echoswiss
Empowering colloquy for Human orientation
The Adventure of the Noble Bachelor
മാന്യമായി വിവാഹിതനായ ഒരവിവാഹിതന്റെ കഥ
ഒരു ഷെർലക് ഹോംസ് കഥ
അവരുടെ വിവാഹ ദിവസം, റോബർട്ട് സെന്റ് സൈമൺ പ്രഭുവിന്റെ വധു ഹാറ്റിയെ കാണാതാവുന്നു. ഈ സംഭവത്തെ ചുറ്റിപ്പറ്റിയാണ് കഥയുടെ ഇതിവൃത്തം. വിവാഹച്ചടങ്ങിന്റെ സമയം മുഴുവനും അവൾ പള്ളിയിലുണ്ടായിരുന്നെങ്കിലും പിന്നീടു നടന്ന റിസപ്ഷനിൽ വച്ചാണ് അവളെ കാണാതാവുന്നത്.
വിവാഹ ദിവസം എന്താണ് സംഭവിച്ചതെന്നതിനെപ്പറ്റി സെന്റ് സൈമൺ പ്രഭു ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. സാൻ ഫ്രാൻസിസ്കോയിലെ മിസ് ഹാറ്റി ഡോറൻ താനുമായുള്ള വിവാഹത്തിന് വളരെ സന്തോഷത്തോടെയാണ് സമ്മതം മൂളിയതെന്നാണ് അദ്ദേഹം കരുതിയിരുന്നത്. വിവാഹച്ചടങ്ങ് കഴിഞ്ഞയുടനെ ആ യുവതിയുടെ സ്വഭാവത്തിൽ ഒരു അസാധാരണമായ മാറ്റം കണ്ടതായി സെന്റ് സൈമൺ ഹോംസിനോട് പറയുന്നു. അവൾ അവനോട് എന്തോ വൈരാഗ്യത്തോടെയും ശത്രുതയോടെയുമാണ് പെരുമാറിയതെന്ന് അവനോർക്കുന്നു. അപ്പോളവനക്കാര്യം കാര്യമായി ശ്രദ്ധിച്ചതേയില്ലയിരുന്നു. കല്യാണം നടന്ന പള്ളിയിൽ പതിവിനു വിപരീതമായി, അസാധാരണമായി എന്തെങ്കിലും സംഭവിച്ചോ എന്നു ചോദിച്ചാൽ അത് ഹാറ്റിയുടെ കൈയിൽ നിന്നും അവളുടെ പൂച്ചെണ്ട് (ബൊക്കെ) നിലത്തു വീണുപോയി എന്നതു മാത്രമാണ്. അതിഥികളിൽ മുൻനിരയിലെ കസേരകളൊന്നിലിരുന്ന ഒരാൾ അതെടുത്ത് അവൾക്ക് തിരികെ നൽകുകയും ചെയ്തു.
വിവാഹശേഷം ഭക്ഷണത്തിനായി വിവാഹ സംഘം ഹാറ്റിയുടെ പിതാവിന്റെ വീട്ടിൽ പ്രവേശിച്ചതിനു ശേഷം, സെന്റ് സൈമണിന്റെ പഴയൊരു സുഹൃത്തായിരുന്ന ഫ്ലോറ മില്ലർ എന്ന നർത്തകി വീട്ടിലേക്കുള്ള പ്രവേശന കവാടത്തിൽ ഒരു രംഗം സൃഷ്ടിക്കുകയും തുടർന്ന് അവളെ പുറത്താക്കുകയും ചെയ്തു. ഹാറ്റി വീട്ടിൽ എത്തിയ ഉടനെ അവളുടെ വേലക്കാരിയോട് എന്തോ സംസാരിക്കുന്നത് അദ്ദേഹം കേട്ടിരുന്നു. വിവാഹ ഭക്ഷണത്തിന് പത്ത് മിനിറ്റ് മുമ്പ്, തനിക്ക് "അത്ര സുഖം തോന്നുന്നില്ല" എന്നു പറഞ്ഞ് ഹാറ്റി സ്വയം അവളുടെ മുറിയിലേക്ക് പോയി. അതിനുശേഷം ഏറെ നേരം കഴിഞ്ഞപ്പോഴാണ് അവളെ വീട്ടിൽ കാണാനില്ല എന്ന വിവരം സെന്റ് സൈമൺ അറിയുന്നത്.
ഇതേപ്പറ്റി ചിന്തിച്ചപ്പോൾ ഹോംസിന്റെ മനസ്സിലേക്ക് താൻ അന്വേഷിച്ച് ഉത്തരം കണ്ടെത്തേണ്ട നിരവധി ചോദ്യങ്ങൾ കടന്നുവന്നു. വിവാഹ വിരുന്നിന് ക്ഷണിക്കാതെ വന്ന് അകത്തുകയറാൻ ശ്രമിക്കുന്ന ആ സ്ത്രീ ആരാണ്? പള്ളിയിൽ ആദ്യത്തെ നിരയിലെ കസേരയിൽ ഇരുന്ന മാന്യൻ ആരായിരുന്നു? ഹാറ്റിയുമായി ഹൈഡ് പാർക്കിൽ പ്രവേശിക്കുന്നതായി ദൃക്‌സാക്ഷികൾ നിരീക്ഷിച്ച ആ നിഗൂഢമനുഷ്യൻ ആരായിരുന്നു? ഹാറ്റിയുടെ വിവാഹ വസ്ത്രവും മോതിരവും സെർപന്റൈൻ തടാകതീരത്ത് ഒഴുകിയെത്താനുള്ള കാരണമെന്താണ്? അവൾക്ക് ശരിക്കും എന്താണ് സംഭവിച്ചത്?
ഡോ. വാട്‌സണും ഇൻസ്‌പെക്ടർ ലെസ്‌ട്രേഡും പരിഭ്രാന്തിയുണ്ടാക്കിയെങ്കിലും, മുന്കാലങ്ങളലിൽ സമാനമായ കേസുകൾ കൈകാര്യം ചെയ്തിട്ടുള്ള ഹോംസിനെ സംബന്ധിച്ചിടത്തോളം ഇത് താരതമ്യേന അനായാസകരമായ അന്വേഷണമായി മാറുന്നു. ഇതിനിടെ ഇൻസ്‌പെക്‌ടർ ലെസ്ട്രേഡ് ലേഡി സെന്റ് സൈമണിന്റെ മൃതദേഹം തേടി സർപ്പന്റൈൻതടാകം മുങ്ങിത്തപ്പാൻ ആളുകളെ തേടുകയായിരുന്നു.
ഹാറ്റിയെയും, പള്ളിയിൽ മുൻ സീറ്റിലിരുന്ന അപരിചിതനായ വ്യക്തിയെയും കണ്ടെത്തിയതിനു ശേഷം സ്വയം വിശദീകരിക്കാൻ ഹോംസ് ഹാറ്റിയോട് ആവശ്യപ്പെടുന്നതാണ് കഥയുടെ ഉപസംഹാരം. ഫ്രാൻസിസ് എച്ച് മൗൾട്ടണും ഹാറ്റിയും ഭാര്യാഭർത്താക്കന്മാരായിരുന്നു. സാമ്പത്തികമായി മെച്ചപ്പെടുവാനും, സമ്പത്തുണ്ടാക്കുവാനും വേണ്ടി അമേരിക്കയിൽ സ്വർണ്ണഖനനത്തിനു പോകാനായി വിവാഹദിവസം തന്നെ അവർ വേർപിരിഞ്ഞു. അദ്ദേഹം ജോലി ചെയ്തിരുന്ന ഖനി അപ്പാച്ചെ യോദ്ധാക്കൾ (അമേരിക്കൻ ആദിവാസികൾ) ആക്രമിച്ചപ്പോൾ അദ്ദേഹം മരിച്ചുവെന്ന വാർത്തയാണ് ഹാറ്റിയെത്തേടിയെത്തിയത്. ഫ്രാൻസിസ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നുള്ള പ്രതീക്ഷ ഹാറ്റിക്കില്ലായിരുന്നു. റോബർട്ട് പ്രഭുവിനെ കണ്ടുമുട്ടിയ ശേഷം, ഫ്രാൻസിസിനെ അവൾക്കു മറക്കുവാനാവുമായിരുന്നില്ലെങ്കിൽപ്പോലും അവനെ വിവാഹം കഴിക്കാൻ അവൾ തീരുമാനിച്ചു.
യഥാർത്ഥത്തിൽ ഫ്രാങ്ക് (ഫ്രാൻസിസ്) കൊല്ലപ്പെടുകയായിരുന്നില്ല, മറിച്ച് അപ്പാച്ചെ ആക്രമണകാരികളാൽ തടവിലാക്കപ്പെടുകയായിരുന്നു. അപ്പാച്ചെ അക്രമണകാരികളിൽനിന്നും മോചിതനായ, ഫ്രാൻസിസ് ഹാറ്റിയെ അന്വേഷിച്ച് പിന്തുടർന്ന് ലണ്ടനിലേക്കെത്തുകയായിരുന്നു.
വിവാഹത്തിനായി പള്ളിയിലെത്തിയ ഹാറ്റി ഫ്രാന്സിസിനെക്കാണുകയും തിരിച്ചറിയുകയും ചെയ്തുവെങ്കിലും പള്ളിയിലെ ജനാവലിക്കിടയിൽ വച്ച് ഒരു ബഹളമുണ്ടാക്കുവാൻ താല്പര്യമില്ലാതിരുന്നതിനാൽ അവൻ അവളോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചു. എന്നിട്ട് ഒരു സന്ദേശം എഴുതി, നിലത്തുവീണ പൂച്ചെണ്ടിനൊപ്പം അവൾക്കു നൽകി. ആരെയും അറിയിക്കാതെ അമേരിക്കക്കു പോകാനാണവർ പദ്ധതിയിട്ടിരുന്നത്. പക്ഷേ ഹോംസ് അവരെ കണ്ടെത്തി, മുഴുവൻ സത്യവും വിശദീകരിക്കുന്നതാണ് നല്ലതെന്ന് അവരെ ബോധ്യപ്പെടുത്തി. ഇതൊക്കെയാണെങ്കിലും, ഹാറ്റിയുടെ വിശദീകരണങ്ങളും ക്ഷമാപണങ്ങളും റോബർട്ട് പ്രഭുവിന് അംഗീകരിക്കുവാനായില്ല. മാത്രമല്ല താൻ ശരിക്കും വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് പരിതപിക്കുകയും ചെയ്യുന്നു.
a Sherlock Holmes Story
On the day of their wedding, Hatty, Lord St. Simon's bride, goes missing, and the plot of the story revolves around this event. She was there for the marriage ceremony, but she was nowhere to be found at the reception afterwards.
Lord St. Simon is still confused by what happened on the wedding day. It seemed to him that his wife, Miss Hatty Doran of San Francisco, was very happy about the idea of getting married. St. Simon relates to Holmes that, immediately after the wedding ceremony, he saw a transformation in temperament on the part of the young woman. She behaved in an untypically hostile manner toward him. Hatty's small mistake was the only thing that was out of the norm in the church where the wedding took place. She dropped her bridal bouquet, and a guy in the front row picked it up and gave it back to her.
After the wedding party had entered the home of Hatty's father for the wedding breakfast, a dancer named Flora Millar, who had previously been St. Simon's companion, created a scene at the entrance and was subsequently kicked out. As soon as Hatty arrived at the home, she was overheard chatting with her maid. Ten minutes before the wedding meal, Hatty excused herself, stating that she had "a sudden indisposition," and went back to her room. It was only after a considerable amount of time had passed that it was found out that she had left the house.
There are numerous questions that Holmes must investigate and find an answer to. Who was the lady standing outside of the wedding feast attempting to get in? Who was the gentleman sitting in the very first pew? Who was that mysterious gentleman who was observed entering Hyde Park with Hatty? What caused Hatty's wedding dress and ring to be discovered on the beach of the Serpentine River? What exactly had happened to her?
In spite of the consternation it causes for Dr. Watson and Inspector Lestrade—the latter of whom attempted to drag the Serpentine in search of Lady St. Simon's body—this turns out to be a relatively straightforward investigation for Holmes, as he has dealt with cases of a similar nature in the past and this one is not particularly difficult to solve. The conclusion of the story consists of Holmes asking Hatty to explain herself to Lord Robert after he has discovered Hatty and the odd guy who sat in the front seat together. Francis H. Moulton and Hatty were husband and wife. They broke up on the day of their marriage so that he could go mining in order to attempt to make wealth for himself. It is believed that he perished when Apache warriors attacked the mining site where he was employed. Hatty had given up hope that he was still alive, and after meeting Lord Robert, she made the decision to marry him, despite the fact that Frank continued to have a place in her heart. Frank had just been held prisoner by the Apache invaders, and once released, he eventually made his way to London after following Hatty there. It was just in time for the wedding, and she immediately recognised him when she saw him enter the church. In order to prevent her from causing a disturbance inside the church, he signalled to her to be quiet and then scribbled a message, which he gave to her together with the bouquet that he was returning to her. She had planned to go away without ever informing anybody, but Holmes found them and persuaded them that it would be better for them to hear the whole truth. Despite this, Lord Robert is unconvinced by Hatty's explanations and apologies and believes that he has been cheated in a significant way.
Kizhakke Pogum Rail Story of the Tamil Movie
പി. ഭാരതിരാജ സംവിധാനം ചെയ്ത് 1978-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ തമിഴ് ചലച്ചിത്രമാണ് കിഴക്കേ പോകും റെയിൽ (ഇംഗ്ലീഷ്: Eastbound Train). ഇളയരാജയുടെ സംഗീതസംവിധാനമുള്ള ഒരു ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. ചിത്രം തെലുങ്കിൽ ടൂർപു വെല്ലെ റൈലു എന്ന പേരിലും ഹിന്ദിയിൽ സവേരേവാലി ഗാഡി എന്ന പേരിലും റീമേക്ക് ചെയ്തിട്ടുണ്ട്.
'കിഴക്കേ പോകും റെയിൽ' എന്ന് പേരിട്ടിരിക്കുന്ന ട്രെയിനിൽ നിന്ന് പാഞ്ചാലി (രാധിക), അന്ധവിശ്വാസങ്ങളെ കർശനമായ നിയമങ്ങൾപോലെ പാലിക്കുന്ന താമരക്കുളം ഗ്രാമത്തിൽ ഇറങ്ങുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. അവിടെ, പാഞ്ചാലിയെ അവളുടെ സഹോദരി കറുത്തമ്മയും (ഗാന്ധിമതി) അവളുടെ സഹോദരീഭർത്താവ് രാമയ്യയും (ഗൗണ്ടമണി) അവരോടൊപ്പം താമസിപ്പിക്കുന്നു. അവരുടെ അമ്മ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മരിച്ചുവെന്ന് പാഞ്ചാലി കറുത്തമ്മയെ അറിയിക്കുന്നു. രാമയ്യയ്ക്ക് സുന്ദരിയും ചെറുപ്പക്കാരിയുമായ പാഞ്ചാലിയോട് ഒരാഗ്രഹം തോന്നിത്തുടങ്ങി.
പരംജ്യോതി (ബേത്ത സുധാകർ) ഒരു തൊഴിൽരഹിതനായ ബിരുദധാരിയും കവി സുബ്രഹ്മണ്യ ഭാരതിയുടെ വലിയ ആരാധകനുമാണ്. അദ്ദേഹം പിതാവ് മരുതുവിന്റെയും (ജി. ശ്രീനിവാസൻ) സഹോദരി കണ്ണിയമ്മയുടെയും കൂടെയാണ് ജീവിക്കുന്നത്. പിതാവ് മരുതു ഒരു ക്ഷുരകനാണ്. എല്ലാ ഗ്രാമവാസികളെയും പോലെ അവന്റെ പിതാവ് മരുതുവും പരംജ്യോതിയെ ഒന്നിനും കൊള്ളാത്തവനായി കണക്കാക്കുന്നു. വിവാഹശേഷം ഭർത്താവിന്റെ കുടുംബത്തോടൊപ്പം താമസിക്കാൻ ജന്മഗൃഹം വിട്ട് കണ്ണിയമ്മ യാത്രയാവുന്നു.
പാഞ്ചാലിയും പരംജ്യോതിയും കാലക്രമേണ പ്രണയത്തിലാകുന്നു. ഒരു ദിവസം, പാഞ്ചാലിയുടെ പുറകെ ഓടുന്ന പരംജ്യോതിയെ ഗ്രാമവാസികൾ കാണുന്നു. ഗ്രാമപഞ്ചായത്തിൽ (ഗ്രാമ കോടതി) യുവതിയോട് മോശമായി പെരുമാറാൻ ശ്രമിച്ചതിന് പഞ്ചായത്തംഗങ്ങൾ പരംജ്യോതിയെ കുറ്റപ്പെടുത്തി സംസാരിക്കുന്നു.
സൈനികസേവനത്തിൽനിന്നു വിരമിച്ച പട്ടാളക്കാരൻ പട്ടാളത്താരും (വിജയൻ) കർഷകനായ പൊന്നാണ്ടിയും (കെ. ഭാഗ്യരാജ്) മാത്രമാണ് അവന്റെ പ്രണയത്തെ പിന്തുണയ്ക്കുന്നത്. പക്ഷേ പഞ്ചായത്തംഗങ്ങൾ അവരുടെ അഭിപ്രായത്തെ അവഗണിക്കുകയും അവർ പരംജ്യോതിയെ തല മുണ്ഡനം ചെയ്ത് കഴുതപ്പുറത്തു കയറ്റി തെരുവുകളിലൂടെ നടത്തുവാനായി ശിക്ഷ വിധിക്കുകയും ചെയ്യുന്നു. അവന്റെ പിതാവ് മരുതു തന്റെ മകൻ പരംജ്യോതിയുടെ മുടി മൊട്ടയടിക്കുകയും ഗ്രാമത്തിലെ തെരുവുകളിൽ കഴുതപ്പുറത്ത് പരേഡ് നടത്തുകയും ചെയ്തു. ശിക്ഷയായി പാഞ്ചാലിയുടെ കയ്യ് ഒരു വിറകുകൊള്ളികൊണ്ട് പൊള്ളിക്കുവാൻ രാമയ്യ തന്റെ ഭാര്യ കറുത്തമ്മയെ നിർബ്ബന്ധിക്കുന്നു.
തന്റെ മകന്റെ അപമാനത്തിൽ മനംനൊന്ത മരുതു ഗ്രാമത്തിലെ തടാകത്തിൽ ചാടി ആത്മഹത്യ ചെയ്യുന്നു. പരംജ്യോതി ഗ്രാമം വിടാൻ തീരുമാനിക്കുന്നു. നഗരത്തിലേക്കു പുറപ്പെടും മുൻപായി പാഞ്ചാലിയെ വിവാഹം കഴിക്കാനായി താൻ തിരികെ വരുമെന്ന് പരംജ്യോതി അവൾക്ക് ഉറപ്പുകൊടുക്കുന്നു. 'കിഴക്കേ പോകും റെയിൽ' ട്രെയിനിന്റെ അവസാന കമ്പാർട്ടുമെന്റിൽ അവൾക്കായി ഒരു സന്ദേശം എഴുതുമെന്നും അവൻ അവളെ അറിയിക്കുന്നു. നഗരത്തിൽ, നിരവധി അഭിമുഖങ്ങൾക്ക് ശേഷം, അയാൾ ഒരു മാന്യമായ ജോലി കണ്ടെത്തുന്നു.
ഇതിനിടയിൽ, ഗ്രാമ കോടതിയിൽ, കറുത്തമ്മ വന്ധ്യയായ സ്ത്രീയാണെന്ന് രാമയ്യ പരാതിപ്പെടുകയും പാഞ്ചാലിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം, കനത്ത മഴയിൽ ഗ്രാമം തകർന്നുപോവുന്നു. മഴയുടെ ശക്തി കുറക്കുവാൻ ഗ്രാമവാസികൾ വഴികൾ തേടുന്നു. ഗ്രാമത്തിലെ അതിപുരാതനമായൊരു അന്ധവിശ്വസമനുസരിച്ച് ഒരു കന്യക സൂര്യോദയ സമയത്ത് ഗ്രാമവീഥിയിലൂടെ നഗ്നയായി നടന്നാൽ മഴയെ തടയുവാനാവും. അപ്രതീക്ഷിതമായാണ് പാഞ്ചാലിയെ ആ ജോലിക്കായി ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്കുന്നത്.
ആചാരത്തിന്റെ ദിവസംതന്നെയാണ് അത്യാഹ്ലാദത്തോടെ പാഞ്ചാലിയെ കൂടെക്കൂട്ടാനായി പരംജ്യോതി നഗരത്തിൽനിന്നും തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തുന്നത്. പൂർണ്ണ നഗ്നയായി ഗ്രാമം വലംവയ്ക്കുന്ന പാഞ്ചാലിയെ അവൻ കാണുന്നു. പൂർണനഗ്നയായി നഗരപ്രദിക്ഷണം വയ്ക്കുന്ന തന്റെ പ്രണയിനി പാഞ്ചാലിയെക്കാണുന്ന പരംജ്യോതി ആകെ തകർന്നുപോയെങ്കിലും, അവൻ പാഞ്ചാലിയെ തന്റെ ധോത്തികൊണ്ട് മൂടുന്നു. അവർ രണ്ടുപേരും രോഷാകുലരായ ഗ്രാമീണരിൽ നിന്നും ഓടി രക്ഷപെടുന്നു. അവരെ പിൻചെല്ലുന്ന ഗ്രാമവാസികളെ തടഞ്ഞുകൊണ്ട് പട്ടാളത്താർ ദമ്പതികളെ സഹായിക്കുന്നു. ഗ്രാമവാസികളുമായുള്ള അടിപിടിയിൽ പട്ടാളത്താർ കൊല്ലപ്പെടുന്നു. ഗ്രാമവാസികളുടെ കണ്ണുവെട്ടിച്ച് 'കിഴക്കേ പോകും റെയിൽ' തീവണ്ടിയിൽ കയറി രക്ഷപെടുവാൻ ആ പ്രണയികൾക്കാവുന്നിടത്ത് സിനിമ അവസാനിക്കുന്നു.