റോബോട്ടുകളെ ഭയപ്പെടേണ്ടതുണ്ടോ?
The Dawn Mission of NASA has discovered 7 earth-size planets...
Not just one, but seven Earth-size planets that could potentially harbor life have been identified orbiting a tiny star not too far away, offering the first realistic opportunity to search for signs of alien life outside of the solar system.
The planets orbit a dwarf star named Trappist-1, about 40 light-years, or 235 trillion miles, from Earth. That is quite close in cosmic terms, and by happy accident, the orientation of the orbits of the seven planets allows them to be studied in great detail.
One or more of the exoplanets in this new system could be at the right temperature to be awash in oceans of water, astronomers said, based on the distance of the planets from the dwarf star.
“This is the first time so many planets of this kind are found around the same star,” said Michael Gillon, an astronomer at the University of Liege in Belgium and the leader of an international team that has been , then we will know.”
..........
The findings appeared Wednesday in the journal Nature.
Telescopes on the ground now and the Hubble Space Telescope in orbit will be able to discern some of the molecules in the planetary atmospheres. The James Webb Space Telescope, scheduled to launch next year, will peer at the infrared wavelengths of light, ideal for studying the dimmer light coming from Trappist-1.
Comparisons among the different conditions of the seven will also be revealing.
“The Trappist-1 planets make the search for life in the galaxy imminent,” said Sara Seager, an astronomer at the Massachusetts Institute of Technology who was not a member of the research team. “For the first time ever, we don’t have to speculate. We just have to wait and then make very careful observations and see what is in the atmospheres of the Trappist planets.”
Even if the planets all turn out to be lifeless, scientists will have learned more about what keeps life from flourishing.
Astronomers always knew other stars must have planets, but until a couple of decades ago, they had not been able to spot them. Now they have confirmed more than 3,400, according to the Open Exoplanet Catalog. (An exoplanet is a planet around a star other than the sun.)
While the Trappist planets are about the size of Earth — give or take 25 percent in diameter — the star is very different from our sun.
Mathe
റോബോട്ടുകളുടെ തേരോട്ടം
ഇന്ത്യൻ വസ്ത്ര നിർമാണ-വ്യാപാര രംഗത്തെ പ്രമുഖരായ റെയ്മൺഡ്‌സ് കമ്പനി തങ്ങളുടെ നിർമ്മാണശാലകളിൽ ജോലിചയ്യുന്ന പതിനായിരത്തോളം തൊഴിലാളികൾക്ക് പകരം അടുത്ത മൂന്ന് വർഷങ്ങൾക്കകം റോബോട്ടുകളെ ഉപയോഗപ്പെടുത്തും എന്ന് പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ സെപ്തംബർ പതിനാറിനാണ്. ഏതാണ്ട് ഒരു മാസത്തിനുശേഷം ഒക്ടോബർ 20-ന് അമേരിക്കയിലെ ഫോർട്ട് കോളിന്സിൽ നിന്നും 200 കിലോമീറ്റർ അകലെയുള്ള കൊളറാഡോ സ്പ്രിങ്‌സിലേക്ക് 50,000 ക്യാൻ ബിയറുമായി പോയ ട്രക്ക്, ഡ്രൈവർ ഇല്ലാതെയാണ് ഓടിയത്. ഐ ബി എം കമ്പനിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ പ്രോഗ്രാമായ "വാട്സൺ" -ൻറെ ആരംഭ കാലം മുതൽക്കേ അവർ ശാസ്‌ത്രജ്‌ഞരോടും ഡോക്ടര്മാരോടും ഗവണ്മെന്റുകളോടുമൊപ്പം പ്രവർത്തിക്കുകയും സങ്കിർണ്ണമായ പല പ്രശ്നങ്ങൾക്കും ഉത്തരം കണ്ടെത്തുകയും ചെയ്തു.
മാനവരാശി എങ്ങോട്ട്?
ആഗോള സാമ്പത്തിക സമൂഹത്തിന്റെ 2016 ലെ ഒരു പഠന പ്രകാരം 2020 ആകുമ്പോഴേക്കും ഇപ്പോഴുള്ളതിൽ ഏതാണ്ട് 50 ലക്ഷം തൊഴിലവസരങ്ങൾ റോബോട്ടുകളും നാനോടെക്‌നോളജിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ചേർന്ന് തട്ടിയെടുത്തേക്കാം. ഫ്യുച്ചറിസ്റ്റിക് തിങ്ക് ടാങ്ക് (Think Tank)ഡാവിഞ്ചിയുടെ സ്ഥാപകനായ തോമസ് ഫ്രേയുടെ കണക്കനുസരിച്ച് 2030 ആവുമ്പോഴേക്കും അത് 200 കോടി കവിയും. പേടിക്കാനില്ല, പുതിയ തൊഴിൽ മേഖലകളും തൊഴിലവസരങ്ങളും ഉണ്ടാവും. റോബോട്ടുകളെ നിർമ്മിക്കുവാനും നന്നാക്കുവാനും മനുഷ്യരെ ആവശ്യം വരുമല്ലോ എന്നു നമുക്ക് സമാധാനിക്കാം. എന്നാൽ റോബോട്ടുകൾ റോബോട്ടുകളെ നിർമ്മിക്കുന്ന ഒരു സാഹചര്യത്തെപ്പറ്റി നാമൊന്നും ചിന്തിച്ചുകാണില്ല. അതെ, റോബോട്ടുകൾക്കതിനുള്ള കഴിവുണ്ട്.
2016 നവംബർ 16 ന് എക്കോ-സ്വിസ്സ് ഡിസ്കഷൻ ഫോറം ഈ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്തു. റോബോട്ടുകളുടെ ഉദയത്തെപ്പറ്റി ചിത്രകാരനും ചിന്തകനുമായ ശ്രീ. മാത്യു കുഴിപ്പള്ളിൽ (formerly Film Department, Swiss Television) വർണ്ണശബളവും, വിജ്ഞാനപ്രദവുമായ ഒരു presentation അവതരിപ്പിച്ചു സംസാരിച്ചു. unimate എന്ന ആദ്യ വ്യാവസായിക റോബോട്ടിൽ തുടങ്ങിയ അദ്ദേഹം, അതിന്റെ പടിപടിയായ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ (programmable robots,intelligent humanoid robots, nano-robots - and their present day applications) വരച്ചു കാണിച്ചു.
ഭാവിയിലെ സൈനിക ഏറ്റുമുട്ടലുകളെയും അവയുടെ പരിണിത ഫലങ്ങളെയും റോബോട്ടുകൾ എങ്ങനെ നിയന്ത്രിക്കും? നമ്മുടെ വിശ്വസ്തരായ personal assistant മാരായി റോബോട്ടുകൾ മാറുമ്പോൾ നമ്മുടെ കുടുംബ സങ്കല്പങ്ങളും ബന്ധങ്ങളുമെല്ലാം എങ്ങനെയൊക്കെ മാറിമറിയും? റോബോട്ടുകൾ നമുക്കായി ഭക്ഷണം പാകം ചെയ്യുമ്പോൾ അത് നമ്മുടെ രുചിഭേദങ്ങളെയും ആരോഗ്യത്തെയും എങ്ങനെയൊക്കെ ബാധിക്കും? ലൈംഗിക റോബോട്ടുകൾ നമ്മുടെ ലൈംഗികതയെ എങ്ങനെയൊക്കെ മാറ്റിമറിക്കും? യന്ത്രങ്ങൾ രൂപത്തിലും ഭാവത്തിലും പെരുമാറ്റത്തിലും മനുഷ്യനോടു താദാത്മ്യം പ്രാപിക്കുമ്പോൾ മനുഷ്യൻറെ പെരുമാറ്റം ഒന്നിനൊന്നു യാന്തികമാവുകയാണോ? ഭാവി യാന്ത്രിക മനുഷ്യരുടേതായിരിക്കുമോ?
എക്കോ-ഡിസ്കഷൻ ഫോറം ഈ വിഷയത്തെപ്പറ്റിയും അനുബന്ധ പ്രശ്നങ്ങളെപ്പറ്റിയും അതീവ ജാഗ്രതയോടും ഔൽസുക്യത്തോടും കൂടി ചർച്ച നടത്തി. സ്വിസ്സ് യൂണിവേഴ്സിറ്റികൾ റോബോട്ടുകളുടെ കളിതൊട്ടിലായിരുന്നു എന്ന കാര്യവും, ജനന നിരക്ക് കുറയുന്ന ചൈനയിൽ യുവ തൊഴിലാളികൾക്കു പകരം റോബോട്ടുകളെ വിന്യസിക്കാനുള്ള ശ്രമവുമൊക്കെ ചർച്ചയിൽ പൊന്തി വന്നു, ഇതിനൊക്കെ മുകളിലായി അഭ്യസ്തവിദ്യരായ തൊഴിൽരഹിതരെക്കൊണ്ട് വീർപ്പുമുട്ടുന്ന ഇന്ത്യക്ക് റോബോട്ടുകൾ ഒരു തിരിച്ചടിയാവില്ലേഎന്നത് എല്ലാവർക്കും ആശങ്കയുളവാക്കുന്നതായിരുന്നു.
The Rise of Robots
On 16th September 2016, Raymonds, a branded fashion and retail company based in India announced that ten thousand workers will be replaced by robots in the coming three years. A month later, on 20th October, a large truck carrying 50,000 cans of beer drove nearly 200 Kilometres from Fort Collins to Colorado Springs in the USA, without a driver. And since its inception only a few years ago, IBM’s computer program WATSON partners with scientists, doctors and governments to deliver answers to complex questions, using artificial intelligence.
Unnoticed by the vast majority of human beings, robots and artificial intelligence are invading our fields, our factories, our schools - even our bedrooms. Robots are increasingly in use in agriculture, in the industry, in defence, in healthcare and education. Sex robots could be the biggest trend of 2016 as more lonely humans seek mechanical companions, reports the British daily, The Mirror.
Where is humanity moving to?
The World Economic Forum (WEF) Future of Jobs study published in 2016 predicts that artificial intelligence, robotics and nanotechnology will obliterate 5 million jobs before the end of 2020. By the year 2030 this number could increase to two billion jobs (200 Crores), predicts Thomas Frey, founder of the futuristic Think Tank, DaVinci. Yes, new and more demanding jobs will be created. After all, robots must be manufactured. But what will happen when robots manufacture robots? Yes, they can!
On 13th November 2016 the Echo-Swiss Forum witnessed a vivid presentation on the Rise of Robots by artist and thinker Mathew Kuzhippallil (formerly, Film Department, Swiss Television). Beginning with the Unimate, the first Industrial Robot, Mathew Kuzhippallil sketched a chronological picture of the development of robots – programmable robots, intelligent humanoid robots, nano-robots - and their present day applications.
How will robots determine the outcome of future military confrontations? How will family relationships alter when robots become our new and trusted personal assistants? How will they affect our health when robots cook our food? How will sex-robots alter our sexuality? As machines become increasingly human in their appearance and in the way they interact with humans, are not humans becoming more and more like machines? Will the future belong to robotic humans?
The Echo-Swiss Forum discussed these and related issues with keen interest and enthusiasm. It was noted that Switzerland with its great universities and research facilities was the Silicon Valley of robotics and that China could possibly compensate for the lack of a young generation by depending on robots to sustain high productivity. Special attention was paid to the growing work force in India, which will be significantly challenged by the rise of robots.
Echo-Swiss, Switzerland
November 2016
Are our jobs secure? Will we be soon replaced by robots? How will robots affect our lives?
A thousand years ago man dreamed of super human beings. Kings fancied warriors made of metal, who could not be harmed by swords and arrows. Thinkers, writers, artists imagined creatures that could fly, fulfil herculean tasks and never die.
The term robot (from the Czeck word Robota meaning forced labour) was initially used to depict machines that resembled humans and performed forced labour. Later, as the industrial revolution progressed, the term Robot was used to depict all kinds of equipment that were programmable, and were used to execute difficult, often repetitive work.
The first industrial robot was introduced in the year 1954 in the USA. Fifty years later, in 2004, there were as many as two million robots worldwide in use in the industrial sector alone. Today robots are used in the industry, in the military, in space exploration, in healthcare, in agriculture, and increasingly in interpersonal communication.
By 2050 robots will have taken over most of our jobs leaving humanity facing one of the biggest challenges we have faced so far. Robots will alter the way we think, the way we work, the way we are governed. As machines become more intelligent, as they resemble and behave more and more like humans, we find our lives both enriched and threatened.
Robots will alter our understanding of the world, of ourselves and our sexuality. Robots bring us closer to a new sexual revolution. Will robots one day supersede human beings? Will artificial intelligence enrich our lives? Or will robots destroy us?
റോബോട്ടുകളെ ഭയപ്പെടേണ്ടതുണ്ടോ?
നമ്മുടെ തൊഴിലവസരങ്ങൾ സുരക്ഷിതമാണോ? സമീപഭാവിയിൽ നമ്മുടെ സ്ഥാനം റോബോട്ടുകൾ കയ്യടക്കുമോ? റോബോട്ടുകൾ നമ്മുടെ ജീവിതത്തെ എത്രമാത്രം മാറ്റിമറിക്കും?
സഹസ്രാബ്ദങ്ങൾക്കു മുൻപുതന്നെ അതിമാനുഷികശക്തിയുള്ള ജീവികളെക്കുറിച്ച് മനുഷ്യർ സ്വപ്നം കണ്ടിരുന്നു? അമ്പും വില്ലും പോലുള്ള ആയുധങ്ങളെ അതിജീവിക്കുവാൻ കഴിവുള്ള അതിമാനുഷരായ പട്ടാള വ്യൂഹത്തെക്കുറിച്ച് പഴയകാല രാജാക്കന്മാരും ചക്രവർത്തിമാരും ദിവാസ്വപ്നം കണ്ടിരുന്നു. ചിന്തകരും, എഴുത്തുകാരും കലാകാരന്മാരുമൊക്കെ ഹെർക്കുലീസിനെപ്പോലെ ശക്തരും, അമർത്യരുമായ ജീവികളെപ്പറ്റി പ്രാചിന മഹാകാവ്യങ്ങളിലെഴുതിയിട്ടുണ്ട്.
റോബോട്ട് എന്ന പേരുകൊണ്ട് വിവക്ഷിച്ചിരുന്നത് നിർബ്ബന്ധിത ജോലികൾ ചെയ്യാനുപയുക്തമായ മനുഷ്യസമാനമായ യന്ത്രങ്ങളെയാണ്.( റോബോട്ട് എന്ന പദം നിർബ്ബന്ധിത ജോലി എന്നർത്ഥം വരുന്ന Robota എന്ന Czeck വാക്കിൽ നിന്നുരുത്തിരിഞ്ഞതാണ്.) പിന്നീട് വ്യവസായ വിപ്ലവത്തിന്റെ വളർച്ചക്കൊപ്പം റോബോട്ട് എന്ന പദം മനുഷ്യനിയന്ത്രണത്തിൽ പ്രോഗ്രാം ചെയ്യാവുന്നതും, മാനുഷിക ശക്തിയുടെ അഭാവത്തിലും ആവർത്തന സ്വഭാവമുള്ളതും ക്ലേശകരവുമായ ജോലികൾക്കുപയുകതവുമായ ഉപകരണങ്ങളെ സൂചിപ്പിക്കുവാനുപയോഗിച്ചു.
1954-ൽ അമേരിക്കയിലാണ് ആദ്യമായി വ്യാവസായിക ആവശ്യത്തിനായി ഒരു റോബോട്ടിനെ വികസിപ്പിച്ചെടുക്കുന്നത്. 50 വര്ഷങ്ങള്ക്കു ശേഷം രണ്ടായിരത്തിനാലിൽ ലോകത്ത് വ്യവസായമേഖലയിൽ മാത്രമായി ഏതാണ്ട് ഇരുപതു ലക്ഷം റോബോട്ടുകൾ ഉണ്ടായിരുന്നു. ഇന്ന് വ്യവസായികരംഗത്ത് മാത്രമല്ല, പ്രതിരോധം, ബഹിരാകാശ ഗവേഷണം, ആരോഗ്യസേവനരംഗം, കൃഷി, വിവരസാങ്കേതികവിദ്യ എന്നീ രംഗങ്ങളിലെല്ലാം റോബോട്ടുകളുടെ ഉപയോഗം സജീവമാണ്.
2050 ആവുമ്പോഴേക്കും ഇന്ന് മനുഷ്യൻ ഉപജീവനത്തിനായി തൊഴിലെടുക്കുന്ന തൊഴിൽ മേഖലകളിലെല്ലാം തന്നെ റോബോട്ടുകളെ ഉപയോഗിക്കുന്നതുമൂലം തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടേക്കാം. ആധുനിക മാനുഷകുലം ഇന്നുവരെ അഭിമുഖീകരിച്ചതിലേക്കും വലിയൊരു വെല്ലുവിളിയാണിത്. റോബോട്ടുകൾ നമ്മുടെ ചിന്തകളെ, നമ്മുടെ ജീവിത ചര്യകളെ, നമ്മുടെ ഭരണ സംവിധാനത്തെ ഒക്കെ മാറ്റിമറിച്ചേക്കാം. യന്ത്രങ്ങളും യന്ത്രസംവിധാനങ്ങളും ഒന്നിനൊന്ന് ബൗദ്ധികമായ വളർച്ച നേടുകയും അവ പെരുമാറ്റത്തിൽ മനുഷ്യനോടു സാദൃശ്യം പ്രാപിക്കുകയും ചെയ്യുമ്പോൾ നാം സന്തോഷിക്കണമോ അതോ ഭയപ്പെടണമോ?
റോബോട്ടുകൾ നമ്മുടെ ലോക ദര്ശനത്തെ, അനന്യതയെ, ഏകതാനതയെ, വ്യക്തിത്വത്തെ, ലൈംഗികതയെ ഒക്കെ മാറ്റിമറിച്ചേക്കാം. റോബോട്ടുകൾ മാനവരാശിയെ പുതിയൊരു ലൈംഗികവിപ്ലവത്തിന്റെ വക്കിലെത്തിച്ചു നിറുത്തിയിരിക്കുന്ന, സാംസ്കാരികതയുടെ, സാന്മാര്ഗികതയുടെ, ധാര്മികതയുടെ, നീതിശാസ്ത്രത്തിന്റെ, വിശ്വാസപ്രമാണങ്ങളുടെ കണക്കുപുസ്തകങ്ങൾ നാം മാറ്റിയെഴുതേണ്ടിവരുമോ?
റോബോട്ടുകൾ എന്നെങ്കിലും മാനവരാശിയെ നിയന്ത്രിക്കുന്ന നിലയിലേക്കുയരുമോ? Artificial Intellegence മനുഷ്യന് നന്മയാണോ? അതോ റോബോട്ടുകൾ മാനവികതയെ ഒന്നടങ്കം നശിപ്പിക്കുമോ?
സമീപഭാവിയിൽ നാം നേരിടേണ്ടിവരുന്ന ഈ വെല്ലുവിളിയെക്കുറിച്ച് എക്കോ ഡിസ്കഷൻ ഫോറം നവംബർ 13 ന് 14.00 മണി മുതൽ ചർച്ച ചെയ്യുന്നു. വിഷയത്തെപ്പറ്റി തന്റെ അവഗാഹമായ അറിവുകൾ ശ്രീ. മാത്യു കുഴിപ്പള്ളിൽ നമ്മളുമായി പങ്കു വയ്ക്കുന്നു