C. Abraham
ലോകജനസംഖ്യയുടെ ആറിലൊന്നോളം വരുന്ന ഇന്ത്യക്കാരന് മാനവരാശിയെ മുഴുവന്‍ അടക്കി വാഴുന്ന ദൈവങ്ങളില്‍ വിശ്വസിക്കുവാനും തള്ളി പറയുവാനുമുള്ള സ്വതന്ത്രിയമുണ്ട്. സ്വന്തം പേരും വിശ്വസിക്കുന്ന മതവും ഇന്ത്യന്‍ സമൂഹത്തിലും ഒരു പരിധി വരെ സ്വധീനം ചെലുത്തുന്നുണ്ടെങ്കിലും നിയമത്തിനു മുന്‍പില്‍ എല്ലാ പൌരനും തുല്യ പരിഗണന ലഭിക്കുന്നു.
ഈ അവസരം പക്ഷെ വികസിത രാജ്യങ്ങളുടെ മുന്‍പന്തിയിലുള്ള അമേരിക്കയിലെ ചില സ്റ്റേറ്റ്കളിലും യുറോപ്പിലെ ചില രാജ്യങ്ങളിലും വസിക്കുന്നവര്‍ക്ക് പോലും ലഭ്യമല്ല എന്ന് കേള്‍ക്കുമ്പോള്‍ ഒരുപക്ഷെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടു തോന്നാം.മതവിശ്വാസികളല്ലാത്ത വര്‍ക്ക് പബ്ലിക് സ്കൂളുകളിലും യുണിവേഴ്സിറ്റികളിലും പ്രവേശനം നിഷേധിക്കുക മാത്രമല്ല തൊഴിലവസരങ്ങള്‍ പോലും വിരളമാണ്. അതുപോലെ മത വിമര്‍ശനം കുറ്റകരവുമാണ്.
ഇന്റര്‍നാഷണല്‍ ഹ്യുമന്‍ ആന്‍ഡ് എത്തിക്സ് യൂണിയന്റെ (IHEU )അറുപതു രാജ്യങ്ങളില്‍ നിന്നും ശേഖരിച്ച സ്ഥിതിവിവര കണക്കുകള്‍ പരിഷ്കൃത സമൂഹത്തിന് അപമാനകരം തന്നെ.
അഫ്ഗാനിസ് ത്താന്‍, ഇറാന്‍, മാലെ ദ്വീപുകള്‍ , മൌറിഷ്യ സ് , പാകിസ്താന്‍, സൗദി ,സുഡാന്‍ എന്നീ രാജ്യങ്ങളില്‍ അവിശ്വാസികള്‍ക്കും മതപരിവര്‍ത്തനം നടത്തുന്നവര്‍ക്കും മരണശിക്ഷയാണു പറഞ്ഞിരിക്കുന്നത്. നിലവിലുള്ള നിയമങ്ങള്‍ അതിനു പര്യാപ്തമല്ലെങ്കില്‍ പാകിസ്ഥാനില്‍ മലാലെക്കെതിരെ കൊണ്ടുവന്നതുപോലുള്ള കള്ളക്കേസുകളില്‍ കുടുക്കി ഇത്തരക്കാരെ ഉന്മൂല നം ചെയ്യുന്നു.
ബംഗാ ളാ ദേശ് ,ഈജിപ്റ്റ് ,ഇന്തോനേഷ്യ,കുവൈറ്റ്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍
നിരീശ്വരത്വം പ്രതിപാദിക്കുന്നതു പോലും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. നിരീശ്വരവാദി കളെ ദൈവനിന്ദ ആരോപിച്ചു ശിക്ഷിക്കുകയും രണ്ടാം തരം പൌരന്മാരായി കണ്ട് സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. മലേഷ്യ പോലുള്ള പല രാജ്യങ്ങളിലും ഔദ്യോഗിക കാര്യങ്ങള്‍ക്കായി പേര് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ അംഗീകരിക്കപ്പെട്ട ഒരു മതത്തില്‍ വിശ്വസിച്ചിരിക്കണം.
(ഇസ്ലാം,ക്രിസ്ത്യന്‍,യഹുദ )ഇവിടങ്ങളിലെ അവിശ്വാസികള്‍ നിലനില്പിനു വേണ്ടി ഏതെങ്കിലുമൊരു മതത്തിന്റെ പേര് സ്വന്തം പേരിനോട് ചേര്‍ക്കുന്നു.
റഷ്യയിലും ഗ്രീ സിലും ഓര്‍ത്ത ഡോക്സ് ചര്‍ ചിനെ വിമര്‍ശിക്കുന്നത് നിയമം മൂലം നിരോധിച്ചിരിക്കുന്നു. രാജ്യത്തിന്റെ പ്രമുഖ ആഘോഷ പരിപാടികളില്‍ മത മേലധ്യക്ഷന്‍മ്മാര്‍ വിശിഷ്ട സ്ഥാനങ്ങള്‍ നല്‍കി ആദരിക്കപ്പെടുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അപ്പര്‍ ഹൌസില്‍ ആംഗ്ലിക്കന്‍ ചര്‍ച്ചിന്റെ ബിഷപ്പിന് സ്ഥിരം സീറ്റ് നല്‍കിയിട്ടുണ്ട്.
കുറഞ്ഞത് ഏഴ് അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ അവിശ്വാസികള്‍ സമൂ ഹത്തിന്റെ മുഖ്യ ധാരയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നത്രെ .
ആര്‍ക്കൻസാസിലെ കോടതികളില്‍ അവ്ശ്വാസികള്‍ സാക്ഷി പറയുന്നത് നിയമം മൂലം നിരോധിച്ചിരിക്കയാണ്.
IHEU എന്നത് നാല്പതു രാജ്യങ്ങളില്‍ നിന്നുള്ള പുരോഗമന ചിന്താഗതി ക്കാരായ 120 സെക്കുലര്‍ എതിട്ടിക്സ് ആന്‍ഡ് ഹ്യുമനിടിക് സ് സംഘടനകളുടെ കൂട്ടയമയാണ് .ഇവരുടെ റിപ്പോര്‍ട്ട് ഇന്റര്‍ നാഷണല്‍ മനുഷ്യാവകാശ സംഘടനയുടെ മുന്‍പില്‍ അവതരിപ്പിക്കുന്നതാണ്