക്പാൽ ബില്ലിനായുള്ള സമരങ്ങൾ നടക്കുമ്പോൾ സ്ട്രീറ്റ് പരേഡല്ല വേണ്ടത് മറിച്ച് സ്വന്തം രാഷ്ട്രീയ പാര്ട്ടി ഉണ്ടാക്കി ശക്തി തെളിയിക്കാൻ വെല്ലുവിളിച്ചവർക്കൊക്കെ ഇന്ന് രാജ്യതലസ്ഥാനം മറുപടി നല്കുന്നു. എ എ പി യുടെ കുത്തൊഴുക്കിൽ ഇനി ആരൊക്കെ ഒലിച്ച് പോകുമെന്നേ അറിയാനുള്ളൂ. എ എ പിയിൽ നിന്ന് ഒന്നും പഠിക്കാൻ ഇല്ലെന്നു പറഞ്ഞ് അവർ വെറും അരാഷ്ട്രീയ വാദികളായി മുദ്ര കുത്തിയവർ ക്കൊക്കെ ഇനി ഉറക്കമില്ലാത്ത രാത്രികളാണ് വരാൻ പോകുന്നത്. ജനാധിപത്യം ചിലവേറിയതും ദുർഗ്ഗടവും കാലതാമസം വരുത്തുന്നതുമാണ് എന്നു പറഞ്ഞവര്ക്കൊക്കെ ഇ മെയിൽ വഴിയും എസ.എം.എസ വഴിയും മറ്റു സോഷ്യൽ മീഡിയ വഴിയും മറുപടി നല്കി കഴിഞ്ഞു. മറ്റെല്ലാ പാർട്ടികളും ഇന്ന് എ എ പിയെ അനുകരിക്കുന്നു. രാഹുൽ ഗാന്ധി പോലും എ എ പിയിൽ നിന്ന് പാഠം ഉൾക്കൊല്ലുമെന്നു പറയുന്നു. ഇടക്കെപ്പോഴോ നിരീശ്വരവാദിയായിരുന്ന കേജരിവാൾ ഇന്ന് വിശ്വാസിയാണ്. ജീവിതാനുഭവം അദ്ദേഹത്തെ ഈശ്വർ വിശ്വാസി ആക്കിയിരിക്കുന്നു.

അക്ഷരാർത്ഥത്തിൽ വയലേലകളിലെ ശബ്ദമല്ല, തൊഴിൽശാലകളിലെ ശബ്ദമല്ല മറിച്ച് അഭ്യസ്ഥ വിദ്യരും ചെറുപ്പക്കാരുമായ മദ്യവർഗ്ഗത്തിന്റെ മുന്നേറ്റമാണു ഡൽഹിയിൽ അരങ്ങേറിയത്. റഷ്യൻ വിപ്ലവവും, ഫ്രഞ്ച് വിപ്ലവവും ഒക്കെ സാധാരണക്കാരായ മധ്യ വർഗ്ഗത്തിന്റേതായിരുന്നു എന്ന് ആരും മറന്നു പോകരുത്. രാമ്ലീലാ മൈതാനം ഒരുപാട് ജന മഹാസാഗരങ്ങളുടെ സംഗമ വേദിയാണ്. ലോകനായക് ജയപ്രകാശ് നാരായണിന്റെ നിർദ്ദേശമനുസരിച്ച് ഇന്ത്യയിലെമിക്ക പ്രതിപക്ഷ പാര്ട്ടികളും ഒത്തു കൂടിയതും അടിയന്തിരാവസ്ഥയെ തൂത്തെരിഞ്ഞതും ഈ സമർഭൂമിയിലായിരുന്നു. അവിടെയാണ് ദൽഹിയുടെ പുതിയമുഖ്യമന്ത്രിയായി അരവിന്ദ് കേജരിവാളും അദ്ദേഹത്തിന്റെ സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്.സത്യപ്രതിജ്ഞാ വേളയിൽ മിക്കവാറും വി ഐ പി സീറ്റുകൾ ഒഴിഞ്ഞു കിടന്നു.അവിടെയും അപകടമൊളിഞ്ഞു കിടപ്പുണ്ട്.മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും നേതാകളും ഉന്നത ഉദ്യോഗസ്ഥരും വിട്ടു നിന്നു . എക്കാലവും അനീതിയും അഴിമതിയുമായി കൈകോർക്കുന്ന ഉദ്യോഗസ്ഥ രാഷ്ടീയ ചക്രവ്യൂഹത്തെ മറികടക്കാൻ ആയാല എ എ പി പിന്നെ തിരിഞ്ഞു നോക്കേണ്ടതില്ല.

ലോകത്തിലാരെങ്കിലും ചൂലു പാര്ട്ടി ചിഹ്നമായി സ്വീകരിക്കുമോ. മലയാളിക്കാണെങ്കിൽ ചൂലു കാണുന്നതേ അശുഭ ലക്ഷണവും. അവിടെയാണ് ദൽഹി നിവാസികൾ നിറ കുംഭത്തിൽ ചൂലു പൂജിക്കുന്നതും, ദർശനമേകുന്നതും. അക്രമത്തിനും, അനീതിക്കും,അഴിമതിക്കും വേണ്ടി ഭരണ പ്രതിപക്ഷ ഉദ്യോഗസ്ഥ കൂട്ടുകെട്ട് അവിശുദ്ധമായി പരസ്പരസഹകരണത്തോടെ വർത്തിക്കുന്നു . ജനാധിപത്യത്തിന് ഇതിലേറെ അപകടം മറ്റൊന്നില്ല. അതിനെതിരെ ജനങ്ങൾ ചൂലെടുക്കണം.
വർഗ്ഗീസ് കുഞ്ഞാപ്പു.